Thursday, April 19, 2012

യാഹൂ എൽദോസ് ഈസ് ബാക്ക് ...!!!


കോതമംഗലത്തും മൂവാറ്റുപുഴയിലും  എത്ര എൽദോസുമാരുണ്ട് എന്നത് പരിപ്പുവടയ്ക്കകത്ത് എത്ര പരിപ്പുകളുണ്ട് എന്ന ചോദ്യത്തോളം ബാലിശമാണ്. പ്രസ്തുത സ്ഥലങ്ങളിലെ പത്തു വീടുകളെടുത്താൽ അവയിൽ രണ്ടിൽ കുറയാത്ത വീടുകളിലെങ്കിലും എൽദോസ് എന്ന പേരുകാർ ഉണ്ടെന്നിരിക്കെ മൂവാറ്റുപുഴയിലെയും പരസരപ്രദേശങ്ങളിലേയും എൽദോസുമാരുടെ സെൻസസ് എടുക്കുക എന്നത് ഒഴിച്ചു വച്ച പെഗ്ഗിൽ നിന്നു സോഡ വേർതിരിക്കുന്നതിനെക്കാൾ ശ്രമകരമാണ്. മൂവാറ്റുപുഴ താലൂക്കിലെ ശരാശരി മലയാളികളെല്ലാം ഇതൊരു ആഗൊള പ്രശ്നമായി കാണാതെ ജെസ്റ്റ് കരിങ്ങാലി വെള്ളം കുടിക്കുന്ന ലാഘവത്തോടെ കൂളായി സോൾവ് ചെയ്യുന്നത് കണ്ട് വണ്ടർ അടിച്ചു  നിന്ന ഒരു സാദാ കണയന്നൂർ താലൂക്കുകാരനായ ഞാൻ ആദ്യമായി ഒരു എൽദോസിനെ  പരിചയപ്പെട്ട ഒരു കഥനകഥയാണിത്...



ഇവൻ എന്റെ കൂടെ പ‌‌‌‌ടിച്ചിട്ടില്ല, ഒരുമിച്ചു കളിച്ചിട്ടില്ല... എന്തിന് ചന്തയിൽ വച്ചു പൊലും ഞാനീ മൊതലിനെ കണ്ടിട്ടില്ല... അപ്പൊ പിന്നെ വല്ലിടത്തും കിടന്നു കിട്ടിയതാണോ എന്നു നിങ്ങൾ ചോദിക്കും... സത്യം അതാണ്, എനിക്കു കിടന്നു കിട്ടിയതാ...''ട്രിച്ചി സേ കൊച്ചിൻ ജാനേ വാലി റ്റീ ഗാർഡൻ എക്സ്പ്രെസ്സിന്റെ'' ബെർത്തിൽ കിടന്നാണ് ഈ ഐറ്റത്തിനെ എനിക്കു കിട്ടുന്നത്..



 ബൈ ദ ബൈ ..., കോയമ്പത്തൂര് നെഴ്സിങ് പടിക്കുന്ന കാലം.. രണ്ടാഴ്ച്ചയിൽ കൂടുതലെങ്ങാനും  വീട്ടിൽ പോകാതെയിരുന്നാൽ  ഉറക്കത്തിൽ നെഞ്ചത്തടിച്ച് ‘എനിക്കിപ്പൊ മമ്മിയെക്കാണണം ‘ എന്നു ചുമ്മാ വിളിചു കൂവുന്ന ഒരു മാതിരി  വ്രിത്തി കെട്ട  സ്വഭാവം ഉണ്ടായിരുന്ന ഒരു പച്ചപ്പാവമായിരുന്നു ഞാൻ (അമ്മച്ച്യാണേ) . സോ  മിക്കവാറും വെള്ളിയാഴ്ചകളിൽ  ഒരു ജീൻസിനകത്തു കയറിയിരുന്ന് റെയിൽ മാർഗ്ഗം  ഭവനസന്ദർശനം നടത്തുന്നത് മ്മടെ റൊട്ടീൻ വർക്ക് ആയിത്തീർന്നു... റ്റീ ഗാർഡൻ കോയമ്പത്തൂര് വരുമ്പൊ രാത്രി പന്ത്രണ്ടര കഴിയും. ഏകദേശം ഒൻപതു മണിയോടു കൂടി റെയിൽവെ സ്റ്റേഷനിലെത്തിയാൽ പിന്നെ നമുക്ക് രണ്ട് ഒപ്ഷനുകളുണ്ട് ഒന്നുകിൽ പ്ലാറ്റ്ഫോമിൽ പോയിരുന്നു കൊതുകുകടി കൊള്ളാം അല്ലെങ്കിൽ തൊട്ടടുത്തുള്ള റോയൽ തിയേറ്ററിൽ പോയി റ്റിക്കറ്റെടുത്ത് മൂട്ട കടി കൊള്ളാം...രണ്ടായാലും നമുക്ക് ചോരയാണ് നഷ്ട്ടം...
റൂമിന്റെ മുന്നിലെ ബസ്റ്റോപ്പിൽ നിന്നും മൂന്നു രൂപാ റ്റിക്കറ്റെടുത്ത് സൈഡ് സീറ്റിലിരുന്നു. ബസ് റോയൽ തീയേറ്ററിനു മുന്നിലെത്തി.നടുറോട്ടിൽ കമലഹാസൻ ബൈസെപ്സ് കാണിച്ചു നിൽക്കുന്ന കട്ടൌട്ട് ഒരെണ്ണം... വേറെയൊന്നും ചിന്തിച്ചില്ല. ഓടുന്ന ബസീന്ന് വാണം പോലെ  ചാടിയിറങ്ങി നേരെ ക്യൂവിൽ കേറി നിന്നു...(നാൻ വന്ത് ഒരു ക്രോണിക്ക് കമൽ രസികൻ) റിലീസ് കഴിഞ്ഞ് ഒരാഴ്ച ആയിട്ടും തിരക്കിനു മാത്രം കുറവൊന്നും ഇല്ല....


ഒരു വിധം ക്യൂവിന്റെ നടുവിൽ എത്തിപ്പെട്ടു.പുട്ടുകുറ്റിക്കകത്തെ തേങ്ങാപ്പീരയുടെയൊക്കെ ബുദ്ധിമുട്ട് ഞാൻ ശരിക്കും മനസിലാക്കുന്നത് അന്നാണ്.ഫ്രണ്ടീന്നും ബാക്കീന്നും ഒരു പോലെ സമ്മർദ്ദമുണ്ടായാൽ സെന്ററിൽ നിൽക്കുന്ന ഒബ്ജെക്റ്റ് അതിന്റെ പ്രതലത്തിൽ നിന്നും വഴിമാറി മറ്റൊരു പ്രതലത്തിൽ എത്തിച്ചേരുമെന്ന ആർക്കമെഡീസ് തത്വം ഞാനന്ന് പൊളിച്ചെഴുതി. മുന്നിൽ ഒരു ലക്ഷ്യമുണ്ടെങ്കിൽ എത്രയൊക്കെ സമ്മർദ്ദമുണ്ടായാലും സെന്റെർ ഓഫ് ഒബ്ജെക്റ്റിന്റെ വികാരം ശ്വാസമ്മുട്ടൽ മാത്രമായിരിക്കും എന്നെനിക്കു മനസിലായ സുദിനമായിരുന്നു അത്.... ഓർക്കുമ്പൊ ഇപ്പഴും നടുവിനു വേദനയാ.... ഹാവൂ.... ഹമ്മച്ചീ....



അങ്ങനെ മേൽ‌പ്പറഞ്ഞ പീഡാനുഭവങ്ങളൊക്കെ ഡീൽ ചെയ്തു കൊണ്ട് ക്യൂവിൽ നിൽക്കുമ്പോഴാണ്
സൈഡീന്ന്

 ‘അണ്ണാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ...’ ന്ന് ഒരു വിളി...



ചില്ലറ ഒന്നുമില്ല പോഡെയ്...

 അണ്ണാ അദല്ല....

 അണ്ണാ ഏദല്ല?

 അണ്ണെയ് ഒരു ഉപകാരം ചെയ്യുവൊ?


ച്ചെയ്... വാട്ട് ദ ഹെൽ ആർ യു ടോക്കിങ്....
തമിഴമ്മാരൊക്കെ ബിസിനസ് പടിച്ചു പോയി...
ദേ.. ഇപ്പൊ തെണ്ടുന്നതു വരെ മലയാളത്തിലാ....
മുരുഹാ‍ാ‍ാ‍ാ‍ാ...... കാപ്പാത്തുങ്കൊ...


അതിരിക്കട്ടെ.., തമ്പി ഇന്നു കാർഡ് കൊണ്ടുവന്നില്ലേ?

കാർഡോ?

ഊം... സാധാരണ പിച്ചക്കാരെല്ലാം ‘എന്റെ അച്ചൻ ‘ഒരുലോറി‘ ഡ്രൈവറായിരുന്നു,ഒരിക്കൽ അമ്മ സവോള അരിഞ്ഞു കൊണ്ടിരിക്കെ ചെറു വിരലൊന്നു മുറിഞ്ഞതിൽ പിന്നെ  അച്ചന്  ലോറി ഓടിക്കാനാവാതെ ഇപ്പൊ  കെ എസ് ആർ റ്റി സിയുടെ ഡ്രൈവർമ്മാർക്കുള്ള പി എസ് സി ടെസ്റ്റ് എഴുതിയിരിക്കുന്നതിൽ മനം നൊന്ത് മൂന്നാമത്തെ പെങൾ നാലാമതും ഗർഭിണിയായി...  ആകെയുള്ള മൂന്നളിയന്മാരും ഗൾഫിലായതിനാൽ ഈ വലിയ കുടുംബത്തിനു വേണ്ട ബസ്മതി റൈസ് വാങ്ങുന്ന ഫാരിച്ച ഉത്തരാവാദിത്വം ഇപ്പൊ എന്റെ നെഞ്ചത്താണ്.. സൊ ആസ് സൂൺ ആസ് പോസ്സിബിൾ എന്തെങ്കിലും തന്ന് സഹായിച്ച് ഒരു കുടുംബത്തെ മുഴുവനായി ആത്മഹത്യയിൽ നിന്ന് കരകയറ്റണമേയെന്ന് വിനയകുനയനായി അപേക്ഷിക്കുന്നു’‘
ഈ സൈസ് ഡയലോഗുകൾ ഒന്നും ഇല്ലയോ ഭിക്ഷക്കാരാ?


ചേട്ടാ ശവത്തിൽ കുത്തരുത്...ഒരു ടിക്കറ്റ് എടുത്തു തരാൻ പറ്റുവൊ?
ലവൻ അൻപതിന്റെ നോട്ടൊരെണ്ണം നീട്ടി...


വൌ...  മലയാളിയായിരുന്നൊ?
എന്നിലെ സഹായമനസ്ക്കൻ എതാണ്ടൊക്കെ കുടഞ്ഞെഴുന്നേറ്റു...
അൻപതിന്റെ നോട്ട് ഞാൻ മേടിച്ചു.
എന്നിട്ടു ആ മൊതലിനെ  അടി മുടിയൊന്നു നോക്കി....
ഒരു തൊണ്ണൂറ് കിലോയിൽ കുറയാത്ത ശരീര ഭാരം.
ജീൻസിന്റെ സൈസ് 38 ൽ കുറയില്ല...
ആ അവൻ എന്നെ ‘ചേട്ടാ‘ന്ന്......
കളിയാക്കുന്നതിനുമില്ലേഡേയ് ഒരു ന്യായം?
എന്റെ അന്നത്തെ വേസ്റ്റ് സൈസ് കേവലം 28 ഉം ഭാരം ഹാഫ് സെഞ്ച്വറിയുമായിരുന്നു എന്നോർക്കണം....


    റ്റിക്കറ്റെടുത്ത ശേഷം ലവൻ ലവന്റെ വഴിക്കും ഞാൻ എന്റെ വഴിക്കും പോയി...


സിൽമ തുടങ്ങി...
‘കടവുൾ പാതി മിറുഗം പാതി... കലൈന്ത് സേർന്ത കടവുൾ ഞാൻ....  ‘’

വൌ.... സെക്സി സോങ്ങ്...കൂടെ ഉലകനായകന്റെ  മ്യൂസിക് വിത്ത് ബോഡി മസിൽ ഷോയും.....
പടം നന്നായി ബോധിച്ചിരിക്കുണൂ...
പടം വിട്ടപ്പൊ മണി പന്ത്രണ്ട് കഴിഞ്ഞു ...റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്ന ഒരു കുറുക്കു വഴിയുണ്ട്.. തമിഴ്നാട്ടിലെ എല്ലാ കുറുക്കു വഴികളിലെയും പോലെ മൂത്രനിബിഡമായിരുന്നു... ആ വഴിയും....
ചാടിയോടി പ്ലാറ്ഫോമിലെത്തിയപ്പോഴെക്കും ഞാനൊരു ഫോമിലായി...
കറക്റ്റ് റ്റൈമിങ് ആണ്.. മൈക്കിൽ വിളിച്ചു പറയുന്ന ചേച്ചി കട തുറന്ന് പരിപാടി തുടങ്ങി...
‘’പയനികളിൻ കനിവാന ഗവനത്തുക്ക്.. വണ്ടി എൺ 2204 ട്രിച്ചിയിലിരുന്ത് കൊച്ചി വരെ പോഹും റ്റീ ഗാർഡൻ എക്സ്പ്രെസ് ഇന്നും സില നേരങ്കൾക്കുൾ എത്തിസ്സേരുമെന്നു എതിർപാക്കപ്പെടുകിറത്....’‘
യാത്രിയൊം ക്രിപയാ ധ്യാൻ കീജിയെ... ട്രിച്ചി സെ കൊച്ചിൻ ജാനെ വാലി റ്റീ ഗാർഡൻ എക്സ്പ്രെസ് ഒന്നാം നമ്പർ പ്ലാറ്റ്ഫോം മെ വന്നു കിടക്കുന്നു... (ഹിന്ദി പറയുന്ന പെൺപിള്ളെരെ പണ്ടേ എനിക്കു കണ്ടൂടാ)

ട്രെയിൻ നിർത്തുന്നതിനു മുന്നെ നമ്മൾ ചാടിക്കേറി.പ്രത്യേകിച്ച് ഒരുപകാരവുമുണ്ടായിട്ടല്ല... റ്റീ ഗാർഡനിലെ ജനറൽ കമ്പാർട്ട്മെന്റ്റിൽ കാലു കുത്താൻ പോലും ഇടം ഉണ്ടാവില്ലെന്നുള്ളത് ഏതു പൊട്ടനും അറിയാവുന്ന കാര്യമാണ്. ഇതറിഞ്ഞിട്ടും ചാടിക്കയറണമെങ്കിൽ രണ്ടിൽ കുറയാത്ത സുന്ദരിമാർ ആ കമ്പാർട്ട്മെന്റ്റിൽ ഉണ്ടാവണം... ച്ചെയ്... വായ്നോക്കാനൊന്നുമല്ലാട്ടോ... ആ മുല്ലപ്പൂവിന്റെ മണമടിച്ച് ഇരിക്കുമ്പോ ഒരു ബല്ലാത്ത നൊസ്റ്റാൾജിയ ആണേ...
ഒരു ബർത്തിൽ ഒരു തമിഴൻ കിടന്നുറങ്ങുന്നു... ജെസ്റ്റ് ഓപ്പൊസിറ്റ് രണ്ട് ബാഗുകൾ നിരത്തി വച്ചിരിക്കുന്നു...
എന്റെ തോളത്ത് കിടന്നിരുന്ന ഷോൾഡർ     ബാഗ് ആ ബെർത്തിലേക്കെറിഞ്ഞു ആദ്യം .. പിന്നെ പയ്യെ സ്വയം അങ്ങു കയറിയിരുന്ന്  ചുമ്മാ കുറെ നേരം നിർവ്രിതിയടഞ്ഞു... താഴെ ജനൽക്കമ്പിയിൽ തൂങ്ങിക്കിടന്നിരുന്ന ഒരു ചേട്ടൻ ‘എനിക്കീ  ‘പുത്തി’ നേരത്തേ തോന്നിയില്ലല്ലോ എന്നോർത്ത് സ്വയം ശപിച്ചു.. ബാഗിൽ തല വെച്ച് ഞാൻ പയ്യെ മയങ്ങിത്തുടങ്ങിയതേയുള്ളൂ... താഴെ നിന്നും മലയാളത്തിൽ ചില കൂതറ ശബ്ദങ്ങൾ..


‘’ഡോ.. അണ്ണാച്ചീ... ബെർത്തിൽ കയറി നീണ്ടു നിവർന്ന്      ഉറങ്ങുവാണോ? അതും ഞങ്ങൾ കുറെപ്പേര് ഇവിടെ നിൽക്കാൻ പോലും സ്ഥലമില്ലാതെ ബുദ്ധിമുട്ടുമ്പോൾ.... എണീക്ക്ഡോ.... ഡോ.. എണീക്കാൻ... !!!

നല്ല പരിചയമുള്ള സമുണ്ട്...  കർത്താവെ... ദേ.. കുറച്ച് മുന്നെ തീയേറ്ററിൽ വച്ച് റ്റിക്കറ്റിന് കരഞ്ഞവൻ ....
പാവം അണ്ണാച്ചിയെ എഴുന്നേൽ‌പ്പിച്ച് ലവൻ അവിടെ ചാടിക്കയറി...വൌ... വാട്ട് ആൻ ഐഡിയ സർജീ....
ഡാ... നീ...
യാ.. ഞാൻ...
നീയെന്താ ഇവ്ടെ? എങ്ങോട്ടാ?വീടെബ്ടാ? എന്തു ചെയ്യുന്നു?


എന്തൊന്നെഡെയ് ഇത്?

ചോദ്യം ഓരൊന്ന് ചോദീരെഡെയ്...

ന്റെ പേര് എൽദോസ്, വീട് മ്വാറ്റുപുഴ...

എന്തോന്ന്? മ്വാറ്റുപുഴയോ?

അങ്ങനെയൊരു സ്ഥലം എറണാകുളം ജില്ലയിൽ ഉള്ളതായി എനിക്കറിവില്ല...

ങാ... മ്വാറ്റുപുഴയേ... മ്മടെ ഗോദോങ്കലത്തിനിപ്പ്രെ....

എന്തൊന്ന് ഗോദോങ്കലമൊ?

അല്ലാ ആക്ച്ച്വലി എതാ ചേട്ടന്റെ രാജ്യം?

പിന്നെ പറഞ്ഞു വന്നപ്പൊഴാണ് സംഗതി മനസിലായത്.. കോതമംഗലത്തിനപ്പറെയുള്ള മൂവാറ്റുപുഴയാണ്  രാജാവ് ഉദ്ദേശിച്ച സ്ഥലം...


ഇപ്പൊ കോയമ്പത്തൂര് എം എസ് ഡബ്ലിയൂന് പടിക്കുന്നു...
ഒരുറക്കം കഴിഞ്ഞപ്പൊ നേരം പരപരാ വെളുത്തു..
ട്രെയിൻ ഇടപ്പള്ളി കഴിഞ്ഞു..
പച്ചാളം ഗേറ്റ് ആകുമ്പൊ സിഗ്നലിനു വേണ്ടി വണ്ടി സ്ലോ ചെയ്യും...
പെട്ടെന്ന് തൊട്ടടുത്തുള്ള കമ്പാർട്ടുമെന്റിൽ ഒരാളനക്കം...
എൽദോസ് ‘യാഹൂ‍ൂ‍ൂ‍ൂ‍ൂ’‘ എന്നൊരു സൌണ്ട് പുറപ്പെടുവിച്ച് കൊണ്ട് ആദ്യം താഴെക്കും പിന്നെ ട്രെയിനു പുറത്തെയ്ക്കും ഒറ്റച്ചാട്ടം...
 ഒന്നും പിടികിട്ടീല്ല,,,
പെട്ടെന്നു അടുത്ത കമ്പാറ്ട്ടുമെന്റിൽ നോക്കിയപ്പൊ എനിക്കും കാര്യം മനസിലായി....
സെയിം സ്റ്റെപ്സ്... യാഹൂ‍ൂ‍ൂ‍ൂ... പുറത്തെയ്ക്ക്....ഞാനും....
എല്ലാം പെട്ടന്നായിരുന്നു...
കുറച്ചു മാറി മ്മടെ യാഹൂ എൽദൊസ് നടന്നടുക്കുന്നു....
അളിയാ യാഹൂ‍ൂ.. നീയെന്തിനാ ചാടിയെ?
അതു പിന്നെ റ്റീ റ്റീ ആർ.... ടിക്കെറ്റ്.... ഞാൻ ... എട്ത്തില്ല.......മറന്നുപൊയി..

ഉവ്വ ഉവ്വ... ടിക്കറ്റെടുക്കാൻ മലന്നു പൊയി.... .

പെട്ടെന്നു ഞാൻ വികാരാധീനനായി ഇന്ഡ്യൻ റെയിൽ വേയുടെ വളർത്തച്ചനെപ്പോലെ സംസാരിക്കാൻ തുടങ്ങി...
‘നമ്മൾ റ്റിക്കെറ്റെടുക്കാതെ യാത്ര ചെയ്താൽ നഷ്ട്ടം നമ്മുടെ ഇന്ദ്യക്കാണ്?‘
അവനാണോ അതൊ എനിക്കാണൊ വട്ടായത് എന്ന സംശയഭാവത്തിൽ അവനെന്നെ ഇരുത്തിയൊന്ന് നോക്കി..

അവൻ: അപ്പൊ അളിയൻ ടിക്കെറ്റെടുത്തായിരുന്നല്ലെ?

പിന്നില്ലാതെ...
 അവന്റെ സംശയം തീർക്കാൻ എന്റെ പോക്കറ്റിൽ കിടന്ന റ്റിക്കറ്റെടുത്ത് അവന്റെ കയ്യിൽ വച്ചു കൊടുത്തു...
ഒന്നും വിശ്വാസമാകാതെ ആ ചുവന്ന റ്റിക്കറ്റ് അവൻ വിടർത്തി വായിച്ചു....
റോയൽ സിനിമ
കൊയമ്പത്തൂർ -14
ഡീലക്സ് സർക്കിൾ 30 രൂപാ..


ഹും...റ്റിക്കറ്റേ....അതും ജെനറൽ കമ്പാർട്ട്മെന്റിൽ.....  എന്റെ നല്ല പ്രായത്തിൽ എട്ത്തിട്ടില്ല .. പിന്നല്ലെ ഇപ്പൊ... എന്റെ പട്ടി എടുക്കും....


എന്നാലും MSW ന് പടിക്കുന്നവരൊക്കെ ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൽ പാവം മെയിൽ നെഴ്സുമാരുടെ കാര്യം പറയണൊ?
ഇൻഡ്യൻ റെയിൽവെയെ ഈശ്വരൻ കാക്കട്ടെ.... ആമേൻ.... !!!

6 comments:

  1. KOLLAM.....NNALUM AA PAZHAYA GUM ILLA........NINTEDUTHUNNU KURACHUDE THAMASA PRATHIKSHICHOTTE.............

    ReplyDelete
  2. അങ്ങനെ ആ സംഭവം നടന്നു... കുറെ കാലം കൂടി നവീന്‍ ഒരു നല്ല വര്‍ക്ക്‌ പോസ്റ്റ്‌ ചയ്തു...നന്നായിട്ടുണ്ട്.. എന്നാലും നിന്‍റെ പഴയ വര്‍ക്ക്‌ ന്‍റെ അത്ര മോന്ജു അങ്ങ് വരുന്നില്ല...പഴയ വര്‍ക്ക്‌ ഒക്കെ വായിച്ചു ഞാന്‍ ചിരിച്ചു ചിരിച്ചു കരഞ്ഞിട്ടുണ്ട്...പ്രതേകിച്ചു നാടകത്തില്‍ പാവാട ഇട്ടു അഭിനയിച്ചതും, ചക്കപഴം തിന്ന കഥ യും ഷട്ഗം അയച്ച കഥ യും ഒക്കെ തന്നെ വീരന്‍ ..

    ReplyDelete
  3. വെറുതായല്ല ഇന്ത്യന്‍ റെയില്‍വേ ലാഭത്തിലായത്...... ഞാനും സംഭാവനകല്‍ കൊടുത്തിടുണ്ട്......ഹഹഹഹ...ആശംസകള്‍

    ReplyDelete
  4. അടിപൊളി മച്ചൂ....

    ReplyDelete
  5. Naveen ഏതു മനോജാ കുവൈറ്റിലെ അയൽവാസി . ഞാൻ എപോഴാ ഏതൊക്കെ കണ്ടത് . നന്നായിട്ടുണ്ടെ.നല്ല jokes.
    Manoj Kuttikatt

    ReplyDelete