സാറുംമാരെ .., ഓര്‍മ്മയുണ്ടോ എന്നെ ?
ഞാന്‍ VHS [video Home System] പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ''വീഡിയോ കാസ്സെറ്റ്''.
ഒരു കാലത്ത് നിങ്ങടെ വീട്ടിലെ TV STAND ന്‍റെ സൈടുകളില്‍ നെഞ്ച് വിരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഈയുള്ളവന് ...
...മ്മടെ നാട്ടില്‍ VCP ഉം VCRഉം ഒന്നും അത്ര ഫേമസ് അല്ലാതിരുന്ന കാലത്ത് ...
ഒരു സിനിമ കാണാന്‍ ചെമ്പ് സരിഗ , വൈക്കം സ്ടാര്‍, പെരുമ്പളം സുനില്‍ തുടങ്ങിയ തേര്‍ഡ് ക്ലാസ്സ് സിനിമ കൊട്ടകകളില്‍ മൂട്ട കടി കൊണ്ട് നടന്ന ആ കാലം....
ആഴ്ചയിലൊരിക്കല്‍ മാത്രം പ്രക്ഷേപണം ചെയ്യുന്ന മലയാള സിനിമ കാണാന്‍ ദൂരദര്‍ശന് മുന്നില്‍ വേഴാമ്പല്‍ ആയി കാത്തിരുന്ന അതെ കാലം...
ആക്കാലത്ത് ഗള്‍ഫുകാരുടെ സ്വീകരണ മുറികളായിരുന്നു എന്റെ മെയിന്‍ വിഹാര കേന്ദ്രം ...
പിന്നെ VCP ദിവസ വാടകയില്‍ വിപണിയിലെത്തി അരങ്ങു തകര്‍ത്തപ്പോള്‍ ഞാന്‍ ജനപ്രിയ താരമായി മാറി..
നാട്ടിലെ ക്ലബ്ബ് മുറികളിലും കൊച്ചു മുതലാളി മാരുടെ ഉമ്മറത്തും ഒഴിവു ദിനങ്ങളും ഹര്‍ത്താല്‍ ദിനങ്ങളും ഉത്സവമാക്കാന്‍ ഈ ''ഞാന്‍ '' വേണമായിരുന്നു .
എന്തിനു ഏറെ പറയുന്നു ....
ഞാനില്ലാത്ത കല്യാണ രാവുകള്‍ ഉണ്ടായിരുന്നോ?
കലവരയിലും അടുക്കളയിലുമെല്ലാം ഓടിനടന്നു ബഹളമുണ്ടാക്കിയിരുന്ന കല്യാണ ഉണ്ണികളെ എന്നിലേക്ക് ആകര്‍ഷിച്ചു ഞാന്‍ രക്ഷിച്ച തന്തമാരുടെയും തള്ളമാരുടെയും എണ്ണം ഏതാണ്ട് കാക്കത്തൊള്ളായിരം വരും...
ടൌണിലെ ടൂറിസ്റ്റ് ബസ്സുകള്‍ക്ക് വീഡിയോ കോച്ച് എന്നാ ഡിഗ്രി നല്‍കിയത് ഞാന്‍ തന്നെയായിരുന്നല്ലോ ???
കലാലയങ്ങളില്‍ ''തുണ്ട്'' പടങ്ങളായി ഞാന്‍ ഒരുപാടു കയ്യടികള്‍ വാങ്ങിക്കൂട്ടി(പള്ളിക്കൂടങ്ങളിലെ കൊച്ചു പുസ്തക വിപണിക്ക് ഏറ്റ കനത്ത അടി ആയിരുന്നു അത് ..., എന്‍റെ വിദ്യാഭ്യാസ മന്ത്രീ ....ക്ഷമിക്കണേ ) വൈകിട്ട് വലിയ വായില്‍ കൊച്ചുവര്‍ത്തമാനം പറയാനെത്തുന്ന ചെത്ത് പയ്യന്മാരുടെ സൈക്കിളിന്റെ കാരിയറിലും ചിലപ്പോള്‍ മടിക്കുത്തിലും കക്ഷത്തിലുമെല്ലാം ഇനിയും തിരിച്ചറിയപ്പെടാത്ത സുകുമാരക്കുറുപ്പിന്റെ അഹങ്കാരത്തോടെ ഞാന്‍ വിലസി നടന്ന കാലം ...
കവലകളിലെ കടമുറികളില്‍ എനിക്ക് വേണ്ടി മാത്രം കൊച്ചു കൊച്ചു ഷെല്‍ഫുകള്‍ ഉണ്ടായി... തിരുവോണ ദിനത്തിലെ ബിവരേജിലെ നീണ്ട ക്യൂ പോലെ ഞാന്‍ എണ്ണത്തിലും വര്‍ണ്ണത്തിലും പെറ്റു പെരുകി .മമ്മൂട്ടിയെയും ലാലെട്ടനെയുമെല്ലാം ഞാന്‍ നെഞ്ചിലോട്ടിച്ചു നടന്നു ...
പിന്നീട് ചില ഡാഷ് മക്കള്‍ എന്നിലൂടെ വ്യാജസിനിമകളും തിയേറ്റര്‍ പ്രിന്‍റുകളും വിപണിയില്‍ എത്തിച്ചു ... ആ പേരില്‍ പലതവണ ഞാന്‍ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങി സിനിമാക്കാര്‍ക്ക് പേരുദോഷം കേള്‍പ്പിച്ചു .. പിന്നെ തമ്മനം ഷാജി, ഗുണ്ടുകാട് സാബു ,''പൂത്തോട്ട നവീന്‍'' എന്നിവരെപ്പോലെ ഞാനും കുപ്രസിധനായി ...
എന്റെയാ നല്ല കാലം അനിക്സ്പ്രയുടെ പരസ്യം പോലെയും ആയി ''..... പൊടി പോലുമില്ല ,കണ്ടുപിടിക്കാന്‍...''
പെട്ടന്നായിരുന്നു എന്റെ അന്തകന്റെ റോളില്‍ സീഡി ചേട്ടന്‍റെ രംഗപ്രവേശം ...
തകര്‍ന്നു പോയി ഞാന്‍ ...
അവസാനം ഞാന്‍ വെറും ''ശശി'' ആയി..
ഞാന്‍ എല്ലായിടത്തു നിന്നും '' ഗെറ്റ് ഔട്ട് ഹൌസ്'' ആയി ...
എന്‍റെ വയറു കീറി കുടല്മാല പുറത്തെടുത്ത് നിങ്ങള്‍ ഗരുഡന്‍ തൂക്കം നടത്തി...
പിന്നെ അത് വെറും കൊന്നപ്പത്തലില്‍ നാട്ടിവച്ചു നിങ്ങള്‍ ചെമ്മീന്‍ ഉണക്കിയെടുത്തു ... ഹും...പെറ്റ തള്ള സഹിക്കൂല്ല ....
അതും പോരാഞ്ഞു തെക്കോട്ടും വടക്കോട്ടും വലിച്ചു കെട്ടി നിങ്ങള്‍ കാക്കയില്‍ നിന്നും കൊപ്രക്കൊത്തുകള്‍ സംരക്ഷിച്ചു ..
ഇപ്പൊ ആക്രിക്കാര്‍ക്കു പോലും വേണ്ടാതായി എന്നെ ...
''വെടിക്കെട്ടിനിടയില്‍ പെട്ടു പോയ പട്ടിയുടെ അവസ്ഥയായി എനിക്ക്... എങ്ങോട്ട് ഓടണമെന്ന് അറിയില്ല''
..ന്‍റെ സബരിമല മുരുഹാ ...
ഇത്രയൊക്കെ അനുഭവിക്കാന്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തു?
ഇത് ആ ദൂരദര്ശന്റെയും ആകാശവാനിയുടെയും പ്രാക്ക് തന്നെ .
.. നോ സംശയം ....
ഇതെല്ലാം കണ്ടു സീഡിച്ചേട്ടന്‍ എന്നെനോക്കി കളിയാക്കി പാടി ...
''...ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നിന്‍ കിനാക്കളെല്ലാം .....''
സീഡി ചേട്ടാ ചിരിക്കണ്ടാ...
''ഇന്ന് ഞാന്‍ നാളെ നീ...''
style="text-align: left;">
Monday, July 27, 2009
.വില്‍പ്പനയ്ക്ക് ... ഒരു ലോഡ് പരാതികളും ശകലം.... പേര് ദോഷങ്ങളും ....... .(ചെറുകഥ)
Subscribe to:
Post Comments (Atom)
ഇന്ന് ഞാന്‍ നാളെ നീ. ശരിയാണ്. ഒന്നും സ്ഥിരമായിട്ട് ഇല്ല.
ReplyDeletepalakkattettan
If cassette started to complain like this what will be our radio's reaction?.. the one works with battery which broad caste chalathiraganam at 1 pm and sree Lanka broadcast at 3.30 pm
ReplyDelete