
കുമ്പസാരം എന്ന കൂദാശ കണ്ടു പിടിച്ചതാരാണെന്നോ അത് എന്നായിരുന്നെന്നോ ഒന്നും എനിക്കറിയില്ല... എങ്കിലും തിരുസഭയുടെ കല്‍പ്പനകള്‍ അനുസരിക്കുന്ന ഒരു ശരാശരി കത്തോലിക്കന് എന്ന നിലയില്‍ കുറഞ്ഞ പക്ഷം കൊല്ലത്തില്‍ ഒരിക്കലെങ്കിലും നിര്‍ബന്ധമായും ഞാന്‍ നടത്തിവന്നിരുന്ന ഒരു അനുഷ്ടാനമായിരുന്നു ആണ്ടു
കുമ്പസാരം അഥവാ annual confession .സാധാരണ ഗതിയില്‍ ഒരുമാതിരിപ്പെട്ട ഉടായിപ്പ് ക്രിസ്ത്യാനികളെല്ലാം ഈ കൃത്യം നടത്തുന്നത് പെസഹാക്കാലത്താണെങ്കിലും എന്റെ ഒരു നടപ്പുവശവും ഇരുപ്പു വശവും വച്ച് നമ്മള് സെലക്ട് ചെയ്തത് ക്രിസ്മസ് കാലമാണ്... അത് കൊണ്ട് രണ്ടുണ്ട് ഗുണം, ന്യൂ ഇയറിനു പിന്നെ വേറെ കുമ്പസാരിക്കേണ്ട ആവശ്യകത ഉദിക്കുന്നില്ല....
ഇപ്പറഞ്ഞതൊക്കെ ഒരു അഞ്ചാറു കൊല്ലം മുമ്പുള്ള ആചാരാനുഷ്ടാനങ്ങളാണ്... പിന്നീടിങ്ങോട്ട് നാട്ടിലുള്ള എല്ലാ യുവാക്കളെയും പോലെ ഞാനും വ്യത്യസ്തമായി ചിന്തിച്ചു തുടങ്ങി.... എപ്പോഴും ചെന്ന് കുമ്പസാരിച്ച് ക്യൂവിന്റെ നീളം കൂട്ടുന്നതില്‍ ഒരര്‍ത്ഥവും ഇല്ലെന്ന് സാമാന്യ ബുദ്ധിയില്‍ ഞാനും ചിന്തിച്ചു... (
ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ഇപ്പൊ എന്റെ പ്രായം ഇതാണ് എല്ലാത്തിനെയും എതിര്‍ക്കുന്ന ചോരത്തിളപ്പുള്ള യൌവ്വനം , ഇതൊന്നും വായിച്ചു ആരും ഉപദേശിക്കാന്‍ വന്നേക്കരുത്... ഞാന്‍ നന്നാവും ഒരു രണ്ടു മൂന്നു കൊല്ലം കൂടി കഴിഞ്ഞോട്ടെ... )
ചുരുക്കിപ്പറഞ്ഞാല്‍ കുമ്പസാരിച്ചിട്ട് ഇപ്പൊ കൊല്ലം നാല് കഴിഞ്ഞു. ഈ വിവരമെങ്ങാനും വികാരിയച്ചനറിഞ്ഞാല്‍ കുമ്പസാരക്കൂട്ടീന്ന് ഇറങ്ങി വന്ന് കാലു മടക്കി തോഴിക്കുവേ ഉള്ളൂ... ഇനിയിപ്പോ എന്തോന്ന് ചെയ്യാന്‍.... മര്യാദയ്ക്ക് കഴിഞ്ഞതിന്റെ മുമ്പത്തെ ക്രിസ്മസ്സിന് കുമ്പസാരിക്കാന്‍ ഞാന്‍ ക്യൂവില്‍ കയറി നിന്നതാ... അപ്പൊ പണ്ടാരം പിടിക്കാന്‍ നാട്ടീന്നൊരു ബ്രോക്കര്‍ ഫോണില്‍ വിളിച്ചിരിക്കുന്നു ' അരയങ്കാവില്‍ ചുളുവിലയ്ക്ക് ഒരു വീടും സ്ഥലവും വില്‍പ്പനയ്ക്ക്... എങ്ങനാ നവീനെ നോക്കുന്നോന്ന്... ''
എന്നാപ്പിന്നെ ആ സ്ഥലം കൂടി എടുത്ത് 'മറിച്ചിട്ട്' ആ പാപം കൂടി ചേര്‍ത്ത് പിന്നെ കുമ്പസാരിക്കാം എന്നൊരു ബോധോദയം എനിക്കുണ്ടായി... അന്ന് പോന്നതാ കുമ്പസാരക്കൂടിന്റെ സൈഡീന്ന് , പിന്നെ കുര്‍ബാനയ്ക്ക് പോകുമ്പോള്‍ പോലും ആ ഏരിയയിലേക്ക് പോയിട്ടില്ല...
എന്റെ പിഴ... എന്റെ പിഴ.... എന്റെ വലിയ പിഴ...
ഇത്രേം പിഴയോക്കെ ഏറ്റു പറയുമ്പോ നിങ്ങള്‍ വിചാരിക്കും ഞാനെന്തോ മാരക പാപം ചെയ്തിട്ടാണ് ഇവിടെ നിന്ന് ഇങ്ങനെ പ്രസംഗിക്കുന്നത് എന്ന്... നിങ്ങള്‍ക്ക് തെറ്റി...
നിങ്ങടെ പിഴ നിങ്ങടെ പിഴ നിങ്ങളുടെ വലിയ പിഴ....
ആറാം ക്ലാസ്സില്‍ പഠിക്കുമ്പോ ആദ്യകുര്‍ബാന സ്വീകരണത്തിന് ബനീഞ്ഞ സിസ്റ്റര്‍ പറഞ്ഞു തന്ന സാമ്പിള്‍ പാപങ്ങള്‍ മൂന്നാലെണ്ണമല്ലാതെ ഇന്ന് വരെ ഒരു പാപവും ഞാന്‍ ആരോടും ചെയ്തിട്ടുമില്ല കുമ്പസാരക്കൂട്ടില്‍ ചെന്ന് പറഞ്ഞിട്ടുമില്ല... (മുഖത്തൊരു തരികിട ലക്ഷണം ഉണ്ടെന്നെയുള്ളൂ... ഞാനൊരു പച്ചപ്പാവമാന്നേയ് ... )
അങ്ങനെയിരിക്കെ ശാലോം ടീവിയില്‍ ഒരച്ചന് പറയുന്നത് കേട്ടു.... '
ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന് അവളുമായി വ്യഭിചരിച്ചു കഴിഞ്ഞു എന്ന്... ''
ആ ഒരു ലൈനില്‍ വച്ച് നോക്കുകയാണെങ്കില്‍ ഫര്‍വാനിയ,അബ്ബാസിയ ഏരിയയിലുള്ള ഒരുമാതിരിപ്പെട്ട പെണ്ണുങ്ങളെയെല്ലാം ഞാന്‍ ......... ഛെ... ഞാന്‍ അതെങ്ങനെ പറയും.... മ്ലേച്ചം... !!!(ഓള് ഇന്ത്യന്‍സ് ആര് മൈ ബ്രതെര്സ് ആന്‍ഡ് സിസ്റ്റെര്സ് .... ബട്ട്
ഒണ്‍ലി ഇന്ത്യന്‍സ് ..ok..)
ഹോ സന്തോഷായി... ആ ഒരു പ്രമാണം മാത്രമേ തെറ്റിക്കാതുണ്ടായിരുന്നുള്ളൂ ...
തിരുപ്പതി ആയി... തിറുപ്പതി....
ഹോ ഇനി മുതല്‍ കുമ്പസാരിക്കുമ്പോ
ലതും പറയേണ്ടി വരുമല്ലോ ഫഹവാനെ...
ഛെ.. വികാരിയച്ഛന് എന്ത് വിചാരിക്കും...
അച്ചനെന്തെങ്കിലും തിരിച്ചു ചോദിച്ചാല്‍ അമ്മച്ചിയാണേ ഞാന്‍ പറയും''
നേഴ്സിംഗ് ഇപ്പൊ വല്യ മെച്ചമൊന്നും ഇല്ലച്ചോ സൊ ഇപ്പൊ ലോറി ഡ്രൈവറാണച്ചോ ഞാന്‍''
'
കുമ്പസാരിക്കേണ്ടി വരുമല്ലോ എന്ന ഒറ്റക്കാരണം കൊണ്ട് ഇന്നും
ചരിത്രവും ചാരിദാര്ത്യവും ചരല് പോലെ(ചരലിനിപ്പോ പൊന്നിനെക്കാളും വിലയാ...) സൂക്ഷിച്ചു കൊണ്ട് നടക്കുന്ന എനിക്കിത് തന്നെ വരണം ...
ഈ അവസരത്തിലൊക്കെയാണ് പെണ്ണായി ജനിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോകുന്നത്... അവര്‍ക്കൊക്കെ അവസാനത്തെ കല്‍പ്പന ( അന്യന്റെ ഭാര്യയെ മോഹിക്കരുത്..)മൈന്‍ഡ് ചെയ്യണ്ടല്ലോ? അന്യന്റെ ഭാര്യമാരെ നമ്മള് മോഹിക്കാന്‍ പാടില്ല... അന്യന്റെ ഭാര്യമാര്‍ക്കൊക്കെ നമ്മളോട് എന്തുമാവാല്ലോ?
എന്തൊക്കെ ആയാലും ഇക്കൊല്ലം ഞാന്‍ കുമ്പസാരിക്കും എന്നൊരു ഉറച്ച തീരുമാനം ഞാനെടുത്തു .
ശോ.. ഓണ്‍ ലൈനില്‍ എങ്ങാനും കുമ്പസാരമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഡെയിലി കുമ്പസാരിച്ചു മരിച്ചേനെ...
അങ്ങനെ കഴിഞ്ഞ ആഴ്ച അത് സംഭവിച്ചു . അച്ഛന് ഒരു ലോഡ് ഉപദേശം ഒരു മാതിരി പറവൂര്‍ പീടനക്കേസിലെ പ്രതിയോടെന്ന പോലെ...
'ഞാന്‍ അച്ചനുദ്ദേശിക്കുന്നത് പോലെ ഉടായിപ്പല്ല ...'' എന്ന് പറയണമെന്നുണ്ടായിരുന്നു...
ബട്ട് എന്ത് ചെയ്യാം? തിരിച്ചൊരു വാക്ക് മിണ്ടാന്‍ അവസരം കിട്ടണ്ടേ?
പ്രായശ്ചിത്തവും പാപമോചനവും എല്ലാം കിട്ടി ബോധിച്ചു... കൂടെ ഒരു പണിയും കൂടി കിട്ടി ' പാപ സാഹചര്യങ്ങളില്‍ നിന്നും അകന്നു നില്ക്കാന് എന്നും കൊന്ത ചൊല്ലി പ്രാര്‍ത്തിക്കണംന്ന് ..
ഒരു കൊന്ത എന്ന് പറയുന്നത് രണ്ടു പേജോളം വരും, ചൊല്ലിത്തീര്‍ക്കണമെങ്കില്‍ കുറഞ്ഞത് അരമണിക്കൂറെങ്കിലും വേണം , അതിനുള്ള പോംവഴി ഇന്നലെ ഞാന്‍ കണ്ട് പിടിച്ചു .ജപമാലയുടെ പേജ് തുറന്നു വച്ചിട്ട് '
ഈ രണ്ടു പേജിലുള്ള പുണ്യാളന്മാരെ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണേ 'എന്നൊരൊറ്റ പ്രാര്‍ത്ഥന... അച്ഛനും സന്തോഷം പുണ്യാളന്മാര്ക്കും സന്തോഷം സര്‍വ്വോപരി എനിക്കും സന്തോഷം....
ഒരു വെടിക്ക് ഒരു പത്തിരുന്നൂറ്റമ്പത് പക്ഷികള്‍...
ഒരു പ്രത്യേക അറിയിപ്പ് എന്റെ ഫെയ്സ്ബുക്കിലുള്ള അച്ചന്മാര് ആരും ഇത് വായിച്ചു ക്ഷുഭിതരാകരുത്... ഇതെന്റെ ജീവിതമാണ് ആരും ഇത് തമാശായിട്ടെടുക്കരുത്... ആര്‍ക്കെങ്കിലും എന്തെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ട് ഈ പോസ്റ്റ് മൂലം ഉണ്ടായാല്‍ ഒരു കാരണവശാലും ഇത് ഡിലീറ്റ് ചെയ്യുന്നതല്ല എന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുതിക്കൊള്ളുന്നു...
NB: കോപ്പ്... മുല്ലപ്പെരിയാര്‍ ഇനി പൊട്ടുമെന്ന് തോന്നുന്നില്ല... ഇനി നമുക്കുള്ള ഒറ്റ പ്രതീക്ഷ 2012 ല്‍ ലോകം അവസാനിക്കും എന്നുള്ളതാണ്... ലോകം അവസാനിച്ചില്ലെങ്കില്‍ ഇനിയും കാണാമെന്ന പ്രതീക്ഷയോടെ എല്ലാവര്ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍....
ഇന്നലെ അത് ഈ വിന്റെര്‍ ഇല് തണുപ്പും പിടിച്ചു ഒരു കാക്ക ചിറകടിച്ചു പറന്നുപോയത് ഞാന്‍ എന്റെ സ്വന്തം കണ്ണ് കൊണ്ട് കണ്ടതാ... അപ്പോളെ വിചാരിച്ചു എന്തെങ്ങിലും സംഭവിച്ചു എന്ന്... എന്തായാലും അത് ഇങ്ങെനെ ഒക്കെ ആയതു നന്നായി.."മുല്ലപൂ മണം......." അല്ലെ
ReplyDeleteഈ മലയാളീസിന് കുറുക്കു വഴികള്‍ അറിയില്ലായിരുന്നെങ്കില്‍ എന്തു ചെയ്തേനേ....
ReplyDelete