Monday, July 27, 2009

അടി വരുന്ന ഊടുവഴികള്‍ (നര്‍മ്മം ആണോ അല്ലയോ എന്ന് നിങ്ങള്‍ തീരുമാനിക്കുക

< അന്നും മാറ്റങ്ങളൊന്നും ലവലേശം ഇല്ലാതെ പൂര്‍വാധികം ശക്തിയോടെ തന്നെ പ്രഭാതം പൊട്ടി വിടര്‍ന്നു...

'' മണി എഴായടാ ...... എണീറ്റ്‌ പള്ളിക്കൂടത്തില്‍ പോടാ ചെറുക്കാ...''


...ന്റെ മദറിന്റെ ഭീഷണി കേട്ടാണ് അന്നും ഞാനുണര്‍ന്നത്...


ഉച്ചി മുതല്‍ പാദം വരെ മൂടിയിരുന്ന പുതപ്പു പയ്യെ ഒന്ന് പൊക്കി നോക്കി...

പണ്ടാരമടങ്ങാന്‍... ''ദിവാകരേട്ടന്‍ '' രാവിലെ കണ്ണിലേക്കു തന്നെയാണ് ഫോക്കസ്‌ ചെയ്യുന്നത്...പുറത്തു ആരോ മുറ്റമടിക്കുന്ന ''സവുണ്ട് '' കേള്‍ക്കാം...

''പൊത്തോം പൊത്തോന്നു '' മടല് തല്ലുന്ന കോമള ചേച്ചീടെ ''പളുക്കോ പളുക്കോ'' എന്നുള്ള സൌണ്ട് കേള്‍ക്കുന്നുണ്ട്‌...

''ക്രോം...കിരോം ക്രോം...കിരോം'' ഡോള്‍ബി സൌണ്ടില്‍ അമ്മ മുറത്തില്‍ ഇട്ടു അരി പേറ്റുകയാ‌ണൂ..

ബ ബ ബ്ബ...... ബ ബ്ബ ബ ... ഇടയ്ക്ക് താവല്‍ കൊടുക്കാന്‍ കോഴികളെ വിളിക്കുന്നുണ്ട്...ചക്കപ്പു‌ഴുക്ക് കണ്ട ഗ്രഹണി പിള്ളാരെപ്പോലെ ഗിരിരാജന്‍ കോഴികള്‍ കുലുക്കി കുലുക്കി ഓടിവന്നു...


'' ....നിങ്ങള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ആകാശവാണിയില്‍ നിന്ന്.... ''
''ഫാതര്‍ജി'' അപ്പരെ റേഡിയോ വച്ചിട്ടുണ്ട്...


കിരി കിരി കിരി ...........കിര്‍ കിര്‍ ........... പോധോം...
ചേച്ചി കിണട്ടീന്നു വെള്ളം കോരുകയാണ് ....


തുരുമ്പെടുതിട്ടും അഹങ്കാരം തീരെയില്ലാതെ ''കപ്പി'' ഇന്നും വല്ലാതെ ബഹളമുണ്ടാക്കി... തൊട്ടി ആണെങ്കിലോ തനി തൊട്ടി.(bucket).....

(കണക്കിന്റെ കാര്യത്തില്‍ ഞാന്‍ ''സുല്ല്'' പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അപ്പുചേട്ടന്റെ ചായക്കടെലെ അപ്പതിലെ കുഴികലോടും..., ഈ തൊട്ടിയിലെ ഓട്ടകളോടും മാത്രമാണ്... ആ ഓട്ട വഴി നോക്കിയാല്‍ അത്യാവശ്യം ഒരു സൂര്യ ഗ്രഹണമൊക്കെ SAFE ആയിട്ട് കാണാം..)

12 റിങ്ങുള്ള കിണട്ടീന്നു ഒരു തൊട്ടി വെള്ളം MAXIMUM EFFORT എടുത്തു കഴിയാവുന്നത്ര സ്പീഡില്‍ കൊരിയാലെ അര തുടമെങ്കിലും മുകളിലെത്തൂ... കപ്പി കാറി കൂവുന്നത് ചുമ്മാതാണോ? ....
ഇനിയും കിടന്ന്‍ ഉറങ്ങിയാല്‍ അമ്മേടെ വായീന്ന് '' സംഗതികള്‍'' തവണ വ്യവസ്ഥയില്‍ കിട്ടുമെന്ന് ബോധം ഉള്ളത് കൊണ്ട്...ഞാന്‍ എന്റെ ''പള്ളിയുറക്കത്തില്‍'' നിന്ന് ഉണരാന്‍ ധ്രിടപ്രതിന്ഞ എടുത്തു..
പുതപ്പു കൈ കൊണ്ട് തട്ടി മാറ്റി....


ന്റെ CONTROL മാതാവേ ..., എവിടെപ്പോയത് ????കിടന്നപ്പോള്‍ അരയിലുണ്ടായിരുന്നതാണല്ലോ.....?


ആ... ദാണ്ടേ...കട്ടിലിനു കീഴെ ഏറു കൊണ്ട പട്ടിയെപ്പോലെ ചുരുണ്ടു കിടക്കുന്നു...(തെറ്റിദ്ധരിക്കണ്ട... എന്‍റെ ഒറ്റ മുണ്ടാണ് താരം )


മൃഗീയമായ ആ മുണ്ട് പൈശാചികമായി എടുത്തു ... മേ...ക്കോ ..ന്ന് ഞാനങ്ങ് എടുത്തുടുത്തു...


നേരെ കിഴക്കോര്‍ത്തെ ഗവുളിത്തെങ്ങിന്റ്റെ മൂട്ടില്‍ മുണ്ട് പൊക്കി നിന്ന് സകല പാപങ്ങളും ''ഒഴിച്ച് '' കളഞ്ഞു...


നന്ദി സൂചകമായി തെങ്ങ് ഒരു വെള്ളയ്ക്കാ പൊഴിച്ചു..'' നന്ദിയൊക്കെ കൊള്ളാം... തലയിലെങ്ങാനും വീണിരുന്നെങ്കില്‍ കുനിച്ചു നിര്‍ത്തി ഒരു ''ചാമ്പ്'' തന്നേനെ ഞാന്‍...''


പാവം തെങ്ങ് പേടിച്ചു പോയെന്ന് തോന്നുന്നു...
ക്ഷമാപണമായി, ''കോള്‍ഗെറ്റ് പേസ്റ്റിന്റെ '' കൂടെ കിട്ടുന്ന ''25 ശതമാനം ഫ്രീ'' പോലെ ഒരു പത്തു ശതമാനം പൂക്കുലകള്‍ ലവന്‍ വര്‍ഷിച്ചു....ഊം... ഗുരുത്വം മനസ്സില്‍ വച്ചാ മതി... പുറത്തു കാണിക്കണ്ട... ഒക്കേ...
(തെങ്ങിനോടാണ് )
പട പട പട..... ശബ്ദം ഉന്നതങ്ങളില്‍ നിന്നാണ് ....
ഞാന്‍ മേലോട്ട് നോക്കി... ഹായ്‌ ചെത്ത് കാരന്‍ ചന്ദ്രേട്ടന്‍...


ചന്ദ്രേട്ടാ... ചെട്ടനെന്തെങ്കിലും കണ്ടോ???


ഇല്ലെടാ...(ഞാനിതെത്ര കണ്ടതാ എന്നാ മട്ടില്‍ )


ഒരു കാലത്ത് ചെത്ത് കാരന്‍ ചന്ദ്രേട്ടന്‍ എന്റെ ആരാധനാ പുരുഷന്‍ ആയിരുന്നു ... വേറൊന്നും കൊണ്ടല്ല .. പുള്ളീടെ SUN SHADE പോലുള്ള മീശയും തടവി അണ്ണാന്‍ കുഞ്ഞിനെ പോലെ തെങ്ങേല്‍ കയറിപ്പോകുന്ന അങ്ങേരു
എന്‍റെ ഹരമായിരുന്നു... ഒരിക്കല്‍ തെങ്ങേല്‍ കേറുന്ന തിയറി ചന്ദ്രേട്ടന്‍ പറഞ്ഞു തന്നു...

കേട്ട പാതി കേള്‍ക്കാത്ത പാതി... ഞാനും വലിഞ്ഞു കയറി ... ഒരു ചില്ലിത്തെങ്ങേല്‍... ഏതാണ്ട് കാല്‍ ഭാഗത്തോളം ചെന്നപ്പോളാണ് ഇറങ്ങാനുള്ള ''തിയറി'` ചോദിയ്ക്കാന്‍ മറന്ന കാര്യം ഓര്‍ത്തത്....


ഇനി ഞാനത് ഒരിക്കലും മറക്കുകയുമില്ല... കവിളെലും നെഞ്ചത്തും ഇപ്പഴുമുണ്ട് ദേശീയ പാത പോലെ നീണ്ടു കിടക്കുന്ന കുറച്ചു സ്മാരകങ്ങള്‍ ...


(അതിന്‍റെ സങ്കടം തീര്‍ക്കാന്‍ ചന്ദ്രേട്ടന്റെ കള്ളും കുടത്തില്‍ കല്ലുപ്പ് വാരിയിട്ടിട്ടുണ്ട് ഞാന്‍...)


ഡാ.... ദോണ്ട്രാ...മ്മടെ മുവാണ്ടന്‍ പൂത്തു... അനിയന്റെതായിരുന്നു അനൌണ്‍സ്മെന്റ് .......


വെറുതെയല്ല മുറ്റത്തു നല്ല മാമ്പൂ മണം.... അത് ഒരു പ്രത്യേക സുഖമാണ് ..''


കിളിന്തു മാവില എന്നും രണ്ടെണ്ണം കഴിച്ചാല്‍ ''സ്വരശുദ്ധി'' വരുമെന്ന് ആരോ പറഞ്ഞത് കേട്ട് ഞാനും തള്ളിക്കീറ്റി അണ്ണാക്കിലേക്ക്.... കൊറേ മാവിലകള്‍ ...!!!


അവസാനം വീട്ടിലെ ''അമ്മുവാട്'' പട്ടിണി ആയതു മാത്രം മിച്ചം...,എന്‍റെ സ്വരം ഇന്നും ''layland'' വണ്ടി പാലം കയറുന്നത് പോലെ തന്നെ...
കുളക്കരയിലേക്ക്‌ ചാഞ്ഞു നില്‍ക്കുന്ന മൂത്ത മാവെല ഒരെണ്ണം എടുത്ത്‌ ചുരുട്ടി അറ്റം ചവച്ചരച്ചു ഞാന്‍ പല്ലിനോട് വൈരാഗ്യം തീര്‍ത്തു... പിന്നെ പച്ച ഈര്‍ക്കിലി നടുവേ പോളന്നു നാക്കും വടിച്ചു... കുളത്തിലിറങ്ങി വാ കഴുകി നീട്ടിത്തുപ്പി... പരല്‍മീനുകള്‍ പഞ്ചാമ്രിതം കണക്കെ അത് വെട്ടിയടിച്ചു ...ഹായ്‌...ഹായ്‌... കുളത്തിന്‍റെ ഒത്ത നടുക്ക് ഒരു ആമ്പല്‍ വിരിഞ്ഞു നില്‍ക്കുന്നു...
പിന്നെ അത് പറിക്കാന്‍ കരയില്‍ കിടന്ന പുല്ലില്‍ പിടിച്ചു തൂങ്ങിക്കിടന്ന് ആമ്പലുമായി ''തൊട്ടു തൊട്ടില്ല'' കളിക്കുകയാണ് ഞാന്‍.


പെട്ടന്ന് ഒരു ''പിന്‍വിളി..''.ടാ...................................(കുട്ടനായിരുന്നു അത് ,.........ന്റെ ബെസ്റ്റ് ഫ്രെന്ടാ..).
ഓര്‍ക്കാപ്പുറത്തുള്ള ആ ''അപാര വിളി'' കേട്ട് ''A B T parcel service '' ലോറിയുടെ സൈഡില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ഹനുമാന്‍ജിയെ പ്പോലെ ഒരു ''പുല്ലു'' മലയും കയ്യിലേന്തി ഞാന്‍ ഞാന്‍ കുളത്തിനെ ആഴങ്ങളില്‍ പറക്കുകയായിരുന്നു...ഒരു വിധത്തില്‍ എങ്ങനെയോ തപ്പി തടഞ്ഞു കരയ്ക്ക്‌ കയറിപ്പറ്റി... ശകലം വെള്ളം കുടിച്ചു എന്നത് സത്യം...

മുണ്ട് മുഴുവന്‍ നനഞ്ഞു. അക്കാലത്ത് ''ഷഡ്ജം'' ഇടുന്ന ദുശീലം എനിക്കില്ലാതിരുന്നതിനാല്‍ അത് മാത്രം നനഞ്ഞില്ല... !!!ഞാന്‍ ചുറ്റും നോക്കി..'' ഈ കുട്ടനെവിടെപ്പോയി ....?''


പിന്നെ ഞാന്‍ എന്നെത്തന്നെ ഒന്ന് നോക്കി ... ''മഴ' നനഞ്ഞ കോഴിയെ'' ആണ് എന്‍റെ ''പര്യായ പദമായി'' എനിക്ക് തോന്നിയത്????

കര്‍ത്താവേ...!! ഈ കോലത്തില്‍ വീട്ടില്‍ ചെന്നാല്‍ മുറ്റത്തെ പേരവടിക്കു പണിയാകും എന്നറിയാവുന്നതിനാല്‍., ഓടി ഞാന്‍ അഭിലാഷിന്റെ വീട്ടിലേക്കു...(...ന്‍റെ വേറൊരു ഫ്രെന്ടാ )

അവന്റെ അമ്മ പിന്നാമ്പുറത്തു നിന്ന് തേങ്ങ അരയ്ക്കുന്നുണ്ട്... ആശ (ലവന്‍റെ പെങ്ങ്ലാ ) അലക്ക് കല്ലേല്‍ ഇരുന്നു ആരോ നിര്‍ബന്ദിച്ചു ചെയ്യിക്കുന്ന മുഖ ഭാവത്തോടെ പല്ല് തെയ്ക്കുന്നുണ്ട്...

ഈ രണ്ടു ശത്രുക്കളും കാണാതെ വേലി നൂണ്ടു കയറി അവനെ വിളിച്ചു തോര്‍ത്തു സങ്കടിപ്പിച്ച് തല തോര്‍ത്തി... പിന്നെ വിശാലമായ ''പള്ളിക്കുളിക്ക്'' വേണ്ടി ഒരു ലൈഫ് ബോയ്‌ സോപ്പിന്‍ കഷ്ണവും ചകിരിയുമായി പഴയ ലോക്കെഷനിലെക്ക്....പെട്ടന്നാണ് ഒരു ബഹളം ശ്രദ്ധയില്‍ പെട്ടത്... അയലോക്കക്കരെല്ലാം മ്മടെ കുളക്കടവിലോണ്ട്...


''കുട്ടന്‍'' കാറിപ്പൊളിച്ചു കരയുന്നുമുണ്ട് . ......!!!


എന്ത് പറ്റി...!! ഇനി അവന്റെ അമ്മൂമ്മയോ മറ്റോ?????


ഏയ്‌ ... അതാവാന്‍ വഴിയില്ല... !!


എന്തായാലും കാര്യം അറിഞ്ഞിട്ടു തന്നെ ...ബാലരമയിലെ ശിക്കാരി ശമ്പുവിനെപ്പോലെ മൂക്കത്ത്‌ വിരലും വച്ച് ആള്കൂട്ടത്തിനിടയിലൂടെ തലയിട്ടു നോക്കി...


മൂന്നാലു പേര്‍ കുളത്തില്‍ ''മുങ്ങാംകുഴി'' ഇട്ടു കളിക്കുകയാണ്...


പക്ഷെ കുട്ടന്‍ കരയുന്നതിന്റെ ''ഗുട്ടന്‍സ്‌'' പിടി കിട്ടിയില്ലല്ലോ?


ടാ... കുട്ടാ...

.(
ഇടറിയ സ്വരത്തില്‍; ഞാന്‍ പിന്നീന്ന് വിളിച്ചു... )

പെട്ടെന്ന് ചിലരൊക്കെ തിരിഞ്ഞു നോക്കി...നോക്കിയവരെല്ലാം ഏതാണ്ട് ''ഐസ്സക് ന്യൂട്ടനെ'' നേരില്‍ കണ്ട പോലെ എന്നെ നോക്കുന്നു...ഡാ... തോമാച്ചാ,,,,. അലീ..കേറിപ്പോരെടാ... ''മൊതല് '' ഇങ്ങെത്തി...

പറഞ്ഞത് അമ്മാവനായിരുന്നു... ...
പെട്ടന്ന് ''ടമാര്‍ .. പടാര്‍'' എന്നൊരു ഒച്ച കേട്ടാണ് തിരിഞ്ഞു നോക്കിയത്...

സംശയിക്കേണ്ട കീറ് കൊണ്ടത് കുട്ടനായിരുന്നു.... ( by അവന്‍റെ അച്ഛന്‍)


''കളം കലിപ്പാണ്‌'' എന്ന് മനസ്സിലായതും ''തോമസ്സുകുട്ടീ... വിട്ടോടാ '' എന്നും പറഞ്ഞു കിഴക്കോട്ടു ഒടനമെന്നുണ്ടായിരുന്നു... ബട്... അതിനു മുന്നേ പെടലിക്ക്‌ പിടി വീണു...


പിന്നെയെല്ലാം നാരായണ ജയ..... നാരായണ ജയ...!!!!


ഓര്‍മ്മ വന്നപ്പോള്‍ തുടയില്‍ നല്ല നീറ്റലുണ്ടായിരുന്നു..
കവിളത്ത് കണ്ണീര്‍ ഉണങ്ങിയ പാടും....മുട്ടത്തു കുറച്ചു ഉതിര്‍ത്തിട്ട പച്ച പേരയിലകള്‍ കണ്ടപ്പോള്‍ താടിക്ക് കയ്യും കൊടുത്തിരുന് അന്ന് ഞാനാലോചിച്ച ആ ഡയലോഗ് ആണ്..., ഇന്ന് ''അയ്യപ്പ<</b>i>ബൈജു'' ഫേമസ് ആക്കിയത്...''അടി വരുന്ന ഓരോ വഴികളെ ''


(എന്നാലും കുട്ടന്‍ എന്‍റെ വീട്ടില്‍ ചെന്ന് പറഞ്ഞ ആ ടയലോഗ് എന്തായിരിക്കും ???????) suspense... hihi hi hi/.....
ഇന്ന് ആ കുളം അവിടെയില്ല... എല്ലാം മണ്ണിട്ട് നികത്തി...
പക്ഷെ എന്നെ തല്ലു കൊള്ളിച്ച ആ പേരമരം ഇന്നും അവിടെയുണ്ട്....
അതീന്നു ഒരു പെരയില പോലും പറിച്ചു തിന്നാനാവാതെ ...
'ഇന്നിവിടെ 'കുബ്ബൂസ്'' കായ്ക്കുന്ന മരുപ്പച്ചകള്‍ക്കിടയില്‍ ''ഷവര്‍മ്മ''യും കടിച്ചിരിക്കുമ്പോള്‍ വീണ്ടും തെളിഞ്ഞു വരുന്നു എന്‍റെ കവിളത്ത്

''ആ കണ്ണീര്‍ ഉണങ്ങിയ പാട്
''..

.''''അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു... നല്ലതാണെങ്കിലും ചീത്തയാണെങ്കിലും''''

1 comment:

  1. ആസ്വദിക്കാന്‍ കഴിഞ്ഞു..... വളരെ നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞു.....
    <-
    വൈകി വന്ന ഒരു കുനിഞ്ഞു നോട്ടക്കാരന്റെ അഹമ്മതി.....!!

    ReplyDelete