Friday, December 03, 2010
മേരാ പരിപ്പുവട മഹാന്‍
സ്വന്തം കഴിവുകളില്‍ വിശ്വാസമില്ലാത്ത ഒരു ജീവിയുടെ പേര് പറയൂ എന്നാരെങ്കിലും ചോദിച്ചാല്‍ 100 % ധൈര്യത്തോടെ പറയാന്‍ പറ്റുന്ന ഒരു പേരുണ്ടായിരുന്നു എന്‍റെ മനസ്സില്‍..!!!
" ശ്രീമാന്‍ 'നവീന്‍ ജെ ജോണ്‍'
'ജീവിതം എന്നത് തീറ്റയും കുടിയും കുരുത്തക്കേടുകളും മാത്രമാണെന്ന് തെറ്റിദ്ധരിച്ചിരുന്ന ഒരു അടഞ്ഞ അദ്ധ്യായം' അതായിരുന്നു ഒരു കാലത്ത് ഈ ഞാന്‍ .
അതിനപ്പുറത്തെയ്ക്ക് ഒന്നും ചിന്തിക്കാനുള്ള സെന്‍സും സെന്‍സിറ്റിവിറ്റിയും സെന്‍സിറ്റിബിലിറ്റിയും ഒന്നും ഇല്ലായിരുന്നു അക്കാലത്ത് .
കേരളത്തിലെ എല്ലാ അഭ്യസ്തവിദ്യരേയും പോലെ ഡിഗ്രീ പഠനവും കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റും കക്ഷത്തില്‍ തിരുകി ആറ് നേരവും കാലിച്ചായ കുടിച്ചു പ്രത്യേകിച്ചൊരു റീസണൂമില്ലാതെ തേരാ പാര നടക്കുന്ന സുവര്‍ണ്ണകാലം .കേരളത്തിലെവിടെയും ഏതു ഇന്റെര്‍വ്യൂവിനും പോകാന്‍ തയ്യാറായി നടന്നിരുന്ന നല്ല കാലം.
പക്ഷെ ഫലം ''ഒന്നുകില്‍ ഇന്റര്‍വ്യൂ നടത്തിയവര്‍ക്ക് എന്നെ ബോധിക്കൂല്ല ,അല്ലെങ്കില്‍ എനിക്ക് അവരെ ബോധിക്കൂല്ല...''
അങ്ങനെ എന്‍റെ അര നാഴി അരിയുടെ വിഹിതം തുടര്‍ച്ചയായ ഇരുപത്തിനാലാം വര്‍ഷവും വീട്ടിലെ അടുപ്പില്‍ തിളച്ചു കൊണ്ടിരുന്നു...
സോ.., ഭൂമിക്കു ഭാരവും റേഷന് ചിലവും നാട്ടുകാര്‍ക്ക് ശല്യവുമായി എന്‍റെ സ്തുത്യര്‍ഹ സേവനം ആക്കൊല്ലവും തുടര്‍ന്ന് പോന്നു.. .
എന്നും രാവിലെ പത്രം തുറന്നു ആദ്യം നോക്കുന്നത് ഷേണായീസിലെയും കവിതയിലേയും പടം മാറിയോ എന്നാണ്,(ഒരു സിനിമ മൂന്നാല് പ്രാവശ്യത്തില്‍ കൂടുതലൊക്കെ എങ്ങനാ കാണുന്നത്?)
പിന്നെ പേരിനു മാത്രം പല്ലും തേച്ചു അടുക്കളയില്‍ ചെന്ന് ഉപ്പുമാവുമായി ഗുസ്തി പിടിക്കുകയായിരുന്നു ഞാന്‍..
പെട്ടെന്ന് മമ്മി: ഡാ ഈ പരസ്യം നീ കണ്ടായിരുന്നോ?
ഞാന്‍: ഏതാ മമ്മീ ആ ഫ്രെണ്ട് പേജിലെ ജോസ്കോയുടെ പരസ്യമാണോ?
കോട്ടയത്ത് പുതിയ ഷോറൂം തുടങ്ങുന്നതിന്‍റെയാ..
ഇവന്മാര്‍ക്കൊക്കെ എവിടുന്നാണാവോ ഇതിനും മാത്രം പൈസ..?
മമ്മി : അതല്ലെടാ പോത്തേ,''ദേ കുവൈറ്റ് M.O.H വാണ്ടെഡ് നേഴ്സസ്''
എബിടെ എബിടെ ഞാനിത് കണ്ടില്ലായിരുന്നല്ലോ..
മമ്മി: പോയി അന്വേഷിച്ചിട്ട് വാടാ...
മമ്മീ അപ്പൊ എന്‍റെ ഓസ്ട്രേലിയ...?
അവന്‍റെ ഓസ്ട്രേലിയ ..!!!! തേങ്ങാക്കൊല...!!! പൊക്കോണം ഇവിടുന്ന്...
നിന്നെ ഒക്കെ IELTS പഠിപ്പിച്ച് കളഞ്ഞ പൈസയുണ്ടായിരുന്നെങ്കില്‍ ടൌണില്‍ പത്ത് സെന്‍റ് സ്ഥലം മേടിക്കാമായിരുന്നു...
മമ്മീ പ്ലീസ് ... ശവത്തില്‍ കുത്തരുത്...
കുവൈറ്റെങ്കില്‍ കുവൈറ്റ് ..
അല്ലേലും ഓസ്ട്രേലിയയില്‍ തന്നെ പോകണം എന്ന് വാശി പിടിക്കാന്‍ ഈ ഓസ്ട്രേലിയ എന്‍റെ അമ്മവീടൊന്നുമല്ലല്ലോ?
പണ്ട് ബെര്‍ലിച്ചായന്‍ പറഞ്ഞതുപോലെ പോപ്പും പോപ്പിക്കുടയും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ?
ആ ബന്ധമേയുള്ളൂ നവീനും ഓസ്ട്രേലിയയും തമ്മില്‍ ...!!!
നോട്ട് ഗെറ്റിംഗ് ഗ്രേപ്പ് വില്‍ TAMARIND (കിട്ടാത്ത മുന്തിരി പുളിക്കും എന്ന് )
അങ്ങനെ ആ ഇന്റര്‍വ്യൂവിനായി കൊച്ചിയിലെ താജ് ഹോട്ടലിന്‍റെ മുന്നില്‍ എത്തിയപ്പോഴാണ് കേരളത്തില്‍ തേങ്ങയെക്കാളധികം ഉത്പാദിപ്പിക്കപ്പെടുന്ന ഒരു നാണ്യവിളയാണ് നേഴ്സുമാര്‍ എന്ന സത്യം ഞാന്‍ മനസ്സിലാക്കിയത്...
എത്ര തിരക്കില്ലാത്തിടത്തും ഇടിച്ചു കയറി തിരക്കുണ്ടാക്കുക എന്നത് നമ്മള്‍ മലയാളികളുടെ ജന്മാവകാശമാണല്ലോ?
ഞാനും ഇടിച്ചു അകത്തു കയറി.
അപ്പൊ ദേ.. ഗേറ്റില്‍ നിന്ന് മെയിന്‍ ഹാള്‍ വരെ ഒരു ക്യൂ (ഈ ക്യൂ കണ്ടു പിടിച്ച നാറിയെ വെടിവച്ചു കൊല്ലണം )
നീണ്ട കാത്തിരിപ്പിനൊടുവില്‍ ഹാളിലെത്തി .
ആദ്യം റിട്ടണ്‍ ടെസ്റ്റ് ആണ് (അവിടെ കോപ്പിയടിക്കാനുള്ള സ്കോപ്പ് വല്ലതും ഉണ്ടാകുമോ ആവോ? )
ഡീ.. ഈ ചേട്ടന് ''വല്ലതുമൊക്കെ കാണിച്ചു തരണേ'' എന്ന ദയനീയ ഭാവത്തില്‍ ഞാന്‍ അടുത്തിരുന്നവളെ ഒന്ന് നോക്കി ..
അവള്‍ക്കെന്നെയങ്ങ് പിടിച്ചില്ല എന്ന് തോന്നുന്നു..
മോളെ ഐ മീന്‍ ആന്‍സര്‍ കാണിച്ചു തരണം എന്നാണ്.. മോള് തെറ്റിദ്ധരിച്ചില്ലല്ലോ അല്ലെ?
പെട്ടെന്ന് കുറെ അറബികള്‍ ഹാളിലേക്ക് കടന്നു വന്നു .. .
കുളത്തിലെ വെള്ളത്തില്‍ പുട്ടുകുടം മുക്കിപ്പിടിച്ചത് പോലെ കുറെ ''ബുളും ബുളും'' ശബ്ദങ്ങള്‍ അറബികളുടെ വായീന്ന്..
സത്യം പറയാല്ലോ എനിക്കൊരു കോപ്പും മനസ്സിലായില്ല..
എനിക്ക് ആകെ അറിയാവുന്ന അറബി 'വാ അലൈക്കും ഉസലാം...'' മാത്രമാണ്..
റിട്ടണ്‍ ടെസ്റ്റ് കഴിഞ്ഞ് റിസള്‍ട്ട് വന്നപ്പോ ലോകത്തിലെ ഒമ്പതാമത്തെ അത്ഭുതം സംഭവിച്ചു കഴിഞ്ഞിരുന്നു .
നവീന്‍ ജെ ജോണ്‍ PASSED!!!
(എന്‍റെ കറക്കിക്കുത്ത് ദൈവങ്ങളെ .. നന്ദിയുണ്ട് ട്ടാ ... )
ഉടനെ മമ്മിയെ വിളിച്ചു .. മദറെ ഞാന്‍ റിട്ടണ്‍ ടെസ്റ്റ് പാസായീട്ടോ...
മമ്മി: ചുമ്മാ മനുഷ്യനെ ചിരിപ്പിക്കാതെ പോടാ...
എന്‍റെ മമ്മീ സത്യമായിട്ടും ... ഞാന്‍ ജയിച്ചു .
മമ്മി: കര്‍ത്താവേ സ്തോത്രം..
മോനെ ഞാന്‍ മുട്ടേല്‍ നിന്ന് പ്രാര്‍ഥിക്കുവായിരുന്നു .(അത് ശരി അപ്പൊ അതാണ് ജയിക്കാന്‍ കാരണം !ചുമ്മാ എന്‍റെ കഴിവിനെ സംശയിച്ചു , മണ്ടന്‍ )
ഓക്കേ മമ്മീ... ഇപ്പൊ ഇന്റെര്‍വ്യൂ തുടങ്ങും ,
മമ്മി ഒരു പണി ചെയ്യ് ..,മുട്ടില്‍ നിന്ന് എണീക്കണ്ടാ .,
നമ്മുടെ രൂപക്കൂടിനു മുന്നില്‍ ഒരു പാക്കറ്റ് മെഴുകുതിരി നിരത്തി കത്തിച്ചോട്ടോ ..
പിന്നെ ആ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന അന്തോനീസു പുണ്യാളനോട് തല്‍ക്കാലം ഈ മെഴുകുതിരി കൊണ്ട് അഡ്ജസ്റ്റ് ചെയ്യാന്‍ പ്രത്യേകം പറയണേ..
(ഈ പാര്‍ഷ്യാലിട്ടി എനിക്കിഷ്ടമല്ല , പ്രത്യേകിച്ച് പുണ്യാളന്മാരുടെ കാര്യത്തില്‍ )
മമ്മി: ഡാ ദൈവദോഷം പറയാതെ പോടാ..
അങ്ങനെ ഇന്റര്‍വ്യൂ സമയം ആയി ..ഹാളിന്‍റെ വരാന്തയില്‍ കൂടി അഭിജ്ഞാന ശാകുന്തളത്തിന്‍റെ മുഴുപ്പുള്ള കുറെ പുസ്തകങ്ങളും ചുമന്നു കൊണ്ട്
'' അത്തള പുത്തള തവളാച്ചീ '' എന്ന ട്യൂണില്‍ GIRLS എന്തൊക്കെയോ വായിച്ചു തള്ളുന്നു.
ഇവളുമാര്‍ക്കൊക്കെ ഇപ്പഴാണോ പഠിക്കാന്‍ മുട്ടിയത്?
മക്കളെ.., എന്നെപ്പോലെ വീട്ടിലിരുന്നു എല്ലാം പഠിച്ചിട്ടു വേണ്ടേ വരാന്‍..
ഇക്കാര്യത്തില്‍ ആണ്‍പിള്ളാരെ കണ്ടു പഠിക്കണം ..!!
ദേ.. കൊറെയെണ്ണം ആ തെങ്ങിന്‍ ചുവട്ടില്‍ ഗോള്‍ഡ് ഫില്‍ടറും കത്തിച്ചു പിടിച്ചിരിക്കുന്നു .
എന്‍റെ തൊട്ടടുത്തിരിക്കുന്ന ഒരുത്തന്‍ എന്നെ തുറിച്ചു നോക്കുന്നു...
ലവന്‍: അളിയാ , എവിടെയോ കണ്ടു നല്ല പരിചയമുണ്ടല്ലോ ?
ഞാന്‍: മച്ചൂ , കോയമ്പത്തൂരാണോ പഠിച്ചത്...
ലവന്‍: അതെ...
ഞാന്‍: എങ്കില്‍ വല്ല ബാറില്‍ വച്ചും കണ്ട പരിചയമായിരിക്കും .., വിട്ടു കള അളിയാ..
ഇന്റെര്‍വ്യൂവിന് പേര് വിളിച്ചു തുടങ്ങി .
ആല്ഫബെടിക് ഓര്‍ഡറിലാണ് പേര് വിളി..
ഹോ... എനിക്ക് 'ആന്‍റെണി' യെന്നോ 'ആല്‍വിനെ'ന്നോ പേരിടാഞ്ഞത് എത്രയോ നന്നായി..
അങ്ങനെയാണെങ്കില്‍ ആദ്യം കയറി 'സാമ്പ്ലിംഗ് സ്പെസിമെന്‍' ആകേണ്ട ഗെതികേട് വന്നേനെ..
ഏകദേശം നാല് മണിയോട് കൂടി എന്‍റെ പേര് വിളിച്ചു .
ഞാന്‍ ബൈസെപ്സ് ഒക്കെ കാണിച്ചു അകത്തു കേറിച്ചെന്നു.
മൂന്നു അറബിണികള്‍(അറബിയുടെ സ്ത്രീ ലിംഗമാണ് ദേ.., ഇപ്പൊ കണ്ടുപിടിച്ചതാ ) നിരന്നിരിക്കുന്നു..
മുന്നിലെ കസേരയില്‍ ഞാനും ...
ഒരുത്തി പേരും വിശദ വിവരങ്ങളും ചോദിച്ചു .
വേറൊരുത്തി..
വേര്‍ യൂ WORKED?
കൃഷ്ണപ്പന്‍റെ പലചരക്ക് കടയില്‍ കുമ്പിള് കുത്താന്‍ നില്‍ക്കുവാ ഇപ്പൊ..അല്ല പിന്നെ..
ഇതെന്തു ച്വാദ്യമാണ് അറബിണീ..?
അഭ്യസ്തവിദ്യനായ ഒരു മെയില്‍ നേഴ്സിനോട് ച്വാദിക്കാവുന്ന ച്വാദ്യം ആണോ ഇത്?
നേഴ്സിംഗ് കഴിഞ്ഞ എല്ലാരും ആശൂത്രീലല്ലേ വര്‍ക്കുന്നത് .???
അടുത്ത അറബിണി..
WHAT IS THE USE OF മാണിടോള്‍???
പടച്ചോനെ .. ദേ പിന്നേം പെട്ട്..
എനിക്ക് ആകെ അറിയാവുന്ന ഒരേ ഒരു മാണി, നമ്മുടെ പാലായിലെ മാണിച്ചായനാണ്..പക്ഷെ അത്രയ്ക്ക് 'ടോള്‍ ' ഒന്നും അല്ല കക്ഷി.., കൂടിപ്പോയാല്‍ ഒരു ആറടി പൊക്കം കാണും..
ഈ 'ടോള്‍ മാണി''ച്ചായനെ കൊണ്ട് കോണ്ഗ്രസ്സുകാര്‍ക്കു നല്ല യൂസ് ആണ് .
ഞങ്ങടെ കത്തോലിക്കാ സഭയിലെ ബിഷപ്പുമാരെക്കൊണ്ട് കമ്യൂണിസ്റ്റ്കാര്‍ക്കെതിരെ ഇടയലേഖനം എഴുതിപ്പിക്കുന്നതും മാണിച്ചായനാണ് എന്ന് പൊതുവേ ഒരു പറച്ചിലുണ്ട് ..
അതും ഒരു പ്രധാനപ്പെട്ട യൂസ് അല്ലെ..
നാബീന്‍...,ഐ ASKED വാട്ട് ഈസ് ദി USE ഓഫ് INJECTION MANNITOL...??????
DO U KNOW THE ANSWER...?
അത് ശരി അപ്പൊ മാണിച്ചായനെക്കുറിച്ചല്ല ചോദിച്ചത് അല്ലെ..
നമ്മുടെ PRACTICAL എക്സ്പീരിയന്‍സിലെക്ക് ഒന്ന് കണ്ണോടിച്ചു നോക്കി..
HEAD INJURY ആയവര്‍ക്ക് ന്യൂറോ സര്‍ജന്മാര്‍ മൂന്നു നേരവും എഴുതുന്ന മരുന്നാണ് മാന്നിടോള്‍ എന്ന് മാത്രം എനിക്കറിയാം..
''തുമ്പ് കിട്ടിപ്പോയ്...''
''WELL MADAM.., mannitol is medicine used mainly for head injury cases and helps to prevent brain edema and further damage...''
ഞാന്‍ പറഞ്ഞു മുഴുമിക്കുന്നതിനു മുന്‍പേ വാതിലില്‍ ഒരു മുട്ട് ..
ഒരു പ്ലേറ്റ് നിറയെ പരിപ്പുവടയും ചായയുമായി റൂം ബോയ്സ് ..
അറബിണികളുടെ ടീ ടൈം ആണ്..
ഫുഡ് വന്നതോടെ മൂന്നെണ്ണവും ചോദ്യം നിര്‍ത്തി ചാടിയെണീറ്റു...
എന്നിട്ട് എന്നോട് വിശ്വസിക്കാന്‍ പ്രയാസമുള്ള ഒരു സത്യവും പറഞ്ഞു .
u are selected .. welcome to kuwait...
എന്‍റെ തമ്പുരാനേ.. മനുഷ്യനെ ആപത്തുകളില്‍ നിന്നും രക്ഷിക്കാന്‍ ദേവന്മാര്‍ പല വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുമെന്ന് ആരോ പറഞ്ഞത് ഞാന്‍ വിശ്വസിച്ചിരുന്നില്ല...
അവിശ്വാസിയായ എന്നെ വിശ്വസിപ്പിക്കാന്‍ അങ്ങ് 'വെറും ഒരു പരിപ്പുവടയുടെ' രൂപത്തില്‍ അവതാരം ചെയ്യണമായിരുന്നോ ?
എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിച്ചതാട്ടോ ...
അവിവേകമായെങ്കില്‍ ക്ഷമിക്കണേ...
(അപ്പൊ അന്ന് മുതല്‍ ഞാന്‍ വളരെയധികം ബഹുമാനത്തോടെ കാണുന്ന ഒരു പലഹാരമാണ് പരിപ്പുവട , മേരാ പരിപ്പുവട മഹാന്‍...)
.
.
.
.
.
.
.
.
NB:ഈ ബ്ലോഗ് വായിച്ച് ഭക്തി മൂത്ത് ആരെങ്കിലും പരിപ്പ് വടയുടെ പേരില്‍ പള്ളികളും അമ്പലങ്ങളും തുടങ്ങിയാല്‍ എനിക്ക് യാതൊരു ഉത്തരവാദിത്വങ്ങളും ഉണ്ടായിരിക്കുന്നതല്ല...
.
.
Subscribe to:
Post Comments (Atom)
നിന്‍റെ കഥകള്‍(കഥകള്‍ തന്നെ അല്ലെ) വായിക്കുമ്പോള്‍ എനിക്ക് അതില്‍ പറയുന്നത് എല്ലാം സങ്കല്‍പ്പിക്കാന്‍ പറ്റും എന്നതാണ് നിന്‍റെ വിജയം .ഹിന്ദുമത വിശ്വാസത്തിലെ പോലെ ദൈന്വം അല്ലേല്‍ ദൈവത്തിന്റെ വഴികള്‍ഏതൊക്കെ രീതിയില്‍ വരും ( ചിലപ്പോള്‍ പരിപ്പുവടയുടെ രൂപത്തിലും).. പിന്നെ നമ്മുടെ അതോനീസ് പുണ്യവാളന്‍ ഒരു മോഡേണ്‍ സഹായി ആണ് കെട്ടോ.. നവീന്‍ ന് ബാര്‍ ഒരു ബലഹീനത എന്നപോലെ പുള്ളിക്ക് തിരി ഒരു ബലഹീനത തന്നെ ആണ്... നിന്‍റെ മമ്മി ചെയ്യുന്നത് ഞാനും ചെയ്യുന്നതാ.തിരി കത്തിക്കലും പ്രാര്‍ത്ഥനയും..ഈ അന്തോനീസ്സു പുന്ന്യവാളന്‍ കടം ഉം സമ്മതിക്കും കെട്ടോ.. രണ്ടു വീക്സ് ന് മുന്‍പ് ഞാന്‍ ഒരു കാര്യം സാധിക്കാന്‍ തിരി കത്തിക്കാന്‍ ചെന്നു..അമ്പതു സെന്റ്സ് കടം പറഞ്ഞു തിരി കത്തിച്ചു..പിന്നെ ഈ വര്‍ക്ക് ലെ എനിക്കെ ഇസ്ടപെട്ട ഭാഗം ഇതാണ്
ReplyDelete"മമ്മി: ചുമ്മാ മനുഷ്യനെ ചിരിപ്പിക്കാതെ പോടാ...
എന്‍റെ മമ്മീ സത്യമായിട്ടും ... ഞാന്‍ ജയിച്ചു .
മമ്മി: കര്‍ത്താവേ സ്തോത്രം..
മോനെ ഞാന്‍ മുട്ടേല്‍ നിന്ന് പ്രാര്‍ഥിക്കുവായിരുന്നു .(അത് ശരി അപ്പൊ അതാണ് ജയിക്കാന്‍ കാരണം !ചുമ്മാ എന്‍റെ കഴിവിനെ സംശയിച്ചു , മണ്ടന്‍ )"
നിന്‍റെ കഥകള്‍(കഥകള്‍ തന്നെ അല്ലെ) വായിക്കുമ്പോള്‍ എനിക്ക് അതില്‍ പറയുന്നത് എല്ലാം സങ്കല്‍പ്പിക്കാന്‍ പറ്റും എന്നതാണ് നിന്‍റെ വിജയം .ഹിന്ദുമത വിശ്വാസത്തിലെ പോലെ ദൈന്വം അല്ലേല്‍ ദൈവത്തിന്റെ വഴികള്‍ഏതൊക്കെ രീതിയില്‍ വരും ( ചിലപ്പോള്‍ പരിപ്പുവടയുടെ രൂപത്തിലും).. പിന്നെ നമ്മുടെ അതോനീസ് പുണ്യവാളന്‍ ഒരു മോഡേണ്‍ സഹായി ആണ് കെട്ടോ.. നവീന്‍ ന് ബാര്‍ ഒരു ബലഹീനത എന്നപോലെ പുള്ളിക്ക് തിരി ഒരു ബലഹീനത തന്നെ ആണ്... നിന്‍റെ മമ്മി ചെയ്യുന്നത് ഞാനും ചെയ്യുന്നതാ.തിരി കത്തിക്കലും പ്രാര്‍ത്ഥനയും..ഈ അന്തോനീസ്സു പുന്ന്യവാളന്‍ കടം ഉം സമ്മതിക്കും കെട്ടോ.. രണ്ടു വീക്സ് ന് മുന്‍പ് ഞാന്‍ ഒരു കാര്യം സാധിക്കാന്‍ തിരി കത്തിക്കാന്‍ ചെന്നു..അമ്പതു സെന്റ്സ് കടം പറഞ്ഞു തിരി കത്തിച്ചു..പിന്നെ ഈ വര്‍ക്ക് ലെ എനിക്കെ ഇസ്ടപെട്ട ഭാഗം ഇതാണ്
ReplyDelete"മമ്മി: ചുമ്മാ മനുഷ്യനെ ചിരിപ്പിക്കാതെ പോടാ...
എന്‍റെ മമ്മീ സത്യമായിട്ടും ... ഞാന്‍ ജയിച്ചു .
മമ്മി: കര്‍ത്താവേ സ്തോത്രം..
മോനെ ഞാന്‍ മുട്ടേല്‍ നിന്ന് പ്രാര്‍ഥിക്കുവായിരുന്നു .(അത് ശരി അപ്പൊ അതാണ് ജയിക്കാന്‍ കാരണം !ചുമ്മാ എന്‍റെ കഴിവിനെ സംശയിച്ചു , മണ്ടന്‍ )"
തലേൽ പരിപ്പുള്ളവർക്കേ ഇതുപോലെ പരിപ്പുവട ഭാഗ്യം ലഭിക്കൂ...!
ReplyDeleteഎവിടായിരുന്നു സാര്‍ ഇതുവരെ .. ഇങ്ങനൊരു കുവൈതീ ബ്ലോഗ്ഗറെ തപ്പി നടക്കുവായിരുന്നു .. ഒരു പരിപ്പുവട ബിസിനസ് തുടങ്ങാന്‍ ...
ReplyDeleteHai.......
ReplyDeleteസ്വന്തം കഴിവുകളില്‍ വിശ്വാസമില്ലാത്ത ഒരു ജീവിയുടെ പേര് പറയൂ എന്നാരെങ്കിലും ചോദിച്ചാല്‍ 100 % ധൈര്യത്തോടെ പറയാന്‍ പറ്റുന്ന ഒരു പേരുണ്ടായിരുന്നു എന്‍റെ മനസ്സില്‍..!!!
ReplyDeleteഅത് പക്ഷെ നവീന്‍ ജെ ജോണ് അല്ല കേട്ടോ. ബ്ലോഗ് മുഴുവനായും ഞാന്‍ വായിച്ചു. തുടക്കം ഇത്തിരി പ്രശ്നമാണെങ്കിലും എല്ലാം വളരെ നന്നായിരിക്കുന്നു. ഞാനൊരു എഴുതുകാരനല്ലെങ്കിലും നന്നായി എഴുതുന്നവരെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ശ്രീമാന്‍ നവീനിനെയും...