Monday, July 27, 2009
ഷിഞ്ചുമോന്‍റെ ആദ്യത്തെ ബീമാനയാത്ര .....!!!
ബ്ലോഗിലെ നിറമുള്ള ബ്ലോഗുകള്‍ കണ്ടപ്പോള്‍ എനിക്കും ബ്ലോഗണം എന്ന് തോന്നിയത് തെറ്റാണോ ചേട്ടന്മാരെ, ചേച്ചിമാരെ ...
പക്ഷെ ഗള്‍ഫിന്റെ ശീതീകരിച്ച മുറിയിലിരുന്ന് എന്തെഴുതാന്‍...????
ഞാന്‍ ജനല് തുറന്നു പുറത്തേക്കു നോക്കി....
മണലാരണ്യന്ങ്ങളും ചീറിപ്പായുന്ന ഹൈടെക് സകടങ്ങളും ...
വെളുപ്പു തുണി കൊണ്ട് മുടി മറച്ച അറബികളും ...,
കറുപ്പ് തുണി കൊണ്ട് മുഖം മറച്ച അറബിച്ചികളും മാത്രം ....
.സൂര്യന്‍ അക്ഷരാര്‍ത്ഥത്തില്‍ കത്തുകയാണ് .
പുറത്തു പൊരിവെയിലില്‍ പണിയെടുക്കുന്ന ബെന്കാളികള്‍ എന്നെ വല്ലാതെ ചിന്തിപ്പിക്കുന്നുണ്ട് ...
ഈ ഏറ്റുമുട്ടുന്ന കണ്ണുകള്‍ കൊണ്ടെങ്ങനെ കവിത കുറിക്കും ???
മനസ്സിന്‍റെ പ്രതിഷേധം ചുളിവുകളായി എന്റെ നെറ്റിയില്‍ പ്രത്യക്ഷപ്പെട്ടു
....
കമ്പിളി കൊണ്ട് മൂടിപ്പുതച്ചു കവിത തേടി ഞാന്‍ മലയാളത്തിന്‍റെ പടിപ്പുരയും കടന്നു പോകാന്‍ തീരുമാനിച്ചു .
മോഹങ്ങളുടെ AIRCRAFT ല്‍ സങ്കല്‍പ്പങ്ങളുടെ AIRHOSTESS -മാരുമായി ഞാന്‍ പറന്നു തുടങ്ങി ... മുണ്ടും നേര്യതും ആയിരുന്നു AIRHOSTESS ന്‍റെ വേഷം
. കൈലി മുണ്ടും തലേക്കെട്ടും അണിഞ്ഞ രാഘവേട്ടന്മാര്‍ ഇടയ്ക്കിടയ്ക്ക് അന്തിക്കള്ളുമായി ഇടയ്ക്കിടയ്ക്ക് ഓരോ സീറ്റിലും SUPPLY നടത്തുന്നുണ്ട്
.
ബെല്‍ബോട്ടം പാന്‍റും പട്ടിനാക്ക് പോലെ കോളറുള്ള ഷര്‍ട്ടും , കറുത്ത കണ്ണടയും ലാടം ഫിറ്റ് ചെയ്ത ഷൂസും ഇട്ട ''മാന്യന്‍'' ആവാന്‍ ഞാന്‍ നന്നേ ശ്രമിച്ചിരുന്നു ...
''ചേട്ടാ ഒരു കുപ്പീ കള്ള് ഇവിടെ ''...............
ഓര്‍ഡര്‍ ഇട്ടതു എന്‍റെയുള്ളില്‍ ഞാന്‍ തന്നെ വായില്‍ പ്ലാസ്റ്റെര്‍ ഇട്ടു സൂക്ഷിക്കുന്ന '' കുടിയന്‍'' ആയിരുന്നു...
ആ വിവരം കേട്ടവനെ എന്നിലെ ''മാന്യന്‍'' കടിഞ്ഞാണിട്ടു നിര്‍ത്തി ....
ആകെ അറിയാവുന്ന മുറി ഇന്ഗ്ലിഷില്‍ 'നെക്സ്റ്റ് ഡയലോഗ്'............
excuse me one കുപ്പി കള്ള് പ്ലീസ് .....
കൊച്ചു പട്ടി 'അമേധ്യം' കണ്ടത് പോലെ സഹയാത്രികര്‍ എന്നെ നോക്കി.പൊട്ടന്‍ ബിസ്കെറ്റ് കണ്ടത് പോലെ രാഘവേട്ടനും ....
പിന്നെ കയ്യിലുള്ള മന്കുടത്തിലെക്ക് നാല് തുടം കള്ലോഴിച്ചു തന്നു .
വളരെ മാന്യനായി ഞാനത് കുടിച്ചു തീര്‍ത്തു . പിന്നെ അടിച്ചു ''പിമ്പിരി'' ആയി നൂറേ നൂറില്‍ എണീറ്റ് നിന്ന് നിര്‍ദാക്ഷിണ്യം എന്‍റെ ഉള്ളിലെ കുടിയനെ കെട്ടഴിച്ചങ്ങു വിട്ടു ........
പിന്നെ പാട്ടും ഡാന്‍സും മിമിക്രിയുമോക്കെയായി അവനവിടെ ഒരു റിയാലിറ്റി ഷോ തന്നെ നടത്തി ''അഴിഞാടുകയായിരുന്നു'' ....
...............''''എന്‍റെ ഖല്ബിലെ സോടയാണ് നീ നല്ല വാറ്റുകാരാ... '''.............
അന്നാണ് ഞാന്‍ ആദ്യമായി എന്റെയുള്ളിലെ ആ ''വലിയ'' കലാകാരനെ തിരിച്ചറിയുന്നത് .
പെട്ടന്നായിരുന്നു ആ കലാകാരന് മൂത്രശന്ക അനുഭവപ്പെട്ടത് ...!!!
ഒട്ടും മടിച്ചില്ല .... ''കുഞ്ഞിക്കൂനനിലെ'' വിമല്‍കുമാരിനെ പോലെ ഒരുകാല് മലപ്പൊറത്തും മറ്റേതു കളമശ്ശേരിയിലുമായി അവന്‍ ''മൂത്രപ്പുരയില്‍ '' പോയി കാര്യം സാധിച്ചു.....
പുറത്തിറങ്ങിയ എന്നെ താങ്ങി നിറുത്തിയത് ഏതോ ''കറുത്ത '' കരങ്ങള്‍ ആയിരുന്നു ... ഞാന്‍ സൂക്ഷിച്ചു ആ മുഖത്തേയ്ക്ക് നോക്കി ...????.!!
'' തള്ളെ ... കുടം പുളിക്ക് പുക കൊടുത്തത് പോലുള്ള കളര്‍ .....!
കയ്യില്‍ ഒരു ചട്ടകവും ഒരു ഗ്ലാസ് മോരും ........................ ;;;;????
ആ ബീമാനത്തിലെ '' പൊറോട്ട മാസ്റ്റര്‍'' ആണെന്ന് തോന്നുന്നു ....,
നീല കള്ളിമുണ്ടും തലയില്‍ ചുവന്ന തോര്‍ത്ത് കെട്ടുമാണ് യൂണിഫാറം....
ഗാന്ധിജീടെ ആളാണ് (ഷര്‍ട്ട് ഇട്ടിട്ടില്ല )... വയറു കണ്ടാല്‍ ''ഗര്‍ഭണന്‍ '' അല്ലെന്നു ആരും പറയില്ല ..., ചുണ്ടില്‍ പാതി കത്തി തീര്‍ന്ന ഒരു ദിനേശ് ബീഡി ഉണ്ട്... (''കാജാ ബീടിയാണോ എന്ന് വര്‍ണത്തില്‍ ആശന്ക'')
കാലില്‍ തേഞ്ഞു തീരാറായ പഴയ ഒരു റബ്ബര്‍ ചെരിപ്പാണ് (ആലുവാ ശിവരാത്രിക്ക് ഫുത്പാത്തില്‍ നിന്നു മേടിച്ചതാണെന്ന് തോന്നുന്നു )....
കാതടപ്പിക്കുന്ന ഒച്ച കേട്ടാണ് ഞെട്ടിയുണര്‍ന്നത് ....
ഭ.... കുടിയെടാ ******####@@@@####മോനേ ....
അപ്പോഴാണ് അങ്ങേരുടെ കഴുത്തില്‍ കിടക്ക്‌ുന്ന രുദ്രാക്ഷ മാലയുടെ അറ്റത്ത് തിളങ്ങുന്ന ഒരു ബോര്‍ഡ് കണ്ടത് ...'' ക്യാബിന് ക്രൂ ''....
........................ എന്‍റെ മദറേ.... .....
കൊച്ചു പിള്ളേരെ ''പനിമരുന്നു'' കഴിപ്പിക്കും പോലെ മൂക്കടച്ചുപിടിച്ചു , വായില്‍ സ്പൂണ്‍ തിരുകി അവര്‍ ആ മോരുംവെള്ളം എന്നെക്കൊണ്ട് കുടിപ്പിച്ചു ....
മനസ്സു കൊണ്ടു ''മായാവി'' യെയും , ''ഡിന്കനെയും'', ''നമ്പോലനെയും'' എല്ലാം മാറിമാറി വിളിച്ചു ....
ഒരു ഡാഷ് മോനും രക്ഷിക്കാന്‍ വന്നില്ല...
\പിന്നീടാണ് അവമാരും അവരുടെ ആളുകളാണെന്ന് മനസ്സിലായത് ഈ പറഞ്ഞവന്മാര്‍ക്കെല്ലാം ''ഷര്‍ട്ട് '' അലര്‍ജി ആണല്ലോ????
എന്റെയുള്ളില്‍ ആളിക്കത്തിയ ആ ''തീ '' എല്ലാവരും കൂടി ''തല്ലിക്കെടുത്തി''
ഏറു കൊണ്ട പട്ടിയെ പോലെ ഞാന് അടുത്ത ബീമാനത്തില് കേറി തിരിച്ചു പൊന്നു...
അതോടെ ഈ '''കവിത എഴുത്ത് ''' എനിക്ക് പറ്റിയ പരിപാടി അല്ലെന്നു എനിക്ക് ബോധ്യമായി...
ഒരു മണിയടി ശബ്ദം കേട്ടാണ് ഞെട്ടിയുണര്ന്നത് ..... ബീമാനത്തില് ബോംബ് വച്ചതായിരിക്കുമോ ???
എനിക്ക് ഡ്യൂട്ടിക്കു പോകാനുള്ള അലാറം ആയിരുന്നു അത് എന്ന് തിരിച്ചറിഞ്ഞപ്പോള് സ്വപ്നത്തില് കഴിച്ച കള്ളിന്റെ കെട്ട് ഒന്ന് കൂടെ മുറുകുന്നത് പോലെ തോന്നി.....
നന്ദി ...
സമ്ഭവബഹുലമായ ഒരു സ്വപ്നം കാണിച്ച്
എന്നെ സന്തോഷിപ്പിച്ച എന്റെ ഉപബോധമനസ്സിന്......
എഴുതാന് വാക്കുകള് തന്ന്
എന്നെ സഹായിച്ച എന്റെ ബോധ മനസ്സിന് ...
കുറച്ചു നന്ദി ബാക്കിയുണ്ട് ... അത് നിങ്ങളെല്ലാവരും കൂടി എടുത്തോട്ടോ....(അടികൂടല്ലേ ചേട്ടന്മാരെ...എല്ലാവര്ക്കും തരാം .. )
Subscribe to:
Post Comments (Atom)
No comments:
Post a Comment