Thursday, November 19, 2009

ഒരു എട്ടാം ക്ലാസ്സുകാരന്റെ മദ്യപാനഘോഷം...

1996 ലെ ഒരു ത്രിസന്ധ്യ സമയം , ഒന്നുകൂടി സാഹിത്യവല്‍ക്കരിച്ചാല്‍ പകലും രാത്രിയും അത്തള പുത്തള കളിക്കുന്ന ശുഭ മുഹൂര്‍ത്തം .
ഞങ്ങടെ വീടാണ് ലൊക്കേഷന്‍ . അതിനുള്ളിലെ അന്തേവാസികളായി എട്ടാം ക്ലാസ്സില്‍ എട്ടുനിലയില്‍ പൊട്ടി നില്‍ക്കുന്ന ഞാനും അഞ്ചാം ക്ലാസ്സുകാരനായ എന്റെ അനിയനും മാത്രം...

അടുത്ത ദിവസത്തെ ബയോളജി പരീക്ഷയ്ക്കുള്ള കോപ്പി വെട്ടുന്ന തിരക്കിലായിരുന്നു ഞാന്‍...
അയലോക്കത്ത്‌ നിന്നും കുരിശ് വരയും പ്രാര്തനയുമെല്ലാം കേള്‍ക്കുന്നുണ്ട്... അവിടെ നിന്നെല്ലാം കുരിശ് കാണിച്ചു പുറത്താക്കിയ പിശാശുക്കളെല്ലാം കൂടെ നമ്മുടെ വീടിനു മുന്നില്‍ വന്നു വയറ്റത്ത് കൊട്ടി പാട്ട് തുടങ്ങി...

'' വൈഷ്ണ ..വൈഷ്ണ വതോ തേരെ സജിനി.. ''

മുട്ടുവിന്‍ തുറക്കപ്പെടും എന്നല്ലേ ഞാന്‍ വാതില്‍ തുറന്നു...

കൊമ്പുവച്ച പിശാശുക്കളെല്ലാം കത്തിച്ചു പിടിച്ച ''ഗോള്‍ഡ്‌ ഫില്‍റ്റര്‍ '' ചവിട്ടിക്കെടുത്തി അകത്തു കയറി...

'' വന്നാലും അളിയന്മാരെ കേറിയിരുന്നാലും..
കുടിക്കാനെന്താ? ചായയോ കാപ്പിയോ? അതോ....?
എന്റെയുള്ളിലെ ആതിഥേയന്‍ ഏതാണ്ട് കുടഞ്ഞെഴുന്നേറ്റു ..
എന്തായാലും പറഞ്ഞോളൂ ... പപ്പയും മമ്മിയും ഇപ്പൊ ഇവിടില്ല...
അത് കേട്ടതും അവന്മാരുടെ മുഖത്തു ''അറ്റ്‌ലസ് രാമചന്ദ്രന്റെ '' ഫാമിലി പാക്ക് പുഞ്ചിരി...
ഒരുമാതിരി ഒട്ടകം ചിരിച്ചത് മാതിരി..

അതിലൊരുത്തന്‍ പഞ്ചാബി ഹൌസിലെ ഹരിശ്രീ അശോകന് പഠിച്ചു കൊണ്ട് ഒരു ചോദ്യം?
മ്യോന്റെ പ്യാരെന്താണ്? മ്യോന്‍ എത്രേലാണ് പടിക്കനത് ?

ഞാന്‍ നവീന്‍, ഫസ്റ്റ്‌ ഇയര്‍ ‍ എട്ടാം ക്ലാസ്... '' ആന്സ്വെര്‍ തെറിക്കുത്തരം മുറിപ്പത്തല്‍ പോലെയായിരുന്നു...

കൊസ്ട്യന്‍ നമ്പര്‍ ടു.... മ്യോനാരാകാനാണ് ഇഷ്ട്ടം?

പണികിട്ടിയല്ലാ പടച്ചോനെ ....ആകെ മൊത്തം കുല്ലു കണ്പൂശന്‍ ആയല്ലോ ?
ഇതിപ്പോ ആരുടെ പേരാ പറയുക ? വിര്‍ജിന്‍ മേരി ബസ്സിലെ ഡ്രൈവര്‍ ഗിരിച്ചേട്ടന്‍ , കണ്ടക്ടര്‍ വിജയന്‍ ചേട്ടന്‍ , കിളി ടോമിചെട്ടന്‍ , ചെത്തുകാരന്‍ ചന്ദ്രന്‍ ചേട്ടന്‍ , ഷാപ്പിലെ പണ്ടാരി വര്‍ഗീസ്‌ ചേട്ടന്‍ , പഴംപള്ളി പാപ്പു ചേട്ടന്‍ ഇങ്ങനെ ഒരുപാട് ആരാധനാ പുരുഷന്മാരുടെ പേരുകള്‍ എന്റെ തലയ്ക്കു ചുറ്റും സൌരയൂഥം ഉണ്ടാക്കി വട്ടംകറങ്ങി കളിക്കുകയാണ് ...
കൊഴഞ്ഞല്ലോ? ഞാന്‍ ഇതിലാരാകും? പിന്നേം കണ്പൂശന്‍...

പെട്ടന്ന് വഴീന്നൊരു കൊഴ കൊഴാ ഗായകന്റെ ശബ്ദം ...,
'' മ്യാന്സ മയിനെ വരൂ ....
മദ്രം കിള്ളി തരൂ .....''
അയലോക്കത്തെ വര്‍ക്കിയണ്ണന്‍ അടിച്ചു '' ഡബ്ലിയൂ '' ആയി ആറ് ലിംഗ്സ് വഴിയിലൂടെ ഭക്തി ഗാനമേള നടത്തുകയാണ് .കാരം ബോര്‍ഡിലെ സ്ട്രൈക്കെര്‍ പോലെ വഴിയരികിലെ സിമെന്റ് പോസ്റ്റുകള്‍ക്ക്‌ മാറി മാറി ഫ്രഞ്ച് കിസ്സ്‌ കൊടുത്ത് കൊണ്ടുള്ള വര്‍ക്കിയുടെ കാല്‍നട പ്രചാരണ ജാധയാണ് ഇത് വഴി കടന്നു വരുന്നത്...

വെള്ളമടിച്ചു കഴിഞ്ഞാല്‍ പിന്നെ വര്‍ക്കിക്ക് ഒരു പട്ടിയേയും പേടിയില്ല ... വെള്ളമടിചില്ലെങ്കില്‍ വീട്ടിലെ കോഴിയെ വരെ പേടിയാണ് താനും...
'' ചേട്ടായിയെ .... വര്‍ക്കിച്ചേട്ടന്‍ പാമോയില്‍ കുടിച്ചിട്ടുണ്ടെന്ന് തോന്നുന്നു ... വാക്കുകള്‍ക്ക് വല്ലാത്തൊരു വഴ വഴപ്പും കൊയ കൊയപ്പും,...''
അനിയന്റെ അഭിപ്രായം കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത് ...

തെണ്ടീ .... നല്ലൊരു സ്വപ്നം നശിപ്പിച്ചു കളഞ്ഞല്ലോടാ പന്നീ....

പോയിരുന്നു വല്ലതും വായിച്ചു പടിയെടാ ചെര്ക്കാ... നിന്നെയാരാ ഇപ്പൊ ഇങ്ങോട്ട് ക്ഷണിച്ചത്?
അവന്റെ അഭിപ്രായത്തെ ഞാന്‍ പൊറോട്ട കീറുന്നത് പോലെ കീറിക്കളഞ്ഞു...
പല്ല് കടിച്ചു കൊണ്ട് അവന്‍ അകത്തേക്ക് പോയി.. ഇവനിതെന്തു പറ്റി സാധാരണ എന്തെങ്കിലും തിരിച്ചു പറയുന്നതാണല്ലോ? ഇന്ന് മൌനം... ഇവന് പരിശുധാന്മാവ് കേറിയോ? അതോ എനിക്ക് തരാനുള്ള പണി ആലോചിക്കുവാണോ? [ഞാന്‍ ഇന്ന് അവന്റെ കയ്യീന്ന് മേടിക്കും ]

(വീട്ടിലും നാട്ടിലും അവന്റെ കുസ്രിതിത്തരങ്ങള്‍ കുപ്രസിദ്ധി ആര്‍ജിച്ച അടിയന്തിരാവസ്ഥക്കാലത്ത് വീട്ടിലാരും ഇല്ലാത്ത സമയം അനിയന്‍ എന്തെങ്കിലും കുരുത്തക്കേട്‌ കാണിക്കുന്ന പക്ഷം ഒരു ഈര്‍ക്കിലി എടുത്തു അവന്റെ തുടയ്ക്കു കീഴ്പ്പോട്ട് ''മര്‍ദ്ദിക്കാന്‍'' എനിക്ക് അനുവാദം കിട്ടിയിരുന്നു ഒരു കാലത്ത്... ആ നിയമം നിലവിലിരിക്കെ വെള്ളം നിറച്ച കുട്ടളത്തില്‍ ഇറങ്ങി നിന്ന് എന്നെ ഇരട്ടപ്പേര് വിളിച്ച മൊതലാണ് എന്റെ അനിയന്‍... )

കൊറേ നേരമായി ഒച്ചയൊന്നും കേള്‍ക്കുന്നില്ല ...
ഡാ സുട്ടൂ...
നോ റെസ്പോന്‍സ്‌ ...
ഞാന്‍ അകത്തേക്ക് കയറിച്ചെന്നു ... കട്ടിലില്‍ ബുദ്ധന്‍ കുത്തിയിരിക്കുന്നതുപോലെ 'ഐറ്റം' കണ്ണടച്ചിരിപ്പാണ് ഡാ... നിനക്ക് ചെവി കേള്‍ക്കത്തില്ലേ?

ഞാന്‍ പ്രാര്‍ത്തിക്കുവാ ...
കര്‍ത്താവേ... ദേ സിമെന്റ് വച്ച നുണ ... സാദാരണ മമ്മി പ്രാര്‍ത്തിക്കാന്‍ വിളിച്ചാല്‍ ഉറക്കം തൂങ്ങുന്നവന്‍ തനിയെ പാത്തിക്കുന്നത്രേ,..
UNവിശ്വസിക്കബില്‍....

അവന്റെ മുഖത്തു ഒരു കള്ളച്ചിരി...
കക്ഷി എന്നെ അടുത്തേക്ക് വിളിച്ചു... അവന്റെ കയ്യിലേക്ക് നോക്കിയാ ഞാന്‍ ഞെട്ടിപ്പോയി...
എന്റെ കളരിപരമ്പര ദൈവങ്ങളെ കിറിയില്‍ കൂടി 'ഹണി' ഒലിപ്പിച്ചു കൊണ്ട് നടക്കേണ്ട അഞ്ചാം ക്ലാസ്സുകാരന്റെ കയ്യില്‍ ഒരു '' ഹണീ ബീ '' പൈന്റ്റ്‌...

ഡാ... സാമദ്രോഹീ... നീ....

ചേട്ടായി ബഹളം ഉണ്ടാക്കല്ലേ ., പപ്പാ ഇന്നലെ കുടിച്ചതിന്റെ ബാക്കി കട്ടിനടിയില്‍ നിന്നും കിട്ടിയതാണ്...
ഇപ്പോഴാണെങ്കില്‍ വീട്ടിലാരുമില്ല, നമുക്ക് കുറേശ്ശെ കഴിച്ചു ബാക്കി വെള്ളം ഒഴിച്ച് വയ്ക്കാം... എന്നിട്ട് വര്‍ക്കിയെ പോലെ മാനസ മൈന പാടാം...
നിന്റെ മനസ്സില്‍ ഇത്രയും ഐഡിയാ സ്റാര്‍ സിങ്ങര്‍ എങ്ങിനെ വന്നു?
എന്തായാലും രോഗി ഇചിച്ചതും വൈദ്യര്‍ ശര്ദ്ധിച്ചതും ''‍PANപരാഗ് എന്ന് പറഞ്ഞത് പോലായി...
ഓടിച്ചെന്നു ഒരു ഗ്ലാസ് വെള്ളവുമായി ഞാന്‍ പറന്നെത്തി ...
വിറയ്ക്കുന്ന കൈകളോടെ ആ കറുത്ത വെള്ളം മിക്സ് ചെയ്തു തോള്ളയിലെക്കൊഴിച്ചു...
ടച്ചിങ്ങ്സ് ആയി ബാഗില്‍ കിടന്നിരുന്ന ഒരു പ്യാരി മിട്ടായിയും കേറ്റി...

ഡാ സുട്ടൂ... ഇനി നീ കുടിച്ചോ...

സുട്ടു; : എനിക്കെങ്ങും വേണ്ടാ നീ തന്നെ കുടിച്ചാല്‍ മതി...

വാട്ട് ദി ഹെല്‍.. ആര്‍ യൂ ടോക്കിംഗ് ????????? അഗിനെസ്റ്റ് ഇന്ത്യന്‍ കൊന്‍സ്ടിപ്പെഷന്‍ ...

ഡാ തെണ്ടീ ... നീയെന്നെ...

പെട്ടെന്ന് എന്റെ ചങ്കില്‍ ഒരു മുട്ടല്‍ ഡും ഡും ഡും...
എയ്യ് ചന്കിളല്ല വാതിലില്‍ ആരോ മുട്ടുന്നു... പപ്പയും മമ്മിയും ആണ് ...
ഡാ സുട്ടൂ... നീ കുപ്പിയില്‍ വെള്ളമോഴിച്ചോ?
ഊം ...
എങ്കില്‍ വാതില്‍ തുറന്നോ...

പിതാശ്രീയും മാതാശ്രീയും അകത്തു കയറി...

''നവീന്‍ കുട്ടന്‍'' കട്ടിലില്‍ ഇരുന്നു ദീസെന്റ്റ്‌ ആയി പഠിക്കുന്നു...
എന്റെ നെഞ്ച് കിടു കിടാ വിറയ്ക്കുന്നു ..

ഡാ ... സുട്ടൂ ആരാ നിന്റെ കൂടെ ?

ആര് ...? ആരൂല്ല...

ഞാന്‍ സൂക്ഷിച്ചു നോക്കി...

''പടയപ്പ'' സിനിമയില്‍ രജനീകാന്ത് നാലായിട്ടു വരുന്നത് പോലെ എന്റെ മുന്നില്‍ മൂന്നാല് സുട്ടുമാര്‍...
കൊള്ളാല്ലോ വീടിയോന്‍...?
ഒരു മാതിരി പൊരുന്നക്കോഴി കഞ്ചാവടിച്ചത് പോലുള്ള ഫീല്‍...

സുട്ടു: എടാ പപ്പാ കുളിക്കാന്‍ പോയിരിക്കുവാ ... ഇപ്പൊ തിരിച്ചു വന്നു കുപ്പി എടുക്കും .., നീ പെടും...

: ചുമ്മാ പെഴിപ്പിക്കല്ലെടാ പന്നീ...

മുന്നില്‍ ബയോളജി ബുക്ക്‌ മലര്‍ത്തി വച്ച് എല്ലാ ദൈവങ്ങളെയും വിളിച്ചു ഞാന്‍ പ്രാര്‍ത്തിച്ചു...

സുട്ടു പുറകിലിരുന്നു ചിരിക്കുന്നു...

നിനക്ക് വെച്ചിട്ടുണ്ട്രാ...

ഏതാനും നിമിഷങ്ങള്‍ക്കകം പ്രതീക്ഷിച്ചത് പോലെ പപ്പയുടെ വിളി വന്നു...
ഡാ... ആരാ ഈ കുപ്പി എടുത്തത്?
സുട്ടു: ( മാന്യനായി) ഞാനല്ല ചേട്ടനാ...
കടവുളേ... പെട്ട്...

മേശപ്പുറത്തു ഒരു ഗ്ലാസ്‌ . ഒരു കുപ്പി വെള്ളം. പിന്നെ ചതിയനായ ആ ഹണീ ബീ ..
ഇതിനെയെല്ലാം അരികില്‍ പഴുപ്പിച്ച '' നാല്'' ചൂരലുമായി ''പപ്പാ''

നീയാണോടാ ഇത് എടുത്തത്? (മയത്തിലായിരുന്നു ചോദ്യം)

അതെ പപ്പാ.. (ഭവ്യതയോടെ)


എങ്കില്‍ ബാക്കീം കൂടി കുടിയെടാ.. (ദേഷ്യത്തില്‍)

വേണ്ട പപ്പാ.. ഇനി ചെയ്യൂല്ല...


ഭ... കുടിയെടാ...

ദൈവമേ .. എന്തൊരു പരീക്ഷനമിത്? കുടിച്ചാലും കുടിച്ചില്ലെങ്കിലും അടി ഒറപ്പായി...

നീ കുടിക്കുന്നുണ്ടോടാ...?

ചൂരല്‍ ഒന്ന് ഉയര്‍ന്നു താണു...
തോളിനു ഒന്ന് കിട്ടി..

കുടിയെടാ...

ഞാന്‍ കരച്ചിലായി..

വേദന സഹിക്കാന്‍ വയ്യാതായപ്പോള്‍ രണ്ടും കല്‍പ്പിച്ചു ഞാനാ കുപ്പിയെടുത്ത് ചുണ്ടോടു ചേര്‍ത്തു വച്ചത് ഓര്‍മ്മയുണ്ട്...
പിന്നെ അവിടെ നടന്നത് അടിയുടെ പെരുന്നാള്‍ ആയിരുന്നു... തലങ്ങും വിലങ്ങും...
കണ്ടു നിന്ന അനിയന്‍ വരെ കരഞ്ഞു പോയി...
ശിക്ഷ കഴിഞ്ഞു പപ്പാ ഒന്നും മിണ്ടാതെ മുറ്റത്തേക്കിറങ്ങി കൂട്ടിയിട്ടിരുന്ന ചരലിന്റെ മുകളില്‍ ആകാശത്തേയ്ക്ക് നോക്കി കിടന്നു...
ആരും ഒന്നും മിണ്ടുന്നില്ല...
ഞാന്‍ ചെയ്തത് തെറ്റായിരുന്നു എന്നാ ബോധ്യം എനിക്കുന്ടായിരുന്നു...
എനിക്കെന്തു ചെയ്യണം എന്നറിയില്ലായിരുന്നു...
ഞാന്‍ മുറ്റത്തേക്കിറങ്ങി പപ്പയുടെ കാലില്‍ കെട്ടിപ്പിടിച്ചു മാപ്പ് പറഞ്ഞു...
നിലാവെളിച്ചത്തില്‍

കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു...(ആദ്യമായിട്ടും അവസാനമായിട്ടും)
അത് എന്റെ എങ്ങലിടിപ്പിന്റെ വേഗത കൂട്ടി... ...
പപ്പാ എന്നെ പിടിചെഴുന്നെല്‍പ്പിച്ചു... മുണ്ടിന്റെ തലപ്പ്‌ കൊണ്ട് എന്റെ കണ്ണ് തുടച്ചു..
മഞ്ഞു വീണു തുടങ്ങിയ ആ ചരലില്‍ ഇരുത്തി ജീവിതത്തിലെ ഒരുപാട് ബാലപാടങ്ങള്‍ എനിക്ക് പറഞ്ഞു തന്നു... അതില്‍ ഒരു വാചകം ഇങ്ങനെ ആയിരുന്നു...
'' നിനക്ക് മദ്യപിക്കാം സിഗരെട്റ്റ് വലിക്കാം
നിനക്ക് നല്ലതെന്ന് തോന്നിയാല്‍...
പക്ഷെ ഇതൊന്നും പപ്പയുടെ പൈസ കൊണ്ട് വേണ്ട...
നീ സ്വന്തമായി അദ്വാനിച്ചു കാശുണ്ടാക്കി നിനക്കെന്തും ചെയ്യാം
നല്ലതെന്ന് തോന്നിയാല്‍ മാത്രം...

ഇന്ന് ഞാന്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതിനു പ്രചോദനമായതും ഈ വാക്കുകളാണ്...

വര്‍ഷങ്ങള്‍ക്കു ശേഷം 2007 ല് എനിക്ക് ജോലി കിട്ടി വീട്ടില്‍ നിന്നും യാത്ര പറയും നേരവും പപ്പാ പറഞ്ഞു തന്നു ...
നിനക്ക് നല്ലതെന്ന് തോന്നുന്നതെല്ലാം ചെയ്യുക...
അന്നും എന്റെ കണ്ണ് നിറഞ്ഞു...
ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം തന്ന ആ നല്ല പിതാവിനെ ഓര്‍ത്ത്‌ ഞാന്‍ അഭിമാനിച്ചു...
എന്റെ മനസ്സില്‍ വാശിയായിരുന്നു...ആദ്യത്തെ ലീവിന് ചെല്ലുമ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഗിഫ്റ്റ് കൊടുത്ത് പപ്പയെ ഞെട്ടിക്കണമെന്നു...

പക്ഷെ...

ആ ലീവിന് മുമ്പ് തന്നെ ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഗിഫ്റ്റ് തന്നു പപ്പാ എന്നെ ഞെട്ടിച്ചു...

2009 ഒക്ടോബര്‍ 21 ണ് രാവിലെ എന്റെ അഡ്രസ്സില്‍ ഒരു ഫാക്സ് സന്ദേശം എത്തി...

FATHER EXPIRED... YOUR RESPONSE AWAITED

എന്റെ കയ്യീന്ന് ഒരു മിട്ടായി പോലും വാങ്ങിച്ചു തിന്നാതെ ഞങ്ങടെ പപ്പ പോയി... വേദനകളില്ലാത്ത ലോകത്തേയ്ക്ക്...

(ഓര്‍മ്മകള്‍ മരിക്കുന്നില്ലല്ലോ? .... എന്റെ പപ്പയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പണം)

9 comments:

 1. naveen...hridayasparshiyay varikal..jeevidam kandadupoleyulla feel.....ninte vakkukale dheivam anugrahichirikkunnu......engane adu vishvasikkadirikkum........

  ReplyDelete
 2. നന്നായി മാഷെ.

  “മദ്രം കിള്ളി തരൂ .....''“
  “കോഴിപ്പേടി”

  ഒത്തിരി ചിരിച്ചു.
  :-)
  ഉപാസന

  ReplyDelete
 3. അവസാനം വേദനിപ്പിച്ച് കളഞ്ഞല്ലോ മാഷേ....:)

  ReplyDelete
 4. അവസാനം വേദനിപ്പിച്ച് കളഞ്ഞല്ലോ മാഷേ....

  ReplyDelete
 5. അത്യന്തം ഹൃദയ സ്പര്‍ശിയായ രചന ..............May his soul rest in peace...

  ReplyDelete
 6. അത്യന്തം ഹൃദയ സ്പര്‍ശിയായ രചന .....May his soul rest in peace...

  ReplyDelete
 7. chetta its owesome,mind blowing.....

  heart touching.....super start,super dialogs,super creativity..............and superb ending....
  hats off......excellent work.....

  ReplyDelete
 8. No Words. Great Writing. May he rest in peace

  ReplyDelete
 9. what can i say brother... super and heart touching da...

  ReplyDelete