Sunday, March 20, 2011
എന്‍റെ കന്നി ആത്മഹത്യാക്കുറിപ്പ്...
നാലാം ക്ലാസ്സില്‍ വച്ച് ഫസ്റ്റ് ലൈന്‍ എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ ഞാന്‍ ചുമ്മാ ഒരു VARIETYക്ക് ആത്മഹത്യ ചെയ്യാന്‍ ഒരു തീരുമാനമെടുത്തു...
ആ ആത്മഹത്യക്കുറിപ്പാണ് ഈ കവിത...
എന്‍റെ മരണത്തെക്കുറിച്ച് ഒരുപാട് 'സ്വപ്നങ്ങളു'ണ്ടായിരുന്നു എനിക്ക്...
എന്‍റെ മരണം മധുരമുള്ളതായിരിക്കണം എന്നെനിക്കു നിര്‍ബന്ധമുണ്ടായിരുന്നു അപ്പോള്‍...
അതുകൊണ്ട് തന്നെ ആത്മഹത്യക്ക് ഞാന്‍ തിരഞ്ഞെടുത്ത മാര്‍ഗവും അതി മധുരമുള്ളതായിരുന്നു...
'പഞ്ചസാര വാരിത്തിന്നാല്‍ പിത്തം പിടിച്ചു മരിച്ചു പോകുമെന്ന്' മമ്മി പറഞ്ഞ് കേട്ടറിവുള്ളത് കൊണ്ട് എനിക്ക് മറ്റൊരു മാര്‍ഗ്ഗത്തെ പറ്റി ആലോചിച്ചു തല പുണ്ണാക്കേണ്ടി വന്നില്ല... വീട്ടിലെ പഞ്ചസാര ഭരണി തുറന്ന് ഒരു സൈടീന്ന് അങ്ങ് തൊടങ്ങി... അഞ്ചാറു പിടി തിന്നതൊക്കെ ഓര്‍മയുണ്ട്... (പിറ്റേ ദിവസം എഴുന്നേറ്റപ്പോ ആ സത്യം ഞാന്‍ മനസ്സിലാക്കി... മരിക്കണമെങ്കില്‍ കുരുടാന്‍ (FURADAN) തന്നെ കഴിക്കണം ന്ന്... )
{കുരുടാന്‍ കഴിക്കാന്‍ എന്‍റെ പട്ടി വരും..}
ഇതാ ആ വിവാദ കവിത...
ഇന്നാദ്യമായെന്‍റെ തൂലികത്തുമ്പത്ത്
നിന്നെക്കുറിച്ചുള്ള പാട്ട് മാത്രം...
കളവല്ലിതൊന്നും ഒരു കുപ്പിക്കള്ളിന്‍റെ
മത്തില്‍ കുറിക്കുന്ന കാവ്യമല്ല...
തേങ്ങുന്ന കരളിന്‍റെ വിടരുന്ന ചുണ്ടത്ത്
താനേ കിളിര്‍ത്ത പൂങ്കിനാവുകളിലെ
എന്‍റെ ഓര്‍മ്മകളില്‍ നിന്‍റെ
വദനാംബുജത്തിനു ഒരായിരം വര്‍ണ്ണങ്ങളുണ്ടായിരുന്നു...
അറിഞ്ഞു ഞാനാ സത്യം എന്നുടെ
ചികഞ്ഞ ഹൃത്തിന്‍ വേരുകളില്‍
തിരഞ്ഞു ഞാനെന്‍ ആത്മാവിനെയെന്‍
കരിഞ്ഞ കരളിന്‍ ചാരത്തില്‍ ..
മൃത്യു മടങ്ങും വീഥികളില്‍
ഓര്‍മ്മ നശിക്കും പാതകളില്‍
വഴിയോര കരി ശാഖികളില്‍
ആവി പറക്കും പാറകളില്‍
കാലം നല്‍കിയ കാല്‍പ്പനികതയുടെ
കായം നല്‍കിയ പാടുകളില്‍
ഒട്ടിയ വയറാല്‍ തീര്‍ത്തൊരു ജീവിത
ഗാഥ രചിച്ചൊരു കൈകളാല്‍
കൊറ്റിനു നീട്ടുകയാണിപ്പോഴും..
പുഞ്ചിരി വറ്റിയ ചുണ്ടുകളാല്‍
വലിഞ്ഞു നീണ്ടൊരു ജീവിത വീണ
തന്ത്രി മുറുക്കും നാളുകളില്‍
ഉടഞ്ഞു പോയെന് മണിവീണ
തകര്‍ന്നു പോയെന്‍ സംഗീതം..!!
വരിനെല്ലിന്‍ വാടാ മലരുകള്‍ കൊണ്ടൊരു
മാല തീര്‍ക്കുന്നു ഞാന്‍ നിനക്ക് ചൂടാന്‍
മരണം നിശ്ചയം നിശ്ചയമെങ്കിലും
നഞ്ചിന്‍ രുചിക്കായ് തപിക്കയാണെന്‍ മനം..
ഒരു നോക്ക് കാണുവാന്‍ ഒരു വാക്ക് കേള്‍ക്കുവാന്‍
കൊതിയൂറും നെഞ്ചിലെ നീറുന്ന വേദന
നിന്നിലേക്കൂഷ്മള വാക്കയോഴുക്കവേ
ശോകാഗ്നിഎത്തിപ്പിടിച്ചു വിഴുങ്ങിയീ
പാവം പഥിതന്‍റെ തൂലികത്തുമ്പിനെ..
ആനന്ദമാത്രയിലരുതാത്ത വേദന
അശ്രു ബിന്ദുക്കളില്‍ ശോണ മുദ്ര
മന്ദസ്മേരങ്ങളില്‍ മാന്ത്രിക വശ്യത
മഞ്ജീര ധ്വനികളില്‍ മായാത്ത കുടിലത!!
ശാന്തമായ് വന്നോരാലാപന സീമയില്‍
ശോകം മറന്നു ഞാനാടിടട്ടെ..
പഞ്ചഭൂതങ്ങള്‍ വിഘടിച്ചു നിന്നെന്‍റെ
പഞ്ചെന്ദ്രിയങ്ങള്‍ ക്രിയ മറന്നു ...
നെഞ്ചകം പൊട്ടിതളര്‍ന്നു വീണീടവേ
ദുഖമില്ലായശ്രുബിന്ദുവില്ല
ആത്മാവിനായ് മണ്ണ് തീര്‍ത്ത രൂപത്തെ
ഞാന്‍ മണ്ണിനായ് തന്നെ തിരിച്ചു നല്‍കി ..
ശാന്തനായ് ഉല്ലാസ ചിത്തനായ്
പോകുന്നു ശോകം നിറഞ്ഞ കുടമിറക്കാന്‍
ഇല്ല ഞാനിങ്ങോട്ടിനിയില്ലോരിക്കലും
ദുഖത്തിന്‍ പാത്രം തിരിച്ചെടുക്കാന്‍...!!!
കടപ്പാട്: ഗുണാജി .......!!!
Subscribe to:
Post Comments (Atom)
ഹ ഹ ഇതു ശരിക്കും ഒരു വേറിട്ട അല്മാഹത്യാ ശ്രമം ആണ്..ഇതു കണ്ടപ്പോള്‍ പഴയ ഒരു സംഭവം ഓര്മ വന്നു.. ഞങളുടെ സ്കൂള്‍ ലെ ഒരു ആണ്‍കുട്ടി അത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു...അപ്പോളും അവന് ഒരു ചിന്ത ഉണ്ടായിരുന്നു. ശവപെട്ടിയില്‍ നല്ല സുന്ദരനായി കിടക്കണം...അവസാനം അവന്‍ ആസിഡ് കുടിച്ചു മരിക്കാന്‍ തീരുമാനിച്ചു...എന്നാല്‍ അവന്റെ വാ പൊള്ളാതിരിക്കാന്‍ പാവം ചോര്‍പ്പ് വായില്‍ വെച്ചു ആസിഡ് കുടിച്ചു...മരിക്കുകയും ചയ്തു.. പാവം R.I.P brother.
ReplyDeletevattaanalleee?
ReplyDelete