Thursday, May 19, 2011

എന്താ ജൂറീ നീ ഇങ്ങനെ?


സലിം കുമാറിന് ദേശീയ അവാര്‍ഡ്‌!!!
കേട്ടപ്പോള്‍ ഞാനും ഞെട്ടി ! 'ജയറാമിന് പദ്മശ്രീ കിട്ടാമെങ്കില്‍ സലിം കുമാറിന് ദേശീയ അവാര്‍ഡ് കിട്ടിയാല്‍ എന്താ .?' എന്ന പ്രായോഗിക ബുദ്ധി എനിക്കപ്പോള്‍ തോന്നിയില്ല...
സലിം കുമാര്‍ എന്നാല്‍ കൂതറയുടെ പര്യായ പദം ആയിട്ടേ എനിക്ക് തോന്നിയിരുന്നുള്ളൂ...(കുറച്ചു കാലം മുന്‍പ് വരെ...)കൃത്യമായിപ്പറഞ്ഞാല്‍ 2005 വരെ . 2005-ല്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച രണ്ടാമത്തെ നടനായി ഈ സലിം കുമാറിനെ തിരഞ്ഞെടുത്തപ്പോള്‍ ഈ 'ജൂറി' എന്ന് പറയുന്നവള്‍ എവിടെയായിരുന്നു? അന്നൊന്നും ഈ സലിം കുമാറിന്‍റെ 'നല്ല' അഭിനയം ലവള്‍ കണ്ടില്ലായിരുന്നോ?

ഒരു കൊമേഡിയന്‍ എന്ന ഇമേജില്‍ നിന്ന് നേരിട്ട് ഒരു സ്വഭാവ നടന്‍ എന്ന കാറ്റഗറിയിലേക്ക് സലിം കുമാര്‍ എന്ന നടന്‍ കടന്നു വന്നത് അന്ന് മലയാളികളായ ജൂറികള്‍ക്ക്‌ സുഖിച്ചില്ല എന്ന് ഞാന്‍ പറയും...! പ്രതീക്ഷകള്‍ നഷ്ട്ടപ്പെട്ട ഒരു അച്ഛന്‍റെ വികാരവിചിന്തനങ്ങള്‍ തന്മയത്തോടെ അഭ്രപാളിയില്‍ അവതരിപ്പിച്ച സലിംകുമാറിന് അന്ന് കിട്ടിയ അവാര്‍ഡ് 'അവഗണന' മാത്രമായിരുന്നു... നേരെ മറിച്ച്‌ നമ്മുടെ ജനപ്രിയ താരങ്ങള്‍ ആരെങ്കിലുമായിരുന്നു ആ സിനിമയിലെ നായകന്‍ എങ്കില്‍ ഞാന്‍ ഉറപ്പു പറയുന്നു ഇന്നവര്‍ ദേശീയ അവാര്‍ഡിന്‍റെ ആറാം വാര്‍ഷികം ആഘോഷിച്ചേനെ.

ഒരാള്‍ താരമാവുന്നത് സ്വന്തം കഴിവുകള്‍ കൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു . ഇന്നല്ലെങ്കില്‍ നാളെ അത് പുറം ലോകം തിരിച്ചറിയും . അപ്പോള്‍ ആ താരം ശ്രദ്ധിക്കപ്പെടും... അവാര്‍ഡ് വാര്‍ത്ത‍ അറിഞ്ഞയുടന്‍ മലയാളത്തിലെ പ്രമുഖരെല്ലാം തന്നെ പ്രതികരിച്ചത് ജൂറി മേമ്പേര്‍സില്‍ മലയാളികളില്ലായിരുന്നു എന്നായിരുന്നു...
നല്ല കാര്യം..! അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി...
ഇനിയും മലയാളികള്‍ ഈ ജൂറിയില്‍ ഉണ്ടാവാതിരിക്കട്ടെ... എങ്കില്‍ മാത്രമേ മലയാള സിനിമ രക്ഷപെടൂ ..

കലാമൂല്യമുള്ള സിനിമകളും അഭിനയതികവുള്ള താരങ്ങളും തിരശീലക്കുള്ളില്‍ ബന്ധിതരാക്കപ്പെടുന്നത് പരിഹാരമില്ലാത്ത പാപമാണ്... എല്ലാവരും കഴിവുകള്‍ പുറത്ത് കൊണ്ട് വരട്ടെ... ജനങ്ങള്‍ അത് കാണട്ടെ .. എന്നിട്ട് അവര്‍ വിധിക്കട്ടെ അവാര്‍ഡുകള്‍... മലയാളി ജൂറികളുടെ നാറിയ ജൂറിത്തരങ്ങള്‍ ഇനിയുമിവിടെ ആവര്‍ത്തിക്കപ്പെടരുത് എന്നത് അടിയന്‍റെ പ്രാര്‍ഥനയാണ്...

ലോകത്തിന്‍റെ ഏതു മൂലയ്ക്കും വ്യക്തിമുദ്ര പതിപ്പിച്ചവരാന് നമ്മള്‍ മലയാളികള്‍ . അതിനു കടിഞ്ഞാണിടാന്‍ കാരണമാവുന്നത് ഒരു മലയാളിയാണെങ്കില്‍ ....???
ഹാ... മലയാളമേ നിനക്ക് കഷ്ട്ടം..!!!

സലിമേട്ടാ.. താങ്കളാണ് ഇന്നത്തെ താരം. 2005 ല്‍ ദേവാംഗണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം. തീര്‍ച്ചയായും ഈ വിജയത്തില്‍ താങ്കള്‍ക്ക് അഭിമാനിക്കാം... ഈ വിജയത്തിന് വിയര്‍പ്പിന്‍റെ ഗന്ധമുണ്ട് ! കഠിനാധ്വാനത്തിന്‍റെ രൂക്ഷ ഗന്ധം വേറെയും ...
തോല്‍ക്കരുത്‌ ഒരു ജൂറിക്ക് മുന്നിലും ...
നിറഞ്ഞ മനസ്സോടെ ഒരായിരം ആശംസകള്‍.....!!

4 comments:

  1. അര്‍ഹിക്കുന്ന അംഗീകാരം.

    ReplyDelete
  2. പറയാതെ വയ്യ സലിംകുമാര്‍ ഒരു നല്ല അഭിനേതാവാണ് ..അച്ഛനുറങ്ങാത്ത വീട് കണ്ടിട്ടുള്ളവര്‍ക്ക് അത് മനസ്സിലാകും.. പഷേ നമ്മള്‍ മനസ്സിലാക്കിയിട്ടു എന്തുകാര്യം? ഈ ജൂറി അറിയണ്ടേ.. എന്തയാലും ഒരു കാര്യത്തില്‍ ഞാന്‍ നവീനോട് പൂര്‍ണമായി യോജിക്കുന്നു..."ഒരാള്‍ താരമാവുന്നത് സ്വന്തം കഴിവുകള്‍ കൊണ്ടാണെന്ന് . ഇന്നല്ലെങ്കില്‍ നാളെ അത് പുറം ലോകം തിരിച്ചറിയും . Every dog has a day.... ജൂറി മേമ്പേര്‍സില്‍ മലയാളികളില്ലായിരുന്നു ...
    അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി...
    ഇനിയും മലയാളികള്‍ ഈ ജൂറിയില്‍ ഉണ്ടാവാതിരിക്കട്ടെ... എങ്കില്‍ മാത്രമേ മലയാള സിനിമ രക്ഷപെടൂ ..

    ReplyDelete
  3. ajay പറഞ്ഞതിനോടെ ഞാനും യോജിക്കുന്നു.പണ്ടേ മുറ്റത്തെ മുല്ലക്ക്
    മണം ഉണ്ടാവാരില്ലല്ലോ...

    ReplyDelete
  4. anha ...adyam laptop ippo apple i phbone ivanokke enthumakamallo ......sahikkuka thanne

    ReplyDelete