റിസ്ക്കെടുത്തവര്‍

Tuesday, March 06, 2012

തോല്‍ക്കാന്‍ മനസ്സില്ലാത്തവന് ഇന്ന് മൂന്ന് വയസ്സ്...




'ബ്ലോഗ്‌ എന്താണെന്നറിയാത്തവന്‍റെ ചക്രശ്വാസം വലിയാണ് എന്‍റെ ബ്ലോഗ്‌' എന്ന് റൂം മേറ്റ്സിനിടയില്‍ പരക്കെ ആക്ഷേപമുണ്ടെങ്കിലും 'ആരോപണങ്ങള്‍ക്ക് മാത്രം നവീനെ തോല്‍പ്പിക്കാനാവില്ല' എന്ന തെല്ലഹങ്കാരം കലര്‍ന്ന മറുപടിയോടെ തന്നെ തുടങ്ങട്ടെ....
സ്കൂള്‍ വിദ്യാഭ്യാസ കാലം മുതലേ കഥാരചന, ഉപന്യാസം, കവിതാരചന , പെന്‍സില്‍ ഡ്രോയിംഗ് , പെയിന്റിംഗ്, കാര്‍ട്ടൂണ്‍ എന്തിനേറെ പറയുന്നു കാരിക്കേച്ചര്‍ മത്സരത്തിനു വരെ നവീന്‍ ജെ ജോണ്‍ പേര് കൊടുത്തിരുന്നു... ഇപ്പൊ നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ഈ കോപ്പന്‍റെ ജാഡ കണ്ടോ ചുമ്മാ ഞാന്‍ വലിയ സംഭവമാണെന്ന് അറിയിക്കാന്‍ ചിത്രരചന ഉപന്യാസം എന്നൊക്കെ വാരിക്കോരി എഴുതിയതാണെന്ന്...
കണക്കു ടീച്ചറിന്‍റെയും ഹിന്ദി ടീച്ചറിന്‍റെയും ക്ലാസ്സില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി മാത്രമാണ് ഞാനീ കടും കൈയൊക്കെ ചെയ്തു പോന്നിരുന്നത് എന്ന് എനിക്കും പിന്നെ എനിക്കും മാത്രമല്ലേ അറിയത്തൊള്ളൂ... നിങ്ങള്‍ക്കൊക്കെ അങ്ങ് ചുമ്മാ വിചാരിച്ചാ മതിയല്ലോ... എന്തും..!!!
അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോ കവിതാരച്ചനക്കെന്നും പറഞ്ഞു പോയി മോഹന്‍ലാലിന്‍റെ ''ഉണ്ണികളേ ഒരു കഥ പറയാം'' എന്ന ''കവിത'' എഴുതി വച്ച 'വിച്രുതി കഥ' എന്നെ ഇപ്പൊ കണ്ടാലും ലീലാമ്മ ടീച്ചര്‍ പറഞ്ഞു ചിരിക്കാറുണ്ട്..
പിന്നെ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോ കഥാരചനക്ക് ''ഭ്രാന്തി'' എന്ന വിഷയത്തില്‍ ഞാനെഴുതിയ കഥക്ക് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'കിലുക്കം'' എന്ന ചലച്ചിത്രവുമായി അഭേദ്യമായ അവിഹിതബന്ധം ഉണ്ടെന്ന് ജഡ്ജസ്സും ടീച്ചര്‍മ്മാരും ഒരുപോലെ വിധിയെഴുതിയെങ്കിലും ജൂറിയുടെ(എന്‍റെ മസാക്ഷിയാ ) പ്രത്യേക പരാമര്‍ശം എന്‍റെ ''ഭ്രാന്തിക്ക്'' ലഭിച്ചു..

സഹപാടികളും മനോജ്‌ സാറും അത് ചിരിച്ചു തള്ളിയെങ്കിലും എന്‍റെ മനസ്സില്‍ അതൊരു മുറിവായി കിടന്നു .
മനോജ്‌ സാര്‍ മഞ്ചൂന്‍റെയും സൌമ്യയുടെയും മുന്നില്‍ വച്ചാണ് എന്നെ കളിയാക്കി ചിരിച്ചത്... പിന്നെ സങ്കടം വരാതിരിക്കുവോ?
ആ സംഭവത്തിനു ശേഷം സ്കൂള്‍ ജീവിതത്തില്‍ ഞാന്‍ കഥാരചനക്ക് പേര് കൊടുത്തിട്ടില്ല...
മനസ്സില്‍ വാശിയായിരുന്നു... സ്വന്തമായി ഒരു കഥ എഴുതണം എന്ന ദുര്‍വാശി...
പിന്നീട് നാലഞ്ചു വര്‍ഷക്കാലം ജീവിതത്തിലെ ഓരോ സംഭവങ്ങളും നോക്കിക്കണ്ടു..ഓരോ യാത്രകളും ജീവിതത്തിന്‍റെ വ്യത്യസ്തമായ മുഖങ്ങളെ എനിക്ക് കാണിച്ചു തന്നു... ആ മുഖങ്ങളെല്ലാം അക്ഷരങ്ങള്‍ കൊണ്ടും പെന്‍സില് കൊണ്ടും എന്‍റെ ഡയറിത്താളുകളില്‍ കുറിച്ചിടാന്‍ ശ്രമങ്ങള്‍ നടന്നു..
പലപ്പോഴും പരാജയമായിരുന്നു ഫലം...
പക്ഷെ തോല്‍ക്കാന്‍ മനസ്സില്ലാത്തവനെ തോല്‍പ്പിക്കാന്‍ ലോകത്തെ ഒരു ശക്തിക്കും കഴിയില്ലെന്ന സത്യം ഞാന്‍ അന്ന് മനസ്സിലാക്കി...
ഭാവനയില്‍ ഒരു നായകനെയും നായികയെയും സൃഷ്ട്ടിച്ച് കഥ എഴുതുവാനുള്ള കഴിവ് എനിക്കില്ല എന്ന തിരിച്ചറിവ് എന്നെ ഒരു പാട് വേദനിപ്പിച്ചു..
അങ്ങനെ ആ ചിന്താ ഭാരവും പേറി 1999 മാണ്ടില്‍ ഞാന്‍ കോയമ്പത്തൂരിലേക്ക് വണ്ടി കയറി... (തെറ്റിദ്ധരിക്കണ്ട .. പഠിക്കാന്‍ പോയതാ... പലതും... )
അങ്ങനെ രണ്ടായിരാമാണ്ടിലെ ഓണക്കാലത്ത് കോയമ്പത്തൂര്‍ മലയാളി സമാജം സംഘടിപ്പിച്ച രചനാ മത്സരത്തിനു ഞാന്‍ പേര് കൊടുത്തു . ഞാന്‍ നേരില്‍ കണ്ട ജീവിതങ്ങള്‍ ആ കടലാസ്സില്‍ കുറിച്ചു വച്ചു.
റിസള്‍റ്റ് വന്നു... എന്‍റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു...
.,
,
,
,
,
,

.
.
.അതും ചീറ്റി... ഒരു പ്രോത്സാഹന സമ്മാനം പോലും കിട്ടീല്ല അവിടന്ന്...

അവര്‍ തന്ന വിഷയം 'ഓര്‍മ്മയിലെ ഓണം' ഞാന്‍ എഴുതിയത്'' ഭ്രാന്തി''
പിന്നെ ചീറ്റാതിരിക്കുവോ?
അതോടു കൂടി എന്‍റെ പ്രഖ്യാപിത വികാരങ്ങള്‍ പൂര്‍ണ്ണമായും ഡയറിത്താളുകളില്‍ ഒതുങ്ങി..
അങ്ങനെയിരിക്കെയാണ് ദേശാഭിമാനിയുടെ കിളിവാതില്‍ എന്ന സപ്ലിമെന്‍ടിലൂടെ ബ്ലോഗ്‌ എന്ന മാധ്യമത്തെക്കുറിച്ച് ഞാനറിയുന്നത്..
ഒരുപാട് കാലത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ 2009 മാര്‍ച്ചില്‍ നവീന്‍ ജെ ജോണിന്‍റെ പേരില്‍ ഒരു ബ്ലോഗ്‌ പേജ് നിലവില്‍ വന്നു.
ഒറ്റ ദിവസം കൊണ്ട് എട്ടു കവിതകള്‍ ഉള്‍പ്പെടെ പതിനഞ്ചു ആര്‍ട്ടിക്കിളുകള്‍ ഞാന്‍ പോസ്റ്റി... മനസ്സില്‍ മൂന്നാല് പെണ്മക്കളെ കെട്ടിച്ചു വിട്ട പിതാവിന്‍റെ സന്തോഷമായിരുന്നു എനിക്കപ്പോള്‍...
കമന്‍റിനു വേണ്ടി ചൂണ്ടക്കാരനെപ്പോലെ ഞാന്‍ കാത്തിരുന്നു..
ഒരു പൂച്ച പോലും അത് വഴി വന്നില്ല..
ബെര്‍ലിച്ചായന്റെയും പോങ്ങുംമൂടന്‍റെയും വിശാലമനസ്ക്കന്‍റെയും വികടന്‍റെയും നട്ടപ്പിരാന്തന്‍റെയുമൊക്കെ ബ്ലോഗുകള്‍ ഒരു പാട് പ്രചോദനം നല്‍കി എന്ന സത്യം ഞാന്‍ മറച്ചു വയ്ക്കുന്നില്ല...
എങ്കിലും സ്വന്തം ഐഡന്റിറ്റി വിട്ട് ഒരു കളിയും ഇത് വരെ കളിച്ചിട്ടില്ല എന്ന് വിശുദ്ധ ബാലരമ സാക്ഷിയാക്കി ഞാന്‍ സത്യം ചെയ്യുന്നു...

എന്തൊക്കെയായാലും പൊട്ടക്കണ്ണന്‍റെ മാവേലേറ് പോലെ തുടങ്ങിയ ഈ ബ്ലോഗിങ്ങ് യജ്ഞം ഇന്നെനിക്കു ഒരുപാട് സംതൃപ്തി നല്‍കുന്നുണ്ട്...
ഇക്കണ്ട കാലം മുഴുവന്‍ എന്നെ പ്രോത്സാഹിപ്പിച്ച കൂട്ടുകാരെ വെറും ഒരു നന്ദി പറഞ്ഞു കൊച്ചാക്കാന്‍ ഞാനില്ല...
ഒരുപാട് പേരുടെ അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും ആണ് ഈ ഇമ്മിണി ബ്ലോഗിന്‍റെ വിജയം...
ഇന്നു നവീനിസത്തിന് 3 വയസ്സ് പൂര്‍ത്തിയാവുകയാണ്... ഈ ചുരുങ്ങിയ കാലം കൊണ്ട് 44 രാജ്യങ്ങളില്‍ നിന്നായി 15603 പേര്‍ ഇവിടെ വന്നു പോയി .
ഏകദേശം 72 പേരോളംഎന്നെ തെറി വിളിച്ചു . (എല്ലാം എന്‍റെ ഹോസ്റ്റലിലെ തെണ്ടികളാ . )(എല്ലാത്തിനുമുള്ള പണി ഞാന്‍ വെച്ചിട്ടുണ്ട്രാ ..)
ഏഴോളം വധ ഭീഷണികള്‍ ,ഒരു ഡസനോളം ഭീഷണിക്കത്തുകള്‍ , ഇമെയില്‍ വഴി വൈറസുകള്‍ അയച്ച്‌ എന്‍റെ ലാപ്പിന്‍റെ കൊണാപ്ലിക്കെഷന്‍ തകര്‍ക്കാന്‍ ശ്രമിച്ച നാറികളോട് ഒരു വാക്ക്...
ഞാന്‍ നോര്‍ട്ടന്‍ ആന്‍റി വൈറസ് വാങ്ങിച്ചു മക്കളെ...

തോല്‍ക്കാന്‍ മനസില്ലാത്തവനെ തോല്‍പ്പിക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെ
ന്ന് ഒരിക്കല്‍ കൂടെ പ്രഖ്യാപിച്ചു കൊണ്ട് നിര്‍ത്തുന്നു...
ഞാന്‍ മൂലം ആരെങ്കിലും വേദനിച്ചെങ്കില്‍ മാപ്പ്..
എനിക്ക് സന്തോഷം പകര്‍ന്നു നല്‍കാനായെങ്കില്‍ എന്‍റെ പൂര്‍വ്വ ജന്മ സുകൃതം ...

Tuesday, February 21, 2012

ആലഞ്ചേരി തമ്പ്രാക്കള്‍ ഫ്രം ഇറ്റലി...


വീട്ടില്‍ ആരു വന്നാലും കോഴിക്ക് കിടക്കപ്പൊറതി ഇല്ലെന്ന അവസ്ഥയാണ് ഇപ്പൊ കേരള കത്തോലിക്കാ സഭയ്ക്ക്... ഇന്നലെ വരെ നെഴ്സുംമാരുടെ പേരും പറഞ്ഞായിരുന്നു വാചക കസര്‍ത്തും ഭരണിപ്പാട്ടും.... അതൊക്കെ ചെയ്തു കൂട്ടിയത് 'ലോക്കല്‍' പള്ളീലച്ചന്മാരല്ലേ . അരമനയില്‍ നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ലല്ലോ ഫാഗ്യം എന്ന് ശരാശരി കത്തോലിക്കര്‍ ആശ്വാസം കണ്ടെത്തി വരികയായിരുന്നു . ഇന്നിപ്പോ ദേ സാക്ഷാല്‍ ആലഞ്ചേരി തമ്പ്രാന്‍ എന്തൊക്കെയാ വിളിച്ചു പറയുന്നേ? പിതാവേ എന്താ ഇത്? കര്‍ത്താവിന്റെ പ്രതിപുരുഷന്മാര്‍ സത്യം വെടിയരുതെന്നും മറ്റുള്ളവര്‍ക്ക് മാതൃക ആകണം എന്നൊക്കെയാ പ്രമാണം... പിതാവ് ഒന്നാലോചിച്ചു നോക്കണം നെറ്റിയിലെ വിയര്‍പ്പു കൊണ്ട് ഭക്ഷിക്കുന്ന പട്ടിണി പാവങ്ങളായ രണ്ടു യുവാക്കളാണ് കൊല്ലപ്പെട്ടത്... ഈ സ്ഥാനത്ത് ചങ്ങനാശേരി തുരുത്തിയിലെ അച്ചായന്മാര്‍ ആരെങ്കിലും ആയിരുന്നെങ്കില്‍ അങ്ങ് ഈ ഡയലോഗുകള്‍ പറയുമായിരുന്നോ? ഉവ്വ എങ്കില്‍ കാണാമായിരുന്നു.. ആലഞ്ചേരി തറവാട് നിന്ന് കത്തുന്നത്? പ്രതികരണശേഷി നഷ്ട്ടപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ശബ്ദമായി മാറേണ്ടവരല്ലേ നിങ്ങള്‍ സഭാപിതാക്കന്മാര്‍.... തൊലി വെളുപ്പിന്റെയും സ്വാര്‍ഥലാഭത്തിന്റെയും പേരില്‍ ഇതുപോലുള്ള വിവേചനങ്ങള്‍ കാണുമ്പോള്‍ എനിക്ക് തോന്നുന്ന വികാരം സഹതാപമാണ്....
കര്‍ദിനാള്‍ പദവി കിട്ടിയത് ഇറ്റലിയില്‍ വച്ചായത് കൊണ്ടായിരിക്കാം ഇലയ്ക്കും മുള്ളിനും കേടില്ലാതെ എന്ന ഉദ്ദേശ ശുദ്ധിയോടെ അങ്ങ് ഈ പ്രസ്താവന നടത്തിയത്... പക്ഷെ ഇലയ്ക്ക് നല്ലോണം കൊണ്ടു കേട്ടോ? വെടി വച്ചവനും വെടി കൊണ്ടവനും ക്രിസ്ത്യാനികള്‍ ആണെന്നിരിക്കെ ഒരു മത മേലദ്ധ്യക്ഷന്‍ എന്ന നിലയിലുള്ള അങ്ങയുടെ ഈ പ്രസ്താവനയിലെ രാഷ്ട്രീയം മനസിലാക്കാന്‍ തക്ക വണ്ണം വിവേചന ബുദ്ധി അടിയങ്ങള്‍ക്ക്‌ ലഭിക്കുവാന്‍ അങ്ങ് മുട്ടിപ്പായി പ്രാര്‍തിക്കണം..
ചോരയുടെ നിറം ചുവപ്പാണച്ചോ.... അതിപ്പോ ഇന്ത്യക്കാരനായാലും ഇറ്റലിക്കാരനായാലും.... !!!
വേര്‍പാടിന്റെ വേദനകള്‍ അനാവശ്യ പ്രസ്താവനകള്‍ കൊണ്ട് നിര്‍വീര്യമാക്കരുത്....
ആണ്ടിനും സംക്രാന്തിക്കുമൊക്കെയേ കേരള പോലീസ് ഇതുപോലുള്ള ചങ്കുറപ്പുള്ള തീരുമാനങ്ങളെടുക്കൂ....
അവരെ നിരുല്സാഹപ്പെടുതരുത് പ്ലീസ്....
തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടനം... പാപത്തിന്റെ ശമ്പളം മരണമാണെന്ന് കര്‍ത്താവ്‌ തന്നെ പറഞ്ഞിട്ടുണ്ടല്ലോ?
'മന്‍മോഹന്‍ സിംഗ് അദ്ദേഹത്തിന്' പോലും ഇല്ലാതിരുന്ന ഈ നയതന്ത്രബോധം അങ്ങേയ്ക്ക് ഇതെവിടെന്നു കിട്ടി എന്ന് മനസിലാവുന്നില്ലച്ചോ....
യുക്തിക്ക് നിരക്കാത്ത എന്ത് പ്രസ്താവനകളിറക്കിയാലും പറഞ്ഞതിന്റെ മൂന്നാം നാള്‍ മുതല്‍ കോണ്ടസ്സായേലും ബെന്‍സേലും അങ്ങ് കേരളത്തില്‍ വന്നിറങ്ങുമ്പോള്‍ സ്തുതി ചൊല്ലാനും കൈ മുത്താനും പളുപളുത്ത കുപ്പായങ്ങളിട്ട കുറച്ച് അച്ചായന്മാര് ഇവിടുണ്ടാകും... ജന്മ തന്ന അമ്മയേക്കാളും ജനിച്ച മണ്ണിനെക്കാളും ഞങ്ങള്‍ക്ക് വലുത് സ്വേച്ചാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന മതങ്ങളും തമ്മിലടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമാണല്ലോ ??




(ഇനി മേലാല്‍ അച്ഛന്മാര്‍ക്കെതിരെ ഒരക്ഷരം ബ്ലോഗില്ല എന്ന് തീരുമാനിച്ചാണ് കഴിഞ്ഞയാഴ്ച ഞാന്‍ വീട്ടീന്ന് പോന്നത്... എന്ത് ചെയ്യാനാ... ഗോള്‍ പോസ്റ്റില്‍ കയ്യും കെട്ടി നില്‍ക്കാന്‍ എനിക്കറിയില്ല.... അവസര വാദികള്‍ ക്ഷമിക്കണം... )

Thursday, January 12, 2012

അവരുടെ നാമം പൂജിതമാകട്ടെ ... ആമേന്‍... !!



അച്ചന്മാര് എന്തൂട്ടാ ഈ കാട്ട്ണേ?
എനിക്കങ്ങട് വിശ്വാസാകണില്യാ... പള്ളീലച്ചന്മാര് റോഡിലിറങ്ങി മുദ്രാവാക്യം വിളിക്യേ? അതും കുഞ്ഞാടുകളുടെ മനസുള്ള പാവം നേഴ്സുമാര്‍ക്കെതിരെ ? ശിവ ശിവ... പള്ളിപ്പെരുന്നാളിന്റെ പ്രദക്ഷിണത്തിനല്ലാതെ ഭൂരിഭാഗം അച്ഛന്മാരെയൊന്നും നടുറോട്ടിലിറങ്ങി ഞാന്‍ കണ്ടിട്ടില്ല...
കലികാലം എന്നല്ലാതെ എന്തുട്ടായിപ്പ പറയാ... ഇക്കഴിഞ്ഞ മാസങ്ങളില്‍ മുല്ലപ്പെരിയാര്‍ ഇപ്പപ്പൊട്ടും എന്ന് നിലവിളിച്ചു കൊണ്ട് പ്രതിഷേധവുമായി കേരളത്തിലെ ആപ്പ ഊപ്പ സംഘടനകള്‍ ഉള്‍പ്പെടെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം തന്നെ തെരുവിലിറങ്ങിയപ്പോ മരുന്നിനു പോലും ഒരച്ചനെയോ കന്യാസ്ത്രീയെയോ ഞാന്‍ കണ്ടില്ലായിരുന്നു?
കേരളത്തിലെ ഭൂരിഭാഗം ക്രിസ്ത്യാനികളില്‍ നല്ലൊരു പങ്കും ജീവിക്കുന്നത് കോട്ടയം എറണാകുളം ജില്ലകളിലാണെന്നിരിക്കെ മുല്ലപ്പെരിയാര്‍ പൊട്ടി ചത്തുമലക്കുന്ന കത്തോലിക്കരുടെ കാര്യത്തില്‍ ഒരു വാക്കുപോലും മിണ്ടാതിരുന്ന പാതിരിമാര്‍ ഇപ്പൊ കൊടി പിടിച്ചിറങ്ങിയിരിക്കുന്നതിന്റെ ഉദ്ദേശശുദ്ധിയില്‍ എനിക്ക് സംശയമുണ്ട്...
തന്നെപ്പോലെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്ന് യേശൂര്‍സ്തു പഠിപ്പിച്ചത് അപ്പാടെ അങ്ങ് പ്രാവര്‍ത്തികമാക്കുന്ന തിരക്കിനിടയില്‍ സ്വന്തം കൂട്ടത്തിലുള്ള ഈ ഇടയ കന്യകമാരെ കര്‍ത്താവിന്റെ പ്രതിപുരുഷന്മാര്‍ മറന്നു പോയോ? അല്ലെങ്കില്‍ പിന്നെന്തിനാണ് ഭൂരിപക്ഷം ക്രിസ്ത്യാനികള്‍ അടക്കിവാഴുന്ന കേരളത്തിലെ നേഴ്സുമാര്‍ക്കെതിരെ ഈ ഉറഞ്ഞ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്.... അച്ചന്മാരുടെ അത്രയും പരിജ്ഞാനം ഒന്നുമില്ലെങ്കിലും ബൈബിള്‍ കുറച്ചൊക്കെ ഞാനും വായിച്ചിട്ടുണ്ട് '' ചെയ്യേണ്ട നന്മ എന്താണെന്നറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നവന്‍ പാപം ചെയ്യുന്നു '' എന്ന് നമ്മളെ പഠിപ്പിച്ചത് നക്സലുകളോ തീവ്രവാദികളോ മതമൌലികവാദികളോ അല്ല . മറിച്ച് രണ്ടായിരമാണ്ടുകള്‍ക്ക് മുന്‍പ് പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകള്‍ സഹിച്ചു മരിച്ച് മൂന്നാം ദിവസം ഉയിര്‍ക്കപ്പെട്ടു എന്ന് നിങ്ങള്‍ ഞങ്ങളെ പഠിപ്പിച്ച 'യേശുക്രിസ്തു' എന്ന് പേരുള്ള ഒരു മനുഷ്യപുത്രന്‍ ആയിരുന്നു.
( പരിചയമുണ്ടോ ആവോ? )
ആ ഒരു ലൈനില്‍ വച്ച് നോക്കുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ ചെയ്തത് വല്ലാത്ത ചെയ്ത്ത് ആയിപ്പോയി . മടക്കു കട്ടിലില്‍ ചുരുണ്ട് കൂടിക്കിടന്ന വല്യപ്പന്മാരടങ്ങുന്ന വിശ്വാസികളെയെല്ലാം
തെരുവിലിറക്കി നിങ്ങള്‍ കാട്ടിക്കൂട്ടിയത് ഒരു മാതിരി നാലാം കൂലി നമ്പറായിപ്പോയി ...
നെഞ്ചില്‍ നാലാള് കാണ്‍കെ കുരിശും തൂക്കിയിട്ട് അഭിമാനത്തോടെ നടന്നിരുന്നു ഞാന്‍ ഇന്നലെ വരെ.. ഇന്ന് ഞാന്‍ ആ കുരിശു ശകലം താഴ്ത്തിക്കെട്ടുകയാണ്... കത്തോലിക്കനായിപ്പിറന്നതില്‍ ഞാന്‍ ഇന്ന് ലജ്ജിക്കുകയാണച്ചോ...
എല്ലാം നിങ്ങളുടെ പിഴ ... നിങ്ങളുടെ പിഴ ... നിങ്ങളുടെ വലിയ പിഴ .
ഭാരതചരിത്രം എടുത്തു നോക്കിയാല്‍ വിദ്യാഭ്യാസ രംഗത്തും ആതുരസേവനരംഗത്തും മിഷനറിമാര്‍ നല്‍കിയ സംഭാവനകള്‍ ചെറുതല്ല... അതിനോടൊന്നും കൂട്ടി വച്ചില്ലെങ്കിലും ഉള്ള സല്‍പ്പേര് കളഞ്ഞു കുളിക്കാതെ നോക്കേണ്ട ഉത്തരവാദിത്വം നമ്മള്‍ ക്രിസ്യാനികള്‍ക്കെല്ലാം ഉണ്ട്.. അതുകൊണ്ട് അച്ചന്മാര് പറഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ട് ഇതുപോലുള്ള മണ്ടത്തരങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെടുമ്പോ ബഹുമാനപ്പെട്ട വിശ്വാസികള്‍ ഒന്നോര്‍ക്കുക... 'മരിക്കേണ്ടി വന്നാലും സത്യവും വെടിയരുത്.. ദൈവമായ കര്‍ത്താവ്‌ നിനക്ക് വേണ്ടി പോരുതിക്കൊള്ളും...( പ്രഭാഷകന്‍ 4:28 ) ''
കേരള കത്തോലിക്കാ സഭയുടെ യുവജനപ്രസ്ഥാനമായ kcym ന്‍റെ ഒരു പൂര്‍വ്വകാല പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരു caption ഓര്‍മ്മ വരുന്നു... അനീതിക്കെതിരെ ശബ്ദമുയര്ത്താനും തച്ചുടയ്ക്കാനുമുള്ള പ്രസ്ഥാനമാണ് kcym . ഈ അനീതികള്‍ നിങ്ങള്‍ കണ്ടില്ലെന്നു നടിച്ചാല്‍ പ്രസ്ഥാനം എന്ന നിലയില്‍ നിങ്ങള്‍ ഒരു പരാജയം ആണ്...
മതങ്ങള്‍ മനുഷ്യരുടെ നന്മയ്ക്ക് വേണ്ടി സൃഷ്ട്ടിക്കപ്പെട്ടവയാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാനും... അതിനു കളങ്കം വരുത്തുന്നവര്‍ പൂജാരിയായാലും പുരോഹിതനായാലും തിരുത്തേണ്ടവര്‍ അതിനു തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ നേഴ്സുമാര്‍ അതിനും തയ്യാര്‍.........
ഇതാ മതത്തിനു മീതെ മനുഷ്യന്റെ വിജയം അങ്കമാലിയില്‍ ...




അച്ഛന്മാരോട് ഇത്തിരി ബഹുമാനമൊക്കെയുണ്ടായിരുന്നു ... അത് ഏകദേശം തീരുമാനമായി....

(എല്ലാവരുമല്ല .. സത്യത്തിനും നീതിക്കും വേണ്ടി വര്‍ത്തിച്ച് , സ്വന്തം ഭക്ഷണത്തിന്റെ പങ്കു പോലും പാവങ്ങള്‍ക്ക് കൊടുക്കുന്ന നല്ല അച്ചന്മാരെയും എനിക്കറിയാം .. അവരെപ്പോലുള്ളവരുടെ നാമം പൂജിതമാകട്ടെ.. ആമ്മേന്‍... )

Saturday, December 31, 2011

മൗനം പേശുതേയ് ........

എന്‍റെ ജീവിതത്തിന്റെ പുസ്തകതാളുകള്‍ക്കിടയില്‍ മാനം കാണാതെ സൂക്ഷിക്കാന്‍
ഒരു മയില്‍ പീലി കൂടി ബാക്കിയാക്കി ഇന്ന് നീയും വിട വാങ്ങുന്നു...

ഒരുപാട് പൊട്ടിച്ചിരികളും പേരിന് കണ്ണീര്‍മുത്തുകളും സമ്മാനിച്ച്
പരിഭവങ്ങളില്ലാതെ നീ പടിയിറങ്ങുമ്പോള്‍ എന്‍റെ ഭാഷ മൗനമായി മാറുന്നു...

ലോകത്തിനു മുന്‍പില്‍ ഞാന്‍ വെറും കയ്യോടെ നിന്നപ്പോള്‍
അനുഭവങ്ങള്‍ കൊണ്ട് നീ എന്നെ പഠിപ്പിച്ചു ജീവിതത്തിന്റെ ബാലപാoങ്ങള്‍...

പ്രതിസന്ധികള്‍ക്കെതിരെ നിവര്‍ന്നു നിന്ന്
'കല്ലിവല്ല്ലി' പറയാന്‍ എന്നെ പഠിപ്പിച്ചത് നീയാണ്..

പ്രശ്നങ്ങളുടെ കുത്തൊഴുക്കില്‍ നില്‍ക്കുമ്പോഴും തളരാതെ
ചുറ്റുമുള്ളവരെ ചിരിപ്പിക്കാന്‍ എന്നെ പഠിപ്പിച്ചതും നീ തന്നെ...

എടുത്തു പറയാനാണെങ്കില്‍ ഒരുപാട് ബന്ധങ്ങള്‍ ഞാനും നീയും തമ്മില്‍ ..
എന്നിട്ടും ഒരു യാത്ര പോലും പറയാതെ ഇന്ന് നീയും എന്നെ വിട്ടകലുന്നു ....
2011 എന്ന എന്‍റെ പ്രിയ സുഹൃത്ത് ...

കടപ്പാടുകള്‍ വാക്കിലൊതുക്കാനാവില്ലല്ലോ....
നന്ദി എന്നെ ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും ........!!!







എന്താ ജോബെ എന്റെ കണ്ണീന്ന് വെള്ളം വരുന്നേ?

i really missing my kochi very very very very very very badly...........




happy new year to all.....

Thursday, December 29, 2011

ഒരു ക്രിസ്മസ് കുമ്പസാരത്തിന്റെ ഓര്‍മ്മയ്ക്ക്‌...






കുമ്പസാരം എന്ന കൂദാശ കണ്ടു പിടിച്ചതാരാണെന്നോ അത് എന്നായിരുന്നെന്നോ ഒന്നും എനിക്കറിയില്ല... എങ്കിലും തിരുസഭയുടെ കല്‍പ്പനകള്‍ അനുസരിക്കുന്ന ഒരു ശരാശരി കത്തോലിക്കന്‍ എന്ന നിലയില്‍ കുറഞ്ഞ പക്ഷം കൊല്ലത്തില്‍ ഒരിക്കലെങ്കിലും നിര്‍ബന്ധമായും ഞാന്‍ നടത്തിവന്നിരുന്ന ഒരു അനുഷ്ടാനമായിരുന്നു ആണ്ടു കുമ്പസാരം അഥവാ annual confession .സാധാരണ ഗതിയില്‍ ഒരുമാതിരിപ്പെട്ട ഉടായിപ്പ് ക്രിസ്ത്യാനികളെല്ലാം ഈ കൃത്യം നടത്തുന്നത് പെസഹാക്കാലത്താണെങ്കിലും എന്‍റെ ഒരു നടപ്പുവശവും ഇരുപ്പു വശവും വച്ച് നമ്മള്‍ സെലക്ട്‌ ചെയ്തത് ക്രിസ്മസ് കാലമാണ്... അത് കൊണ്ട് രണ്ടുണ്ട് ഗുണം, ന്യൂ ഇയറിനു പിന്നെ വേറെ കുമ്പസാരിക്കേണ്ട ആവശ്യകത ഉദിക്കുന്നില്ല....
ഇപ്പറഞ്ഞതൊക്കെ ഒരു അഞ്ചാറു കൊല്ലം മുമ്പുള്ള ആചാരാനുഷ്ടാനങ്ങളാണ്... പിന്നീടിങ്ങോട്ട്‌ നാട്ടിലുള്ള എല്ലാ യുവാക്കളെയും പോലെ ഞാനും വ്യത്യസ്തമായി ചിന്തിച്ചു തുടങ്ങി.... എപ്പോഴും ചെന്ന് കുമ്പസാരിച്ച് ക്യൂവിന്റെ നീളം കൂട്ടുന്നതില്‍ ഒരര്‍ത്ഥവും ഇല്ലെന്ന് സാമാന്യ ബുദ്ധിയില്‍ ഞാനും ചിന്തിച്ചു... (ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ഇപ്പൊ എന്‍റെ പ്രായം ഇതാണ് എല്ലാത്തിനെയും എതിര്‍ക്കുന്ന ചോരത്തിളപ്പുള്ള യൌവ്വനം , ഇതൊന്നും വായിച്ചു ആരും ഉപദേശിക്കാന്‍ വന്നേക്കരുത്... ഞാന്‍ നന്നാവും ഒരു രണ്ടു മൂന്നു കൊല്ലം കൂടി കഴിഞ്ഞോട്ടെ... )

ചുരുക്കിപ്പറഞ്ഞാല്‍ കുമ്പസാരിച്ചിട്ട് ഇപ്പൊ കൊല്ലം നാല് കഴിഞ്ഞു. ഈ വിവരമെങ്ങാനും വികാരിയച്ചനറിഞ്ഞാല്‍ കുമ്പസാരക്കൂട്ടീന്ന്‍ ഇറങ്ങി വന്ന് കാലു മടക്കി തോഴിക്കുവേ ഉള്ളൂ... ഇനിയിപ്പോ എന്തോന്ന് ചെയ്യാന്‍.... മര്യാദയ്ക്ക് കഴിഞ്ഞതിന്റെ മുമ്പത്തെ ക്രിസ്മസ്സിന് കുമ്പസാരിക്കാന്‍ ഞാന്‍ ക്യൂവില്‍ കയറി നിന്നതാ... അപ്പൊ പണ്ടാരം പിടിക്കാന്‍ നാട്ടീന്നൊരു ബ്രോക്കര്‍ ഫോണില്‍ വിളിച്ചിരിക്കുന്നു ' അരയങ്കാവില്‍ മുപ്പതു ലക്ഷത്തിനു ഒരു വീടും സ്ഥലവും വില്‍പ്പനയ്ക്ക്... എങ്ങനാ നവീനെ നോക്കുന്നോന്ന്... ''
എന്നാപ്പിന്നെ ആ സ്ഥലം കൂടി എടുത്ത് 'മറിച്ചിട്ട്' ആ പാപം കൂടി ചേര്‍ത്ത് പിന്നെ കുമ്പസാരിക്കാം എന്നൊരു ബോധോദയം എനിക്കുണ്ടായി... അന്ന് പോന്നതാ കുമ്പസാരക്കൂടിന്റെ സൈഡീന്ന് , പിന്നെ കുര്‍ബാനയ്ക്ക് പോകുമ്പോള്‍ പോലും ആ ഏരിയയിലേക്ക് പോയിട്ടില്ല...

എന്‍റെ പിഴ... എന്‍റെ പിഴ.... എന്‍റെ വലിയ പിഴ...
ഇത്രേം പിഴയോക്കെ ഏറ്റു പറയുമ്പോ നിങ്ങള്‍ വിചാരിക്കും ഞാനെന്തോ മാരക പാപം ചെയ്തിട്ടാണ് ഇവിടെ നിന്ന് ഇങ്ങനെ പ്രസംഗിക്കുന്നത് എന്ന്... നിങ്ങള്ക്ക് തെറ്റി...
നിങ്ങടെ പിഴ നിങ്ങടെ പിഴ നിങ്ങളുടെ വലിയ പിഴ....
ആറാം ക്ലാസ്സില്‍ പഠിക്കുമ്പോ ആദ്യകുര്‍ബാന സ്വീകരണത്തിന് ബനീഞ്ഞ സിസ്റ്റര്‍ പറഞ്ഞു തന്ന സാമ്പിള്‍ പാപങ്ങള്‍ മൂന്നാലെണ്ണമല്ലാതെ ഇന്ന് വരെ ഒരു പാപവും ഞാന്‍ ആരോടും ചെയ്തിട്ടുമില്ല കുമ്പസാരക്കൂട്ടില്‍ ചെന്ന് പറഞ്ഞിട്ടുമില്ല... (മുഖത്തൊരു തരികിട ലക്ഷണം ഉണ്ടെന്നെയുള്ളൂ... ഞാനൊരു പച്ചപ്പാവമാന്നേയ് ... )
അങ്ങനെയിരിക്കെ ശാലോം ടീവിയില്‍ ഒരച്ചന്‍ പറയുന്നത് കേട്ടു.... 'ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ അവളുമായി വ്യഭിചരിച്ചു കഴിഞ്ഞു എന്ന്... ''
ആ ഒരു ലൈനില്‍ വച്ച് നോക്കുകയാണെങ്കില്‍ ഫര്‍വാനിയ,അബ്ബാസിയ ഏരിയയിലുള്ള ഒരുമാതിരിപ്പെട്ട കുവൈറ്റിപ്പെണ്ണുങ്ങളെയെല്ലാം ഞാന്‍ ......... ഛെ... ഞാന്‍ അതെങ്ങനെ പറയും.... മ്ലേച്ചം... !!!(ഓള്‍ ഇന്ത്യന്‍സ് ആര്‍ മൈ ബ്രതെര്‍സ് ആന്‍ഡ് സിസ്റ്റെര്സ് .... ബട്ട്‌ ഒണ്‍ലി ഇന്ത്യന്‍സ് ..ok..)
ഹോ സന്തോഷായി... ആ ഒരു പ്രമാണം മാത്രമേ തെറ്റിക്കാതുണ്ടായിരുന്നുള്ളൂ ...
തിരുപ്പതി ആയി... തിറുപ്പതി....
ഹോ ഇനി മുതല്‍ കുമ്പസാരിക്കുമ്പോ ലതും പറയേണ്ടി വരുമല്ലോ ഫഹവാനെ...
ഛെ.. വികാരിയച്ഛന്‍ എന്ത് വിചാരിക്കും...
അച്ചനെന്തെങ്കിലും തിരിച്ചു ചോദിച്ചാല്‍ അമ്മച്ചിയാണേ ഞാന്‍ പറയും''
നേഴ്സിംഗ് ഇപ്പൊ വല്യ മെച്ചമൊന്നും ഇല്ലച്ചോ സൊ ഇപ്പൊ ലോറി ഡ്രൈവറാണച്ചോ ഞാന്‍''
'കക്കാത്ത കണ്ടക്ടര്‍മാരും വ്യഭിചരിക്കാത്ത മെയില്‍ നേഴ്സുമാരും ഇല്ലെ'ന്നൊരു ചൊല്ല് കോയമ്പത്തൂര് നിലവിലിരിക്കെ കുമ്പസാരിക്കേണ്ടി വരുമല്ലോ എന്ന ഒറ്റക്കാരണം കൊണ്ട് ഇന്നും ചരിത്രവും ചാരിദാര്ത്യവും ചരല് പോലെ(ചരലിനിപ്പോ പൊന്നിനെക്കാളും വിലയാ...) സൂക്ഷിച്ചു കൊണ്ട് നടക്കുന്ന എനിക്കിത് തന്നെ വരണം ...

ഈ അവസരത്തിലൊക്കെയാണ് പെണ്ണായി ജനിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോകുന്നത്... അവര്‍ക്കൊക്കെ അവസാനത്തെ കല്‍പ്പന ( അന്യന്റെ ഭാര്യയെ മോഹിക്കരുത്..)മൈന്‍ഡ് ചെയ്യണ്ടല്ലോ? അന്യന്റെ ഭാര്യമാരെ നമ്മള്‍ മോഹിക്കാന്‍ പാടില്ല... അന്യന്റെ ഭാര്യമാര്‍ക്കൊക്കെ നമ്മളോട് എന്തുമാവാല്ലോ?
എന്തൊക്കെ ആയാലും ഇക്കൊല്ലം ഞാന്‍ കുമ്പസാരിക്കും എന്നൊരു ഉറച്ച തീരുമാനം ഞാനെടുത്തു .
ശോ.. ഓണ്‍ ലൈനില്‍ എങ്ങാനും കുമ്പസാരമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഡെയിലി കുമ്പസാരിച്ചു മരിച്ചേനെ...
അങ്ങനെ കഴിഞ്ഞ ആഴ്ച അത് സംഭവിച്ചു . അച്ഛന്‍ ഒരു ലോഡ് ഉപദേശം ഒരു മാതിരി പറവൂര്‍ പീടനക്കേസിലെ പ്രതിയോടെന്ന പോലെ...
'ഞാന്‍ അച്ചനുദ്ദേശിക്കുന്നത് പോലെ ഉടായിപ്പല്ല ...'' എന്ന് പറയണമെന്നുണ്ടായിരുന്നു...
ബട്ട്‌ എന്ത് ചെയ്യാം? തിരിച്ചൊരു വാക്ക് മിണ്ടാന്‍ അവസരം കിട്ടണ്ടേ?
പ്രായശ്ചിത്തവും പാപമോചനവും എല്ലാം കിട്ടി ബോധിച്ചു... കൂടെ ഒരു പണിയും കൂടി കിട്ടി ' പാപ സാഹചര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ എന്നും കൊന്ത ചൊല്ലി പ്രാര്‍ത്തിക്കണംന്ന് ..
ഒരു കൊന്ത എന്ന് പറയുന്നത് രണ്ടു പേജോളം വരും, ചൊല്ലിത്തീര്‍ക്കണമെങ്കില്‍ കുറഞ്ഞത്‌ അരമണിക്കൂറെങ്കിലും വേണം , അതിനുള്ള പോംവഴി ഇന്നലെ ഞാന്‍ കണ്ട് പിടിച്ചു .ജപമാലയുടെ പേജ് തുറന്നു വച്ചിട്ട് 'ഈ രണ്ടു പേജിലുള്ള പുണ്യാളന്മാരെ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണേ 'എന്നൊരൊറ്റ പ്രാര്‍ത്ഥന... അച്ഛനും സന്തോഷം പുണ്യാളന്‍മാര്‍ക്കും സന്തോഷം സര്‍വ്വോപരി എനിക്കും സന്തോഷം....
ഒരു വെടിക്ക് ഒരു പത്തിരുന്നൂറ്റമ്പത് പക്ഷികള്‍...






ഒരു പ്രത്യേക അറിയിപ്പ് എന്‍റെ ഫെയ്സ്ബുക്കിലുള്ള അച്ചന്മാര്‍ ആരും ഇത് വായിച്ചു ക്ഷുഭിതരാകരുത്... ഇതെന്റെ ജീവിതമാണ് ആരും ഇത് തമാശായിട്ടെടുക്കരുത്... ആര്‍ക്കെങ്കിലും എന്തെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ട് ഈ പോസ്റ്റ്‌ മൂലം ഉണ്ടായാല്‍ ഒരു കാരണവശാലും ഇത് ഡിലീറ്റ് ചെയ്യുന്നതല്ല എന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുതിക്കൊള്ളുന്നു...


NB: കോപ്പ്... മുല്ലപ്പെരിയാര്‍ ഇനി പൊട്ടുമെന്ന് തോന്നുന്നില്ല... ഇനി നമുക്കുള്ള ഒറ്റ പ്രതീക്ഷ 2012 ല്‍ ലോകം അവസാനിക്കും എന്നുള്ളതാണ്... ലോകം അവസാനിച്ചില്ലെങ്കില്‍ ഇനിയും കാണാമെന്ന പ്രതീക്ഷയോടെ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍....

Wednesday, December 07, 2011

നേഴ്സുമാര്‍ക്കെന്താ ലതില്ലേ?




അതേ ഉദ്ദേശിച്ചത് ലത് തന്നെയാണ്,,, ചിലര്‍ക്കെങ്കിലും ഒരു വിചാരമുണ്ട് നേഴ്സുമാര്‍ക്ക് ലതില്ല എന്ന് . അത് കൊണ്ടാണല്ലോ ശങ്കേര്‍സ് ഹോസ്പിറ്റലിലും അമൃതയിലുമെല്ലാം നേഴ്സുമാര്‍ക്കെതിരെ കയ്യേറ്റങ്ങള്‍ നടക്കുന്നത്... എന്തുപറഞ്ഞാലും സര്‍വ്വം സഹയായി കേട്ടു കൊണ്ട് നെറ്റിയില്‍ കുരിശും വരച്ച് 'സ്വര്‍ഗസ്ഥനായ പിതാവേ' ചൊല്ലിക്കൊണ്ടിരുന്ന നേഴ്സുമാരായ ശോശാമ്മച്ചിയുടെയും അന്നമ്മച്ചിയുടെയുമൊക്കെ കാലം കഴിഞ്ഞു പോയ കാര്യവും പകരം നട്ടിന് ഉറപ്പുള്ള ആമ്പിള്ളേര് നേഴ്സിങ്ങിനു പോയ കാര്യം മാനേജ്മെന്റുകള്‍ മറന്നുപോയോ? അതോ MBA എന്ന പേരില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രെഷനും ഫിനാന്ഷ്യല്‍ അഡ്ജസ്റ്റ്മെന്റും പടിച്ചകൂട്ടത്തില്‍ ഹ്യൂമന്‍ റിസോഴ്സ് മാനെജ്മെന്റ് എന്ന ക്ലാസ് എടുത്തപ്പോ നിങ്ങളൊക്കെ 'രതി നിര്‍വ്വേദം' കാണാന്‍ പോയോ ? അതോ പന്നിപ്പനി പിടിച്ചു കിടപ്പിലായിരുന്നോ? അറിയാന്മേലാത്തത് കൊണ്ട് ചോദിച്ചതാണ്... അതുമല്ലെങ്കില്‍ പിന്നെ എന്തിന്‍റെ കേടു തീര്‍ക്കാനാണ് പാവം നേഴ്സുമാരുടെ നെഞ്ചത്തോട്ട് (കടപ്പാട്: പി സി ജോര്‍ജങ്കിള്‍ ) കേറുന്നത്...
പണ്ട് നേഴ്സിംഗ് കണ്ടുപിടിച്ച ഫ്ലോറന്‍സ് നൈറ്റിംഗേലിന്‍റെ ആത്മാവ് ഇപ്പൊ വിലപിക്കുന്നുണ്ടാവും കേരളത്തിലെ നേഴ്സുമാരുടെ അവസ്ഥ ഓര്‍ത്ത്...
രണ്ടാം ലോക മഹായുദ്ധ കാലത്ത് ഒരു മണ്ണെണ്ണ വിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍ പരിക്കേറ്റ പട്ടാളക്കാരുടെ മുറിവുകള്‍ വച്ച് കെട്ടി കാരുണ്യം എന്ന ഒരു പുണ്യം മാത്രം പ്രതിഫലം വാങ്ങി ആതുരസേവനം എന്ന മഹത്തായ ഒരു പ്രസ്ഥാനത്തിന് തിരി തെളിയിച്ചപ്പോള്‍ നൈറ്റിംഗേല്‍ ചിന്തിച്ചിരിക്കില്ല , തന്‍റെ പിന്‍ഗാമികളുടെ കണ്ണീരൊപ്പാന്‍ ആരുമുണ്ടാവില്ലെന്ന സത്യം...

കാലചക്രം തിരിയുന്നത് മുന്നോട്ടു തന്നെയാണ് , സഹതാപവും കാരുണ്യവും മാത്രം മുന്നില്‍ കണ്ട് നേഴ്സിംഗ് പഠിച്ചവരല്ല 95 ശതമാനം മലയാളികളും ... അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ ഞാനുള്‍പ്പെടുന്ന നേഴ്സുമാരാരും ദൈവത്തിന്‍റെ സ്വന്തം നാട് വിട്ട് യൂറോപ്പ് -അറബ് രാജ്യങ്ങള്‍ തേടി പോകുമായിരുന്നില്ല...
എല്ലാം ഒരു നല്ല നാളയെ സ്വപ്നം കണ്ട്...
അതിനു വേണ്ടി മാത്രമാണല്ലോ പലിശയ്ക്കു കടമെടുത്തും ആധാരം പണയം വച്ചും ഞങ്ങള്‍ നേഴ്സിംഗ് പഠിച്ചത്... ചിലതൊക്കെ ഓര്‍ക്കുമ്പോ കണ്ണ് നിറഞ്ഞു പോകാറുണ്ട് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നികുതിപ്പണം മുടക്കി പഠിപ്പിച്ച ഡോക്ടര്‍മാര്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുമ്പോള്‍ സ്വന്തം അമ്മയുടെ കെട്ടുതാലി വിറ്റും പറമ്പ് പണയം വച്ചും നേഴ്സിംഗ് പഠിച്ചവരുടെ കേരളത്തിലെ പ്രതിമാസ വരുമാനം 2700 കുണുവ...( വേമ്പനാട്ട് കായലില്‍ ചെള്ള വാരാന്‍ പോയാല്‍ കിട്ടും 500 രൂപാ ഡെയിലി... )

ഇനി മറ്റൊരു സത്യം പറയാം ,കേരളത്തിലെ നല്ലൊരു ഭാഗം സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരും ചിരിച്ചു കൊണ്ട് നിങ്ങളെ ശുശ്രൂശിക്കുന്നുണ്ടെങ്കില്‍ അത് ഹോസ്പിറ്റല്‍ എത്തിക്സിന്‍റെ കോളം നിറയ്ക്കാന്‍ വേണ്ടി മാത്രമാണ്... എഴുപതു ശതമാനത്തിലധികം പേരും സ്വയം ശപിക്കുന്നുണ്ടാവും സ്വന്തം നാട്ടിലെ ഈ അവഗണനയെ ഓര്‍ത്ത്...രണ്ടു വര്‍ഷത്തെ ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കെറ്റിന് വേണ്ടി മാത്രമാണ് ചെറുതല്ലാത്ത ഒരു സമൂഹം വണ്ടിക്കൂലിക്ക് പോലും തികയാത്ത ഇത്തിരി ശമ്പളവും പറ്റി മൂകസാക്ഷികളായി തുടരുന്നത്... കേരളത്തില്‍ രാഷ്ട്രീയക്കാരുടെ ഇടപെടലുകള്‍ വളരെകുറച്ച് മാത്രം സംഭവിക്കുന്ന ഈ മേഖലയില്‍ നേഴ്സുമാരുടെ ക്ഷേമത്തിനും സംഘടനകള്‍ നിലവിലുണ്ട്... പക്ഷെ അതിന്‍റെ തലപ്പത്തിരിക്കുന്നവര്‍ 'സ്വന്തം' കിറിക്കിട്ടു കുത്താന്‍ വരുന്നവരോടും 'ഗുഡ് മോര്‍ണിംഗ്' പറയുന്നവരായാല്‍ മാനേജ്മെന്റുകള്‍ നമ്മുടെ ചെവി കടിച്ചാല്‍ ആരെ കുറ്റം പറയാനാകും?
കൊച്ചിയിലെ വളരെ പ്രശസ്തമായ ഒരു ആശുപത്രിയില്‍ ഒന്നരക്കൊല്ലത്തോളം ജോലി ചെയ്തതിന്‍റെ ഒറ്റ അഹങ്കാരത്തില്‍ സ്നേഹസമ്പന്നരായ എന്‍റെ കൂട്ടുകാരോട് ഞാന്‍ ഒരു ചോദ്യം ചോദിച്ചോട്ടെ?
NABH ന്‍റെയും JCI യുടെയുമൊക്കെ അംഗീകാരമുള്ള ഈ ആതുരാലയങ്ങളിലെ ബില്‍ ആരെങ്കിലും ശ്രദ്ദിച്ചിട്ടുണ്ടോ? നേഴ്സിംഗ് ചാര്‍ജെസ് എന്ന പേരില്‍ ആയിരങ്ങളാണ് ഓരോ ദിവസവും നിങ്ങള്‍ എണ്ണി കൊടുക്കുന്നത്... നേഴ്സുമാരല്ലാതെ അവിടെ ബ്ലാക്കില്‍ ആരെങ്കിലും നേഴ്സിംഗ് നടത്തുന്നുണ്ടോ എന്നെനിക്കറിയില്ല? എന്തായാലും ഒന്നുറപ്പിക്കാം നേഴ്സുമാര്‍ ഈ പൈസ കുടുംബത്ത് കൊണ്ടു പോകുന്നില്ല...

എന്തൊക്കെയായാലും ആവശ്യത്തിനു തൊഴിലുറപ്പ് പദ്ധതികളും ആവശ്യത്തിലേറെ തൊഴിലാളി സംഘടനകളുമുള്ള ഒരു നാട്ടില്‍ ചെറുതല്ലാത്തതും ഒഴിവാക്കാനാവാത്തതുമായ അഭ്യസ്തവിദ്യരായ ഒരു തൊഴിലാളി സമൂഹം അരക്ഷിതാവസ്ഥ നേരിടുന്നെങ്കില്‍ അത് നമ്മുടെ നിയമവ്യവസ്ഥയുടെ പരാജയമാണ്... ചെയ്യാത്ത വേലയ്ക്കു നോക്കുകൂലി വാങ്ങിച്ചിരുന്ന ഒരു നാട്ടില്‍ ചെയ്യുന്ന ജോലിക്ക് ന്യായമായ വേതനം കിട്ടുന്നില്ല എങ്കില്‍ ആരെയാണ് കുറ്റം പറയേണ്ടത്?

കേരളത്തിലെ നേഴ്സിംഗ് കൌണ്‍സിലുകള്‍ ആരുടെ എന്ത് കാണാന്‍ സ്ഥാപിക്കപ്പെട്ടവയാണ് എന്ന് മനസ്സിലാവുന്നില്ല ? മാസാമാസം വാടക കൊടുക്കാന്‍ വേണ്ടി മാത്രമാണോ 'കേരള നേഴ്സിംഗ് കൌണ്‍സില്‍' എന്ന പേരില്‍ ഒരു ഇരു നില മന്ദിരം തലസ്ഥാനത് സ്ഥിതി ചെയ്യുന്നത്.... ശബ്ദമുയിര്‍ത്തേണ്ടിടത്ത് മൌനം പാലിക്കുന്നത് ഷണ്‍ഡത്തമാണ്. അതിനു അധികാരികള്‍ തയ്യാറാവട്ടെ എന്ന പ്രാര്‍ഥനയോടെ
............................. ഒരു മെയില്‍ നേഴ്സ് .

Thursday, September 22, 2011

ഇനി വിളമ്പട്ടെ ഈ അവിയല്‍ ...



അവിയല്‍ എന്ന് കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല...
മുരിങ്ങക്കോലും പച്ചക്കായും അച്ചിങ്ങാപ്പയറുമൊക്കെ ഇട്ട് ചതച്ചെടുത്ത തേങ്ങയും തൈരും മിക്സ് ചെയ്ത രുചികരമായ അവിയല്‍ കൂട്ടി ഉണ്ട ഓണ സദ്യയുടെ രുചി നാക്കേന്ന് പോയിത്തുടങ്ങുതെയുള്ളൂ...
ഇപ്പൊ ദേ വേറൊരു അവിയല്‍ കാരണം മലയാളം വീണ്ടും പ്രശസ്തിയിലേക്ക്... പാടത്തും പറമ്പിലുമൊക്കെ ഈരടികളായി മുഴങ്ങിയ കൊയ്തുപാട്ടുകളും നാടന്‍ പാട്ടുകളുമെല്ലാം ഇലക്ട്രിക്ക് ലെഡ് ഗിറ്റാരിന്‍റെയും ഡ്രംസിന്‍റെയുമൊക്കെ അകമ്പടിയോടെ കേള്‍ക്കുന്നത് സാദാ മലയാളിക്ക് ദഹിക്കുമോ ഇല്ലയോ എന്നറിഞ്ഞൂടാ...
മലയാളിക്ക് പ്രിയപ്പെട്ട 'ഏറ്റം പാട്ടും' കാവാലം നാരായണ പണിക്കരുടെ 'കറുകറ കാര്‍മുകില്‍ കൊമ്പനാന പുറത്ത് ...'' എന്ന് തുടങ്ങി ഒരു പിടി നല്ല പാട്ടുകള്‍ ഒരു ഓള്‍ട്ടര്‍നേറ്റിവ് റോക്കിന്‍റെ അകമ്പടിയോടെ അധികമാരും പ്രതീക്ഷിച്ചിരിക്കില്ല....

റോക്ക് മ്യൂസിക്കിന്‍റെ ലോകത്ത് ലോ വെയ്സ്റ്റ് ജീന്‍സും റ്റൈറ്റ് ബനിയന്‍സും മാത്രം കണ്ട് വളര്‍ന്നവരെ തെല്ലൊന്നമ്പരപ്പിച്ചു കൊണ്ടാണ് സ്റ്റേജില്‍ കൈലി മുണ്ടും ഉടുത്ത് ഒരു നാല്‍വര്‍ സംഘം അവിയല്‍ എന്ന പേരില്‍ പാടി തകര്‍ക്കുന്നത്.... എന്തായാലും പുത്തന്‍ തലമുറയ്ക്ക് ഇത് നല്ലോണം ബോധിച്ചു... ഇക്കഴിഞ്ഞ ഓണം വാരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന പരിപാടിയിലെ മുഖ്യ ആകര്‍ഷണം അവിയല്‍ ബാന്‍ഡ്-ന്‍റെ ഗാനമേള ആയിരുന്നു... സമീപകാലത്തെ സൂപ്പെര്‍ഹിറ്റുകളില്‍ ഒന്നായ സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്ന സിനിമയുടെ വിജയത്തില്‍ അവിയലിന്‍റെ 'ആനക്കള്ളന്‍'' എന്ന പാട്ടിന് ചെറുതല്ലാത്ത ഒരു പങ്കുണ്ടായിരുന്നു...


2003 ല്‍ തലസ്ഥാനത്ത് നിന്ന് ആരംഭിച്ച ഈ അവിയല്‍ യാത്രയുടെ സാരഥികള്‍ റെക്സ് വിജയന്‍ , ടോണി ജോണ്‍ , മിഥുന്‍ പുത്തന്‍ വീട്ടില്‍ , ബിന്നി ഐസക് എന്നീ നാല് മലയാളി ചെക്കന്മാരാണെന്നതില്‍ നമുക്കഭിമാനിക്കാം...
വെറും തിരോന്തോരം കൊണ്ടൊന്നും ഈ കളി തീരുന്നില്ല . മൌറീഷ്യസില്‍ ലോകമെമ്പാടുമുള്ള 40 റോക്ക് ബാന്‍ഡ്-കള്‍ പങ്കെടുത്ത വേള്‍ഡ് മ്യൂസിക്ക് ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ നിന്നുണ്ടായിരുന്ന ഒരേ ഒരു ബാന്‍ഡ് 'അവിയല്‍' ആയിരുന്നു.. പ്രകടനം കഴിഞ്ഞ് തട്ടേന്ന് ഇറങ്ങിയപ്പോ ലോകപ്രസസ്തമായ A67 എന്ന ഇറ്റാലിയന്‍ ബാന്‍ഡ് ലെ ചേട്ടന്മാര്‍ അവരുടെ ‘Suburb’ എന്ന ആല്‍ബത്തിന് വേണ്ടി അവിയലിന്‍റെ ഒരു date തേടി ഓട്ടോ പിടിച്ചു പുറകെ പോയി എന്നാണു കേട്ടത്... എന്തൊക്കെയായാലും 2009 ലെ ജാക്ക് ഡാനിയേല്‍ ആനുവല്‍ റോക്ക് അവാര്‍ഡില്‍ കൊയ്ത്തു പാട്ട് പാടി അവിയല്‍ വിളമ്പിയെടുത്തത് ആറ് അവാര്‍ഡുകളാണ്...
രസം ഇതൊന്നുമല്ല . ഇപ്പൊ സായിപ്പന്മാര് വരെ കൈലി മുണ്ട് ഉടുത്തു തുടങ്ങിയിരിക്കുന്നു...
(കഴിഞ്ഞ ആഴ്ച ലിഫ്റ്റില്‍ വച്ച് കൈലി മുണ്ടുടുത്ത എന്നോട് ' ഈസ് ഇറ്റ്‌ എ ബെഡ് ഷീറ്റ്'' എന്ന് ചോദിച്ച ഫിലിപ്പീനി ചെറുക്കനുള്ള മറുപടിയാണ് ഇത്...)
മലയാളം കുരച്ചു കുരച്ച് മാത്രം സംസാരിക്കുന്ന സോ കോള്‍ഡ് ന്യൂ ജെനറെഷനും ഇപ്പൊ പ്രിയങ്കരം നെഞ്ചത്ത് മലയാളം എഴുതിയ ടീ ഷര്‍ട്ടുകളാണ് ...

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്....അവിയല്‍ മുംബയില്‍ നടത്തിയ ഷോയുടെ ndtv റിപ്പോര്‍ട്ട് കാണുമ്പോ അത് മനസിലാകും...


നിങ്ങള്‍ തെളിയിച്ചു സംഗീതത്തിന് ഭാഷയില്ലെന്ന് . ബോബ് മേര്ലിയുടെ പോപ്‌ സംഗീതം പോലെ അവിയലും വളരട്ടെ വാനോളം...
നമ്മുടെ സംസ്കാരവും പൈതൃകവും ലോകം മുഴുവന്‍ ഏറ്റു പാടാന്‍ അവിയല്‍ ഒരു നിമിത്തമാകട്ടെ എന്ന് പ്രാര്‍ഥിക്കാം...
ഒപ്പം തനിമയുടെ രുചിഭേദങ്ങളുമായി മലയാളി യുവത്വങ്ങള്‍ക്ക് അവിയല്‍ വിളമ്പിയ റെക്സിനും ടോണിക്കും മിഥുനും ബിന്നിക്കും അഭിനന്ദനങ്ങള്‍....

Monday, August 29, 2011

സില്‍സിലേ മാപ്പ്.. മാപ്പ്....മാപ്പ്....!!!!

ആദ്യം തന്നെ ഒരു കാലത്ത് മലയാളികള്‍ മുഴുവന്‍ അടച്ചാക്ഷേപിച്ച ഹരിശങ്കര്‍ കലവൂര്‍ എന്ന കലാകാരന് എന്‍റെ വക ഒരു ഷേക്ക്‌ ഹാന്‍ഡ്‌.... ഇനി കാര്യത്തിലേക്ക്...
മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന രാജകുമാര തിയറിയില്‍ വിശ്വസിക്കാന്‍ എനിക്കിപ്പൊ ബുദ്ധിമുട്ടുണ്ട്... മനസ്സില്‍ വാശി കയറിയാല്‍ ചെയ്യുന്നതെല്ലാം സൂപ്പെര്‍ഹിറ്റുകള്‍ ആയിരിക്കും എന്ന് തിരുത്തി വായിക്കാനാണ് എനിക്കിന്നിഷ്ട്ടം...
മനസ് നിറയെ മോഹങ്ങളുമായി ചലച്ചിത്രലോകത്തെയ്ക്ക് കടന്നു വന്ന ഒരു പച്ചപ്പാവം മനുഷ്യനെ നമ്മള്‍ മലയാളികള്‍ എല്ലാവരും കൂടെ തെറി വിളിച്ചു ആട്ടിപ്പായിച്ചു... സില്‍സില എന്ന ഒരു ആല്‍ബം ചെയ്തു എന്ന ഒരേ ഒരു തെറ്റിന്... അന്ന് ആ ആല്‍ബത്തിന് കിട്ടിയ കമന്‍റുകള്‍ വായിച്ചാണ് മലയാളത്തിലെ ലേറ്റസ്റ്റ് തെറികള്‍ ഞാന്‍ പഠിച്ചത്... അത്രയ്ക്ക് കടോരമായിരുന്നു അവ... !!
അതെല്ലാം വായിച്ച് ഹരിശങ്കര്‍ എന്ന മനുഷ്യന്‍ ഒരു മൂലയ്ക്ക് ഒതുങ്ങിക്കൂടിയിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്നലെ തെറി വിളിച്ചവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നേനെ...പ്രതിസന്ധികളില്‍ തളരാത്തവനാണ് 'NUT'ന് ഉറപ്പുള്ള ആണ്‍കുട്ടി എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍... അങ്ങനെയെങ്കില്‍ തന്റേടം ഉള്ളവന്‍ എന്ന കാറ്റഗറിയില്‍ പെടുത്തി ഞാന്‍ ചൂണ്ടിക്കാണിക്കുന്ന വ്യക്തികളില്‍ ഒരാള്‍ താങ്കളായിരിക്കും...
ഇന്നാണ് താങ്കള്‍ ഉള്‍പ്പെട്ട നമ്മള്‍ തമ്മില്‍ എന്ന പ്രോഗ്രാം ശ്രദ്ധിച്ചത് . അതിലെ താങ്കളുടെ മറുപടി എനിക്ക് ബോധിച്ചു 'സില്‍സില എന്നത് താങ്കള്‍ ആല്‍ബം ചെയ്തു പഠിച്ചതാണ് എന്ന്'' വാട്ട് എ ബ്യൂട്ടിഫുള്‍ ആന്‍സര്‍ ... ഐ ലവ് യു ഡിയര്‍... താങ്കളെ കട്ടത്തെറി വിളിച്ചവനൊന്നും ബിസ്ക്കറ്റ് പാട്ടയില്‍ കൊട്ടിപ്പാടാനുള്ള കഴിവുപോലും ഇല്ലാത്തവരാണ്...

വിമര്‍ശിക്കുന്തോറും താങ്കള്‍ വളര്‍ന്നു... സില്‍സിലയ്ക്ക് കാതോര്‍ത്ത് സൂപ്പര്‍ സ്റ്റാറുകള്‍ വരെ ... ചുവടു വച്ചു... ഇതൊന്നും ചില്ലറക്കാര്യങ്ങളല്ല.... താങ്കളെ തെറി വിളിച്ചവര്‍ക്ക് കൊടുത്ത മധുര പ്രതികാരം മലയാളികള്‍ക്കെല്ലാം ഇഷ്ട്ടപ്പെട്ടു എന്ന് അതിലെ കമന്‍റ് ബോക്സിലുള്ള അഭിനന്ദനങ്ങള്‍ തെളിയിക്കുന്നു...
താങ്കളുടെ പുതിയ ആല്‍ബം കണ്ടു (കടപ്പാട് ബെര്‍ളിത്തരങ്ങള്‍ )

ഒന്നും പറയാനില്ല . താങ്കളെ ഏറ്റവും കൂടുതല്‍ ചീത്ത വിളിച്ചത് വിദേശ മലയാളികള്‍ ആണെന്നാണ്‌ എന്‍റെ ഊഹം . വിദേശമലയാളി ഏറ്റവും കൂടുതല്‍ ഓര്‍ത്തു ദുഖിക്കുന്നതും നഷ്ട്ടപ്പെട്ടുപോയ കാര്‍ഷികോല്‍സവങ്ങളെ ഓര്‍ത്തുമാണ്...
ആ ഒരു ലൈന്‍ വച്ചു നോക്കിയാല്‍ താങ്കള്‍ പിടിച്ചത് കറക്റ്റ് പോയിന്‍റിലാണ്... കൃഷി വിഷയമാക്കി ഈ ആല്‍ബം പുറത്തിറങ്ങുമ്പോള്‍ കൂടുതല്‍ സന്തോഷിക്കുന്നതും പ്രവാസികള്‍ തന്നെ.... ഈ വിജയം താങ്കള്‍ക്കു അര്‍ഹതപ്പെട്ടതാണ്‌. അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ ....



NB:പിന്നെ ഹരിയണ്ണന്റെ അതേ ട്രാക്കില്‍ ഒരു ഫ്രൈഡേ ആല്‍ബംഎടുത്ത റബേക്ക ബ്ലാക്ക് എന്ന മദാമ്മക്കൊച്ചിനെ ഓര്‍മ്മയുണ്ടോ?(SORRY ORIGINAL TRACK NOT AVAILABLE) ലവളുടെ ഒറിജിനല്‍ ആല്‍ബത്തിനേക്കാള്‍ പ്രേഷകരുണ്ട് ഇപ്പോഴിറങ്ങുന്ന ഫ്രൈഡേയുടെ പാരഡികള്‍ക്ക്... രണ്ടു കോടിയിലധികം ഹിറ്റ് കിട്ടിയ പാരഡികള്‍ ഉള്‍പ്പെടെ...അവളിപ്പോ കോപ്പി റൈറ്റിന് കേസ് കൊടുത്തെക്കുവാ...

സൊ ഇനിയെങ്കിലും സ്വന്തം യൂട്യൂബ് ചാനലില്‍ നിന്ന് വീഡിയോസ് ഡിലീറ്റ് ചെയ്യരുത്... ഇത്തിക്കണ്ണികള്‍ വളര്‍ന്നു വന്നേക്കാം ...
ഇനി പെഴ്സണലായിട്ട് ഒരു കാര്യം പറഞ്ഞോട്ടെ... ഒരിക്കല്‍ പോലും ഞാന്‍ അണ്ണനെ തെറി വിളിച്ചിട്ടില്ല... എന്‍റെ ഈ പഴയ ബ്ലോഗുകള്‍‌ വായിച്ചാല്‍ അത് മനസിലാകും... http://naveenjjohn.blogspot.com/2010/11/fir.html
.
.
.http://naveenjjohn.blogspot.com/2011/03/blog-post_15.html


...
/...
.
.

Monday, August 22, 2011

നേരോടെ.. നിര്‍ഭയം.. സീനിയ തോമസ് ഫ്രം കുവൈറ്റ്

കോടികളുടെ അഴിമതിക്കണക്കുകളും പാമോയില്‍ തേച്ച് ഇടമലയാറ്റില്‍ മുങ്ങിക്കുളിച്ച് നട്ട് പോയ അണ്ണാനെ പോലെ കോഴിക്ക് ലത് വരുന്നത് കാത്ത് ലോക്പാല്‍ ബില്ലും പ്രതീക്ഷിച്ച് നില്‍ക്കുന്ന കേരളത്തിലെ നേതാക്കന്മാര്‍ക്ക് ഇതൊന്നു കാണാന്‍ ടൈം ഉണ്ടാകുമോ എന്നറിഞ്ഞു കൂടാ....എങ്കിലും ചില അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയാതെ വയ്യ..

അടുത്തിടെ മലയാളികളുടെ ജനപ്രിയ ചാനലില്‍ F I R എന്ന ഒരു പരിപാടിയില്‍ അവതാരകനായ ചുവന്ന ബനിയന്‍റെ മേലെ കറുത്ത കോട്ടിട്ട ഒരു ചേട്ടന്‍ വായിച്ച വാര്‍ത്തയാണ് ,സംഭവത്തിന്‍റെ രത്നച്ചുരുക്കം ഇങ്ങനെ..കുവൈറ്റില്‍ നിന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മൂന്നു യുവാക്കളുടെ പരാതിയാണ്.. നാട്ടില്‍ കുവൈറ്റ്‌ ആരോഗ്യ മന്ത്രാലയത്തിലേക്ക് നടന്ന നേഴ്സുമാരുടെ റിക്രൂട്ട്മെന്റില്‍ ലക്ഷങ്ങളുടെ ക്രമക്കേട്...വെറും ഇരുപതിനായിരം രൂപ മാത്രം ചിലവുള്ള കേസിന് നമ്മുടെ ഏജന്‍സികള്‍ പിഴിഞ്ഞെടുക്കുന്നത് എട്ടു മുതല്‍ പത്ത് വരെ ലക്ഷങ്ങളാണ്... പിന്നീട് ആ ചേട്ടന്‍ നടത്തിയ പ്രസ്താവനയാണ് ശ്രദ്ധേയം... F I R ഈ കേസ് അന്വേഷിക്കും അത്രേ... വാര്‍ത്ത പുറത്തു വന്ന് മാസം മൂന്നു കഴിഞ്ഞു.. അന്വേഷണം കഴിഞ്ഞോ എന്തോ? ?

അന്വേഷണം എവിടെ എത്തിയാലും എത്തിയില്ലെങ്കിലും ഏജന്‍സികള്‍ ചോദിച്ച എട്ടും പത്തും ലക്ഷങ്ങള്‍ വീട് വിറ്റും ആധാരം പണയം വച്ചും പുട്ട് പോലെ എണ്ണിക്കൊടുത്ത് ആയിരത്തോളം നേഴ്സുമാര്‍ കുവൈറ്റില്‍ കാലു കുത്തിയ വിവരം വ്യസന സമേതം അറിയിക്കട്ടെ... എല്ലാം ഒരു നല്ല നാളെയെ സ്വപ്നം കണ്ട്...
മൂന്നു കൊല്ലം മുന്‍പ് ഞാന്‍ കുവൈറ്റില്‍ വരുമ്പോള്‍ സര്‍വീസ് ചാര്‍ജ് മൂന്നു ലക്ഷം രൂപയായിരുന്നു... അന്ന് അതുണ്ടാക്കാന്‍ പെട്ട പാട് എനിക്കറിയാം... കഴിഞ്ഞ കൊല്ലം ആ സര്‍വീസ് ചാര്‍ജ് അഞ്ചു ലക്ഷമായി ഉയര്‍ന്നു... ഇന്നിതാ മൂന്നിരട്ടിയില്‍ അധികം... WTF???
ലക്ഷങ്ങള്‍ക്കൊന്നും ഒരു വിലയുമില്ലാതായോ കേരളത്തില്‍?

കൂടെയുള്ള ഫിലിപ്പീനികളുടെയും ഈജിപ്ഷ്യന്‍സ്ന്റെയും അടുത്ത് കാര്യം തിരക്കി... അവര്‍ മാക്സിമം കൊടുക്കുന്ന സര്‍വീസ് ചാര്‍ജ് ഒരു മാസത്തെ സാലറി ആണത്രേ... അതും എല്ലാ ചിലവുകളും ഉള്‍പ്പടെ... മലയാളിയായി ജനിച്ചതില്‍ ലജ്ജിക്കേണ്ടി വരുന്നത് ഈ സമയത്താണ്... കൊച്ചിയിലെ ലേ മെറീഡിയന്‍ ഹോട്ടലില്‍ നടന്ന ഇന്റെര്‍വ്യൂവിനിടയ്ക്ക് ക്യൂ നിയന്ത്രിച്ചിരുന്നത് കൊട്ടേഷന്‍ ടീമുകളായിരുന്നു എന്ന് കേട്ടു... കൊച്ചിയില്‍ അതിനു മാത്രം പഞ്ഞമില്ലല്ലോ?

ഓവര്‍സീസ്‌ ,മാത്യു ഇന്റര്‍നാഷനല്‍ , M.K എന്നീ ഏജന്‍സികളില്‍ തമ്മില്‍ ഭേതം M.K തന്നെയാണ് . സര്‍വീസ് ചാര്‍ജ് ഏഴു ലക്ഷം മാത്രം...(OTHERS R CHARGING 8.5 AND 9 LAKHS RESPECTIVLY) എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ M.K എന്നതിന്‍റെ പൂര്‍ണ്ണരൂപം 'മിണ്ടരുത് കൊന്നുകളയും' എന്നോ മറ്റോ ആണോ?
മുഖ്യമന്ത്രിക്കസേരയില്‍ ആരുകേറിയിരുന്നാലും വഴിയെ പോകുന്ന വല്യമ്മച്ചിമാര്‍ വന്നു കട്ടത്തെറി വിളിച്ചാലും കല്ലിവല്ലി എന്ന് പറയുന്ന ആദര്‍ശ ധീരനായ ഒരു മുഖ്യമന്ത്രി നമുക്കുണ്ട്...
പാവപ്പെട്ടവന്‍ ഒന്ന് ചാരായം വാറ്റിയാല്‍ ക്യാമറയും പൊക്കിപ്പിടിച്ച് പോകുന്ന മാധ്യമ പ്രവര്‍ത്തകരും നമുക്കുണ്ട്...
1000 പേരില്‍ നിന്നും ശരാശരി എട്ടു ലക്ഷം വച്ച് പിഴിഞ്ഞാലും 80 കോടി വരവ് വരും... ഇതില്‍ സര്‍ക്കാരിലേക്ക് ടാക്സ് (NOT ORIGINAL TAX )ഇനത്തില്‍ അടയ്ക്കുന്നത് വെറും ഒരു കോടി രൂപ...
ബാക്കി 79 കോടി 50 പേര്‍ക്ക് വീതിച്ചാലും ഒരുത്തന് ഒന്നരക്കോടിയിലധികം കിട്ടും... മെട്രോ റെയില്‍ പണിയാന്‍ കേന്ദ്രത്തിന്‍റെ വാതിലിനു മുന്നില്‍ കൈനീട്ടി നില്‍ക്കുന്ന ഒരു സംസ്ഥാനത്ത് നിന്നാണ് ഈ കഥ... മറക്കരുത്...
ആരും ഇതൊന്നും കണ്ടില്ല എന്ന് നമുക്ക് വിശ്വസിക്കാം...
എല്ലാവരും കണ്ണടച്ചോളൂ... വെളിച്ചം ദുഖമാണ്‌ ഉണ്ണീ ..!! തമസല്ലോ സുഖപ്രദം...




സീനിയ തോമസും ആ പേര് വെളിപ്പെടുത്താനാവാത്ത മൂന്നു യുവാക്കളും തമ്മില്‍ എന്തെങ്കിലും ബന്ധം?
ആ സീനിയ തോമസും പേര് വെളിപ്പെടുത്താന്‍ ധൈര്യപ്പെടാത്ത മൂന്നു യുവാക്കളും ഒരു പക്ഷെ ഒരാള്‍ തന്നെ ആയിരിക്കുമോ? (അമ്മച്ചിയാണേ ഞാനല്ല... ) F I R തെളിയിക്കട്ടെ...

ആ സീനിയ തോമസിനോട് ഒരു വാക്ക്... പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട ഒരു ജനവിഭാഗത്തെ പ്രതിനിധീകരിച്ചത് പ്രശംസനാര്‍ഹം തന്നെ... ഇനിയും ജനക്കൂട്ടത്തിനിടയില്‍ നിന്ന് നട്ടെല്ല് നിവര്‍ത്തി ഉറക്കെ വിളിച്ചു പറയണം... 'രാജാവ് നഗ്നനാണ്' എന്ന്...

Friday, August 05, 2011

സദാചാര വാദികളേ ഇതിലേ... !!

1984 പുറത്തിറങ്ങിയ നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട് എന്ന ഫാസില്‍ സിനിമയില്‍ നദിയ മൊയ്തു ലാലേട്ടനെ ആസ് ആക്കുന്ന ഒരു സീനുണ്ട്. ഒരു ബെല്യക്കാട്ടന്‍ കൂളിംഗ് ഗ്ലാസ്സും വച്ച് ഇതില്‍ക്കൂടി നോക്കിയാല്‍ നമ്മള്‍ ഉടുത്തിരിക്കുന്ന ഡ്രസ്സ്‌ ഒന്നും കാണത്തില്ല 'ഫുള്‍ നേക്കഡ് ' എന്ന് പറഞ്ഞ് നദിയ ചേച്ചി മോഹന്‍ലാലിനെ ചക്രശ്വാസം വലിപ്പിക്കുന്നുണ്ട്... അന്ന് മനസ്സില്‍ കയറിയ ആഗ്രഹമാണ് എന്നെങ്കിലും എനിക്കും അത് പോലൊന്ന് വാങ്ങണം എന്ന്... , ഇപ്പൊ ഇതാ എന്‍റെ പ്രാര്‍ത്ഥന 'സ്റ്റീവ് ജോബ്സ് ' കേട്ടിരിക്കുന്നു .
ആപ്പിള്‍ ഐഫോണിലെ NOMAO എന്ന ആപ്ലിക്കേഷനിലൂടെ... അന്ന് നോക്കെത്താദൂരത്തിന് തിരക്കഥയെഴുതിയ ഫാസില്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണത്തില്ല തന്‍റെ സ്വപ്നം യാഥാര്‍ത്യമാവുമെന്ന് ...
സാമൂഹിക സദാചാരത്തിന്‍റെ അന്തസത്തയും ആവശ്യകതയും വാ തോരാതെ ശര്‍ദ്ധിക്കുന്ന സദാചാരവാദികള്‍ ഇതൊന്നു കാണണേ... ഒരു ഫിംഗര്‍ ടാപ്പിന്‍റെ ദൂരത്തില്‍ മനുഷ്യ ശരീരത്തിന്‍റെ 'അ' മുതല്‍ 'ഋ' വരെ നൂല്‍ ബന്ധമില്ലാതെ കാണാനാവുന്ന സോഫ്ട്വെയര്‍ വിപണിയില്‍.

എന്തായാലും കേട്ട പാതി കേള്‍ക്കാത്ത പാതി ഇന്നലെ ഞാനൊരെണ്ണം മേടിച്ചു... ഇനി ഞാനിവിടെ ഒന്നര്‍മാദിക്കും... എനിക്കിവിടെ ചിലരെയൊക്കെ നല്ല സംശയമുണ്ട്...ഇന്ന് മുതല്‍ വൈകുന്നേരങ്ങളില്‍ സിറ്റി സെന്ടറിലൂടെയും കാരിഫോറിലൂടെയും ചാച്ചന്‍ ഈവെനിംഗ് വാക്കിനിറങ്ങുന്നുണ്ട് .കുറെ നാളായി കുവൈറ്റി പെണ്ണുങ്ങള്‍ എന്നെ പറ്റിക്കാന്‍ തുടങ്ങിയിട്ട്.... സദാചാര ബോധം കൂടുതലുള്ള മലയാളി കിളികള്‍ ജാഗ്രതൈ... ഇന്ന് ഞാന്‍ കുറെ സിലിക്കോണ്‍ ബാഗുകള്‍ കണ്ടു പിടിക്കും മോനെ... അല്ലപിന്നെ.

കുവൈറ്റ്‌ പോലീസിന്‍റെ പ്രത്യേക ശ്രദ്ധയ്ക്ക് : എനിക്ക് തോന്നിയ പോലെയൊക്കെ ഞാന്‍ ക്യാമറ ഫോണുമായി നടക്കും , എന്ന് കരുതി സദാചാരം ചോര്‍ന്നു പോയി, സെക്കുലറിസത്തിന്‍റെ തൊണ്ട് ചീഞ്ഞു പോയി എന്നൊക്കെ പറഞ്ഞ് കുനിച്ചു നിര്‍ത്തി ഇടിക്കാനോ വെടി വച്ച് കൊല്ലാനോ വല്ല പ്ലാനുമുണ്ടെങ്കില്‍ അമ്മച്ചിയാണേ നില്‍ക്കുന്ന നില്‍പ്പില്‍ കൊഞ്ഞനം കുത്തിക്കാണിക്കുവേ ഉള്ളൂ ഞാന്‍ പറഞ്ഞേക്കാം...

Wednesday, July 27, 2011

ഇരുപത്തിയൊന്ന് വയസായവര്‍ ഭാഗ്യവാന്മാര്‍ ...

എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ... ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലേ? നമ്മുടെ നിയമ വ്യവസ്ഥ ഈ ഇരുപത്തിയൊന്നേല്‍ തൊട്ട് കളി തുടങ്ങിയിട്ട് കാലം കുറെയായി... അതും എന്ത് പ്രശ്നമുണ്ടേലും ആണ്‍പിള്ളേര്‍ക്ക് മാത്രമേയുള്ളൂ ഈ വിലക്കും തെങ്ങാക്കൊലയുമൊക്കെ,...!! മന്ത്രിയുടെ മോളായാലും വയസ്സ് പതിനെട്ട് കഴിഞ്ഞാല്‍ ഏതു കൂതറയുടെയും കൂടെ ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം ഈ ഇന്ത്യാ മഹാരാജ്യത്തുണ്ട്.... പിന്നെന്താ ആമ്പിള്ളേര്‍ക്ക് മാത്രം ഒരു മൂന്നു കൊല്ലം കൂടി എക്സ്ട്രാ ശിക്ഷ ‌? എനിക്കങ്ങട് മനസിലാവണില്യാ...
പെമ്പിള്ളേര്‍ക്ക് പതിനെട്ടാം വയസ്സില്‍ വരുന്ന മെച്യുരിട്ടി ആമ്പിള്ളേര്‍ക്ക് ഇരുപത്തിയോന്നാം വയസ്സിലേ വരൂ എന്ന് വിശ്വസിച്ച് നിയമങ്ങളെഴുതിയുണ്ടാക്കുന്നത് ഒരു മാതിരി കോത്താഴത്തെ നയമാണ്... (എനിക്കൊക്കെ പതിനൊന്നാമത്തെ വയസ്സില്‍ മെച്യുരിട്ടി വന്നതാ .. അതും രണ്ടു പ്രാവശ്യം...!!അല്ലപിന്നെ )
പണ്ടാരം പോട്ടെന്ന് വച്ച് മൂന്നു വര്‍ഷം മാനസമൈനയോക്കെ പാടി 'ചെറുത്'‌ രണ്ടെണ്ണം അടിച്ച് പിമ്പിരി ആകാമെന്നൊക്കെ ശരാശരി ബോയ്സ് ചിന്തിച്ചിരിക്കുമ്പോഴാണ് വെള്ളിടി പോലെ ഇന്നലെ എക്സൈസ് മന്ത്രിയുടെ പുതിയ 'ഇരുപത്തിയൊന്ന്' നയം ....
പെണ്ണ്പിടി മാത്രമല്ല കള്ളുകുടിയും നടക്കണമെങ്കില്‍ ഇരുപത്തിയൊന്നാവണമത്രേ....
........+%%********###### ........ മാംഗോത്തൊലി ....!!!
കക്ഷത്തിലെ പോകുവേം ഉത്തരത്തിലേത് തൊരപ്പന്‍ കൊണ്ടുപോകുകയും ചെയ്തു എന്ന അവസ്ഥയായി ഇപ്പൊ...
എന്തൊക്കെയായാലും ബാവൂച്ചേട്ടന്‍ എന്തൊക്കെയോ തീരുമാനിപ്പിച്ചുറപ്പിച്ച മട്ടാണ് ... ചങ്ങനാശേരിയിലെ സി എഫ് തോമസാണ് തൃപ്പൂണിത്തുറയിലെ കെ ബാബു... വിളിച്ചില്ലേലും എല്ലാ കല്യാണത്തിനും വരും.. ആര് മരിച്ചാലും വരും... അതാണ്‌ അതിന്‍റെ ഒരു ഇത്... ഒരിക്കല്‍ നടക്കാവില്‍ ഒരു മരണവീട്ടില്‍ ബാവൂച്ചേട്ടന്‍ ചെന്നപ്പോള്‍ ആ വീട്ടിലെ മൂത്ത മോന്‍ അടിച്ച ഡയലോഗ് വിശ്വപ്രശസ്തമാണ്... ''അമ്മ മരിച്ചെങ്കിലെന്താ കെ.ബാബു വീട്ടില്‍ വന്നില്ലേ '' എന്ന്... നിയമസഭയില്‍ ഉടുമുണ്ടഴിഞ്ഞു വീണാല്‍ പോലും എഴുന്നേല്ക്കാത്തയാളാണ് കെ ബാബു എന്ന് തൃപ്പൂണിത്തുറയിലെ സഖാക്കള്‍ക്കിടയില്‍ പൊതുവേ സംസാരമുണ്ട്... അവര്‍ക്കുള്ള മറുപടിയാവാം ഈ മദ്യനയം....
ആദ്യം തന്നെ ഞങ്ങടെ മുന്‍ MLA യും നിയുക്ത എക്സൈസ് മന്ത്രിയുമായ കെ ബാബുവിന്‌ എന്‍റെ വക ഒരു സല്യൂട്ട് ... (പണ്ട് അന്തോണിയങ്കിള്‍ ചെയ്തത് പോലെ ബിവറേജ് നിരോധിച്ചില്ലല്ലോ ഫാഗ്യം...!!! )
'ഇന്നത്തെ കുഞ്ഞുങ്ങളാണ് നാളത്തെ പൌരന്മാര്‍' എന്ന് വിവരമുള്ളവരാരോ പറഞ്ഞു കേട്ടിട്ടുണ്ട്... കേരളത്തില്‍ അതിവേഗം ബഹുദൂരം വളര്‍ന്നത്‌ ഒന്നേ ഒന്നു മാത്രമാണ് 'വൃത്തി കെട്ട ഒരു മദ്യസംസ്കാരം'' വളര്‍ന്നതല്ല നമ്മള്‍ വളര്‍ത്തിയതാവാം...
പരോക്ഷമായിട്ടെങ്കിലും ഇതിനൊരു കടിഞ്ഞാണിടേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു...താങ്കളുടെ ഈ മദ്യനയം അതിനുള്ള തുടക്കമാവട്ടെ എന്നാശംസിക്കുന്നു...
'പത്താം ക്ലാസ്സില്‍ പഠിക്കുന്ന സ്വന്തം മകന്‍ ഇന്നലെ രണ്ടെണ്ണം അടിച്ച് എന്തൊക്കെയാ കാട്ടിക്കൂട്ടിയത് ... പഹയന്‍...!! ' എന്നഭിമാനത്തോടെ ആള്‍ക്കൂട്ടത്തിനിടയില്‍ വിളിച്ചു പറയുന്ന ഹൈടെക് മാതാപിതാക്കളില്‍ നിന്ന് തുടങ്ങുന്നു നമ്മുടെ പരാജയം...
വേലി തന്നെ വിളവു തിന്നുന്ന മനോഹരമായ സുസ്ഥിര സംസ്കാരം... കേരളത്തിലെ ബിവറെജുകളില്‍ മീശ മുളയ്ക്കാത്ത മദ്യപന്മാര്‍ എത്താന്‍ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല. വൈകിട്ട് ഏഴു മണിയോട് കൂടി കേരളത്തിലെ ബിവറെജിന്റെ ക്യൂവിലെ സ്ഥിരം കാഴ്ചയാണ് ലോ വേസ്റ്റ് ജീന്‍സും ടൈറ്റ് ബനിയനും ഇട്ട് കയ്യില്‍ ഹെല്‍മെറ്റും തൂക്കിപ്പിടിച്ച് കട്ടമസിലും കെട്ട ബുദ്ധിയുമായി കുറെ കരട് പയ്യന്മാര്‍ ‍...

ശരാശരി മലയാളികള്‍ എല്ലാം തന്നെ ഇന്ന് സാമ്പത്തികമായി ഭദ്രരാണ്. സംസ്കാരം എന്നൊന്ന് ഉണ്ടോ എന്ന് കുഴിച്ചു നോക്കണം എന്ന് മാത്രം .. കേരളത്തിലെ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തെ ക്രിമിനല്‍ കേസുകളുടെ കണക്കെടുത്ത് നോക്കിയാല്‍ 75 ശതമാനത്തിലധികം കേസുകളും മദ്യപാനത്തെ തുടര്‍ന്നുണ്ടായ അല്‍ക്കുല്‍ത്തുകളാണ് . developmental സൈക്കോളജിയില്‍ ശ്രീമാന്‍ Edward C. Tolman പ്രായോഗിക ബുദ്ധി ഇല്ലാത്ത എലികളെ വച്ച് പരീക്ഷണം നടത്തി വിജയിച്ച ഒരു COGNITIVE തിയറിയുണ്ട്... ഏതാണ്ട് ആ എലിയുടെ അവസ്ഥയാണ് ഇന്നത്തെ മലയാളി യുവത്വങ്ങള്‍ക്ക്... എന്ത് പ്രശ്നമുണ്ടെങ്കിലും ലക്‌ഷ്യം മുന്നില്‍ കാണാതെ മദ്യം എന്ന വഴിയിലൂടെ മാത്രം സഞ്ചരിക്കാന്‍ കൊതിക്കുകയാണ് നമ്മള്‍... !!
രോഗമാണത്‌... ചികിത്സിച്ചാല്‍ സുഖപ്പെട്ടേക്കാവുന്ന മാരക രോഗം....!!!

നമ്മുടെ കൌമാരക്കാര്‍ക്ക് ഇതെന്തിന്‍റെ കട്ടക്കഴയാണ് (സോറി..മിനിമം ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ എനിക്ക് സമാധാനം കിട്ടില്ല.. )
ഭക്ഷണത്തിന് ഭക്ഷണം, കാശിനു കാശ്, കാലിന്‍റെ ഇടയില്‍ ഒരു 180 cc ബൈക്ക്, ചെവിയില്‍ ബ്ലൂടൂത്തും അരയില്‍ ഗ്യാലക്സി ടാബും...ഇതൊന്നും ഇല്ലാതിരുന്ന കാലത്തും യുവാക്കള്‍ ഇവിടെ ജീവിച്ചിരുന്നു അന്തസ്സോടെ...ഇന്നത്തെ പിള്ളേര്‍ക്ക് എല്ലാം കൂടിപ്പോയതിന്‍റെ കുഴപ്പമാണ്...അധികമായാല്‍ അമൃതും വിഷം എന്ന് കാര്‍ന്നോന്മാര് പറഞ്ഞതിന്‍റെ ഗുട്ടന്‍സ് പിടികിട്ടിയത് ഇപ്പോഴാണ്...
പച്ചമലയാളത്തില്‍ പറഞ്ഞാല്‍ അഹങ്കാരം... ! 'എനിക്ക് ശേഷം പ്രളയം' എന്ന വിശ്വാസപ്രമാണങ്ങളില്‍ വിശ്വസിക്കാന്‍ വിധിക്കപ്പെട്ട പാഴ്ജന്മങ്ങള്‍... അതാണ്‌ ഇന്നത്തെ യുവത്വം ..!
ഒന്നു അടുത്തിടപഴകിയാല്‍ അറിയാം എല്ലാത്തിന്‍റെയും തനിനിറം ,
മര്യാദ എന്നൊന്ന് തൊട്ടു തീണ്ടീട്ടില്ല ഒന്നിനും...ഒരു ഉളുപ്പുമില്ലാതെ പ്രായത്തില്‍ മുതിര്‍ന്നവരെ വരെ എടാ എന്ന് വിളിക്കുന്ന ഒരു സംസ്കാരമാണ് നമ്മുടെ ഇന്നത്തെ സമ്പാദ്യം ..!!
കുഞ്ഞുങ്ങളെ തിരുത്താന്‍ ഇവിടെ ആര്‍ക്കും സമയമില്ല ..
മകന്‍ അച്ഛനെ പോടാ എന്ന് വിളിച്ചാല്‍ തലതല്ലിച്ചിരിക്കുന്ന അത്യാധുനിക അമ്മമാരുള്ളിടത്തോളം കാലം നമ്മുടെ അവസ്ഥ ഇത് തന്നെ ആയിരിക്കും...എല്‍ കെ ജി യില്‍ പഠിക്കുന്ന മകന് ഓരോ സിപ്പ് ഊറ്റിക്കൊടുക്കുന്ന ഹൈട്ടെക്ക് അച്ഛന്മാരാന് ഇന്നിന്‍റെ ശാപം .
ഒന്നോര്‍ക്കുക നിങ്ങള്‍ വേലി ചാടാന്‍ പഠിപ്പിച്ചാല്‍ അവന്‍ വന്മതില്‍ ചാടിക്കടക്കും... തീര്‍ച്ച ..!!
കഴിഞ്ഞയാഴ്ച വാര്‍ത്തയില്‍ കണ്ടിരുന്നു 9 വയസുകാരന്‍ പീഡിപ്പിച്ചു കൊന്ന 3 വയസുകാരിയുടെ കഥ.. വളര്‍ത്തിന്‍റെ കൊണം എന്നേ ഞാന്‍ പറയൂ...
എട്ടാം ക്ലാസ്സില്‍ വച്ച് ഞാനൊരു പെഗ് അടിച്ചപ്പോ എന്‍റെ പപ്പാ എനിക്കൊരു അവാര്‍ഡ് തന്നത് ഓര്‍മ്മ വരുന്നു , ഇപ്പഴുമുണ്ട് അതിന്‍റെ പാട് എന്‍റെ വലത്തേ തുടയില്‍ . പക്ഷെ അതേ പപ്പയുടെ കൂടെ ഒരു മേശയിലിരുന്ന്‍ ചിയേഴ്സ് പറഞ്ഞ് മൂന്നു പെഗ് വരെ ഞാന്‍ കഴിച്ചിട്ടുണ്ട്... അത് എന്‍റെ ഇരുപത്തി നാലാമത്തെ വയസില്‍ .ഓരോന്നിനും അതിന്‍റേതായ സമയമുണ്ട് .ഇന്നും അഭിമാനമാണ് എനിക്ക് എന്‍റെ നല്ല പിതാവിനെ ഓര്‍ത്ത്...
എന്‍റെ ബാല്യത്തില്‍ എന്‍റെ മമ്മി എനിക്ക് പറഞ്ഞു തന്ന നല്ല നല്ല കഥകളും പപ്പ വാങ്ങിച്ചു തന്ന പ്രതിസന്ധികളെ തരണം ചെയ്യുന്ന കൊച്ചു 'പവേലിന്‍റെ' ജീവചരിത്രവുമൊക്കെയായിരുന്നു എനിക്ക് കിട്ടിയ പ്രചോദനങ്ങള്‍ .

എന്‍റെ കുട്ടിക്കാലത്ത് എന്തോ ഒരു ചെറിയ കാര്യത്തിന് വകയില്‍ ഒരു ചേട്ടനെ ഞാന്‍ 'പോടാ' എന്ന് വിളിച്ചതിന് മമ്മി എന്‍റെ മേല്‍ച്ചുണ്ട് നോക്കി കാരംസിന്‍റെ സ്ട്രൈക്കര്‍ അടിക്കുന്നത് പോലെ ഒരു ഞോട് തന്നു . ചുണ്ട് പൊട്ടി ചോര വന്നപ്പോ മമ്മി എന്‍റെ നെറ്റിയിലൊരുമ്മ തന്നിട്ട് പറഞ്ഞു ഇനി മേലാല്‍ നീ ചേട്ടന്മാരെ എടാന്ന് വിളിച്ചാല്‍ ഇത് പോലിരിക്കും !
നാട്ടില്‍ ചെല്ലുമ്പോ കടുക്കാ പോലിരിക്കുന്ന പിള്ളേര് വരെ 'നീയെപ്പോ വന്നെടാ'' എന്ന് ഉളുപ്പില്ലാതെ ചോദിക്കുമ്പോ സത്യമായിട്ടും ചിന്തിച്ചു പോയിട്ടുണ്ട് ഇവന്‍റെയൊന്നും ചുണ്ട് അടിച്ചു പൊളിക്കാന്‍ ആരും ഇല്ലേ എന്ന്?
മാതൃ ദേവോ ഭവ: പിതൃ ദേവോ ഭവ: ആചാര്യ ദേവോ ഭവ: അതിഥി ദേവോ ഭവ: എന്നൊക്കെ ചൊല്ലിപ്പടിച്ച ആര്‍ഷ ഭാരതത്തിന്‍റെ ഫൈനല്‍ പ്രോഡക്ടുകള്‍ ആണ് നമ്മള്‍... പകരം വയ്ക്കാനില്ലാത്ത ആ സംസ്കാരത്തിന്‍റെ തനിമ ഒപ്പീയാറും ഓസിയാറും ഒഴിച്ച് നശിപ്പിക്കാനുള്ളതല്ല.
ചിന്തിക്ക്, മനസ്സ് തുറന്ന്...
മദ്യം തരുന്ന ധൈര്യത്തിന്‍റെ നൈമിഷിക സുഖങ്ങള്‍ക്കപ്പുറം പ്രതിസന്ധികളില്‍ സുബോധത്തോടെ ചങ്ക് വിരിച്ച് നില്‍ക്ക്.
എന്നിട്ട് മനസിനെ പറഞ്ഞു പഠിപ്പിക്കുക 'എന്‍റെ അനുവാദമില്ലാതെ ഒരു ശക്തിക്കും എന്നെ തോല്‍പ്പിക്കാനാവില്ല എന്ന്'.. ജയാളിയായ ഒരു മനുഷ്യന്‍ എല്ലാവരിലുമുണ്ട്... അവനെ പൈന്റ്റ് ഒഴിച്ച് നശിപ്പിക്കല്ലേ... മനുഷ്യ ജീവിതം ഒന്നേയുള്ളൂ... മരിച്ചു പോയവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നോ നായായും നരിയായും പിന്നെ നരനായും പുനര്‍ജ്ജീവിക്കുമെന്നോ ഒക്കെ ഉള്ളത് ഇത് വരെ തെളിയിക്കപ്പെടാത്ത മിത്തുകള്‍ മാത്രമാണ്... നമ്മള്‍ എത്ര കാലം ഈ ഭൂമിയിലുണ്ടാകുമെന്ന് എനിക്കോ നിങ്ങള്‍ക്കോ അറിയില്ല... നാളെ മരിക്കും എന്ന് കരുതി ഇന്ന് ജീവിക്കുക...
പ്രശ്നങ്ങളുണ്ടാകുമ്പോ പതറാതെ നട്ടെല്ല് നിവര്‍ത്തി നില്‍ക്ക് തന്തയ്ക്കു പിറന്ന ആമ്പിള്ളേരെപ്പോലെ... ... ഒരുത്തനും നമ്മളെ തോല്‍പ്പിക്കാനാവില്ല...

ഉപദേശിക്കാന്‍ ഞാന്‍ ആളല്ല.. എങ്കിലും എന്‍റെ കൊച്ചനുജന്മാരോട് രണ്ടുവാക്ക്‌..!!
ഞാനാനഖിലതും എന്ന് ചിന്തിക്കാതിരിക്കുക. നമുക്കറിയാന്‍ പാടില്ലാത്ത ഒരു പാട് കാര്യങ്ങള്‍ ഈ ഭൂമിയിലുണ്ട്.. ഒരു പാട് പുസ്തകങ്ങള്‍ വായിക്കുക, അറിവ് സമ്പാദിക്കുക .
സിനിമകള്‍ കാണുക അതില്‍ നിന്നും നല്ലത് മാത്രം സ്വീകരിക്കുക.
മാതാപിതാക്കളെ ബഹുമാനിക്കുക , ഓരോ തവണയും നിങ്ങള്‍ അവരെ വേദനിപ്പിക്കുമ്പോള്‍ ഓര്‍ക്കുക നാളെ നീയും ഒരു അച്ഛനാകും എന്ന് , ഇന്ന് നീ കൊടുക്കുന്നതിന്‍റെ മൂന്നിരട്ടി വേദന നിന്‍റെ മക്കള്‍ നിനക്ക് തരും ,അത് പ്രകൃതി നിയമമാണ്... കൊടുക്കുന്നതെ തിരിച്ചു കിട്ടൂ...
ഞാന്‍ എന്ന ഭാവം ഒഴിവാക്കുക നീലാകാശവും ജൈവ ജന്തു ജാലങ്ങളും അടങ്ങുന്ന ഈ മഹാലോകത്തിലെ ഒരു കൃമി മാത്രമാണ് നീ... നിന്‍റെ ശ്വാസതാളം ഒന്നു പിഴച്ചാല്‍ നാളെ നീ ഇല്ല. പിന്നെ എന്ത് കണ്ടിട്ടാ നീ അഹങ്കരിക്കുന്നത്...
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഉപകാരമില്ലാത്ത പാഴ്ജന്മങ്ങളായി നമ്മള്‍ സ്വയം താഴ്ത്തിക്കെട്ടരുത്... സമൂഹത്തില്‍ നമ്മുടെ സഹായം ആവശ്യമുള്ള ഒത്തിരിപ്പേരുണ്ട് . നമുക്കൊന്നും നഷ്ട്ടപ്പെടാനില്ല .പറ്റാവുന്ന ഉപകാരങ്ങള്‍ എല്ലാവര്‍ക്കും ചെയ്യുക...
പുകയില ഉല്‍പ്പന്നങ്ങളെ ശത്രുക്കളായി കാണുക. പാന്‍പരാഗും ഹാന്‍സുമെല്ലാം അവസാനം കൊണ്ട് ചെന്നെത്തിക്കുന്നത് ക്യാന്‍സറിലാണ് എന്ന് മറക്കരുത്. ഒരിക്കലെങ്കിലും ആശുപത്രികളില്‍ ക്യാന്‍സര്‍ ബാധിച്ചു കിടക്കുന്നവരെ ഒന്നു പോയിക്കാണണം. കരഞ്ഞു പോകും നീ...മുടിയെല്ലാം കൊഴിഞ്ഞ് മുഖമെല്ലാം കറുത്ത്കരിവാളിച്ച് കുഴിഞ്ഞ കണ്ണുകളും തളര്‍ന്ന മനസ്സുമായി ഒരു ദിവസം കൂടി ആയുസ്സ് നീട്ടിക്കിട്ടാന്‍ അവര്‍ കണ്ണീരൊഴുക്കി പ്രാര്‍ഥിക്കുമ്പോള്‍ നീയിവിടെ ദാനം കിട്ടിയ ജീവിതം ചവച്ചരച്ചു നശിപ്പിക്കുന്നു... ചിന്തിക്ക് ചെയ്യുന്നത് ശരിയാണോ?
ചുണ്ടില്‍ ഒരു സിഗരെറ്റ്‌ കത്തിതീരുമ്പോള്‍ നിന്‍റെ ആയുസില്‍ നിന്നും മൂന്ന് ദിവസമാണ് നഷ്ട്ടമാവുന്നത്...
മദ്യപാനം തെറ്റാണെങ്കിലും പൂര്‍ണ്ണമായി അതിനെ എതിര്‍ക്കുന്നില്ല. ആഘോഷാവസരങ്ങളില്‍ അല്‍പ്പം ആകാം . ബട്ട്‌ ദെയര്‍ ഈസ്‌ എ ലിമിറ്റ് .അവനവന്‍റെ കപ്പാസിറ്റിക്ക് ആവുന്നത് മാത്രം കഴിക്കുക. വെള്ളമടിച്ചു മറ്റുള്ളവന്‍റെ മെക്കിട്ടു കേറാതിരിക്കുക .
മനോഹരമായ ഈ ഭൂമിയുടെ അവകാശികളാണ് നമ്മള്‍ .. ആ സൌന്ദര്യം ആസ്വദിക്കാന്‍ നമ്മള്‍ പുനര്‍ജനിക്കും എന്നുറപ്പുണ്ടെങ്കില്‍ തുടരാം നിനക്ക് ദുശീലങ്ങള്‍....ആരും നിന്നെ തടുക്കില്ല...

NB:ഇത് വായിക്കുന്ന യുവാക്കളില്‍ ചിലരെങ്കിലും എന്നെ തെറി വിളിക്കുന്നുണ്ടാവും, അറിയാം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സ്വയം ഒരു തീരുമാനം എടുക്കാന്‍ കെല്‍പ്പില്ലാത്തിടത്തോളം കാലം നിങ്ങളെ നന്നാക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന്... ഒരാളെങ്കില്‍ ഒരാള്‍ ഇതില്‍ നിന്നും പ്രചോദനം കൊള്ളുന്നെങ്കില്‍ അത് ആയിരം comments ന്‌ തുല്യമാണ്... (ഇതെന്‍റെ അമ്പതാമത്തെ ബ്ലോഗാണ് പതിവില്‍ നിന്നും വ്യത്യസ്തമായി ഇങ്ങനെ ഒരു ഉപദേശവുമായി ഇറങ്ങിയത് നാളെ നേരം വെളുക്കുമ്പോള്‍ ലോകത്തെ കീഴ്മേല്‍ മറിച്ചു കളയാം എന്ന ആഗ്രഹം കൊണ്ടൊന്നുമല്ല.... ഒരുപാട് നാളായി മനസ്സില്‍ കിടന്ന വേദനയാണ്...കണ്ണുള്ളവര്‍ കാണട്ടെ കാതുള്ളവര്‍ കേള്‍ക്കട്ടെ...)

Monday, July 18, 2011

സിങ്കാരോ ഹേ തോ ക്യാഹെ...?




സിങ്കാരോ ഹേ തോ ക്യാഹെ...?
ഞങ്ങടെ ഒറീസക്കാരി വൈസ് പ്രിന്‍സിപ്പാളിന്‍റെതാണ് ചോദ്യം...
മറുപടി പറയാന്‍ ബാധ്യസ്തനായവാന്‍ ഞാനും...
മാഡം..,അത് വന്ത്...,സിങ്കാരോ മീന്‍സ് സംതിംഗ് ഡെഡിക്കേഷന്‍.....
അല്ലേടാ പ്രകാശെ?
പ്രകാശ് തലയാട്ടി... ആമാ മാഡം .. ഡെഡിക്കേഷന്‍... ഡെഡിക്കേഷന്‍..!
പ്രിന്‍സി: വാഹ്... വാട്ട് എ മീനിങ്ങ്ഫുള്‍ നെയിം ... എക്സല്ലെന്റ്റ്...
ഗുഡ് ബോയ്സ്..........!!!

ഇപ്പോക്കഴിഞ്ഞത് ഫ്ലാഷ്ബാക്ക് ., ഇനി കഥയിലേക്കും കാര്യത്തിലേക്കും കടക്കാം..., ഈ സംഭവം നടക്കുന്നത് ഞാന്‍ എന്ന സംഭവത്തെ കടഞ്ഞു പിഴിഞ്ഞ് ഇഞ്ചപ്പരുവമായ ഒരു പ്രസ്ഥാനം ആക്കിയെടുത്ത കോയമ്പത്തൂരിലെ ഒട്ടും പ്രശസ്തമല്ലാത്ത ആ നേഴ്സിംഗ് കോളേജിലായിരുന്നു... നാല് കൊല്ലം നേഴ്സിംഗ് പഠിച്ചിട്ടും സ്വന്തമെന്നു പറയാന്‍ മൂന്നാല് വണ്‍വേ ലൈനുകള്‍ ഒഴികെ മറ്റൊന്നും എനിക്കില്ലായിരുന്നു... പിന്നെ താഴെ വച്ചാല്‍ പട്ടി നക്കും മേലെ വച്ചാല്‍ കാക്ക കൊത്തും എന്ന് കരുതി കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ട് നടന്നിരുന്ന ഒരു സ്ഥാപനമായിരുന്നു ടൌണ്‍ ഹാളിലെ 'രംഭ ബാര്‍''. രംഭയിലെ ഫ്രീക്വെന്റ് വിസിറ്റ് മൂലം അവിടുത്തെ സപ്ലയറായ ഓലവങ്കോട്ടുകാരന്‍ ഗോപിചേട്ടനുമായി ഒരു ഡീപ് റിലേഷന്‍ മെയിന്‍ടൈന്‍ ചെയ്യാന്‍ ഫസ്റ്റ് ഇയറില്‍ തന്നെ എനിക്ക് കഴിഞ്ഞു എന്നത് എന്‍റെ കരിയറിലെ ഒരു ടേണിംഗ് പോയിന്‍റ് ആയി ഞാന്‍ കണക്കാക്കുന്നു...
ഗോപിചേട്ടനുമായുള്ള ഇരിപ്പുവശം വച്ച് ബാറില്‍ വരെ പറ്റ് തുടങ്ങാന്‍ സാധിച്ചു എന്നത് ഒരു ചില്ലറക്കാര്യമായി ഞാന്‍ കാണുന്നില്ല... ഗോപിച്ചേട്ടന്‍ അവിടെ നില്‍ക്കട്ടെ....
നമ്മള്‍ പറഞ്ഞു വന്നത് സിങ്കാരോയെക്കുറിച്ച് ...

കൊല്ലവര്‍ഷം രണ്ടായിരത്തിനാലാമാണ്ട് ജനുവരി മാസം, അന്നൊരു ബുധനാഴ്ചയായിരുന്നു... അല്ലേ വേണ്ട അന്നൊരു വെള്ളിയാഴ്ചയായിരുന്നു... , കോളേജിലെ മെഗാ സീനിയേഴ്സ് ആയതിന്‍റെ അഹങ്കാരം കലര്‍ന്ന തലയെടുപ്പോടെ എന്‍റെ സഹാപാടികള്‍ക്കും പാടിനികള്‍ക്കുമൊപ്പം ഞാനും സെവന്‍ത് സെമെസ്ടെറിലേക്ക് കാലെടുത്തു വച്ചു.ആ സെക്കണ്ടില്‍ തൊട്ടടുത്ത റെയില്‍ പാളത്തിലൂടെ ശബരി എക്സ്പ്രെസ്സ് ചൂളം വിളിച്ചു കടന്നു പോയി... ക്ളാസിനുള്ളില്‍ ബ്ലാക്ക്ബോര്‍ഡും ഡസ്റ്ററും കൂടി ആ പഴയ പാട്ട് വീണ്ടും പാടി

'ഹം തും ഏക്ക് കമരേ മേം ബന്ദ് ഹോ'.

പെട്ടെന്ന് ക്ലാസിന്‍റെ ജനലിലൂടെ ഒരു കാക്ക അകത്തേയ്ക്ക് പറന്നു വന്നു .കുറച്ചു നേരം ഡിങ്കോള്‍ഫി അടിച്ച് ക്ളാസിനുള്ളില്‍ പറന്നു നടന്നു കഴിഞ്ഞപ്പോഴാണ് പുറത്തേയ്ക്ക് പോകാനുള്ള വഴി മറന്ന് ആ കാക്ക അലറലോടലറല്‍...
കാ കാ കാ..കൂ കൂ കൂ... കീ കീ ക്കീ .. !!
പെട്ടെന്ന് തന്നെ സ്റ്റാഫ് റൂമില്‍ നിന്നും ശശികല മാഡം ഓടിവന്നു...
കാക്കയെയോ കൊക്കിനെയോ ഒന്നും മൈന്‍ഡ് ചെയ്യാതെ അലറി...!!!
''നവീന്‍ ഗെറ്റ് ഔട്ട്‌ ഓഫ് ദി ക്ലാസ്...''
ഇതാണ് ഞങ്ങടെ മാടംസിന്‍റെ മെയിന്‍ കുഴപ്പം .ആര് വിരുന്നിനു വന്നാലും കോഴിക്ക് കിടക്കപ്പൊറതി ഇല്ലെന്നു പറഞ്ഞത് പോലെ ക്ലാസ്സില്‍ നിന്ന് എന്ത് അപശബ്ദം കേട്ടാലും ഗെറ്റ് ഔട്ട്‌ നവീനാണ്... !!
അരേ വാഹ്...

വിശ്വാസം അതല്ലേ എല്ലാം, (എന്തോ എന്നെ ഭയങ്കര വിശ്വാസമാണ് എല്ലാവര്‍ക്കും... !!!)
അങ്ങനെ ആഴ്ചയില്‍ അഞ്ചില്‍ കുറയാത്ത ഗെറ്റ് ഔട്ടുകളും നാല് കൊല്ലം കൊണ്ട് 23 സസ്പെന്ഷനുകളും ഒക്കെ വാങ്ങിക്കൂട്ടി അഹങ്കരിച്ചിരിമ്പോഴാണ് വെള്ളിടി പോലെ ഒരു പണി വന്നത്... അട്മിനിസ്ട്രെഷനും റിസേര്‍ച്ചുമാണ് സെവെന്‍ത് സെമെസ്ടെറിലെ മെയിന്‍ സബ്ജെക്ട്സ് .
സി വി രാമനും രാമാനുജനുമൊക്കെ കുത്തിയിരുന്ന് റിസേര്‍ച്ചിയത് പോലും നേരെ ചൊവ്വേ ഞാന്‍ വായിച്ചു നോക്കിയിട്ടില്ല... പിന്നെയാ സ്വന്തമായൊരു റിസേര്‍ച്..
. ഹും.. എന്‍റെ പട്ടി ചെയ്യും ...!!!
പക്ഷെ പട്ടി പോയി യൂണിവേര്സിറ്റി എക്സാം എഴുതത്തില്ലല്ലോ?
റിസേര്‍ച് ചെയ്യാതെ ഒരു രക്ഷയുമില്ലെന്നായി...
അഞ്ചു പേരടങ്ങുന്ന ഒരു ഗ്രൂപ്പാണ് ഒരു ടോപിക് ചെയ്യേണ്ടത് എന്‍റെ ഗ്രൂപ്പില്‍ പ്രകാശും ക്രിസ്ടിയും ഞാനും പിന്നെ 2 ഗേള്‍സും (അതും ക്ലാസ്സിലെ ഏറ്റവും ചവറ് സാദനങ്ങള്‍ രണ്ടെണ്ണം... ) അത്ലീസ്റ്റ് കാണാന്‍ കൊള്ളാവുന്ന പെണ്പിള്ളേരൊക്കെ ആയിരുന്നെങ്കില്‍ റിസേര്‍ച് ചെയ്യാന്‍ ഒരു ഇന്ട്രെസ്റ്റ് ഒക്കെ വന്നേനെ... ഇത് ഒരു മാതിരി വികാരമില്ലാത്ത റിസേര്‍ച്....!!!
ആരെക്കൊണ്ടു പറ്റും ഇതിന്‍റെ പുറകെ നടക്കാന്‍.... ഹും..
എല്ലാവരും നേരെ ചൊവ്വേ റിസേര്‍ച്ചിയപ്പോള്‍ ഞാനും പ്രകാശും കൂടെ കോയമ്പത്തൂരിലെ ഒരുമാതിരിപ്പെട്ട വൈന്‍ ഷോപ്പുകളുടെ എല്ലാം ഗുണനിലവാരത്തെപ്പറ്റി ചെറുതല്ലാത്തൊരു റിസേര്‍ച് നടത്തി..

അങ്ങനെ നീണ്ട ഒരു മാസത്തെ റിസേര്‍ച്ചിനൊടുവില്‍ മാറ്റര്‍ പ്രിന്‍സിപ്പലിന്‍റെ മേശപ്പുറത്തെത്തി...
കൂടെ ഒരു പരാതിയും ,
റെസ്പെക്ടെഡ് മാടം , താങ്കള്‍ ഞങ്ങള്‍ക്ക് കമ്പനിയായി നല്‍കിയ 3 ബോയ്സിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റെഷനില്‍ അറിയിക്കാന്‍ താല്‍പ്പര്യം....

''പടച്ചവനേ... പണി പാലും വെള്ളത്തില്‍.....!!!''

വെരി നെക്സ്റ്റ് ഡേ തന്നെ കിട്ടി ' 24th സസ്പെന്‍ഷന്‍ ഓര്‍ഡര്‍'
കൂടെ ഒരു പണിഷ്മെന്റും മൂന്നു പേരും കൂടി പുതിയൊരു റിസേര്‍ച് ടോപിക് എടുത്തു ചെയ്യണം... അതും ഒരാഴ്ചയ്ക്കുള്ളില്‍...
'' എന്ത് രസകരമായ ആചാരങ്ങള്‍''
മലയാളി പെണ്പിള്ളേരെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ പാടില്ല (പ്രത്യേകിച്ച് മണ്ണാര്‍ക്കാട് ഭാഗത്തുള്ള പല്ലില്‍ കമ്പിയിട്ട പെണ്പിള്ളേരെ )എന്ന് എനിക്ക് മനസിലായി...
റിസേര്‍ച്ചിന്‍റെ സ്പെല്ലിംഗ് പോലും നേരെ ചൊവ്വേ അറിയാന്‍ പാടില്ലാത്തവന്മാരാ തനിയെ റിസേര്‍ച് ചെയ്യാന്‍ പോകുന്നത്...
ഒരു ദിവസം മുഴുവന്‍ തല പുകഞ്ഞാലോചിച്ചു ..
രണ്ടാം ദിവസം ലഡ്ഡു പൊട്ടി.... അളിയാ നേരെ സുലൂര്‍ക്ക് വിടുക അവിടെ ആര്‍ വി എസ് കോളേജിലെ ഏതേലും ഒരു കൂതറയെ പൊക്കുക.. റിസേര്‍ച് ഒരെണ്ണം അടിച്ചു മാറ്റുക . കോപ്പി എടുക്കുക . സബ്മിറ്റ് ചെയ്യുക... !!!
അന്ന് സന്ധ്യക്ക്‌ നേരെ RVS ലേക്ക്, മലയാളികളെ പോലെ തൊലി വെളുപ്പില്ലെങ്കിലും സ്നേഹമുള്ളവരാണ് തമിഴത്തികള്‍... അവിടുന്ന് ഒരു പെങ്കൊച്ചിന്റെ സഹായത്തോടെ ആ ലൈബ്രറിയില്‍ നിന്നും ഒരു ബുക്ക്‌ലെറ്റും തൂക്കിയെടുത്ത് നേരെ റൂമിലേക്ക്‌...
ഒരു ദിവസം കൊണ്ട് അറേന്ജെമെന്‍റ് എല്ലാം ഭദ്രം...
ഇനി റിസേര്‍ച് ഗ്രൂപ്പിന് ഒരു പേരിടണം , എല്ലാവരും lavenders, millennium stars, അഗ്നി എന്നിങ്ങനെ ഇടിവെട്ട് പേരെല്ലാം ഇട്ടു കഴിഞ്ഞിരുന്നു..
നമ്മള്‍ എന്ത് പേരിടും ?
പിന്നേം ടെന്‍ഷന്‍...
വൈകിട്ട് പ്രകാശും ഷിഞ്ഞു മോനും ചാച്ചനും കൂടെ നേരെ രംഭയിലേക്ക് , ഗോപിചേട്ടന് ഓര്‍ഡര്‍ കൊടുത്തു...'' ചേട്ടാ ആറു KF STRONG ''
ഗോപിചെട്ടന്‍റെ ധര്‍മ്മസങ്കടം.., KF തീര്‍ന്നെടാ , സിന്ഗാരോ എടുക്കട്ടെ...!!!!സ്ട്രോങ്ങാ...

ഗോപിചെട്ടന്‍ പറഞ്ഞാല്‍ പിന്നെ അതിനു അപ്പീല്‍ ഇല്ല,,..
പറഞ്ഞത് ഷിഞ്ഞു മോനാണ്..
അപ്പോള്‍ പ്രകാശിന്‍റെ മനോവ്യതം...
ഡാ.. ഇന്നേയ്ക്ക് ശീക്രം മുടിച്ചിട്ട് റൂമുക്ക്‌ പോയി റിസേര്‍ച്ചുക്ക് പേര് പോട വേണ്ടാമാ..?
അപ്പോഴേക്കും ഒരു ട്രേയുമായി ഗോപിചെട്ടന്‍ എത്തി..
ദാ,,..Z I N G A R O ... ?

പ്രകാഷേ, തലൈവരേ.. എപ്പടി ഇരുക്ക്‌ സിങ്കാരോ?
ഊം.. സ്ട്രോങ്ങാ താ ഇരുക്ക്‌...
അപ്പൊ നോ മോര്‍ ഡിസ്കഷന്‍സ് റിസേര്‍ച് ഗ്രൂപ്പ് നെയിം കണ്‍ഫേംഡ് ..
''Z I N G A R O S''


പിറ്റേ ദിവസം ബൈന്‍ഡ് ചെയ്ത കോപ്പിയുമായി നേരെ പ്രിന്‍സിപ്പാളിന്റെ റൂമിലേക്ക്‌...
ഞങ്ങള്‍ വിചാരിച്ചത് പോലെ തന്നെ 'തള്ള' ചോദിച്ചു ..
സിങ്കാരോ ഹേ തോ ക്യാഹെ...?
മാഡം..,അത് വന്ത്...,സിങ്കാരോ മീന്‍സ് സംതിംഗ് ഡെഡിക്കേഷന്‍.....
അല്ലേടാ പ്രകാശെ?
പ്രകാശ് തലയാട്ടി... ആമാ മാഡം .. ഡെഡിക്കേഷന്‍... ഡെഡിക്കേഷന്‍..!
പ്രിന്‍സി: വാഹ്... വാട്ട് എ മീനിങ്ങ്ഫുള്‍ നെയിം ... എക്സല്ലെന്റ്റ്...
ഗുഡ് ബോയ്സ്..........!!!

NB:എന്‍റെ കോഴ്സ് കഴിഞ്ഞ് സപ്രിട്ടിക്കറ്റ് വാങ്ങാന്‍ കോളേജില്‍ ചെന്നപ്പോള്‍ ചുമ്മാ ഒന്നു ലൈബ്രറിയില്‍ കയറി .. റിസേര്‍ച് സെക്ഷനില്‍ ഇപ്പഴുമുണ്ട് തലയെടുപ്പോടെ ഞങ്ങടെ 'zingaro സ്ട്രോങ്ങ്‌''

റിസേര്‍ച്ചിനു ഞങ്ങള്‍ പൂര്‍ണ്ണമായും കടപ്പെട്ടിരിക്കുന്നത് RVS ലെ, ആ തമിഴത്തി കൂട്ടുകാരിയോടാണ്... മലയാളികള്‍ കാണിക്കാതിരുന്ന സ്നേഹവും അനുകമ്പയും ഞങ്ങളോട് കാട്ടിയതിനു നന്ദിയുണ്ട് ഒരു പാടൊരുപാട്...

Thursday, June 16, 2011

എന്‍റെ കൃഷ്ണാ ഇവനോടൊന്നും പൊറുക്കല്ലേ....

മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഇനി വല്ല മൈക്കാടു പണിക്കോ മേസ്തിരിപ്പണിക്കോ കല്ലു കൊത്താനോ ഒക്കെ പോകുന്നതായിരിക്കും ആരോഗ്യത്തിനു നല്ലത്...
പ്രിത്വിരാജാവിന്‍റെ അഹങ്കാരം തീര്‍ന്നല്ലോ ? ഇനി ആര് നിന്നെ നായകനാക്കും..? കഞ്ഞി കുടിച്ചു കഴിഞ്ഞു പോകണമെങ്കില്‍ താങ്കള്‍ വല്ല വിറകു കീറലോ പൊറോട്ട അടിയോ ഒക്കെ പഠിച്ചാല്‍ നന്ന്... (നല്ല ആരോഗ്യമുണ്ടല്ലോ? )
ദിലീപിന്‍റെ കാര്യം പറയുകേ വേണ്ട .., അതിയാന് കേരളത്തിലിനി രക്ഷയുണ്ടെന്ന് തോന്നുന്നില്ല... അടുത്ത വണ്ടി കയറി വല്ല മദ്രാസ്സിലോ പൊള്ളാച്ചിയിലോ പോയി കപ്പലണ്ടി വിറ്റ് ജീവിക്കാം...
ജയറാമിന്‍റെയും സുരേഷ് ഗോപിയുടെയുമൊക്കെ അവസ്ഥ ഏറെക്കുറെ 'പണ്ടേ ഗര്‍ഭിണി ഇപ്പൊ പിന്നേം ഗര്‍ഭിണി' എന്ന ദുരവസ്ഥയാകും...പിന്നെ ശ്രീനിവാസന്‍, സിദ്ദിക്ക് , വിജയരാഘവന്‍ , റഹ്മാന്‍ എന്നിവര്‍ക്കൊക്കെ അച്ഛന്‍ വേഷത്തിന് ചെറിയൊരു സ്കോപ്പ് കാണുന്നുണ്ട് . നെടുമുടി വേണുവിനെയും തിലകനെയുമൊക്കെ അപ്പൂപ്പന്‍ റോളുകള്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിച്ചേക്കും... ബാക്കിയുള്ളവര്‍ക്കൊക്കെ സോപ്പിട്ട് നിന്നാല്‍ അത്യാവശ്യം നായകന് ചായ കൊണ്ട് കൊടുക്കുന്ന വേലക്കാരന്‍റെ റോളോ , ചെമ്പരത്തി പൂവിന് വെള്ളമൊഴിക്കുന്ന
തോട്ടക്കാരന്‍റെയോ അടിച്ചു തളിക്കാരന്‍റെയോ ഒക്കെ വേഷങ്ങള്‍ കിട്ടിയാല്‍ മഹാഭാഗ്യം എന്ന് പറയാം...
കുഞാക്കോ ബോബനും ജയസൂര്യയുമൊക്കെ നേഴ്സിംഗ് പടിക്കുന്നതാവും നല്ലത്...
യേശുദാസും ജാനകിയമ്മയുമൊക്കെ ഇതെന്തു ഭാവിച്ചാണെന്ന് എനിക്ക് മനസിലാവുന്നില്ല... അഹങ്കാരം അല്ലാതെന്തു പറയാന്‍? എല്ലാവരും എം ജി ശ്രീകുമാറിനെ കണ്ട് പഠിക്കണം...
ഇപ്പൊ നിലവില്‍ മലയാളത്തില്‍ പ്രതിഭയുള്ള ഒരേ ഒരു നടനും ഗായകനുമേ ജീവിച്ചിരിപ്പുള്ളൂ... ആ പ്രതിഭയുള്ള നടന്‍റെ ആല്‍ബത്തില്‍ പാടാന്‍ അവസരം കിട്ടിയത്
എം ജി അണ്ണാച്ചിയുടെ പൂര്‍വ്വജന്മസുകൃതം ആയേ എനിക്ക് കാണാന്‍ കഴിയൂ...
ഇത്രയേറെ കഴിവുകളുള്ള മലയാളത്തിന്‍റെ ആ ബഹുമുഖ പ്രതിമയുടെ ഛെ...ബഹുമുഖ പ്രതിഭയുടെ പേര് ഉച്ചരിക്കുവാന്‍ പോലും ഉള്ള യോഗ്യത എനിക്കില്ല... വേണമെങ്കില്‍ കുറച്ചു 'കുളു' തരാം...
ഇതാ മലയാളത്തെ കുളിരണിയിച്ച കുറച്ചു ടീഷര്‍ട്ടുകള്‍...



ഇത് കൊണ്ട് ആളെ മനസിലായില്ലെങ്കില്‍ ദാ ഇതൊന്നു കണ്ടോളൂട്ടോ...

സംശയിക്കേണ്ടാ പാടിയത് നമ്മടെ എം ജി യണ്ണന്‍ തന്നെ ..!!
പാട്ടൊക്കെ മുറ്റാ... ... ബട്ട് ഇടയ്ക്കുള്ള ആ കോറസ് ... എന്റമ്മച്ചീ ... സഹിക്കണില്ല...
ഇങ്ങനെയൊക്കെ ഒരു മനുഷ്യന്‍ അധപ്പഥിക്കാമോ?
അല്ലാ .., സ്റ്റാര്‍ സിങ്ങറില്‍ കണ്ട കൊച്ചു പിള്ളേരെയൊക്കെ സംഗതി പോരെന്നും ഷഡ്ജം ഇട്ടില്ലെന്നുമൊക്കെ പറഞ്ഞു കളിയാക്കിയപ്പോ ഓര്‍ക്കണമായിരുന്നു... ഇപ്പൊ കിട്ടീല്ലേ ഷഡ്ജം കൊട്ടക്കണക്കിന്‌...
ഓരോ സംശയം സ്റ്റാര്‍ സിങ്ങറില്‍ നിന്നും കാശിനു പകരം പുളിങ്കുരു ആണോ അണ്ണന് കിട്ടുന്നത്? ഇത്രയ്ക്കങ്ങോട്ട് തരം താഴാന്‍? അതോ ഇനി കാശിനത്യാവശ്യം വല്ലതും?
എന്തെങ്കിലുമാവട്ടെ .., അവരായി അവരുടെ പാടായി... നമ്മളെന്തിനു ഇതൊക്കെ അന്വേഷിക്കണം?
വാ നമുക്ക് സൂപ്പര്‍ സ്റ്റാര്‍ സരോജ്കുമാരിന്‍റെ മൂന്നാല് സൂപ്പര്‍ ഹിറ്റുകള്‍ കൂടി കാണാം...




ഇനി സൂപ്പര്‍ സ്റ്റാറിന് പറയാനുള്ളത് കൂടി കേള്‍ക്കാം...

എന്‍റെ കൃഷ്ണാ ഇവന്‍ ചെയ്യുന്നതെന്തെന്ന് ഇവന്‌ നന്നായിട്ടറിയാം .. ഇവനോടൊന്നും പൊറുക്കല്ലേ....!!!
.
.
.
.
ഹോ... ഇത് കണ്ട് കഴിഞ്ഞപ്പോള്‍...സത്യമായും വിഷമം തോന്നി... ബുദ്ധിമാന്ദ്യം ഉള്ളവര്‍ അര്‍ഹിക്കുന്നത് നമ്മുടെ സഹാനുഭൂതിയും അനുകമ്പയും ആണ്.. അവരെ പരിഹസിക്കരുത്.
ഇങ്ങനെ ഒരു ബ്ലോഗ്‌ എഴുതേണ്ടി വന്നതില്‍ ക്ഷമാപണം...
കളിയാക്കിയാല്‍ പോലും മനസിലാകാത്ത മരമാക്രി... !!!

Sunday, June 12, 2011

എച്ച്യൂസ്മീ.... നിങ്ങളിത്തിരി ഓവറല്ലേ?



എച്ചൂസ്മീ.., തുറന്നു പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്... ഈയിടെയായി താങ്കള്‍ ഇത്തിരിയല്ല ഒത്തിരി ഓവറാണ്... ഇന്‍ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തെ കിടിലമായി താങ്കള്‍ അവതരിപ്പിച്ചപ്പോള്‍ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട് ഞാന്‍ ..!! പിന്നീട് അതിന്‍റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഇറങ്ങിയപ്പോഴും എപ്പോഴും എവിടെയോ പത്ത് പൈസ കുറവുള്ള അപ്പുക്കുട്ടന്‍റെ ഭാവമാറ്റങ്ങള്‍ തന്മയത്തോടെ അവതരിച്ചതും എനിക്കിഷ്ട്ടപ്പെട്ടു...

തുടര്‍ച്ചയായ കഥാപാത്രാവതരണങ്ങള്‍ ഒരു കലാകാരന്‍റെ പെരുമാറ്റത്തെയും ജീവിതശൈലികളെയും ബാധിക്കുമോ ഇല്ലയോ എന്നെനിക്കറിഞ്ഞൂടാ..!! ... പിന്നെന്തിനാണ് താങ്കള്‍ ഈ വക്കു പൊട്ടിയവനെ പോലെ ' വോഡഫോണ്‍ 'കോമഡി സ്ടാറില്‍' കിടന്ന് കൊരവള്ളി പൊട്ടിച്ച് കാറുന്നത് ? ?
ശബ്ദ ഗാംഭീര്യം കൊണ്ട് ജനശ്രദ്ധ ആകര്‍ഷിക്കുന്ന രാഷ്ട്രീയക്കാരുടെ ഐഡിയ ആണോ താങ്കളുടെ ഈ ചേതോവികാരത്തിനു പിന്നില്‍?
താങ്കളൊരു കോളേജ് അധ്യാപകനായിരുന്നു എന്ന് കേട്ടിട്ടുണ്ട് .
അതിന്‍റെ ബാക്കിപത്രമാണോ കേവലപ്രേഷകര്‍ക്ക് മനസിലാവാത്ത വിജ്രുംബിസ്ടിക്ക് ആയിട്ടുള്ള ഇന്ഗ്ലീഷ് പദങ്ങള്‍ കൊണ്ടുള്ള ഈ ഞാണിന്മേല്‍ക്കളി? അതോ പണ്ട് 'ഉഷാ ഉതുപ്പ്ആന്‍റി' സ്റ്റാര്‍ സിങ്ങറില്‍ പ്ലാസ്റ്റിക്‌ , ബോംബ്ലാസ്റ്റിക് , മെറ്റീരിയലിസ്റ്റിക്ക് എന്നൊക്കെ പറഞ്ഞ് പാവപ്പെട്ടവനെ വണ്ടര്‍ അടിപ്പിച്ചത് പോലെയുള്ള ഒരു ശ്രമമാണോ?

പിന്നെ ഈ കോമഡി സ്റ്റാറില്‍ ഉഡുപ്പി ഹോട്ടലിലെ പട്ടരുടെ പ്രതിമ പോലെ വശങ്ങളിലേക്ക് തലയാട്ടി , കൈയ്യൊക്കെ എങ്ങോട്ടൊക്കെയോ വീശിക്കൊണ്ട് , മാക്ക് പൂക്ക് എന്ന താളത്തില്‍ രണ്ടു കാലുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞു കൊണ്ട് കിഷോര്‍ കുമാറിന്‍റെ ഒരു ഹിന്ദിപ്പാട്ടും പാടിക്കൊണ്ടുള്ള താങ്കളുടെ ഇന്‍ട്രോഡക്ഷന്‍ കാണുമ്പോള്‍ സത്യമായിട്ടും എനിക്കുന്നു തോന്നുന്ന വികാരം സഹതാപമാണ്...
പിന്നെ എന്ത് പറഞ്ഞാലും ജയനെപ്പോലെ ഉള്ള താങ്കളുടെ കൈവീശല്‍ പ്രശസ്തമാണല്ലോ?
ഒരിക്കല്‍ താങ്കളുടെ ഈ കൈവീശല്‍ കൊണ്ട് ശ്രുതി മേനോന്‍ എന്ന അവതാരികയുടെ മൂക്കിന്‍റെ പാലം ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്‌ ആരും മറന്നിട്ടില്ല..!! ആ കൊച്ചിന്‍റെ മുജ്ജന്മഫാഗ്യം ഒന്നു കൊണ്ട് മാത്രമാണ് അന്ന് പരിക്കില്ലാതെ രക്ഷപെട്ടത്... ഇല്ലായിരുന്നെങ്കില്‍ ശ്രുതിക്കൊച്ചും ഏതോ സിനിമയില്‍ കലാഭവന്‍ നവാസ് പറയുന്നത് പോലെ 'ഹൊഡഹരെ, ഹൊഡഹരെ, ഹൊഡഹരെ(കൊടകര ,കൊടകര,കൊടകര)എന്നൊക്കെ ജബ ജബാ അടിച്ചു നടന്നേനെ...!!!

പിന്നെ ഒരു സംശയം കൂടി ബാക്കിയുണ്ടെനിക്ക് ? നിങ്ങടെയൊക്കെ നാട്ടില്‍ ഷര്‍ട്ടിന്‍റെ ബട്ടന്‍സിട്ടാല്‍ പോലീസ് പിടിക്കുമോ? അതോ ഉസ്താദിലെ ലാലേട്ടന്‍റെ റിവേഴ്സ് ഗിയറില്ലാത്ത വണ്ടി പോലെ ചേട്ടന്‍റെ ഷര്‍ട്ടുകള്‍ ബട്ടന്‍സില്ലാതെ നിര്‍മ്മിക്കപ്പെട്ടവയാണോ? അറിയാന്‍ മേലാഞ്ഞിട്ട് ചോദിച്ചതാണ്... അവിവേകമായെങ്കില്‍ ക്ഷമിക്കണം...!!!
ഇതൊരുമാതിരി 'ചന്ത' സിനിമയിലെ ബാബു ആന്റണി സ്റ്റൈലാണ്.
ആറാം ക്ലാസിലെ പിള്ളേര്‍ക്ക് പോലും പാകമാകാത്ത ഒരു കുട്ടി ഷര്‍ട്ട്മിട്ട് ചാടി ചാടിയുള്ള ഈ വരവ് കാണുമ്പോള്‍ എന്‍റെ ഓര്‍മ്മകളില്‍ വീണ്ടും 'അപ്പുക്കുട്ടന്‍' ജനിക്കുകയാണ്...
പ്ലീസ് വെറുപ്പിക്കരുത് , ഇത് എന്‍റെ മാത്രം അഭിപ്രായമാണെന്ന് എനിക്ക് തോന്നുന്നില്ല . ഏഷ്യാനെറ്റിലെ വിശ്വവിഖ്യാതമായ 'നമ്മള്‍ തമ്മില്‍' എന്ന പ്രോഗ്രാം ഉപേക്ഷിച്ച് ശ്രീകണ്ഠന്‍നായര്‍ കടന്ന് കളഞ്ഞപ്പോള്‍ വളരെയധികം പ്രതീക്ഷയോടാണ് ഏഷ്യാനെറ്റുകാര്‍ താങ്കളെ ആ ദൗത്യം ഏല്‍പ്പിച്ചത്... അവിടെയും ആ 'അപ്പുക്കുട്ടന്‍ എഫക്റ്റ്' തന്നെയാണോ താങ്കളെ ഗെറ്റ് ഔട്ട്‌ ഹൗസ് ആക്കിയത് എന്നെനിക്ക് സംശയം ഇല്ലാതില്ല ...

ഇത് താങ്കള്‍ വായിക്കുമോ ഇല്ലയോ എന്നെനിക്കറിഞ്ഞൂടാ..,
എങ്കിലും ഇതൊരപേക്ഷയാണ്... താങ്കളെപ്പോലുള്ള ഒരാളെ ഉപദേശിക്കുവാനുള്ളത്ര വിവരമോ വിദ്യാഭ്യാസമോ എനിക്കില്ല എന്നറിയാം...
എങ്കിലും ഒരുപാട് പേര്‍ താങ്കളെപ്പറ്റി ഇങ്ങനെ കുറ്റം പറയുന്നത് കേള്‍ക്കുമ്പോള്‍ സഹിക്കുന്നില്ല... അത് കൊണ്ട് എഴുതിപ്പോയതാണ്...
ഇന്ന് (june 12) താങ്കളുടെ പിറന്നാളാണ് എന്നറിഞ്ഞു .പിറന്നാള്‍ സമ്മാനമായി ഇങ്ങനെയൊരു പരാതി എഴുതേണ്ടി വന്നതില്‍ ഖേതമുണ്ട്...!!!
ഇഷ്ട്ടപ്പെട്ടില്ലാച്ചാല്‍ അങ്ങട് ഷമി... അല്ലപിന്നെ...

Tuesday, June 07, 2011

സുവോളജി ലാബിലെ കൊലപാതകം.. റീലോഡഡ്..!!



ഈ കഥ നടക്കുന്നത് ലാറ്റിനമേരിക്കന്‍ രാജ്യമായ അരൂക്കുറ്റിയിലാണ്.അതായത് ഏകദേശം ആലപ്പുഴ ഉപഭൂഖണ്ടത്തിന്‍റെ അക്ഷാംശ രേഖയുടെ വടക്ക് ഭാഗത്തായിട്ടു വരും..പണ്ട് പണ്ട് പണ്ട് വളരെ പണ്ട് പതിനാറാം നൂറ്റാണ്ടിനുമൊക്കെ മുന്‍പ് 1999 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പത്താംക്ലാസ്സില്‍ വെറും ഇരുന്നൂറ്റി ഇരുപത്തി എട്ടു മാര്‍ക്കിന്‍റെ കുറവ് മൂലം ഡിസ്റ്റിങ്ങ്ഷന്‍ ലിപ്പിനും കപ്പിനുമിടയ്ക്ക് നഷ്ട്ടമയതിന്‍റെ മനോവ്യഥയില്‍ കുണ്ടിതപ്പെട്ട് അടുത്തത് ഹാന്‍സ് വേണോ? ശംഭു വേണോ? (അന്ന് ചൈനി ഖൈനി റിലീസ് ആയിട്ടില്ല ) എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ആ പണ്ടാരം പിടിച്ച സ്കൂളിന്‍റെ മാനെജെര്‍ ജലീലിക്ക രൂപാ അയ്യായിരം ബില്‍ഡിംഗ്‌ ഫണ്ട് എന്ന പേരില്‍ എന്‍റെ പിതാശ്രീയുടെ പോക്കറ്റില്‍ നിന്നും പിടുങ്ങി എനിക്ക് മാനെജ്മെന്റ് ക്വാട്ടയില്‍ പ്ലസ് ടുവിന് അഡ്മിഷന്‍ ശരിയാക്കിത്തരുന്നത്... എറണാകുളം മഹാരാജാസില്‍ ഞാന്‍ കഷ്ട്ടപ്പെട്ട് ഒപ്പിച്ചെടുത്ത ഫോര്‍ത്ത് ഗ്രൂപ്പും പാര്‍ട്ടി ഓഫീസിലെ പോസ്റ്ററെഴുത്തുകളും മറൈന്‍ ഡ്രൈവിലെ ഉച്ച വാക്കും സുഭാഷ്പാര്‍ക്കിലെ സീന്‍ കാണലുമെല്ലാം പുട്ടുപോലെ എറിഞ്ഞു കളഞ്ഞിട്ട് വീണ്ടും യൂണിഫോമിന്‍റെ തടവറയിലേക്ക് പോകുന്നത് എനിക്ക് ചിന്തിക്കാവുന്നതിലും അധികമായിരുന്നു ... എന്ത് ചെയ്യാം വിധിയെ തടുക്കാന്‍ കനിമൊഴിക്ക്പോലും കഴിയാത്ത കലികാലമല്ലേ ഇത്... എന്‍റെ വിധിയും ഏതാണ്ട് അത് പോലൊക്കെ തന്നെയായി... വീട്ടുകാരും സ്കൂള്‍ മാനേജ്മെന്റും കൂടി സ്കൂളിലെ എന്‍റെ ജീവപര്യന്തം പൂര്‍ത്തിയാക്കുന്നതിനായി പ്ലസ് ടു പഠനം എന്ന വ്യാജേന രണ്ടു വര്‍ഷത്തെ കഠിന തടവിനു വിധിച്ചു...
ആലപ്പുഴ ജില്ലയിലെ പ്രകൃതി രമണീയമായ ഒരു സുന്ദര ഗ്രാമം !!
എന്‍റെ സ്വന്തം രാജ്യമായ പൂത്തോട്ടയില്‍ നിന്നും മുക്കാല്‍ മണിക്കൂര്‍ ബോട്ടുയാത്ര ചെയ്‌താല്‍ ഇപ്പറഞ്ഞ സ്ഥലത്തെതാം... (രണ്ടു കൊല്ലം കൊണ്ട് ബോട്ട് യാത്ര വെറുത്തു പോയി...)
ബോട്ടിറങ്ങി ചെല്ലപ്പണ്ണന്‍റെ ഷാപ്പും സുനില്‍ തിയേറ്ററും തൃച്ചാറ്റുകുളം അമ്പലവും പുതിയ പാലം എന്നറിയപ്പെടുന്ന ഒരു പഴയപാലവും കൂടി കഴിഞ്ഞാല്‍ അടുത്ത സ്ടോപ്പാണ് മ്മടെ സ്കൂള്‍... പണ്ട് പരശുരാമന്‍ ടൂള്‍സ് എറിഞ്ഞപ്പോള്‍ ഏറ്റവും അവസാനം പൊങ്ങിവന്ന ജില്ലയായത് കൊണ്ടും അന്തോണിച്ചന്‍, അച്ചുമാമ എന്നിങ്ങനെ പൊതുവെ സൌമ്യ ശീലരായ നേതാക്കള്‍ നിന്ന് പുഷ്പം പോലെ ജയിക്കുന്ന ചേര്‍ത്തല , മാരാരിക്കുളം എന്നീ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നത് കൊണ്ടും ഒന്നാം തീയതി ബിവറേജ് അവധിയായതു കൊണ്ടും മഴ പെയ്താല്‍ ഞങ്ങള്‍ക്ക് ഒരാഴ്ച ലീവ് ഉറപ്പാണ്.. ഈ സമയത്തൊക്കെ ക്ലാസ്സിനകത്തുനിന്നും പുറത്തേയ്ക്ക് ചൂണ്ടയിട്ടാല്‍ വരാല്‍ , കൂരി, കൊമ്പന്‍ സ്രാവ് , തിമിങ്ങലം എന്നിങ്ങനെയുള്ള ശുദ്ധജല മത്സ്യങ്ങള്‍ കിട്ടും എന്നാണ് ഞങ്ങടെ സ്കൂളിലെ പ്യൂണ്‍ എമാന്‍റെ സാക്ഷ്യം! പ്യൂണ്‍ ഏമാനെ അങ്ങനെ വിളിക്കുന്നതിനു കാരണം ഉണ്ട്. സ്കൂളിലെ ഹെഡ് മാസ്റ്റര്‍ വരുന്നത് ബി എസ് എ സൈക്കിളിലാണ്..,പ്യൂണ്‍ ഏമാന്‍ കൈനറ്റിക് ഹോണ്ടയിലും. (പണക്കാരോട് എനിക്ക് ഫയങ്കര ബഹുമാനമാണ് )

ടി സ്കൂളിലെ ആദ്യത്തെ പ്ലസ് ടു ബാച്ച് ആയിരുന്നു അത്... അതു കൊണ്ട് തന്നെ ഞങ്ങളെ എങ്ങനെ മേയ്ക്കണം എന്ന വിഷയത്തില്‍ സ്കൂള്‍ മാനേജ്മെന്റിനും സാറുംമ്മാര്‍ക്കും ഒരു 'വര്‍ണ്യത്തിലാശങ്ക' അനുഭവപ്പെട്ടിരുന്നു. സൊ ആദ്യത്തെ ഒന്നു രണ്ടു മാസങ്ങളില്‍ നമ്മുടെതായ ചില നിയമങ്ങള്‍ ക്ലാസ്രൂമില്‍ നില നിന്നു പോന്നു..നേവി ബ്ലൂ കളര്‍ പാന്റും തൂവെള്ള ഷര്‍ട്ടും നിര്‍ബന്ധിത യൂണിഫോം ആയിട്ടുണ്ടെങ്കിലും നീല ജീന്‍സ് വിട്ട് ഒരു കളിയും കളിക്കാന്‍ നമ്മള്‍ തയ്യാറല്ലായിരുന്നു. ക്ലാസ്സില്‍ ചെന്നാല്‍ ആണ്‍പിള്ളേരുടെ സൈഡില്‍ മാത്രം ഹാജര്‍ കുറവായിരിക്കും . പണ്ട് ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ട്ടിത വിദ്യാഭ്യാസം പ്രാബല്യത്തില്‍ വരുത്തുന്നതിന് അഹോരാത്രം കഷ്ട്ടപ്പെടുന്ന പുരുഷരത്നങ്ങളായിരുന്നു എന്‍റെ കൂട്ടുകാരിലധികവും.. ഓരോന്നൊക്കെ മൈക്കാടു പണിയും തെങ്ങുകയറ്റവും റബ്ബറ് വെട്ടെല്ലാം കഴിഞ്ഞു ക്ഷീണിച്ച് സ്കൂളിലെത്തുമ്പോള്‍ ഒന്നാമത്തെ പിരീഡ് ഏകദേശം കഴിഞ്ഞിരിക്കും.

(ഈ ഇരുപത്തിയൊന്പത് കൊല്ലത്തിനിടയ്ക്ക് എന്‍റെ കൂട്ടുകാരെ ഓര്‍ത്ത് ഞാന്‍ അഭിമാനിചിട്ടുണ്ടെങ്കില്‍ അത് അവന്മാരെ ഓര്‍ത്ത് മാത്രമായിരുന്നു.. സ്വന്തം കാലില്‍ നില്‍ക്കുന്നതിന്‍റെ സുഖം എനിക്ക് മനസ്സിലാക്കിത്തന്ന ചുണക്കുട്ടികള്‍ എന്ന് ഞാന്‍ അവരെ വിശേഷിപ്പിക്കും , നെഞ്ചത്ത്‌ കൈവച്ച് അഭിമാനത്തോടെ..)


അങ്ങനെ അല്ലറ ചില്ലറ ഉടായിപ്പുകളൊക്കെ നടത്തി തട്ടി മുട്ടി നീങ്ങുമ്പോഴാണ് ബോര്‍ഡ് എക്സാം എന്ന ഫീകരന്‍ കളത്തിലിറങ്ങുന്നത്... പ്ലസ്‌ ടു പഠനം തുടങ്ങി രണ്ടു കൊല്ലം കഴിഞ്ഞിട്ടും E=mc2 എന്ന ഫോര്‍മുല ഏതു ബുക്കിലാന്ന് ആരെങ്കിലും ചോദിച്ചാല്‍ നിര്‍ധാക്ഷിണ്യം ബയോളജി ബുക്കെടുത്ത്‌
മലര്‍ത്തി വയ്ക്കാനുള്ള സാമാന്യ ബുദ്ധിയൊക്കെ എനിക്കുണ്ടായിരുന്നു.. സെമെസ്റെര്‍ എക്സാമിന് പെന്‍സില്ലിന്‍ കണ്ട് പിടിച്ച ശാസ്ത്രന്ജന്റെ പേരെഴുതാന്‍ പറഞ്ഞിട്ട് ക്ക , മ്മ ക്ഷ ,ണ്ണ ഇതൊക്കെ ഒറ്റയിരുപ്പിനു വരച്ചു പോയി,,,..
അവസാനം രക്ഷയായത് വെസ്റ്റ് ഇന്ടീസിന്‍റെ ഒരു ക്രിക്കറ്റ് കളിക്കാരന്‍റെ പേരായിരുന്നു... 'പെനിസില്ലിന്‍ ഈസ് ഇന്‍വെന്‍റെട്‌ ബൈ ലിങ്കണ്‍ റോബര്‍ട്ട്സ് '
അടുത്തിരുന്നവരൊക്കെ അലക്സാണ്ടെര്‍ ഫ്ലെമിങ്ങെന്നോ , മാങ്ങയെന്നോ തേങ്ങയെന്നോ ഒക്കെ എഴുതുന്നത്‌ കണ്ടെങ്കിലും എന്‍റെ വിശ്വാസത്തെ തകര്‍ക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു...
ലിങ്കണ്‍ റോബര്‍ട്ട്സ്ന് പെനിസില്ലിന്‍ കണ്ട് പിടിച്ചാല്‍ എന്താ കുഴപ്പം? അല്ലാ എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ.... എന്താ കുഴപ്പം? അല്ലേലും ചില സമയങ്ങളില്‍ എന്‍റെ ഒരു ലൈന്‍ അങ്ങനാണ് , 'പുട്ട് ഈസ് പുട്ട് നോ മോര്‍ പുട്ട്'...(ഇട്ടത് ഇട്ടു പിന്നീടൊരു തിരുത്തലില്ല...) എനിക്ക് ശാസ്ത്രന്ജന്മാരെ കണ്ണെടുത്താല്‍ കണ്ടൂടാ അപ്പഴാ അവന്‍റെ അമ്മേടെ അപ്പറത്തെ വീട്ടിലെ E=mc2... !!!

മാത്തമാടിക്സ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെട്ടിരുന്ന കണക്കു എന്ന വിഷയത്തില്‍ എന്‍റെ പ്രാവീണ്യം പ്രശസ്തമാണ് . ഔട്ട്‌ ഓഫ് 'നൂറ്റന്‍പതു' രണ്ടര മാര്‍ക്ക് വരെ കിട്ടിയിട്ടുണ്ട് ഞാന്‍ എന്ന സത്യത്തിന്... ചുമ്മാതൊന്നുമല്ല മാര്‍ക്ക് കുറഞ്ഞു പോയത് ഞാന്‍ ഹിന്ദി പഠിച്ചു കൊണ്ട് വന്ന ദിവസം അവര് കണക്കു പരീക്ഷ വച്ചു... തെറ്റ് ആരുടെ സൈഡിലാ... നിങ്ങള് പറ... !!
കണക്കു പരീക്ഷയുടെ പേപ്പറില്‍ 'ഓണം കേരള്‍ കാ ഏക്ക് ദേശീയ ത്യോഹാര്‍ ഹേ, ഓണം കാ ദിന്‍ ബച്ചേ നയെ നയെ കപ്പടെ പഹന്കര്‍ മന്ദിര്‍ മേം ജാതാ ഹേ.. ' എന്നെഴുതാന്‍ പറ്റത്തില്ലല്ലോ...
അത് കൊണ്ട് സ്വാഭാവികമായും രണ്ടര മാര്‍ക്ക് കിട്ടി... പക്ഷെ ആ പേപ്പറും കെട്ടിച്ചുമന്നു കൊണ്ട് എന്നെ ഹെട്മാസ്റെരിന്റെ അടുത്തൊന്നും കൊണ്ട് പോകേണ്ട കാര്യം കണക്കു ടീച്ചറിനില്ലായിരുന്നു എന്ന് ഈ വൈകിയ വേളയില്‍ ഞാന്‍ ഉറക്കെ പ്രഖ്യാപിക്കുകയാണ്...

ഹെട്മാസ്റെരിനും കണക്കു ടീച്ചെറിനും പിന്നെ വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമൊക്കെ മാറി മാറി തല്ലാന്‍ ഞാന്‍ എന്താ പഞ്ചായത്ത് വകയാണോ? അല്ലാ അറിയാന്‍ മേലാഞ്ഞിട്ട് ചോദിച്ചതാ..

വ്യത്യസ്തമായ പല പരീക്ഷണങ്ങള്‍ക്കും വേദിയാകുന്നത്‌ കെമിസ്ട്രി ലാബാണെങ്കിലും ഇത്തിരി ക്രിയേറ്റീവ് ആയിട്ട് എന്തേലും ചെയ്യണമെങ്കില്‍ സുവോളജി ലാബില്‍ വരണം.
തവളയേയും പാറ്റയേയും നിക്കറൂരി പരിപ്പിളക്കാനുള്ള രണ്ടു ഓപ്ഷനുകളില്‍ എനിക്ക് താല്പര്യം തവളയോടായിരുന്നു... എനിക്കും കിട്ടി ആരോ പിടിച്ചു കൊണ്ട് വന്ന ഒരു തവളയെ ...

റിസക്ഷന്‍ ബോര്‍ഡില്‍ തവളയെ മലര്‍ത്തിക്കിടത്തി രണ്ടു കൈകളും വലിച്ചു നീട്ടി ആണിയടിച്ചു . കാലുകളും കൂടി ആണിയടിച്ചതോടെ ഉമ്മറിന്‍റെ കയ്യില്‍ അകപ്പെട്ട ജയഭാരതിയെപ്പോലെ ആ തവള ചരിത്രവും ചാരിഥാര്‍ധ്യവുമെല്ലാം നഷ്ട്ടപ്പെട്ട് അവിടെ കിടന്നു... ഇനി വയറു കീറി കുടലും പിണ്ഡവും പുറത്തെടുത്തു ഭാഗങ്ങള്‍ അടയാളപ്പെടുത്തണം.. ഇതൊക്കെ കറക്റ്റായിട്ട് അറിയാമായിരുന്നെങ്കില്‍ ഞാന്‍ MBBS ന്‌ പോകൂല്ലായിരുന്നോ?
ആണികൊണ്ട് ബന്ധനസ്ഥനായ തവളയുടെ തലഭാഗത്ത്‌ കര്‍ത്താവിന്‍റെ ക്രൂശിത രൂപത്തിന്‍റെ മുകളില്‍ കാണുന്ന ആ ഷോര്‍ട്ട് ഫോം ഞാനെഴുതി വച്ചു... I N R I (ഇനി നിനക്ക് രക്ഷ ഇല്ലെടാ )
ഞാന്‍ സത്യമാണ് എഴുതിയത് .. സുവോളജി ലാബില്‍ അകപ്പെട്ട ഒരു തവളയും ജീവനോടെ പുറത്തു കടന്നതായി എനിക്കറിവില്ല... ബട്ട് സുവോളജി ടീച്ചര്‍ക്ക് അത് സുഗിച്ചില്ല. കിട്ടി ഗെറ്റ് ഔട്ട്‌ അടുത്ത സെക്കന്‍ഡില്‍... സത്യം എവിടെയും തോല്‍പ്പിക്കപ്പെടുന്നത് മെറ്റീരിയല്‍ ഫാക്ടെര്‍സ് ആയ സര്‍ക്കംസ്റ്റാന്‍സസും തെളിവുകളും കൊണ്ടാണല്ലോ?

ഇപ്പൊ നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ഞാന്‍ മാത്രമേ ഇങ്ങനെ കൂതറയായിട്ടുള്ളൂ... ബാക്കിയെല്ലാവന്മാരും എല്ലാം തികഞ്ഞ മ മ മ മ .... മഹാന്മാക്കളാണെന്ന്... !!
നിങ്ങള്ക്ക് തെറ്റി .., 'HnO3 + HcO3 = പൈപ്പ് വെള്ളം'' എന്ന് പരീക്ഷിച്ച് തെളിയിച്ച മഹാരഥന്മാരും , നൈട്രസ് ഒക്സൈടിന് മുട്ടക്കറിയുടെ മണമാണ് എന്ന് വാദിച്ച മൊതലുകളും , പാറ്റയുടെ ശരീരം കീറി മുറിച്ചിട്ട് 'കുണ്ടി' മാത്രം അടയാളപ്പെടുത്തി വച്ച വീരശൂരപരാകൃമികളും വരെ ഉണ്ടായിരുന്നു അക്കൂട്ടത്തില്‍...
ഇങ്ങനെയുള്ള ടീമിനെയെല്ലാം കൂടി ബോര്‍ഡ് എക്സാം എഴുതിച്ചാല്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ തോറ്റത്തിനുള്ള അവാര്‍ഡ് ഞങ്ങടെ സ്കൂളിനു കിട്ടും എന്നുള്ളത് കൊണ്ട് മാനേജ്മെന്റും സാറുമ്മാരും കൂടെ ഒരു കടുത്ത തീരുമാനമെടുത്തു...
സയന്‍സ് ബാച്ചിലെ ബോയ്സിനെല്ലാം നിര്‍ബന്ധിത നൈറ്റ് ക്ലാസ്...
വൈകിട്ട് ആറുമുതല്‍ രാവിലെ ആറ് വരെ... പണി വരുന്ന വഴികളെ...
അതിനിടയ്ക്ക് പവര്‍കട്ടിന്‍റെ സമയമായ അരമണിക്കൂറാണ് ആകെ കിട്ടുന്ന ബ്രേക്ക് ടൈം. അതിനിടയ്ക്ക് അവിഹിതമായി ടോയിലെറ്റില്‍ പോക്കും വെള്ളം കുടിക്കാന്‍ പോക്കും വേറെ...
വീട്ടില്‍ നിന്നും കൊണ്ട് വരുന്ന പൊതിച്ചോര്‍ ഞങ്ങള്‍ക്ക് ഒന്നുമല്ലായിരുന്നു.. അങ്ങനെ ഒരിക്കല്‍ പവര്‍ക്കട്ട് സമയത്ത് ജോണും വിബിനും സജിത്തും റിയാസും അഭിലാഷും ഞാനും കൂടെ മുള്ളിക്കാന്‍ പോകുന്ന വഴിയെ പെട്ടെന്ന് ജോണിനെ കാണ്മാനില്ല. മൂത്രപ്പുരയുടെ സൈഡിലൊക്കെ നല്ല ഇരുട്ടാണ്‌...
ജോണേ... ഡാ ജോണേ... തീപ്പെട്ടി എവിടെടാ?
ജോണുമില്ല തിപ്പെട്ടിയുമില്ല . ഇനി ഇവനെങ്ങാനും ടോയിലെറ്റിലെ പുകവലി രഹസ്യം സാറിനോട് പറയാന്‍ പോയതായിരിക്കുമോ? ഈ വക കാര്യങ്ങളില്‍ ക്രിസ്ത്യാനികളെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ കൊള്ളത്തില്ല...
പേടിച്ചിട്ട്‌ അഭിയുടെ പോക്കറ്റില്‍ കിടന്ന അരപ്പാക്കറ്റ്‌ ഗോള്‍ഡ്‌ ഫില്‍ടര്‍ വിയര്‍പ്പില്‍ കുതിര്‍ന്നു...
പെട്ടെന്ന് മൂത്രപ്പുരയുടെ സൈഡിലെ തെങ്ങിന്‍ ചുവട്ടില്‍ നിന്നും പോദ്ധോം എന്നൊരു സൌണ്ട്..അരണ്ട വെളിച്ചത്തില്‍ തെങ്ങില്‍ നിന്നും ഒരു മനുഷ്യരൂപം ഇറങ്ങി വരുന്നു... ഒപ്പം മേളില്‍ നിന്ന് ഒരു മുന്നറിയിപ്പും... ഒച്ചയുണ്ടാക്കല്ലെടാ മൈ മൈ മൈഡിയറുകളെ... ....
നല്ല പരിചയമുള്ള ശബ്ദം , ജോണളിയന്‍ കരിക്കിടാന്‍ കയറിയതാ...
അളിയാ... ബെസ്റ്റ് കണ്ണാ.. ബെസ്റ്റ്... !!!
അങ്ങനെ കല്ലിലിടിച്ച്‌ കരിക്കും പൊട്ടിച്ചു തിന്നു ഒരു പൊകയോക്കെ വിട്ടിരിക്കുമ്പോള്‍ മുന്നില്‍ വേറൊരു ആള്‍രൂപം .. അത് സാറായിരുന്നു എന്നറിയാന്‍ പെടലിക്ക്‌ പിടി വീഴുന്നത് വരെ കാത്തിരിക്കേണ്ടി വന്നു... പിന്നെ ഏഴു പേരെയും ക്ലാസ്രൂമില്‍ കൊണ്ട് വന്ന് ഏഴു നാല് ഇരുപത്തിയെട്ടു അടി എല്ലാവര്‍ക്കുമായി വീതിച്ചു തന്നു...കൂടെ ഒരു താക്കീതും.. ''നീയൊക്കെ വേണേല്‍ സ്വയം നശിച്ചോ.. എന്തിനാ വെറുതെ സമൂഹത്തിനെയും കൂടി കൊലയ്ക്കു കൊടുക്കുന്നത്...''
കൂടെ പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഒരു ചെറിയ ക്ലാസും.. ഒരു പക്ഷെ സാര്‍ അന്ന് എന്നെ ഗെറ്റ് ഔട്ട്‌ അടിച്ചു വീട്ടിലൊക്കെ അറിയിച്ചു നാറ്റക്കേസാക്കിയിരുന്നെങ്കില്‍ വാശി കൊണ്ട് ഇന്നും ഞാന്‍ പുകവലിക്ക് അടിമയാരിരുന്നേനെ...പക്ഷെ അന്ന് അദ്ദേഹം പറഞ്ഞ ആ വാക്ക് എന്നെ ഒരു പാട് ചിന്തിപ്പിച്ചു... അന്ന് നിര്‍ത്തിയതാ ഞാന്‍ പുകവലി എന്ന ദുശീലം ...!!
ഇതെന്‍റെ കുമ്പസാരമല്ല .
ഒരു അലവലാതി എങ്കിലും നന്നാവാന്‍ ഞാന്‍ കാരണമാകുന്നെങ്കില്‍ സന്തോഷം...!!!



നിക്കോട്ടിന്‍ എന്ന ഭീകരനെ അടുത്തറിയാന്‍ ഇവിടെ ക്ലിക്കൂ.. ...









ഞാന്‍ ഇന്ന്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതിന് കുറച്ചൊക്കെ കടപ്പെട്ടിരിക്കുന്നത് VJHSS എന്ന എന്‍റെ ഈ വിദ്യാലയത്തോടാണ് ...
എന്‍റെ നല്ല വിദ്യാലയമേ നന്ദി... ഒരുപാടൊരുപാട് ...