
വീട്ടില്‍ ആരു വന്നാലും കോഴിക്ക് കിടക്കപ്പൊറതി ഇല്ലെന്ന അവസ്ഥയാണ് ഇപ്പൊ കേരള കത്തോലിക്കാ സഭയ്ക്ക്... ഇന്നലെ വരെ നെഴ്സുംമാരുടെ പേരും പറഞ്ഞായിരുന്നു വാചക കസര്‍ത്തും ഭരണിപ്പാട്ടും.... അതൊക്കെ ചെയ്തു കൂട്ടിയത് 'ലോക്കല്‍' പള്ളീലച്ചന്മാരല്ലേ . അരമനയില്‍ നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ലല്ലോ ഫാഗ്യം എന്ന് ശരാശരി കത്തോലിക്കര്‍ ആശ്വാസം കണ്ടെത്തി വരികയായിരുന്നു . ഇന്നിപ്പോ ദേ സാക്ഷാല്‍ ആലഞ്ചേരി തമ്പ്രാന് എന്തൊക്കെയാ വിളിച്ചു പറയുന്നേ? പിതാവേ എന്താ ഇത്? കര്‍ത്താവിന്റെ പ്രതിപുരുഷന്മാര് സത്യം വെടിയരുതെന്നും മറ്റുള്ളവര്‍ക്ക് മാതൃക ആകണം എന്നൊക്കെയാ പ്രമാണം... പിതാവ് ഒന്നാലോചിച്ചു നോക്കണം നെറ്റിയിലെ വിയര്‍പ്പു കൊണ്ട് ഭക്ഷിക്കുന്ന പട്ടിണി പാവങ്ങളായ രണ്ടു യുവാക്കളാണ് കൊല്ലപ്പെട്ടത്... ഈ സ്ഥാനത്ത് ചങ്ങനാശേരി തുരുത്തിയിലെ അച്ചായന്മാര് ആരെങ്കിലും ആയിരുന്നെങ്കില്‍ അങ്ങ് ഈ ഡയലോഗുകള്‍ പറയുമായിരുന്നോ? ഉവ്വ എങ്കില്‍ കാണാമായിരുന്നു.. ആലഞ്ചേരി തറവാട് നിന്ന് കത്തുന്നത്? പ്രതികരണശേഷി നഷ്ട്ടപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ശബ്ദമായി മാറേണ്ടവരല്ലേ നിങ്ങള്‍ സഭാപിതാക്കന്മാര്.... തൊലി വെളുപ്പിന്റെയും സ്വാര്‍ഥലാഭത്തിന്റെയും പേരില്‍ ഇതുപോലുള്ള വിവേചനങ്ങള്‍ കാണുമ്പോള്‍ എനിക്ക് തോന്നുന്ന വികാരം സഹതാപമാണ്....
കര്‍ദിനാള്‍ പദവി കിട്ടിയത് ഇറ്റലിയില്‍ വച്ചായത് കൊണ്ടായിരിക്കാം ഇലയ്ക്കും മുള്ളിനും കേടില്ലാതെ എന്ന ഉദ്ദേശ ശുദ്ധിയോടെ അങ്ങ് ഈ പ്രസ്താവന നടത്തിയത്... പക്ഷെ ഇലയ്ക്ക് നല്ലോണം കൊണ്ടു കേട്ടോ? വെടി വച്ചവനും വെടി കൊണ്ടവനും ക്രിസ്ത്യാനികള്‍ ആണെന്നിരിക്കെ ഒരു മത മേലദ്ധ്യക്ഷന് എന്ന നിലയിലുള്ള അങ്ങയുടെ ഈ പ്രസ്താവനയിലെ രാഷ്ട്രീയം മനസിലാക്കാന്‍ തക്ക വണ്ണം വിവേചന ബുദ്ധി അടിയങ്ങള്‍ക്ക് ലഭിക്കുവാന്‍ അങ്ങ് മുട്ടിപ്പായി പ്രാര്തിക്കണം..
ചോരയുടെ നിറം ചുവപ്പാണച്ചോ.... അതിപ്പോ ഇന്ത്യക്കാരനായാലും ഇറ്റലിക്കാരനായാലും.... !!!
വേര്‍പാടിന്റെ വേദനകള്‍ അനാവശ്യ പ്രസ്താവനകള്‍ കൊണ്ട് നിര്‍വീര്യമാക്കരുത്....
ആണ്ടിനും സംക്രാന്തിക്കുമൊക്കെയേ കേരള പോലീസ് ഇതുപോലുള്ള ചങ്കുറപ്പുള്ള തീരുമാനങ്ങളെടുക്കൂ....
അവരെ നിരുല്സാഹപ്പെടുതരുത് പ്ലീസ്....
തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടനം... പാപത്തിന്റെ ശമ്പളം മരണമാണെന്ന് കര്‍ത്താവ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ?
'മന്മോഹന് സിംഗ് അദ്ദേഹത്തിന്' പോലും ഇല്ലാതിരുന്ന ഈ നയതന്ത്രബോധം അങ്ങേയ്ക്ക് ഇതെവിടെന്നു കിട്ടി എന്ന് മനസിലാവുന്നില്ലച്ചോ....
യുക്തിക്ക് നിരക്കാത്ത എന്ത് പ്രസ്താവനകളിറക്കിയാലും പറഞ്ഞതിന്റെ മൂന്നാം നാള് മുതല്‍ കോണ്ടസ്സായേലും ബെന്സേലും അങ്ങ് കേരളത്തില്‍ വന്നിറങ്ങുമ്പോള്‍ സ്തുതി ചൊല്ലാനും കൈ മുത്താനും പളുപളുത്ത കുപ്പായങ്ങളിട്ട കുറച്ച് അച്ചായന്മാര് ഇവിടുണ്ടാകും... ജന്മ തന്ന അമ്മയേക്കാളും ജനിച്ച മണ്ണിനെക്കാളും ഞങ്ങള്‍ക്ക് വലുത് സ്വേച്ചാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന മതങ്ങളും തമ്മിലടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമാണല്ലോ ??
(ഇനി മേലാല്‍ അച്ഛന്മാര്ക്കെതിരെ ഒരക്ഷരം ബ്ലോഗില്ല എന്ന് തീരുമാനിച്ചാണ് കഴിഞ്ഞയാഴ്ച ഞാന്‍ വീട്ടീന്ന് പോന്നത്... എന്ത് ചെയ്യാനാ... ഗോള്‍ പോസ്റ്റില്‍ കയ്യും കെട്ടി നില്ക്കാന് എനിക്കറിയില്ല.... അവസര വാദികള്‍ ക്ഷമിക്കണം... )
പവിയാ.. നീയാണെടാ ആൺകുട്ടി..!
ReplyDeleteയൂഡിയെഫ് ഭരിക്കുന്നിടത്തൊക്കെ പഞ്ചായത്തിലെങ്കില് അസേന്തിയച്ചന്മാരും മേലോട്ട് ഗ്രേഡ് അനുസരിച്ച് വികാരിമാരും മെത്രാന്മാരും ഒക്കെ സംസ്ഥാന സര്‍ക്കാരിനെ വരെ വിറപ്പിക്കുന്നതും നിലക്കു നിര്‍ത്തുന്നതും ഒക്കെ കണ്ട് ആവേശം മൂത്തായിരിക്കാം പുത്തന്‍ കര്‍ദിനാള്‍ രാജ്യത്തിന്റെ അന്താരാഷ്ട്ര നയതന്ത്ര വിഷയത്തില്‍ കയറി ഇടപെട്ടുകളഞ്ഞത്. വെടികൊണ്ട് മരിച്ചവര്‍ കത്തോലിക്കരാണെങ്കിലും വെടിവെച്ച ഇറ്റലിക്കാര്‍ക്കുവേണ്ടി നിലകൊള്ളാന്‍ അങ്ങയെ പ്രേരിപ്പിച്ചത് "കാശുള്ളവന് കത്തോലിക്ക അല്ലാത്തവന് തൊലിക്ക" എന്ന ചിന്താഗതി തന്നെ എന്നു വ്യക്തം, (അതോ പകരത്തിനു പകരം ഇറ്റലിക്കാര്‍ പിടിച്ച് ജയിലിലാക്കുമെന്നു പേടിച്ചിട്ടോ)അതിനു കൂട്ട് പിടിച്ചതോ ഫ്രഞ്ച് ചാരപ്പണി, എന്‍ഡോസള്‍ഫാന്‍ തുടങ്ങി എന്നും രാജ്യ താല്പര്യങ്ങള് ഹനിക്കാന്‍ മുന്നില്‍ നില്ക്കുന്ന കുമ്പളങ്ങാ തോമസിനെയും. ലേലം എന്ന സിനിമയില്‍ ഈപ്പച്ചന് എന്ന കഥാപാത്രം പറയുന്ന ആ പ്രശസ്തമായ ഡയലോഗ് ഞാനും കൂടി ഒന്നു പറഞ്ഞോട്ടെ... അന്യന് വിയര്‍ക്കുന്ന.....
ReplyDeletehttp://www.youtube.com/watch?v=6tx28Hrn4-I&feature=related
നിന്റെ പുതിയ വര്‍ക്ക് വായിച്ചു... നന്നായി അവതരിപ്പിച്ചു.. എന്നാല്‍ എനിക്ക് ഒരു സംശയം..ഇത് ശരിക്കും നടന്നോ..കാരണം നീ ഇങ്ങെനെ ഉള്ള കാര്യങ്ങള്‍ പറയുമ്പോള്‍ തെളിവിനായി ആ വീഡിയോ ക്ലിപ്പ് കൂടി ആഡ് ചെയ്യുന്നതാണ്..ഇതില്‍ അത് കണ്ടില്ല..തന്നയുമല്ല ഒരു ഭാഗം ആള്കാര് പറയുന്നു ആ കര്ധിനാല് അങ്ങെനെ പറയില്ല എന്ന്...ഇത് പുള്ളി പറഞ്ഞിട്ടുന്ടെല് നീ അതിന്റെ ക്ലിപ്പ് ആഡ് ചെയ്യണം ഇല്ലേല് നമ്മള് എന്തിനാ ഈ നോയമ്പ് കാലത്ത് ശാപം വാങ്ങി തലയില്‍ വെക്കുന്നത്...(നിന്റെ അഭുത്യേകാംഷി ഹ ഹ )
ReplyDeletehttp://anilphil.blogspot.com/2012/02/blog-post_24.html
ReplyDelete