Friday, February 11, 2011

VALANTINES DAY ' വാട്ട് ആന്‍ ഐഡിയ സാര്‍ ജീ 'ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്.

ഇതൊക്കെ ചരിത്രം....
ഈ സംഭവങ്ങള്‍ക്കിപ്പുറം രണ്ടായിരാമാണ്ടില്‍ ഒരു വാലന്റൈന്‍സ് ഡേ നടന്നു ..
അതാണ്‌ മക്കളെ വാലന്റൈന്‍സ് ഡേ.
ഞാന് കോളേജില്‍ ജോയിന്‍ ചെയ്ത കാലം .. ഫസ്റ്റ് ഇയറിലെ ഒന്നും തെരിയാത്ത ഉണ്ണാവാവയായി അഭിനയിച്ച് സീനിയേഴ്സിന്‍റെ റാഗ്ഗിങ്ങില്‍ നിന്നും രക്ഷപെടാന്‍ നന്നേ കഷ്ട്ടപ്പെട്ടിരുന്നു ഞാന് ‍..
''ആപ്പിള്‍ തോട്ടത്തിന്‍റെ ഒത്ത നടുക്ക് കൊണ്ട് നിര്‍ത്തിയിട്ട് ഒരെണ്ണം പോലും പറിച്ചു പോകരുത്'' എന്ന് പറഞ്ഞ അവസ്ഥയായിരുന്നു എനിക്കപ്പോള്‍...
കോളേജില്‍ എവിടെത്തിരിഞ്ഞു നോക്കിയാലും കളറുകള്‍ മാത്രം... പക്ഷെ ഒരെണ്ണത്തിനെപ്പോലും നേരെ നോക്കാന്‍ അനുവാദമില്ല....
നേഴ്സിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ പെണ്ണ്ങ്ങളെക്കാള്‍ ഫാര്‍മസിയിലെ പെണ്ണ്ങ്ങള്‍ക്കാണ് ഗ്ലാമര്‍ കൂടുതലെന്ന് ആദ്യത്തെ ഒരു മാസം കൊണ്ട് ഞാന്‍ തിരിച്ചറിഞ്ഞു... (മുറ്റത്തെ മുല്ലയ്ക്ക് അന്നും മണം ഇല്ലായിരുന്നു.. ... )

കോളേജില്‍ രണ്ടാം ദിവസം.. പുറത്ത് നല്ല മഴയും തണുത്ത കാറ്റും...
മൂത്രമൊഴിക്കുക എന്ന വികാരത്തിന് ഇന്ത്യന്‍ ഭരണഘടന വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലാത്തത് കൊണ്ട് അനാട്ടമി മാഡത്തോട് പെര്‍മിഷന്‍ മേടിച്ചു ഞാന്‍ നേരെ ടോയിലെറ്റിലേക്ക് ഓടി...
ആഹാ.. ഇതാണ് ബോയ്സിന്റെ ടിപ്പിക്കല്‍ ടോയിലെറ്റ് ...
തുരുമ്പെടുത്ത ഒരു ഇരുമ്പ് ഡോര്‍ . അതില്‍ ഇഷ്ട്ടിക കൊണ്ട് വരച്ച ഒരു തലയോട്ടിയുടെ പടം .... കൂടെ ഒരു ക്യാപ്ഷനും '' ദി place where v get final satisfaction''
ഹയ്യോ... കറക്ടാ സോല്ലീട്ടെ....
ഇതിലും വലിയ ഒരു സാറ്റിസ്ഫാക്ഷന്‍ വേറെയേതാ ഉള്ളത്...
അകത്ത് പൊട്ടിച്ചിരികളും അടക്കിപ്പിടിച്ച തമിഴ് സ്വരങ്ങളും കേള്‍ക്കാം...
മസില് പിടിച്ചു നിന്നിട്ട് കാര്യമില്ല എന്നെനിക്കു മനസ്സിലായി .. ആവശ്യം എന്റെതാണല്ലോ...
ഞാന്‍ മെല്ലെ വാതില്‍ തള്ളിത്തുറന്നു...
ഇടതുകാല്‍ വച്ച് അകത്ത് കയറി... അകം മുഴുവന്‍ ചെളിഞ്ഞു കിടക്കുകയാണ്... ഒരു മൂലയ്ക്ക് കൊറേ അണ്ണന്മാര്‍ പാന്‍പരാഗും ഹാന്‍സും പങ്കിട്ടു ചവയ്ക്കുന്നു.. ഞാന്‍ കയറിയതും എല്ലാം നിശബ്ദം ..
ഘടാഘടിയന്മാരായ അഞ്ചാറെണ്ണം എന്‍റെ നേര്‍ക്ക്‌ നടന്നടുത്തു...
''ഏന്‍ ഡാ ... ഫസ്റ്റ് ഇയറാ?
ഞാന്‍: ഹ്ഉം..
ഫസ്റ്റ് ഡേയിലെ കട്ടടിച്ചു വന്നിട്ടിയാ?
ഞാന്‍: അണ്ണാ ഞാന്‍ ഒന്നു മൂത്രമൊഴിക്കാന്‍ ....???
അണ്ണനാ... ആരുടെ അണ്ണന്‍... ? സീനിയറെന്ന് കൂപ്പിട്രാ...
ഞാന്‍: ഓക്കേ സീനിയര്‍ .. ഇനി അങ്ങനെ ചെയ്യാമെ..
ഓക്കേ ഇപ്പോ തല്ക്കാലത്തെയ്ക്ക് ഒരു പത്ത് സല്യൂട്ട് അടിച്ചേ നോക്കട്ടെ...
സീനിയര്‍ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ....
കാലു പൊക്കി ഒരു സല്യൂട്ടടിച്ചാല്‍ എന്‍റെ ബ്ലാഡര്‍ പൊട്ടിത്തെറിക്കും...
അത്രയ്ക്ക് മുട്ടുന്നുണ്ട് സീനിയര്‍ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ...
അടിയെടാ സല്യൂട്ട് ...
എന്ന് പറഞ്ഞ് എന്‍റെ മുതുകിന് ഒരു ഒന്നൊന്നര അടിയോരെണ്ണം ഒരുത്തന്‍റെ വക...
അഞ്ചു മിനിട്ടിനുള്ളില്‍ തമിഴിലെ ഒട്ടു മിക്ക തെറികളും ഞാന്‍ കാണാപ്പാഠം പഠിച്ചു...
ദേഹത്ത് തൊട്ടവന്‍റെ ഐഡി കാര്‍ഡ് ഞാന്‍ നോട്ട് ചെയ്തു..
. M.A. GUNASHEKHAR, 1998-2000 BATCH. D.pharm.
കൊണശേഖരാ ... കുംബ്ലൂസ് മോനെ ... നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്രാ 'എട്ടിന്‍റെ പണി..'


കാലം കുറെ കടന്നു പോയി... എല്ലാവരും എല്ലാം മറന്നു .. നല്ല സുഹൃത്തുക്കളായി... കൊണശേഖരന്‍ എന്‍റെ തോളില്‍ കയ്യിട്ടു സംസാരിക്കാന്‍ തുടങ്ങി... പക്ഷെ തിരിച്ചൊരു പണി കൊടുക്കാതെ എന്‍റെ മനസ്സിലെ കലിപ്പ് തീരത്തില്ലല്ലോ...
ഗുണശേഖരന് വേണ്ടി ബൈബിളിലെ ഒരു വാചകം ഞാന്‍ മനസ്സില്‍ കുറിച്ചിട്ടിരുന്നു...
'' നീ കഴുകനെപ്പോലെ ചിറകടിച്ചുയര്‍ന്നാലും .., നിന്നെ ഞാന്‍ താഴെയിറക്കും... ''
പതിവ് പോലെ ആ വര്‍ഷവും ഫെബ്രുവരി പതിനാല് വന്നു .
ഒരു മാതിരിപ്പെട്ട എല്ലാ ലൈനുകളും പൂവണിയിക്കാന്‍ ക്ലോഡിയസ് ചക്രവര്‍ത്തി ആയിട്ട് ഉണ്ടാക്കി വച്ച ഒരു സുദിനമാണല്ലോ അത്..
ഞാനൊക്കെ ഒരു ലൈന്‍ പോലുമില്ലാതെ ലത് പോയ അണ്ണാനെ പോലെ കട്ടന്‍ ബീഡിയും വലിച്ചിരിക്കുമ്പോള്‍ എന്‍റെ റൂമിലേക്ക്‌ കൊനഷേകരന്‍ കയറിവരുന്നു... കയ്യിലൊരു പൊതി...
തമ്പീ... അണ്ണനുക്ക് ഒരു ഹെല്പ് പണ്ണണം ..(ഹും.. അണ്ണന്‍ ... അവന്‍റെ കു....കു .. കു... കു... കുഞ്ഞു കളി ഞാന്‍ മാറ്റിക്കൊടുക്കുന്നുണ്ട്... .. ... )
നാളേയ്ക്കു വാലന്റൈന്‍സ് ഡേ അല്ലെയാ .
ഇന്ത ഗിഫ്റ്റ് നീ ഫസ്റ്റ് ഇയറിലെ സൌമ്യാവുക്ക് കൊടുക്കണം...
''അയ്യടാ... കണ്ടാലും മതി.. ബെസ്റ്റ് കോമ്പിനേഷന്‍... ഇവനും സൌമ്യയും കൂടി നിന്നാല്‍ നിലവിളക്കിന്റെ അരികില്‍ കരിവിളക്ക് വച്ചത് പോലുണ്ടാവും...''
ഞാന്‍: അണ്ണാ നമ്മ ഫ്രെണ്ട്ഷിപ്പ് ഒക്കെ ഓക്കേ താന്‍...
...ന്നാലും ഈ ഹംസപ്പണി ചെയ്യാന്‍ എന്നെ കിട്ടൂല്ല... വെരി സോറി ഡിയര്‍...
(പെട്ടെന്ന് എന്‍റെ കുരുട്ടുബുദ്ധി ജീവന്‍ കൊണ്ടു... വാട്ട് ആന്‍ ഐഡിയാ സാര്‍ ജീ...
കൊണശേകരനുള്ള പണി അവന്‍ തന്നെ കൊണ്ടു തരുമ്പോള്‍ തട്ടിക്കളയല്ലേ നവീന്‍ കുട്ടാ..)
അണ്ണാ ഓക്കേ... ഇപ്രാവശ്യം ഞാന്‍ കൊടുക്കാം പക്ഷെ ഇനിയെന്നോട് പറയരുത്...
ഓക്കേ ഡാ.. നീ തങ്കം ഡാ...
(ഹും തങ്കം പൊന്ന് അതൊക്കെ നീ വഴിയെ അറിഞ്ഞോളും മോനെ.. )
ആ രാത്രി ഞാന്‍ ആ പൊതിയഴിച്ചു .
അടേങ്കപ്പാ...
ചില്ലില്‍ തീര്‍ത്ത ഒരു താജ്മഹലിന്‍റെ രൂപം...
കൂടെ ഒരു റോസാപ്പൂവും ..
അടിയിലായി ലോക്കല്‍ തേര്‍ഡ് റേറ്റ് കാമുകന്മാരുടെ സ്ഥിരം ഡയലോഗും 'ഐ ലവ് യൂ''
ആ തജ്മഹല്‍ ഞാനെടുത്തു ഞങ്ങടെ ഷോ കേസില്‍ വച്ചു...
ഹാ .. എത്ര മനോഹരം...
ഇപ്പൊ റോസാപ്പൂ മാത്രമായി പെട്ടിയില്‍...
അത് മാത്രം കൊടുക്കുന്നത് മോശമല്ലേ... റൂമില്‍ മൊത്തം തപ്പി കൊടുക്കാന്‍ പറ്റിയ ഒന്നും കാണുന്നില്ല...
പെട്ടെന്ന് സനൂപ്‌ അലക്കാനായി ഒരു മൂലയ്ക്ക് കൂട്ടിയിട്ടിരുന്ന തുണികളുടെ കൂട്ടത്തില്‍ GRS എന്ന് പേരുള്ള ഒരു 'ഷഡ്ജം ' എന്‍റെ ശ്രദ്ദയില്‍ പെട്ടു.. സനൂപ്‌ രണ്ടു ദിവസം ...... ഇട്ടില്ലേലും വേണ്ടില്ല .
സൌമ്യക്ക്‌ ഗിഫ്റ്റ് എങ്ങനേലും കൊടുക്കണം എന്ന വാശിയിലായിരുന്നു ഞാന്‍...
എല്ലാം പാക്ക് ചെയ്ത് വര്‍ണക്കടലാസ്സില്‍ പൊതിഞ്ഞ് .. ആരും അറിയാതെ ''ഗിഫ്റ്റ്'' സൗമ്യയുടെ മേശപ്പുറത്തു വന്നു... ഒരു തെളിവും ബാക്കിയില്ല ...
ടു ഡിയര്‍ സൌമ്യ... ഫ്രം യുവര്‍ വാലന്റൈന്‍ ...
എല്ലാം ശുഭം..
.
.
.
.
.
(പിന്നീട് സോമ്യെടെ ആങ്ങളമാര്‍ ഒരു ടാറ്റ സുമോയില്‍ വന്നെന്നോ , കൊണസേഖരനെ തല്ലിയെന്നോ ഒക്കെ പറയുന്നത് കേട്ടു. എന്താ സംഭവിച്ചതെന്ന് ആര്‍ക്കറിയാം.. .. )

ഏതായാലും ആ സംഭവത്തോട് കൂടെ എനിക്ക് ഒരു ശത്രുവിനെയും കൂടി കിട്ടി... അത് ഇതിലും വലിയ കൊട്ടേഷന്‍ കഥകളാ... അത് പിന്നെപറയാം....

എന്തായാലും സൗമ്യ ഇപ്പൊ ന്യൂസിലാണ്ടില്‍ സുഖമായിരിക്കുന്നു .
മൂന്നു വയസ്സായ ഒരു മോളുണ്ട്... പേര് ഏയ്ഞ്ജലിന്‍ ....]\


ഈ കൊനശേഖരന്റെ യഥാര്‍ത്ഥ പേരും വിശദ വിവരങ്ങളും അന്വേഷിച്ചു പൂര്‍വ്വ വിദ്യാര്തികളായ ആരും എന്നെ സമീപിക്കരുത്... എന്നെ കൊന്നാലും ഞാന്‍ പറയില്ല...

Download: eType.com/f.php

6 comments:

 1. Konashakarana vellum gunavana nenakku namovakam

  ReplyDelete
 2. ha ha ha..kollaaam naveen....kalakkeettundu....

  ReplyDelete
 3. എടാ ദുഷ്ടാ,(അതിലും നന്നായി എന്ത് വിളിക്കും)..ഇനി പാണ്ടി നാട്ടില്‍ പോകുമ്പോള്‍ ഷേപ്പ് മാറ്റി പോകണം...അല്ലേല്‍ പിന്നെ ഞാന്‍ ഒക്കെ എന്ത് വായിച്ചു ചിരിക്കും?

  ReplyDelete
 4. chettayie,
  aa konashekarante kayyeenn ethrannam kitti

  ReplyDelete
 5. കോണശേഖരനെക്കാളും കൊനഷ്ടു നവീന്റെ കൈവശം ഉണ്ടെന്നുള്ളത് പിടികിട്ടി..ഷഡ്ജം നഷ്ടപ്പെട്ടവന്‍ ശത്രുവുമായി, അല്ലെ?

  ReplyDelete
 6. shadjam kodutavar vereyum unduu....

  ReplyDelete