Monday, July 27, 2009
...ന്‍റെ ഖല്‍ബിന്‍റെ 'ഫാഗ്യം' ..!!! .ഒരു ഫ്ലാഷ് ബാക്ക്!!!
3 ദിവസ്സത്തെ നൈറ്റ് duty യുടെ HANG OVER ല്‍ ഇന്ന് പകല്‍ മുഴുവന്‍ ഞാന്‍ കിടന്നുറങ്ങി... കണ്ണ് തിരുമ്മി മോബീല് എടുത്ത് നോക്കി ''സമയന്‍'' 10.30 PM .
എന്റെ മാതാവേ രാവിലെ പത്തിന് തൊടങ്ങിയതാ .... ഏതാണ്ട് 12 മണിക്കൂറിലധികം ഉറങ്ങിയിരിക്കുന്നു ഈ ഞാന്‍ ...
റൂമില്‍ നല്ല ഇരുട്ടുണ്ട്... പുതച്ചിരുന്ന ബ്ലാന്കെറ്റ് പെരുവിരല് കൊണ്ട് തള്ളി മാറ്റി സമയത്തെ പ്രാകിക്കൊണ്ട് കട്ടിലില്‍ കുത്തി ഇരുന്നു...
അടിവയറ്റിലൊരു വേദന ...????
ഇത് മറ്റേ ശങ്ക തന്നെ... മീശമാധവനില്‍ കൊച്ചിന്‍ ഹനീഫ ചേട്ടന് ഫീല്‍ ചെയ്ത കാറ്റടിച്ചു വീഴുന്ന ആ രണ്ടോ മൂന്നോ തുള്ളി കാറ്റ് അടിക്കാതെ തന്നെ ഞാന്‍ ''അന്തര്‍ധാരയില്‍'' ഫീല്‍ ചെയ്തു തുടങ്ങി...
പിന്നെയും ഉറങ്ങണം എന്നുണ്ടായിരുന്നു... എങ്കിലും ചുമ്മാതെ ''ബെഡില്‍ മുള്ളി '' എന്നാ പേര് ദോഷം കേള്‍ക്കണ്ടല്ലോ എന്നാ ഒറ്റക്കാരണം കൊണ്ട് ഇരുട്ടില്‍ തപ്പിത്തടഞ്ഞു ബത്ത്രൂമിലേക്ക് കാറ്റ് വാക്കി... പിന്നെ കൊടിച്ചി DOG മുള്ളുന്നത് പോലെ ഒരു കാലു പൊക്കി വച്ച് അങ്ങ് തൊടങ്ങി ... ......????
പണ്ടാരം ഇത് തീരുന്നില്ലല്ലോ?
ROOM MATES അറിഞ്ഞാല്‍ ആ സെക്കന്റില്‍ ഒരു ''അവിശ്വാസപ്രമേയം'' വരെ പാസ്സാക്കിക്കളയും...
ആകംഷ മൂത്ത് ക്ലോസ്സെട്ടിലെക്കൊന്നു കണ്ണോടിച്ചു ...
ഒരുമാതിരി കട്ടന്ചായയില്‍ ക്ലബ് സോഡാ ഒഴിച്ചത് പോലുള്ള കളര്‍...
എന്റെ മതരെ... ദിസ് മച്ച് കോന്‍സെന്‍ട്രേറ്റേഡ് ... അണ്‍വിശ്വസിക്കബിള്‍.....
ആരോഗ്യവിചാരം മൂത്ത് നേരെ അടുക്കളയിലേക്കോടി... ആരോ പകുതിയാക്കി വച്ചിരുന്ന ഒരു കുപ്പി ''പച്ച''വെള്ളം തോള്ളയിലെക്കൊഴിച്ചു ...
റേഷന്‍ കടയിലെ ഗോപിയേട്ടന്‍ ചോര്‍പ്പ് വച്ച് മണ്ണെണ്ണ അളന്നു ഒഴിക്കും പോലെ ആ H2O എന്റെ അന്നനാളവും പരിസരപ്രദേശങ്ങളും കടന്നു ആമാശയത്തില്‍ എത്തി..
ആരാണ്ട്രാ ... അബിടെ ALUMINIUM FOIL PAPER കീറുന്നത്? ചോദ്യം എന്റെ സഹമുറിയന്‍ ശരഫൂന്റെതായിരുന്നു...
എന്റെ പോന്നു സുഹൃത്തെ പേപ്പര്‍ കീറിയതല്ല ''ഒരേമ്പക്കം'' വിട്ടതാണേ..
ക്ഷീണം കൊണ്ടാവണം എമ്പക്കത്തിനൊന്നും പഴയപോലെ ഒരു ''ദ്യുംനത'' കിട്ടുന്നില്ല...
ഹാളില്‍ ആരോ ടിവി വച്ചിട്ടുണ്ട്... ഇന്ത്യാവിഷന്‍ ചരിതം നാലാം ദിവസം ആണ് ഗത... ആട്ടക്കാരന്‍ നികേഷ് കുമാര്‍ അണ്ണന്‍ ഒരു തോള് ചരിച്ചിട്ട് മുട്ടുകൈ മേശപ്പുറത്തു പാര്‍ക്ക് ചെയ്ത് കിടക്കുവാണോ ഇരിക്കുവാണോ എന്ന് കൃത്യമായി പറയാന്‍ പറ്റാത്ത ഒരു വല്ലാത്ത പൊസിഷനില്‍ വാര്‍ത്ത വായിക്കുന്നു..
.
പിണറായി അങ്കിളാണ് ഇന്നത്തെ ഇര..
.
വാഗ്വാദം പൊടിപൊടിക്കുന്നു.
..
ടിവിക്ക് മുന്നിലെ കാര്‍പെറ്റില്‍ ഹച്ചിന്റെ പരസ്യത്തിലെ പട്ടിയെപ്പോലെ താടി തറയോടു ചേര്‍ത്തുവച്ചു പേര് വെളിപ്പെടുത്താന്‍ ഇഷ്ടമില്ലാത്ത എന്റെ വേറൊരു സഹമുറിയന്‍ അനൂപ്...
ഒടുക്കത്തെ രാഷ്ട്രീയ വിഞാനമാണ് ഈ അളിയന്..
.
എട്ടാംക്ലാസ്സിലെ ഉപന്യാസമല്സരത്തില്‍ '' കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ പ്രധാനിയായിരുന്നു സഖാവ് ഇന്ദിരാഗാന്ധി'' എന്നെഴുതി ജനശ്രദ്ധ ചോദിച്ചു മേടിച്ച മൊതലാണ് ഇദ്ദേഹം...
സ്കൂള്‍ പരീക്ഷയിലെ ചേരുംപടി ചേര്‍ക്കുക എന്നാ പംക്തിയിലൂടെ സി.വി. രാമനെ ''വനംവകുപ്പ് മന്ത്രി'' ആക്കിയതും ഈ.റ്റി.. മുഹമ്മദ് ബഷീറിനെ ''ഗണിതശാസ്ത്രന്ജന്‍'' ആക്കിയതും മറ്റാരുമല്ലായിരുന്നു...
NATIONAL എന്ന വാക്ക് നാട്ടിയോനാല്‍ എന്ന് വായിക്കാന്‍ അവനു മാത്രമേ പറ്റൂ...
അവന്റെ കൂടെ അഞ്ചു മിനിട്ട് തികച്ചിരുന്നാല്‍ സാക്ഷാല്‍ സലിംകുമാറിന്റെ വരെ ചിരിവള്ളി പൊട്ടിപ്പോകും... എന്നറിയാവുന്നതിനാല്‍ ഞാന്‍ നേരെ അടുക്കളയിലേക്കു കയറി...
നല്ല വിശപ്പുണ്ട്...
ചോരിരിപ്പുണ്ട്... ബട്ട് കറി ഒരു .''......''റിയും ഇല്ല...
ഇനി അടുത്ത റൂമില്‍ പോയി തെണ്ടണം...
ഉല്ലാസ്സിന്റെ മീന്‍ കറിയെ വായ്തോരാതെ പുകഴ്ത്തി അവന്റെ റൂമില്‍ ചെന്ന് ശകലം ഒപ്പിച്ചെടുത്തു...
ശകലം തൈര് കിട്ടാന്‍ വഴി എന്തെങ്കിലും... ..?????
ആകാഷ്മയോടുള്ള എന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് കൊടുങ്ങല്ലൂര് കാരന്‍ പ്രശാന്ത് ആയിരുന്നു...
''ഉവ്വ ഉവ്വ ... നേരെ താഴോട്ടിറങ്ങി വടക്കോട്ട് നടന്നാല്‍ ബക്കാല ആയി ...
തൈരും .''....'' രും എല്ലാം കിട്ടും...
ഇനിയും അവിടെ നിന്നാല്‍ ലവന്‍ ദേശസ്നേഹം കൂടി ഭരണി പ്രയോഗങ്ങള്‍ നടത്തും എന്നറിയാവുന്നതിനാല്‍ മെല്ലെ അബിടന്നു സ്കൂട്ട് ആയി...(വേറെഒരു റൂമിലും തൈര്ഇല്ലെങ്കില്‍ പിന്നെ സ്വന്തം റൂം തന്നെ ശരണം ... അല്ല പിന്നെ. . )
സ്വറൂമിലും എന്റെ തൈരന്വേഷണ പരീക്ഷണങ്ങള്‍ തുടര്‍ന്ന്... ഫ്രിഡ്ജ് തൊറന്നു നോക്കി...
ടോണ്ട്രാ... സൈഡ് ഡോറില്‍ നിന്നും ഒരു പട്ടക്കുപ്പി എന്നെ ഏറു കണ്ണിട്ടു നോക്കുന്നു...
''വെള്ളാനകളുടെ നാട് '' എന്ന സിനിമയിലെ പപ്പു അണ്ണന്റെ ദയലോഗ് ആണ് ആദ്യം പറയാന്‍ തോന്നിയത്...
'' ഇപ്പ സ്സരിയാക്കിത്തരാം...
നവീനെ നീയാ ചെറിയേ ഗ്ലാസ്സിങ്ങേടുത്തെ...
പണ്ടേ EXTRA അനുസ്സരണ ശീലമുള്ള നവീന്കുട്ടന്‍ ഗ്ലാസ് കൂടാതെ ഐസും സ്പ്രൈറ്റും എല്ലാം നിരത്തി...
പിന്നെയങ്ങോട്ട്... MY DIL GOES HMMM HMMM HMMM ....
കണ്ണിറുക്കി അടച്ചു നാക്ക് കൊണ്ട് അണ്ണാക്കില്‍ ഒരു പടക്കം പൊട്ടിച്ചു പിന്നെ നടുവിരല് കൊണ്ട് മീന്‍ ചാര്‍ തോണ്ടി നാക്കിന്റെ മര്‍മ്മത്ത് തേച്ചു..
സപ്പനോം കി സിന്തകി കഭി കഥം ഹോ ജാതീ ഹി...
വായീന്ന് ഹിന്ദിയും ഇന്ഗ്ലീഷും നല്ല പുട്ട് പോലെ വരുന്നു...
''നോ അവൈലബിള്‍ മദ്യം ഇന്‍ ദ ജങ്ക്ഷന്‍ ഓഫ് കുവൈറ്റ് സര്‍ക്കാര്‍ യുവര്‍ ഫാതെര്‍ യുവര്‍ ഫാതര്‍'' ...(മദ്യനിരോദനം നടപ്പിലാക്കിയ കുവെയിറ്റ് സര്‍ക്കാരിന്റെ തന്തയ്ക്കു വിളിച്ചതാണ് )
വാറ്റ് ഡ്രിങ്കി ഡ്രിങ്കി മൈ വിഷന്‍ പോയാല്‍ ഹൂ വില്‍ സെ പീസ്?( വാറ്റ്കുടിച്ചു കുടിച്ചു എന്റെ കാഴ്ച പോയാല്‍ ആര് സമാധാനം പറയും...)
കാട്ടറബികളുടെ ഓരോ നിയമങ്ങള്‍ ....
സമയം കൊറേ ആയീന്നു തോന്നുന്നു... റൂമിലെ ലൈറ്റ് ഓഫായിരിക്കുന്നു... (ഞാനും )
ബെട്രൂമില്‍ നിന്ന് കേട്ട ശര്ഫൂന്റെ കൂര്‍ക്കം വലി എന്നെ അങ്ങോട്ട് ആകര്‍ഷിച്ചു . ഞാന്‍ ലൈറ്റ് ഇട്ടു .. ലവന്റെ മുഘത്ത് വല്ലാത്ത ഒരു നിരാശ . ബെടിന്റെ അരികില്‍ ''ലാപ്'' ഓണായി കിടക്കുന്നുണ്ട്... ഞാന്‍ സ്ക്രീനിലേക്ക് നോക്കിയപ്പോ കണ്ട മെസ്സജ് ഇതാണ്...
''PROHIBITTED ACCESS ''
ചുമ്മാതല്ല .. നിരാശ..... ഗൊച്ചു ഗള്ളന്‍ ...
തൊട്ടപ്പുറത്തെ ബെഡ്ഡില്‍ ജോബി ഒരു തലയിണയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നു... അവനെ DISTURB ചെയ്യണോ അതോ തലയിണയെ ദിസ്ടുര്ബ് ചെയ്യണോ എന്ന കണ്പൂശനില്‍ ആയിരുന്നു ഞാന്‍...
പെട്ടെന്ന് പോക്കറ്റീന്നു ഒരു ബഹളം...
''തോമസ്സ് കുട്ടീ ... വിട്ടോടാ... ''(റിംഗ് ടോണ്‍ ആണ്...)
'' KUTTAN CALLING...''
നാട്ടിലെ എന്റെ ബെസ്റ്റ് ഫ്രെന്റാണ് ഈ നട്ടപ്പാതിരാത്രിക്ക് മിസ്കാള്‍ വിട്ടു കളിക്കുന്നത്...
ഈ ക്നാപ്പന് ഒറക്കം ഒന്നും ഇല്ലേ?
എന്റെ ... ''യാഹൂ മെസ്സെന്ചെര്‍'' മുത്തപ്പന് ഉച്ചത്തില്‍ ഒരു ശരണം കൊടുത്ത് തിരിച്ചു വിളിച്ചു...
ഡാ എന്ത് പട്ടീടാ കുട്ടാ... ?
...................................
മറുപടിയില്ല....
നല്ല വെള്ളവാണല്ലേ ?
അവിടന്നും ഇവിടന്നും ചോദ്യം ഒരുമിച്ചായിരുന്നു,,,
ഉത്തരം ഞാന്‍ പറയണ്ടല്ലോ?
പിന്നെ അവന്റെ പതിവ് പരിഭവങ്ങള്‍... പരാതികള്‍..
.
നീ ഭാഗ്യവാനാടാ ... നിനക്ക് ഗള്‍ഫില്‍ സുഗവാസമല്ലേ?
ഞാനിപ്പഴും ഇവിടെ പശൂനേം കറന്നു തോടും കണ്ടവും നെരങ്ങി
മഴയും വെയിലും കൊണ്ട് തെണ്ടിത്തിരിഞ്ഞു നടപ്പാ അളിയോ...???
എനിക്ക് പറയാന്‍ മറുപടികള്‍ ഒന്നും ഇലായിരുന്നു...
അവന്റെ ഭാഗ്യ സങ്കല്‍പ്പങ്ങളില്‍ ലയിച്ചു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു..
.
കഴിച്ച പട്ടയുടെതാണോ എന്നറിയില്ല ഖല്ബ് എന്ന ആ സാധനത്തിനുള്ളില്‍ ഒരു വിങ്ങല്‍...
ബെഡിന്റെ അടിയില്‍ നിന്ന് എന്റെ ഡയറി എടുത്ത്
ജൂലൈ 18 ലെ വരയിട്ട താളുകളില്‍ ഞാനിങ്ങനെ കുറിച്ച് വച്ചു...
എത്രയും പ്രിയപ്പെട്ട കുട്ടന്‍ അറിയുന്നതിന്...
നീ പറഞ്ഞത് ശരിയാ....
ഞാന്‍ ഭാഗ്യവാനാ....
ഗള്‍ഫില്‍ ജോലി , AC മുറിയില്‍ താമസ്സം
തിളങ്ങുന്ന കുപ്പായങ്ങള്‍...
നിന്റെ നോട്ടത്തില്‍ ആഡംബര ജീവിതം അറ്മ്മാതം...
പക്ഷെ..., ഇവിടെ എനിക്ക്
കാലത്തെ വിളിചെഴുന്നെല്‍പ്പിക്കാന്‍ അമ്മയില്ല...
നല്ലത് പറഞ്ഞു തരാന്‍ അച്ഛനില്ല...
ഇവിടെ ഞാന്‍ ഉണരാന്‍
കോഴി കൂവാറില്ല... കിളികള്‍ കരയാറില്ല...
ഇവിടെ.....,
എനിക്ക് വേണ്ടി ചെമ്പിപ്പശു പാല്‍ ചുരത്തില്ല...
കടം പറഞ്ഞു കുടിക്കാന്‍ ഇവിടെനിക്ക്
അപ്പൂചെട്ടന്റെ കടയിലെ കട്ടന്‍ചായയും നെയ്യപ്പവും ഒന്നും ഇല്ല....
ഇവിടെ എനിക്ക്.....,
നനയാന്‍ മഴയില്ല .. കുളിര് പുതച്ചുറങ്ങാന്‍ മഞ്ഞില്ല..,
ആരും കാണാതെ ബീഡി വലിച്ചു സൊറ പറഞ്ഞിരിക്കാന്‍
ഇവിടെ പഞ്ചായത്ത് വക കലിന്കുകളില്ല ...
വായനോക്കി നടക്കാന്‍ തുളസ്സിക്കതിര് ചൂടിയ പെണ്പില്ലേരില്ല ..
.
ഇവിടെ എനിക്ക്...,
നീന്തിക്കളിക്കാന്‍ കായലുകളും കുളങ്ങളുമില്ല...,
തോര്‍ത്തിട്ടു പിടിക്കാന്‍ പരല്‍ മീനുകളും...
കൊരിക്കുടിക്കാന്‍ കിണര്‍ വെള്ളമില്ല
കല്ലെറിഞ്ഞു വീഴ്ത്താന്‍ കണ്ണിമാങ്ങകളും...
കുട്ടാ... നീയെങ്കിലും അറിയുക... എന്റെയീ ഇല്ലായ്മ്മകള്‍...
ശീതീകരിച്ച മുറിയുടെ വെള്ളയടിച്ച്ച നാല് ചുവരുകള്‍ക്കുള്ളില്‍ എനിക്ക് സ്വന്തമായുള്ളതും ഞാന്‍ ഏറെ ഇഷ്ട്ടപ്പെടുന്നതും എന്റെ തലയിണ മാത്രമാണ് ...
ചിലപ്പോ ഞാനതിനു അമ്മയെന്ന് പേരിടും ... ചിലപ്പോ അച്ഛനെന്നും... പിന്നെ കുട്ടനെന്നും അമ്മുവെന്നും എല്ലാം...
ചിലപ്പോ തലയിണ ചേര്‍ത്ത് വച്ചു ഞാന്‍ പൊട്ടി ചിരിക്കും ...
ചിലപ്പോ പൊട്ടിക്കരയും...
എന്നിട്ടും നീ പറയുന്നു ഞാന്‍ ഭാഗ്യവാനെന്നു...
എന്റെ കണ്ണില്‍ നീയാടാ ഭാഗ്യവാന്‍,,, ...
നിന്റെ കണ്ണില്‍ ഞാനും...
അക്കരെ നില്‍ക്കുമ്പോള്‍ ഇക്കരപ്പച്ച.........
അളിയാ... എന്റെ കെട്ടറങ്ങി... സമയം 5.30 am.
ഇനി ഞാനുറങ്ങട്ടെ ... ന്റെ തലയിണയും കെട്ടിപ്പിടിച്ചു...
bye ....good morning... hi hi hi hi...
Subscribe to:
Post Comments (Atom)
അളിയാ സൂപ്പര്‍ ....................ഇനിയും "കൊട്ടുപിടി "അടിക്കാന്‍ നിനക്ക് ഭാഗ്യമുണ്ടാകട്ടെ.........................
ReplyDeleteനവീനെ,നീ എന്തിനാണ് kuwait വരെ പോയി ജോലി ചെയ്യുന്നത്?poothotta പൈങ്കിളി മാസികയുടെ chief editter ആയിട്ട് ജോലി തരാം.salary 00.999999999999 INR തരാം.ഭാവിയില്‍ family accomodation,Pf,ESI,Gratuvity,loan,Nano car,TA,Da,OT,കൂടാതെ,PA,Dober Man,Servent,Body guard,തോക്ക് (AK 47),ദിവസവും 5 കുപ്പി കള്ള്,പിന്നെ നീ ആവശ്യപ്പെടുന്നതെല്ലാം,സ്വയരക്ഷക്കു Belt Bomb & Cyanide capsule.താത്പര്യം ഉണ്ടെങ്കില്‍ പെട്ടന്ന് അറിയിക്കുക.നല്ല അവസരമാണ് മോനെ കൂതറ ചെറുക്കാ.
ReplyDeleteകൊള്ളാം... നല്ല നര്‍മ്മം... ചില നര്‍മ്മം ലേശം ഓവറായിട്ടോ. '...' ഇട്ടത്.. ഹി..ഹി..
ReplyDelete