Monday, November 22, 2010
''രാഘവന്‍ തിരുവല്ല C/O താജ്മഹല്‍''
രാഘവന്‍ എന്ന ഘനഗംഭീരനാമം കേട്ടാല്‍ ആദ്യം മനസ്സിലെക്കോടിയെത്തുന്നത് മ്മടെ ഇന്ത്യാ വിഷന്‍റെ മുന്‍ CEO ആയിരുന്ന നികേഷ് കുമാരണ്ണന്‍റെ ഫാദര്‍ജിയും മുന്‍ മന്ത്രിയും CMP നേതാവുമായ ശ്രീമാന്‍ M V രാഘവന്‍റെ മുഖമായിരിക്കും... ഇപ്പോഴും ഗൌരവഭാവം ... നാവെടുത്താല്‍ രാഷ്ട്രീയം മാത്രം !! അത് കൊണ്ട് തന്നെ ആ പേര് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ചോര തിളച്ചു നില്‍ക്കുന്ന ഒരു ശരാശരി യുവാവിന്‍റെ വികാരം തന്നെയായിരുന്നു എനിക്കും ഉണ്ടായിരുന്നത് .
പിന്നെ അറിയാവുന്ന മറ്റൊരു രാഘവന്‍ '' നടേശാ കൊല്ലണ്ടാ '' എന്ന ഒറ്റ ഡയലോഗ് കൊണ്ട് മലയാള സിനിമയിലെ വില്ലന്മാരുടെ പ്ലേറ്റ് മറിച്ചിട്ട സാക്ഷാല്‍ ''വിജയ രാഘവന്‍ '' ആണ്.
ബൈ ദ വേ.., പറഞ്ഞ് വന്നത് രാഘവന്‍ എന്ന പേരിനോട് എനിക്ക് എന്തെന്നില്ലാത്ത ബഹുമാനം ഉണ്ടായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2004 ജൂലൈ മാസം വരെ..
അതിനു ശേഷം രാഘവന്‍ എന്ന പേര് കേട്ടാല്‍ പൊട്ടിചിരിക്കാനെ എനിക്ക് സാധിക്കുന്നുള്ളൂ..
അത് എന്‍റെ തെറ്റേ അല്ല എന്ന് വഴിയെ മനസ്സിലായിക്കൊള്ളും !!!
AD 2004 , കോയമ്പത്തൂരിലെ മധുക്കരയിലുള്ള ഒരു തുക്കണാച്ചി കോളേജില്‍ നേഴ്സിംഗ് പഠനം എന്ന വ്യാജേന വായ്നോട്ടത്തില്‍ PHD യും Mphil ഉം ഒരുമിച്ചെടുക്കാന്‍ കാലിട്ടടിച്ച് പെടാപ്പാട് പെട്ടിരുന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നു ഈയുള്ളവന്..
ഓരോ SEMESTER കഴിയുന്തോറും സപ്ലികള്‍ മയില്‍പീലി പെറ്റു പെരുകുന്നത് പോലെ കൂടി വരുന്നതൊഴിച്ചാല്‍ പ്രത്യേകിച്ച് വേറൊരു പ്രയോജനവുമില്ലാതെ കുറച്ചു കൊല്ലങ്ങള്‍ അവിടെ അങ്ങിനെ ഈച്ചയും ഓടിച്ച് അങ്ങനെ അങ്ങനെ...
മോര്‍ണിംഗ് ഗോയിംഗ് ഈവെനിംഗ് കമിംഗ് ഡാഡീസ് MONEY സിമ്പ്ലി വേസ്റ്റിംഗ് ..
സ്വഭാവഗുണം കൊണ്ട് ക്ലാസീന്ന് ഗെറ്റ് ഔട്ട് കിട്ടാത്ത ദിവസങ്ങള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ഉണ്ടെങ്കിലായി .. കോളേജ് കാന്‍റീനിലെ എന്‍റെ പറ്റുബുക്കിലെ AMOUNT കുത്തനെ ഉയരുന്നതിന് ഈ ഗെറ്റ് ഔട്ട്‌കള്‍ മാത്രമായിരുന്നു കാരണം.
എല്ലാ സ്റ്റുഡന്റ്റ്സും ക്ലാസ്സിലിരുന്നു അനാട്ടമിയും ഫിസിയോളജിയും അരച്ചു കലക്കി പഠിക്കുമ്പോള്‍ ഞാനെന്ന സത്യം കാന്റീനിലെ വളിച്ച പരിപ്പുവടയും തിളച്ച കട്ടന്‍ ചായയും കുടിച്ചു സഖാവ് മാര്‍ക്സ് വിഭാവനം ചെയ്ത ആ സോഷ്യലിസ്റ്റ് ഇന്ത്യയെ സ്വപ്നം കണ്ടു പോന്നു . ബട്ട് ബില്ലിന്‍റെ കാര്യത്തില്‍ മാത്രം ഒരു മാതിരി ഫ്യൂഡലിസമാണ് ആ കാഷ്യര്‍ തമിഴത്തി എന്നോട് കാണിച്ചിരുന്നത് .
എന്നും അസമയത്ത് (ക്ലാസ് ടൈം) ക്യാന്‍റീന്‍ വിസിറ്റ് ചെയ്തിരുന്ന എന്നെ ആ ചേച്ചി നോക്കുന്ന നോട്ടം കണ്ടാല്‍ വിതുര ,സൂര്യനെല്ലി, അടിമാലി കേസുകളെല്ലാം ഞാണ്‍ ഒറ്റ ഒരുത്തന്‍ കുത്തിയിരുന്നു ചെയ്തതാണെന്ന് തോന്നിപ്പോകും .
പലപ്പോഴും'' ഏയ് ഞാനാ ടൈപ്പല്ല..'' എന്ന് പറയണം എന്ന് തോന്നിയിട്ടുണ്ട് .
കഴുത്തില്‍ മഞ്ഞച്ചരടുണ്ടെങ്കിലും മഞ്ഞ സാരിയും ചുവന്ന ബ്ലൌസും ഇട്ടു പുത്തന്‍ ചട്ടിയേല്‍ കുമ്മായം തേച്ചത് പോലെ മോന്ത മുഴുവന്‍ പൌഡര്‍ ഇട്ട് അഞ്ചാറു മുഴം മുല്ലപ്പൂവും ചൂടി ഒരു വശപ്പിശക് നോട്ടത്തോടെ എട്ടേ പത്തേ എട്ടേ പത്തേ.. എന്നുള്ള ആ നടത്തം കണ്ടാല്‍ സഹതാപം കൊണ്ട് ആരും നോക്കിപ്പോകും ..
ഞാനും നോക്കി.. താടിക്ക് കയ്യും കൊടുത്ത്..
അപ്പൊ ദേ ആ പെണ്ണുംമ്പുള്ള വന്നു എന്നോട് ചൂടാവുന്നു...
''എന്ന തമ്പീ ലുക്ക് വിട്രെ...'' എന്ന്?
എന്‍റെ അന്തോനീസു പുണ്യാളാ നീ ഇതൊന്നും കേള്‍ക്കുന്നില്ലേ..???
ലുക്ക് വിടാന്‍ പറ്റിയ ഒരു പീസേ ..
മുഖത്ത് മൂക്കുണ്ടോന്നറിയാന്‍ 'ബ്രൈറ്റ് ലൈറ്റ് ' അടിച്ചു നോക്കണം.
അന്യന്‍റെ ഭാര്യയെ ആണ്‍പിള്ളേര് മോഹിക്കരുത് എന്നല്ലേയുള്ളൂ പ്രമാണം ..
അന്യന്‍റെ ഭാര്യമാര്‍ക്കൊക്കെ നമ്മളോട് എന്തും ആവാല്ലോ?അല്ല പിന്നെ..!!
എന്‍റെ പരദൈവങ്ങളെ എനിക്കെന്തിനാ ഈ ഗ്ലാമര്‍ വാരിക്കോരി തന്നത്..?
കുറച്ചെടുത്തു ആ പ്രിഥ്വിരാജിനും കുഞാക്കോ ബോബനുമൊക്കെ കൊടുത്തൂടാര്‍ന്നോ ?
അങ്ങനെ ഞാനും പരദൈവങ്ങളുമായി ഗ്ലാമറിന്‍റെ കാര്യത്തില്‍ ഒരു ഡിബേറ്റ് നടന്നു കൊണ്ടിരിക്കുമ്പോഴാണ് കോളേജിലെ അറ്റെന്ടെര്‍ പളനിയപ്പന്‍ ക്യാന്റീനി ലേക്ക് ഓടി വന്നു അലറി...
''ഫൈനല്‍ ഇയറിലെ നവീന്‍ ജെ ജോണിനെ പ്രിന്‍സിപ്പാള്‍ കൂപ്പിട്രെ...''
കര്‍ത്താവേ ഇതിപ്പോ ഏതാ കേസ്?
ബാത്ത്രൂമിലെ പൈപ്പ് ഓടിച്ചതോ? അതോ ക്ലാസ്സ് റൂമിലെ CFL ലാമ്പ് അടിച്ചു മാറ്റിയതോ?
മനസ്സില്‍ മുഴുവന്‍ കുറ്റബോധം ആയിരുന്നു ,ബോയ്സിന്‍റെ ബാത്രൂമിലെ പൈപ്പ് ഒടിച്ചത് മോശമായിപ്പോയി .. ഗേള്‍സിന്റെ പൈപ്പും കൂടി ഒടിക്കേണ്ടതായിരുന്നു ..
ഇതിപ്പോ ഒടിച്ചെന്ന പേരുമായി .. ഛെ,,. ആവശ്യ സമയത്ത് ഈ ബുദ്ധി തോന്നത്തില്ലല്ലോ .. എനി വേ ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം.
കൂലംകുഷ്യന്തനായി ചിന്തിച്ച് പ്രിന്‍സിയുടെ ക്യാബിനടുത്തെത്തിയ ഞാന്‍ ഞെട്ടിപ്പോയി .അകത്ത് നമ്മുടെ സന്തത സഹചാരി ജയപ്പന്‍ .പിന്നെ തേര്‍ഡ് ഇയറിലെ കണിമണ്ടന്‍ സോറി മണികണ്ടന്‍ .
അപ്പൊ വിഷയം പൈപ്പ് കേസല്ല .. രണ്ടു ദിവസം മുന്‍പ് രംഭ ബാറില്‍ വച്ച് ടച്ചിങ്ങ്സിന്‍റെ പേരില്‍ കണിമണ്ടനുമായി തല്ലുണ്ടാക്കിയത് പ്രിന്‍സി അറിഞ്ഞിട്ടുണ്ടാവണം...
ഒരു സസ്പെന്‍ഷന്‍റെ മണമല്ലേ അടിക്കുന്നത്?
EXCUSE ME MADAM... മേ ഐ കം ഇന്‍...
യെസ്.. പ്രിന്‍സിയുടെ മുഖത്ത് പുഞ്ചിരി..
പിന്നെ ഈ ചിരിയൊക്കെ നമ്മള്‍ കൊറേ കണ്ടിട്ടുള്ളതാ..പെട്ടന്നായിരിക്കും ഒരു പൊട്ടിത്തെറിയും കൂടെ പച്ചത്തെറിയും..
നവീന്‍ തോക്കൂല്ല മാടം..
ഞാന്‍ ജയപ്പന്‍റെ മുഖത്തേയ്ക്ക് നോക്കി ഒരു 'ദ്യുംനത കലര്‍ന്ന മ്ലാനത'
ഇനി കനിമണ്ടന്‍ ജയപ്പന്‍റെ മോന്തയ്ക്ക് ചാമ്പിയോ ആവോ?
മല പോലെ വന്നത് എലി പോലെ പോയി എന്നൊക്കെ കേട്ടിട്ടേയുള്ളൂ..
സസ്പെന്‍ഷന്‍ കിട്ടിയാല്‍ നാട്ടില്‍ പോയി വീഗാലാണ്ടിലോക്കെ ഒന്ന് പോകണം എന്ന് ഹൈപ്പര്‍ പ്ലാന്‍ ഇട്ടു കൊണ്ടിരുന്ന എന്റെ ചെവിയിലേക്ക് ആ വാര്‍ത്ത വന്നു വീണു .
''അടുത്ത മാസം മദ്രാസ്സില്‍ വച്ച് SNA (Student Nurses Association )യുടെ ബൈനിയല്‍ കോണ്‍ഫറന്‍സ് നടക്കുന്നു .
സൊ നമ്മുടെ കൊളേജീന്നു ആരൊക്കെ എന്തിനൊക്കെ പങ്കെടുക്കുന്നു എന്നുള്ള ലിസ്റ്റ് ഉണ്ടാക്കണം അതിനാ വിളിപ്പിച്ചത്...
ഞങ്ങടെ കോളേജിലെ കള്‍ച്ചറല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ തീരെ കള്‍ച്ചര്‍ ഇല്ലാത്ത ഈ ഞാനായിരുന്നു എന്ന് അഹങ്കാരലേശമന്യേ അറിയിച്ചു കൊള്ളട്ടെ...(കോളേജിന്റെ സ്റ്റാന്‍ഡേര്‍ഡ് മനസിലായല്ലോ ഇനി മിണ്ടരുത് )
ആ വാര്‍ത്ത കേട്ടതും എന്‍റെ മനസ്സില്‍ ഒരു പത്തഞ്ഞൂറു ലഡ്ഡു ഒരുമിച്ചു പൊട്ടി !!
പ്രഷ്ക്കെ.. പ്രഷ്ക്കെ.. പ്രഷ്ക്കെ.!!!
SNA യുടെ ACCOUNTIL ഒരു ലക്ഷത്തോളം രൂപ ബാലന്സുണ്ട് അതിന്‍റെ നല്ലൊരു ഭാഗം ഫുഡ് അടിച്ചു മുടിപ്പിക്കാം .പിന്നെ എങ്ങനെ പോയാലും ഗ്രൂപ്പ് ഡാന്‍സ് ഗ്രൂപ്പ് സോംഗ് എന്നിങ്ങനെ പല ഗ്രൂപ്പുകളിലായി GIRLS അഞ്ചാറെണ്ണം ഒറപ്പ്..മൂന്നു ദിവസം അവരുമായി പഞ്ചാരയടിച്ചു നടക്കാം .. ആഹാ.. ആഹഹാ..
കോണ്ഫെറെന്‍സിലെ ജനപ്രിയ ഇനമാണ് MR. & MISS. SNA മത്സരം ..
നമ്മുടെ കോളേജിലെ മിസ്റ്റര്‍ SNA CANDIDATE ആയി തെരഞ്ഞെടുത്തത് ജയപ്പനെയാണ് .ജയപ്പന്‍ ആള് ചുള്ളനാനെങ്കിലും വാ തുറന്നാല്‍ അബദ്ധങ്ങള്‍ മാത്രമേ മോഴിയൂ.. തുണിക്കടയ്ക്ക് മുന്നില്‍ ഉടുപ്പിടീച്ചു
പ്രതിമയ്ക്ക് പകരം നിര്‍ത്താന്‍ ബെസ്റ്റ് സാധനമാണ് ജയപ്പന്‍..
അങ്ങനെ കാത്തിരുന്ന ആ സുദിനം വന്നെത്തി . അതിരാവിലെ ആറ് മണിക്ക് എല്ലാവരും കോളേജില്‍ റെഡി . ഞങ്ങളെ കാത്തു ഒരു ടെമ്പോ ട്രാവലര്‍ കോളേജ് മുറ്റത്ത്.
ജയപ്പന്‍ പറഞ്ഞു .., അളിയാ, ദേ നോക്കെടാ മലയാളിയുടെ വണ്ടിയാ .വണ്ടിയുടെ പേര് കണ്ടോ? മറിയാമ്മ... ????????
മച്ചൂ.. പ്ലീസ് ചിരിപ്പിക്കരുത്..
മറിയാമ്മയല്ലെടാ കോപ്പേ.. ''മാരിയമ്മ''
അങ്ങനെ ഫുഡിങ്ങിലും പഞ്ചാരയടിയിലും മെയിന്‍ CONCENTRATION കൊടുത്ത് ആ യാത്ര തുടങ്ങി..
എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന കുറെ മാഡംസും എന്ത് വളിപ്പ് കേട്ടാലും തച്ചിനിരുന്ന് കി കി കി എന്ന് ചിരിക്കുന്ന കുറെ പെണ്‍പിള്ളേരും കൂടെയുണ്ടെങ്കില്‍ ഏതാവനായാലും ഒന്ന് സ്റ്റാര്‍ ആകാന്‍ ശ്രമിച്ചു നോക്കും . ഞാനും ഒന്ന് ശ്രമിച്ചതില്‍ എന്താ തെറ്റ്?
നാട്ടില്‍ ലീവിന് വരുന്ന പട്ടാളക്കാര്‍ പറയുന്നത് പോലെ ''വെന്‍ ഐ വാസ് ഇന്‍ ഡറാഡൂണ്‍ ഐ മെറ്റ് എ പുലി..''. എന്നൊക്കെ പറഞ്ഞ് കൊറേ കത്തി അങ്ങ് വച്ചു ..
ജയപ്പന്‍ കൊറേ സഹിച്ചു അവസാനം അവന്‍ പറഞ്ഞു . 'മതിയെടാ കൊന്നത്?
ദേ എല്ലാത്തിന്റേം ചെവീന്ന് പൊക വരുന്നു..
ആഹാ അത് ശരി.. അവസാനം സോമന്‍ ഊളയായി അല്ലെ?
നിനക്ക് വെച്ചിട്ടുണ്ട്രാ..
അങ്ങനെ വൈകിട്ടോടെ ഞങ്ങള്‍ സംഭവ സ്ഥലത്തെത്തി .
എന്‍റെ കണ്ട്രോള്‍ മാതാവേ എന്താ ഇവിടെ നടക്കുന്നത്?
കൊണ്ഫെറന്‍സോ?
അതോ? ചരക്കുകളുടെ സംസ്ഥാന സമ്മേളനമോ?
പല നിറത്തില് പല സൈസില് ഒരു ഹാള്‍ നിറയെ നല്ല കിണ്ണന്‍ പീസുകള്‍..
എങ്ങോട്ട് നോക്കണം എന്ന് എന്‍റെ കണ്ണിനു തന്നെ കണ്ഫ്യൂഷനായ നിമിഷങ്ങള്‍..
എന്ജിനീയറിങ്ങിന് പോകാതെ നേഴ്സിങ്ങിനു വന്നത് എത്രയോ നന്നായി..ഇതാണ് പറയുന്നത് ഓരോന്നിനും അതിന്‍റേതായ സമയമുണ്ട് ദാസാന്ന്..
നല്ല പച്ചത്തക്കാളി പോലുള്ള പെണ്‍പിള്ളേര്‍ കാണികളായുണ്ടെങ്കില്‍
ഏതു തൈക്കിളവനും കൃമികടി കൂടുമല്ലോ?
സൊ പാട്ടും ഡാന്‍സും അറിയാവുന്നവര്‍ അവിടെ താരങ്ങളായി..
ജയപ്പനും ഞാനും പിന്നെ സം അദര്‍ കൂതറകളും കൂടി പലതും കണ്ടു നിന്നു..
കുറ്റബോധം മനസിന്‍റെ ഭിത്തിയില്‍ പിന്നെയും ചൊറിയുന്നു..
ഛെ,, ചെറുപ്പത്തില്‍ മാവേല്‍ കേറാന്‍ പഠിച്ച സമയത്ത് സിനിമാറ്റിക്ക് ഡാന്‍സ് പഠിക്കേണ്ടതായിരുന്നു?
ആ വിഷമത്തില്‍ ഞങ്ങള്‍ കിടന്നുറങ്ങി..
പിറ്റേ ദിവസം രാവിലെ പെയിന്റിംഗ് COMPETITION ആണ് . ഇന്ന് ഞാന്‍ ലിയാനടോ ഡാവിഞ്ചിയെ തോല്‍പ്പിക്കും എന്ന ആത്മവിശ്വാസവുമായി കുറെ കളറും ബ്രഷുകളുമായി പെയിന്റിംഗ് ഹാളിലേക്ക് ഞാന്‍..
ഏകദേശം മധ്യഭാഗത്തായി സീറ്റ് കിട്ടി ..
തൊട്ടപ്പറെ ഒരു മലയാളി പെങ്കൊച്ച് 'ടോപ്പ്' അര വരെ കീറിയ ചുരിദാറുമിട്ട് എന്‍റെ കണ്ട്രോളിന് വില പറയുന്നു.. (അല്ലേലും വാളയാര്‍ കഴിഞ്ഞാല്‍ 90 ശതമാനം മല്ലു പെണ്‍പിള്ളേരും തുണി കുറയ്ക്കാന്‍ തുടങ്ങും എന്നത് പരസ്യമായ രഹസ്യമാണല്ലോ?)
അത് പോട്ടെന്നു വയ്ക്കാം എന്‍റെ തൊട്ടു മുന്നില്‍ രണ്ടടി വീതിയുള്ള ചപ്പാത്തി പലക പോലത്തെ 'പുറം' പകുതിയോളം കാണാന്‍ പാകത്തിന് ഡ്രെസ്സിന്‍റെ കഴുത്ത് വെട്ടിയ വേറൊരുത്തി..
പെയിന്റിംഗ് മത്സരങ്ങള്‍ ഇനിയും വരും .., ഇതൊക്കെ വല്ലപ്പഴുമേ കിട്ടൂ.. എല്ലാവരും കൂലംകഷമായി ചിന്തിച്ചു പടം വരച്ചപ്പോള്‍ ഞാന്‍ മുന്നിളിരുന്നവളുടെ മുതുകില്‍ കറുത്ത ചായം കൊണ്ട് 'ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി' എന്ന് എഴുതിയാലോ എന്നാലോചിക്കുകയായിരുന്നു..
സന്ധ്യയായി പ്രഭാതമായി മൂന്നാം ദിവസം ..
രാവിലെ മുതല്‍ റിസേര്‍ച് പ്രസന്റെഷനും അനുബന്ധ ചര്‍ച്ചകളുമായി ബുദ്ദിസ്ടുകള്‍ വേദിയില്‍ വാക്കേറ് നടത്തുന്നു..ജയപ്പന്‍ മുന്നിലെ സീറ്റില്‍ കാലും കയറ്റി വച്ച് കൂര്‍ക്കം വലിച്ചുറങ്ങുന്നു... വൈകിട്ട് ആറ് മണിക്കാണ് MR. SNA
CONTEST .
അളിയാ നമുക്കൊന്ന് കറങ്ങാന്‍ പോയാലോ?
കൂടെ വേറൊരു കൂതറയേം കൂട്ടി റോട്ടിലേക്കിറങ്ങി അടുത്ത ജങ്ക്ഷന്‍ പിടിച്ചു .
ആദ്യം കണ്ണിലുടക്കിയത് ഒരു പച്ച ബോര്‍ഡാണ്'' എലൈറ്റ് വൈന്‍സ് ''''
ഉടനെ വന്നു ജയപ്പന്‍റെ റെസ്പോന്‍സ് ''ഞാന്‍ അമ്പതിട്ടു''
ഡാ പന്നീ... വൈകിട്ട് സ്റ്റേജില്‍ കേറാനുള്ളതാ..
ഓ പിന്നെ .. നമ്മള്‍ എത്ര സ്റ്റേജ് കണ്ടിരിക്കുന്നു (ജയപ്പന്‍ )
എന്നാപ്പിന്നെ ഞാനുമിട്ടു..
അങ്ങനെ പിരിച്ചെടുത്ത തുട്ടു കൊടുത്ത് ഒരു ''8 PM '' വാങ്ങിച്ചു 3 PM വരെ ഞങ്ങള്‍ അവിടിരുന്നു .
പിന്നെ നേരെ റൂമിലേക്ക്..
എല്ലാവരും ഏതാണ്ട് ചീഞ്ഞ പരുവമാണ്..
ഒന്ന് പോയി കുളിയെടാ ശവമേ.. എല്ലാവരും പരസ്പരം പറഞ്ഞ്..
അങ്ങനെ ജയപ്പനെ കുളിപ്പിച്ച് ഷേര്‍വാണിയൊക്കെ ഇടീച്ചു പയ്യെ STAGEലെക്ക് ..
ജയപ്പന്‍റെ ചെസ്സ് നമ്പര്‍ വിളിച്ചു .
അവന്‍ ഡബ്ലിയൂ ഡബ്ലിയൂ പോലെ ഒരു പിശക നോട്ടവുമൊക്കെ നോക്കി STAGEലെക്ക് ..
രണ്ട് റൌണ്ട് 'കാറ്റ് വാക്ക്' ..(അതൊപ്പിച്ചു )
അവസാനം QUESTION റൌണ്ട് ..
ജട്ജെസ് കുറെ ചോദ്യം ചോദിക്കും ..
അതിനെല്ലാം പുട്ട് പോലെ മറുപടി പറയണം..
ജയപ്പന്റെ നറുക്ക് വീണു..
കുറിഞ്ഞിപ്പൂച്ച മീന്‍കാരനെ നോക്കുന്ന ദയനീയ ഭാവത്തില്‍ ജയപ്പന്‍ ജട്ജസ്സിനെ നോക്കി..
ഫസ്റ്റ് ചോദ്യം..
WHO BUILT TAJMAHAL?
മുന്നിലിരുന്നു കൂടെ വന്ന പിള്ളേര് ചുണ്ട് കൊണ്ട് ആക്ഷന്‍ കാണിച്ചു..
. ഷാ.. ജ...ഹാ..ന്‍..
. ഷാ.. ജ...ഹാ..ന്‍..
ജയപ്പന്‍ കണ്ണൊന്നു തിരുമ്മി, രണ്ടും കല്പ്പിച്ചങ്ങു പറഞ്ഞു..
''രാഘവന്‍...''
ജഡ്ജസ് :WHAT THE HELL? ഹൂ ഈസ് ദാറ്റ് രാഘവന്‍?
ജയപ്പന്‍ വിട്വോ?
ഹീ വാസ് ദി മെയിന്‍ മേസ്തരി, ആന്‍ഡ് ഹീ ഈസ് ഫ്രം തിരുവല്ല...
എന്‍റെ ദൈവമേ.. ഒരു റെയില്‍വേ ട്രാക്ക് കിട്ടിയിരുന്നെങ്കില്‍ ചാടി ചാകാമായിരുന്നു...
ഞാന്‍ വാച്ചിലേക്ക് നോക്കി .,സമയം 8 PM
ഈ 8 PM ന്‍റെ ഓരോ കളികളെ...
.
.
.
(NB: ഈ ബ്ലോഗിലെ പേരുകളൊന്നും യഥാര്‍ഥമല്ല ..ജയപ്പന്‍ എന്ന കഥാപാത്രത്തിനു ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി സാമ്യം തോന്നിയാല്‍ അത് യാദ്രിശ്ചികം അല്ല മനപ്പൂര്‍വ്വമാണ് ... ).
..
.
.
.
Subscribe to:
Post Comments (Atom)
എനിക്ക് ഇസ്ടപെട്ടു..ഒത്തിരി ചിരിച്ചു..അവസാനം നവീന്‍ തന്റെ ശോഭന ഭാവിയിലെ കിരീടത്തില്‍ ഒരു തൂവല്‍ കൂടി ചേര്‍ത്തു.keep up the good work man.May God and St. Anthony help you for that..
ReplyDeletekollam.....
ReplyDeleteaunty um njanum vayichu njaghal kore chirichu....
kollam...keep it up...!!
kooduthal sahayanghal ennil ninnu prethikshikam..!!
chettante swantham anniyan..!!!
അല്ല നമ്മള്‍ ഹിസ്റ്ററി ബുക്ക് ഇല്‍ പഠിച്ചതല്ലേ ഈ ഷാജഹാന്‍ ആണ് ടാജ്മാഹല്‍ ഉണ്ടാക്കിയെ എന്ന്.. ചിലപ്പോള്‍ നമ്മുടെ രാഹവാന്‍ മേസ്തിരി ആകാന്‍ പാടില്ലന്നുടോ? അതുപോലെ തന്നെ ഷാജഹാനെ ചിലപ്പോള്‍ അമ്മ ഓമന പേരില്‍ വിളിച്ചിരുന്നത് രഹവാ എന്നാരിക്കും.... .എനിക്ക് ഇസ്ടപെട്ടത് "എന്‍റെ അന്തോനീസു പുണ്യവാള, ലുക്ക് വിടാന്‍ പറ്റിയ pice " എന്നതാ ഞാന്‍ അത് ഫസ്റ്റ് ടൈം കേള്‍ക്കുവ.
ReplyDelete