Friday, April 08, 2011

ലതിക സുഭാഷ്‌ പ്രശസ്തയായ വഴികള്‍...!!വഴിയെ പോകുന്ന വയ്യാവേലികളും വള്ളിക്കെട്ടുകളും വികട സരസ്വതിയുടെ അസമയ വിളയാട്ടം മൂലം ഇരു കയ്യും നീട്ടി സ്വീകരിച്ച് തയക്കവും പയക്കവും വന്ന കേരള രാഷ്ട്രീയത്തില്‍ ഏറ്റവും ഒടുവില്‍ പണി കിട്ടിയത് വി എസ് അങ്കിളിനാണ്..
കഴിഞ്ഞ ദിവസം പാലക്കാട് പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് തന്‍റെ എതിര്‍സ്ഥാനാര്‍ഥിയും കോട്ടയം കുമാരനല്ലൂര്‍ സ്വദേശിനിയുമായ ശ്രീമതി ലതിക സുഭാഷിനെതിരെ ''ലതിക സുഭാഷ് ഒരു തരത്തില്‍ പ്രശസ്തയാണ്, ഏത് തരത്തിലാണ് പ്രശസ്തിയെന്നത് നിങ്ങള്‍ അന്വേഷിച്ചു കഴിയുമ്പോള്‍ മനസ്സിലാവും’, എന്ന വിവാദ പ്രസ്താവന നടത്തി വി എസ് സ്റ്റാറാകാന്‍ ശ്രമിച്ചത്. സിണ്ടിക്കേറ്റ് മാധ്യമങ്ങളും പ്രതിപക്ഷവും മഹിളാ സമാജവുമെല്ലാം പൊട്ടും കുത്തി പൌഡറുമിട്ട് ദേഷ്യാനെറ്റിന്‍റെ ക്യാമറയ്ക്ക് മുന്നില്‍ പ്രസ്താവനകളിറക്കി....
വി എസ്സിന്‍റെ ഭാഷയെയും തനിക്കു ഇഷ്ടമില്ലാത്തവരെ 'ഒരുത്തിയെന്നും' ''പ്രശസ്തയെന്നും'' എല്ലാം ഇരട്ടപേരിട്ടു വിളിക്കുന്ന അദ്ദേഹത്തിന്‍റെ നയ'തന്ത്രങ്ങളെ' ഞാനും അപലപിക്കാം...

വേണമെങ്കില്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന അഴിമതി രഹിത നിലപാടുകള്‍ക്കെതിരെ മുഖം നോക്കാതെ തെറി വിളിക്കാം...
അതുമല്ലെങ്കില്‍ വി എസ്സിനെ ഇനിയുള്ള കാലം പോലും പി ബിയുടെ പടി കാണിക്കരുത് എന്ന് പോളിറ്റുകാരോട് ശുപാര്‍ശ ചെയ്യാം...
പക്ഷെ ലതിക ചേച്ചിക്കെതിരെ അശ്ലീലച്ചുവയുള്ള പ്രസ്താവന ഇറക്കി എന്നതിനോട് മാത്രം യോജിക്കാന്‍ എനിക്ക് ശകലം വിയോജിപ്പുണ്ട്...
ഒന്നുമല്ലെങ്കില്‍ വി എസ്സിന്‍റെ പ്രായത്തെയെങ്കിലും നമ്മള്‍ മാനിക്കണ്ടേ?
''ലതിക സുഭാഷ് ഒരു തരത്തില്‍ പ്രശസ്തയാണ്, ഏത് തരത്തിലാണ് പ്രശസ്തിയെന്നത് നിങ്ങള്‍ അന്വേഷിച്ചു കഴിയുമ്പോള്‍ മനസ്സിലാവും’,
എന്ന പ്രസ്താവനയുടെ ചേതോവികാരം തേടി കുറച്ചൊക്കെ അന്വേഷണങ്ങള്‍ എനിക്കും നടത്തേണ്ടി വന്നു...
അവസാനം ചെന്ന് നിന്നത് ''എന്‍റെ സൃഷ്ടി '' എന്ന ബ്ലോഗിലാണ്...
വി എസ് പറഞ്ഞത് സത്യമാണ് .
ലതികേച്ചി പ്രശസ്തയാണ്..2008 മേയ് മാസം മുതല്‍ ബൂലോകത്ത് പ്രശസ്തയാണവര്‍ ... (ഞാന്‍ ബ്ലോഗ്‌ എന്ന് കേള്‍ക്കുന്നത് തന്നെ 2009 ലാണ്..) നാളിതു വരെ കഥകളും കവിതകളും ലേഖനങ്ങളുമടക്കം 114 ബ്ലോഗുകള്‍... 103 ഫോളോവേഴ്സ്, ഓരോ ബ്ലോഗിലും പതിനഞ്ചില്‍ കുറയാത്ത കമന്‍റുകള്‍ . ഇതായിരിക്കുമോ വി എസ് ശരിക്കും ഉദ്ദേശിച്ചത്?

അതേ ഇത് തന്നെയാണ് വി എസ് ഉദ്ദേശിച്ചത്...
വിശ്വാസം അതാണല്ലോ എല്ലാം...

(NB:ഞാനൊരു വി എസ് പക്ഷക്കാരനല്ല സത്യായിട്ടും... !!! )

ഇതാ ലതിക ചേച്ചിയുടെ ബ്ലോഗ്‌.. ഇവിടെ ക്ലിക്കൂ... http://entesrishty.blogspot.com/
.
.എന്തൊക്കെയായാലും ഇനി ലതിക സുഭാഷ്‌ പ്രശസ്തയായിക്കോളും അല്ലോ... (പടച്ചവന്‍റെ ചില തീരുമാനങ്ങള്‍ ഇങ്ങനെയാണ്... ചിലപ്പോള്‍ സൌഭാഗ്യങ്ങള്‍ വേണ്ടെന്നു വച്ചാലും അടിച്ചേല്‍പ്പിക്കും... !!!)
.
.
.
.
.
.

3 comments:

  1. ഇവിടെ ആരും ഇതുവരെ എത്തിയില്ല അല്ലേ? ഞാനിപ്പോഴാ വന്നതു. നന്ദി,ഒരുപാടു നന്ദി.

    ReplyDelete
  2. lathika chechee....ഇവിടെയങ്ങനെ അധികമാരും വരാറില്ല.... വന്നതില്‍ സന്തോഷം... !! എങ്ങനെ കണ്ട് പിടിച്ചു ഇത്?

    ReplyDelete
  3. നവീൻ. പിന്നെ ഇപ്പോഴാ ഇവിടെ എത്തിയത്. ഇതൊക്കെ കണ്ടു പിടിക്കാൻ വല്ല ബുദ്ധിമുട്ടുമുണ്ടോ?

    ReplyDelete