Monday, June 18, 2012

ഓ മൈ ലൈഫ്ബോയ്.., അയാം തിങ്കിങ്ങ് ഓഫ് യൂ....



ഒൻപതാം വയസിൽ അകാലത്തിൽ പൊലിഞ്ഞ എന്റെ ആദ്യ പ്രണയത്തിന്റെ ഹാങ്ങോവർ മാലോകരെ അറിയിക്കാനുള്ള ഏക മാർഗ്ഗമായിരുന്നു എബ്രഹാം ലിങ്കൺ മോഡെൽ ‘താടി‘ ഒരെണ്ണം.
ആ സംഭവം വളരാൻ വേണ്ടി അന്തോനീസു പുണ്യാളന് ഒരു പാക്കറ്റ് മെഴുകുതിരി കത്തിച്ച വകയിൽ സംഭവിച്ച ആറുരൂപയുടെ തീരാനഷ്ട്ടം എന്നെസംബന്ധിച്ചിടത്തോളം റിസെർവ് ബാങ്കിന്റെ റിവേഴ്സ് റിപ്പോ നിരക്കിലും കൂടുതലായിരുന്നു...
സ്വന്തമായി ഷേവിങ് സെറ്റ് മേടിച്ച് ഷേവ് ചെയ്യുവാനുള്ള സാമ്പത്തിക ഭദ്രത എനിക്കു അക്കാലത്ത് ഇല്ലെന്നിരിക്കെ പപ്പയുടെ ഷേവിങ് സെറ്റ് എടുത്ത് പെരുമാറിയാൽ ഉണ്ടായേക്കാമായിരുന്ന ശിക്ഷാനടപടികളും തദ്വാരാ അയലോക്കക്കാരുടെ ഇടയിൽ എനിക്കുണ്ടാവുന്ന മാനഹാനിയും ഭയന്ന് മമ്മീടെ പേഴ്സീന്ന് അടിച്ചു മാറ്റിയ ഒരു രൂപ അൻപതു പൈസ കൊണ്ട് ഞാനൊരു ‘’സൂപ്പെർമാക്സ്’ ബ്ലേഡ് മേടിച്ചു...
നേരെ ബാത്രൂമിലേക്ക്..
ഷേവിങ് സെറ്റ് കൈ കൊണ്ട് തൊടാൻ ധൈര്യം പോരാ....
'ലൈഫ്ബോയ് സോപ്പ്' നനച്ച് മോന്ത മുഴുവൻ കുതിർത്തു..
വിറയാർന്ന കൈകളൊടെ ബ്ലേഡ് കൈയ്യിലെടുത്തു...
....
....‘’പുതിയ കുടുംബത്തിൽ കതിരുകളുയരുമ്പോൾ....
തിരുസഭ വിജയത്തിൻ തൊടുകുറിയണിയുന്നു.....‘’
......
ഡിം...
..
...
പിന്നെ കേട്ടതു ബാത്രൂമീന്ന് ഒരലർച്ചയായിരുന്നു....
അയ്യോ....എന്റംച്ചീ..............!!
ഓടിവായോ...

ഓർമ്മവരുമ്പോൾ ഞാൻ പുത്തങ്കാവ് ആശൂത്രിയുടെ അത്യാഹിത വിഭാഗത്തിലെ ഡ്രെസ്സിങ്ങ് ടേബിളിൽ...
കുമ്മായത്തിൽ വീണ കരിവണ്ടിന്റെ ഷേയ്പ്പ് ഉള്ള ഒരു നേഴ്സ് എന്റെ കാലു പിടിച്ചു. പ്രത്യേകിച്ചു റീസണൊന്നും ഉണ്ടായിട്ടല്ല... ചുമ്മാ നടുവിന് ചവിട്ട് മേടിക്കണ്ടല്ലോ എന്ന് കരുതിയായിരിക്കണം.. അറ്റെണ്ടർ ചന്ദ്രൻ ചേട്ടൻ കൈ രണ്ടും കൂച്ചിപ്പിടിച്ചു....
തെന്മാവിൻ കൊമ്പത്തിൽ മരത്തിൽ കെട്ടിയിട്ട മോഹൻലാലിന്റെ അവസ്ഥ ഞാനന്ന് അനുഭവിച്ചു...
ചക്രവാളങ്ങൾ കേൾക്കുമാറുച്ചത്തിൽ ഞാനലറി...
ലേലു അല്ലൂ...ലേലു അല്ലൂ.... എന്നെ തുറന്നു വിടൂ.....

എന്റെ വാക്കിനു ഇൻഡ്യൻ റുപ്പിയുടെ വില പോലും നൽകാതെ ഡ്യൂട്ടി ഡോക്ടർ പ്രസന്നകുമാർ എന്റെ തിരുനെറ്റി ലക്ഷ്യമാക്കി സൂചിയുമായടുക്കുന്നു...
വേറൊന്നും ചിന്തിക്കാനില്ല....
പരിസരമോ സമീപവാസികളെയോ ഒന്നും മൈൻഡ് ചെയ്യാതെ വിളിച്ചു ഞാൻ ഡോക്റ്ററെ,
‘’....പോടാ പട്ടീ.....’‘

അതോടെ തുറന്നിരുന്ന എന്റെ വായ് ഏതോ ഒരു അദ്രിശ്യ കരം വന്ന് അടച്ചു പിടിച്ചു...

പിന്നീട് രാമലിംഗപിള്ളയുടെ ഡിക്ഷ്ണറിയിൽ പോലും ഇല്ലാത്ത ഒന്നു രണ്ട് മലയാള പദങ്ങൾ മലയാളത്തിന് സംഭാവന ചെയ്യാൻ എനിക്കായി...
കേന്ദ്ര സാഹിത്യ അക്കാദമി ‘അപ്പൊത്തന്നെ‘ വിളിച്ച് എനിക്ക് ഒരു അവാർഡ് തന്ന് കളഞ്ഞ്....
വിശ്വവിഖ്യാതമായ ആ രണ്ട് വാക്കുകൾ ഇപ്രകാരമായിരുന്നു..


1. മ്മ്മ്മ്മ്മൊഓ ആആ മക്കീഎ....
2. ങ്ഗ് ങ്ഗ്ഗ്ഗ്ഗാ യെ ങോനെ....


എല്ലാം പൂർത്തിയായി..
ഡ്രെസ്സിങ്ങ് റൂമിൽ ഒരു കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ പ്രതീതി...
രക്തക്കറ വീണ ബെഡ്ഷീറ്റ്...
അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പഞ്ഞിക്കഷ്ണങ്ങൾ...
‘’തീർന്നോ ..അതോ ഇനീംണ്ടോ’‘ എന്ന മുഖഭാവത്തോടെ നടുവിന് കയ്യും കൊടുത്തിരിക്കുന്ന ചന്ദ്രൻ ചേട്ടൻ...
’എന്ജിനീയറിങ്ങിന് പോയാ മതിയാർന്നു ‘’ എന്ന ആത്മഗതത്തോടെ എം ബി ബിസ്സുകാരൻ ഡോ: പ്രസന്നകുമാർ
ഘടാഘടിയന്മാരായ മൂന്നാല് ആമ്പിള്ളേരെ ഒറ്റയിരുപ്പിന് പ്രസവിച്ചതു പോലുള്ള കലിപ്പ് ലുക്കിൽ മ്മടെ കരിവണ്ട് ഓഫ് ദ കുമ്മായം..
എല്ലാറ്റിനും ഒടുവിൽ ‘ഒഴുക്കിൽ പെട്ട ഉണ്ടമ്പൊരി‘ പോലെ സർവ്വവും നഷ്ട്ടപ്പെട്ട് ഈ പാവം ഞാനും...

നേരെ വീട്ടിലേക്ക്...
കണ്ണാടീൽ നോക്കി .. ഞെട്ടിപ്പോയി... സത്യക്രിസ്ത്യാനിയായ എന്റെ നെറ്റിയിൽ ശാന്തിക്കാരന്റെ ചന്ദനക്കുറി പോലെ ഹൊറിസോണ്ടലായി മൂന്ന് വെള്ള പ്ലാസ്റ്റെറുകൾ...!!
വാട്ട് ദ ഹെൽ......???
അപ്പോഴും ആശങ്ക വിട്ടുമാറാതിരുന്ന മമ്മി ചോദിച്ചു...
ബൈ ദ ബൈ...നവീങ്കുട്ടാ... ആക്ച്വലി എന്താണ് സംഭവിച്ചത്?

വെൽ..,. മമ്മീ... ഞാനൊന്ന് ഷേവ് ചെയ്യാൻ ട്രൈ ചെയ്തതാ.... !!!

മമ്മി: ഷേവ് ചെയ്യുന്നത് മീശയും താടിയുമല്ലേ? ഇതിപ്പൊ നിന്റെ നെറ്റിയെങ്ങനെ?

എന്റെ പൊന്നു മമ്മീ... ആദ്യവായിട്ട് എന്തു ചെയ്താലും കുരിശ് വരയ്ക്കണം എന്നു മമ്മി തന്നെയല്ലേ പറഞ്ഞു തന്നത്....
ബ്ലേഡ് കയ്യിലെടുത്തപ്പോ കുരിശ്ശ് വരയ്ക്കാൻ തോന്നിയത് എന്റെ തെറ്റാണോ? പറ...

മമ്മി: കർത്താവെ എന്നെയങ്ങെടുത്തോ.....!!!

ഇനി നിനക്ക് ഷേവ് ചെയ്യണമെന്ന് തോന്നുമ്പോ ബ്ലേഡ് അന്വേഷിച്ചു ബുദ്ധിമുട്ടണ്ടാ...
ആ ബാത്രൂമിൽ കിടക്കുന്ന നനഞ്ഞ തോർത്തിട്ട് ഒന്നു പിടിച്ചാ മതി.... നിനക്കു അത്രെയൊക്കെ മതി.....(ഗോൾ ഓഫ് ദ് മമ്മി)


(ഒന്നു കുരിശ് വരച്ചതിനു മൂന്ന് സ്റ്റിച്ചൊക്കെ ഇടേണ്ട കാര്യമുണ്ടൊ? )

തല തറയിലിടിച്ച് ചത്താ മതി എന്നു തോന്നി എനിക്ക്....
ലൈഫ് ബൊയ് സോപ്പിനെ ഞാൻ അത്രയ്ക്ക് വെറുത്തു പോയി....

3 comments:

  1. Unsolved mystery ഇന്ന് സോള്‍വ് ആയി... എന്നും നിന്‍റെ ഫോട്ടോ കാണുമ്പോള്‍ ചോതിക്കണം എന്ന് വിചാരിച്ചതാ.. നിന്‍റെ നെറ്റിയില്‍ ആര് സ്നേഹിച്ചതിന്റെ പാടാ എന്ന് .പിന്നെ നിന്‍റെ ഫീലിംഗ് നെ എങ്ങാനും കൊണ്ടാലോ എന്ന് വിചാരിച്ചു വിട്ടു കളഞ്ഞു.. എന്തായലും നന്നായി മുസ്ലിം സഹോദരങ്ങള്‍ക്ക്‌ നിസ്കാര മുഴ എന്നപോലെ നിനക്ക് ഒരു കുരിശു തന്നെ ഇരിക്കട്ടെ..

    ReplyDelete
  2. തല തറയിലിടിച്ച് ചത്താ മതി എന്നു തോന്നി എനിക്ക്....

    ReplyDelete
  3. തല തറയിലിടിച്ച് ചത്താ മതി എന്നു തോന്നി എനിക്ക്....

    ReplyDelete