Monday, July 13, 2009

മഴയുടെ കാമുകന്..


b>

പ്രിയപ്പെട്ട വിക്ടര്‍...

അന്നും മഴ പെയ്തു.. ഇടി വെട്ടി കൊള്ളിയാന്‍ മിന്നി... ഉരുള്‍ പൊട്ടി...

അതൊന്നും വക വയ്ക്കാതെ
മഴയുടെ നെഞ്ചിടിപ്പുകള്‍ തേടി നീ നടന്നു നീങ്ങിയപ്പോള്‍
കൂടി വന്നത് എന്റെ നെഞ്ചിടിപ്പുകളായിരുന്നു..

എങ്കിലും എന്‍റെ കണ്ണുകള്‍ ഇത് വരെ കാണാത്ത
മഴച്ചിത്രങ്ങള്‍ കട്ടെടുത്തു നീ വരും എന്ന് ഞാന്‍ പ്രതീക്ഷിച്ചു ..

പക്ഷെ .

.. നീ....

പറ്റിച്ചില്ലേ....

അന്നും മഴ പെയ്തു .... വെണ്ണിയാനി മലയിലല്ല .... എന്‍റെ കണ്ണില്‍...
അത് നിര്‍ത്താതെ പെയ്തു... ആ ദിവസം മുഴുവന്‍..

നിന്നെ തേടി പോലീസും പട്ടാളവുമെല്ലാം ദിവസ്സങ്ങള്‍ നടന്നപ്പോളും ഞാന്‍ പ്രാര്‍ത്തിച്ചു... ഈശ്വരാ... കാത്തോണേ...

എന്തെ ഈശ്വരന്‍ എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കാഞ്ഞേ?

പിറ്റേ ദിവസ്സത്തെ മനോരമ പത്രത്തില്‍ ഞാന്‍ കണ്ടു ഒരു കാലില്‍ മാത്രം ഷൂസുമായി നിന്‍റെ വിറങ്ങലിച്ച ശരീരം... !!!

ആ ചിത്രങ്ങളിലൂടെയും നീ മലയാളിക്കു സമ്മാനിച്ചത്‌ ആത്മസമര്‍പ്പണത്തിന്‍റെ ബാലപാഠങ്ങളായിരുന്നു...

ഒരു പിടി നനവാര്‍ന്ന ഓര്‍മ്മകള്‍ ബാക്കിയാകി നീ മാഞ്ഞു പോയിട്ട്
കൊല്ലം എട്ടു കഴിയുമ്പോഴും

വീണ്ടും എന്‍റെ കണ്ണില്‍ മഴ പെയ്യുന്നു... ചങ്കില്‍ ഉരുള് പൊട്ടുന്നു..
.
നീ കടം തന്ന മഴചിത്രങ്ങള്‍ക്ക് പകരം തരാന്‍ ഈ നിസ്സഹായന്‍റെ കയ്യില്‍ നന്ദി എന്നാ രണ്ടക്ഷരം മാത്രം ബാക്കിയാവുന്നു..
.
ഇനി നീ എന്നെ ഒളികണ്ണിട്ടു നോക്കല്ലേ ഞാന്‍ ഒന്ന് കരഞ്ഞോട്ടെ...

3 comments:

  1. മഴ പെയ്യിക്കുന്നവൻ..അവൻ..
    മനസ്സിലും കണ്ണിലും..

    ReplyDelete
  2. മഴയുടെ കാമുകന്‍ അവളിലേക്ക്‌ അലിഞ്ഞു ചേര്‍ന്നിട്ട് ഇന്നേക്ക് 10 വര്‍ഷമാകുന്നു .... എല്ലാവരും മറന്നുകാണും.. മഴയെ സ്നേഹിക്കുന്ന ആര്‍ക്കും മറക്കുവാന്‍ കഴിയില്ല ... പ്രിയ വിക്ടര്‍ താങ്കള്‍ , ഓരോ മഴയിലൂടെയും ഇന്നും കടന്നു വരുന്നു ...

    ReplyDelete
  3. victor എടുത്ത കുറച്ച് പടം കൂടി ആഡ് ചെയ്യാമായിരുന്നു... അപ്പോല്‍ പുള്ളിയുടെ വര്‍ക്ക്‌ ന്‍റെ quality വായിക്കുന്നവര്‍ക്ക് പിടി കിട്ടിയേനെ

    ReplyDelete