ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാല്‍ നട്ടെല്ലൂരി കൊട്ടയിലാക്കി IR-8ന് വളമാക്കും.. വിദ്യാര്‍ഥി ഐക്യം സിന്ദാബാദ് ...പണ്ട് പഠിക്കുന്ന കാലത്ത് ഉറക്കെ കേട്ടും വിളിച്ചും കാണാപ്പാടമാക്കിയ മുദ്രാവാക്യങ്ങളില്‍ ഒന്നാണിത്... ഏതു സമരത്തിനും നട്ടെല്ലും കൊട്ടയും അയ്യാറെട്ടുമെല്ലാം താരങ്ങളാവും... പിന്നെ ക്ലാസ് മുറികളിലെല്ലാം കോക്രി കാണിച്ച് വോട്ട് തെണ്ടി നടന്ന് അവസാനം എട്ടു നിലയില്‍ പൊട്ടുമ്പോള്‍
''പെട്ടി പെട്ടി ബാലറ്റ് പെട്ടി , പെട്ടി തുറന്നപ്പോ ksu/sfi പൊട്ടി '' ആരാ അവിടെ ചെടിയുടെ മറവില്‍ ഞാനാ ഞാനാ KSU/SFI? ആരാ അവിടെ കരയുന്നേ ഞാനാ ഞാനാ KSU/SFI .. ഇന്നിങ്ങനെ സിരകളെ കോരിത്തരിപ്പിക്കുന്ന ഒരായിരം മുദ്രാവാക്യങ്ങള്‍... പിന്നെ കല്ലേറായി... തല്ലായി... തൊഴുത്തില്‍ കുത്തായി... സൈക്കിള്‍ ചെയിന്‍, ഹോക്കി സ്റ്റിക്ക്, കുറുവടി , മുളകുപൊടി... എന്നീ ടൂള്‍സിന്റെ മേല്പ്പൊടിയോടെ ഒരു ചന്ത തല്ല്... പിറ്റേന്ന് ഹെഡ് മാസ്ടെറുടെ പ്രധാനാധ്യക്ഷതയില് ഒരു സമാധാന യോഗം . സന്ധിചേരല്‍ .. പല്ല് മുറുക്കെ കടിച്ചു കൊണ്ട് ഒരു ഷെയ്ക്ക്ഹാന്‍ഡ്... അതോടെ തീര്‍ന്നു വൈരാഗ്യങ്ങലെല്ലാം... (ബാക്കി വലിയ പരീക്ഷയുടെ
ലാസ്റ്റ് ദിവസം... ??? )
ബൈ ദ വേ ഞാന്‍ പറഞ്ഞു വന്നത് മെയ് പതിമൂന്നിനെക്കുറിച്ചാണ്...കുറച്ചു നാളുകളായി എനിക്ക് നോസ്ട്ടാള്ജിയയുടെ അസുഖമുള്ളത് കൊണ്ടാണ് ആമുഖം കൊടുത്തു വന്നപ്പോ ശകലം
വിജ്രുബ്ബിസ്ടിക്ക് ആയിപ്പോയത്..
മന്നിച്ചിടുങ്കോ... !!
ഒരു മാസത്തോളമായി കേരളത്തിലെ ഭൂരിപക്ഷ രാഷ്ട്രീയ കക്ഷികളും ചില സീറ്റുകളില്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ള ന്യൂന പക്ഷ രാഷ്ട്രീയ കക്ഷികളും ടെന്‍ഷനിലാണ്...പലരും
ഹാന്‍സും ശംബുവുമൊക്കെ ഒരു ശീലമാക്കിക്കഴിഞ്ഞു എന്നാണ് '
ബിക്കി'ലീക്സിന്റെ സുപ്രധാന വെളിപ്പെടുത്തല്‍ .
എല്ലാവരും തിരഞ്ഞെടുപ്പിന്റെ ചൂടിലായിരുന്നു കുറേക്കാലം ഇപ്പൊ ദേ റിസള്‍ട്ടിനു വേണ്ടിയുള്ള കാത്തിരിപ്പ്.. സ്ഥാനാര്തികളും കുടുംബക്കാരുമെല്ലാം വീശോട് വീശാണ്... (ചൂടേയ്... )
ചിലരൊക്കെ കിട്ടിയ ഒരു മാസം ആയുര്‍വേദ സുഖചികില്സകള്ക്കൊക്കെ അങ്ങട് മാറ്റി വച്ചു. ടെന്‍ഷന്‍ മൂത്ത ചില നസ്രാണി നേതാക്കളെ വേളാങ്കണ്ണിയിലും പരിസര പ്രദേശത്തും കണ്ടവരുണ്ട്...(ജയിച്ചു കഴിഞ്ഞാല്‍ ആ പാവം വേളാങ്കണ്ണി മാതാവിന് ഒരു ഇരുപത്തിയഞ്ച് പൈസയെങ്കിലും നേര്ച്ചയിടണേ , അതെങ്ങനാ പിന്നെയാ വഴിക്ക് കാണൂല്ലല്ലോ ഈപ്പറഞ്ഞവരെയൊന്നും... )
ടെന്‍ഷന്‍ വരുന്നതിന്റെ റൂട്ട്കോസ് തേടി 'സ്വാമി
ഇരിക്കുമ്പോള്‍ പളപളാനന്ദയെയും'' സ്വാമി '
നടക്കുമ്പോള്‍ കിടുകിടാനന്ദയെയും' അഭയം പ്രാപിച്ച് ശത്രുസംഹാര പൂജയും വെടിവഴിപാടും നടത്തിയവരുമുണ്ട് ഈക്കൂട്ടത്തില്‍... വിഷുവിനു ബാക്കി വന്ന ഓലപ്പടക്കവും പൊട്ടാസും പൊട്ടിച്ചു നിര്‍വൃതി അടഞ്ഞവര്‍ വേറെ...
ഇനി ബാക്കി വന്ന നല്ലൊരു ശതമാനം പേര് ആശ്വാസം കണ്ടെത്തിയത് ബിവറേജ് മുത്തിയുടെ തിരുനടയിലാണ്...കാലത്തെ ബിവരേജിലെ ബ്രേക്ഫാസ്റ്റ് ക്യൂവില്‍ തലേ ദിവസത്തെ കെട്ട് വിടാതെ ആടി നിന്ന് അരയില്‍ തിരുകിയ ഹണീ ബീ പൈന്റ്റ് '
കിന്ണോം ' എന്നൊരു ശബ്ദത്തോടെ തറയിലേക്കടിച്ച്
സര്‍വശ്രീ ബ്രഹ്മമംഗലം സദാനന്ദന് അവര്‍കള്‍ ആണ് ആ ദിവസത്തെ കാര്യപരിപാടികള്‍ ഔപചാരികമായി ഉല്‍ഘാടിച്ചത്... ഡ്രൈ അടിച്ച് ഡ്രൈ അടിച്ച് ലിവര്‍ അടിച്ച് പോയി അകാലത്തില്‍ പോസ്റ്റായിപ്പോയ 'സര് ഓസീയാര്‍ പൈലിയെ' മനസ്സില്‍ ധ്യാനിച്ച് നാലും അഞ്ചും പേര് ഷെയറിട്ട് ടസ്ക്കറും സല്‍സയും വരെ വാങ്ങിയടിച്ച് ടച്ചിങ്ങ്സായി
അമൃതാന്ജന് തോണ്ടി നാക്കിന്റെ മര്‍മ്മത്ത് തേച്ച് നിര്‍വൃതി അടഞ്ഞു ...
ഇന്ന് മെയ് പതിനൊന്ന് ... റിസള്‍ട്ട് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം .. ഇനിയിപ്പോ സല്സയടിച്ച് സില്സിലയാവുന്ന കൂതറകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കും... വൈകിട്ട് അഞ്ചു മണി കഴിഞ്ഞാല്‍ പ്രൈവറ്റ് ബസില്‍ പൊതുവാളുകള്‍ കൊണ്ട് നിറയും ... പല നിറത്തില്‍, പല ഷേപ്പില്‍, പല സൈസില്‍ പല പല വെറൈറ്റി വാളുകള്‍ അവതരിപ്പിക്കപ്പെടും...
അണികള്‍ കുറവുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വേണ്ടി ഈവെന്റ്റ് മാനെജമെന്ടുകാര് രംഗത്തിറങ്ങിയതായി ഏറ്റവും പുതിയ വാര്‍ത്ത...ജാഥയ്ക്കും ജില്ലാസമ്മേളനത്തിനും അണികളെക്കൂട്ടാന് രണ്ടു പെഗ്ഗും കപ്പബിരിയാണിയും നൂറ്റന്പതു രൂപയും ഓഫര്‍ ചെയ്ത് നാട്ടിലെ കലിങ്കിന്റെ മുകളിലും ഷാപ്പിന്റെ മൂലയ്ക്കുമെല്ലാം ചൊറി കുത്തിയിരിക്കുന്ന പാണ്ടികളെ കൊണ്ട് വരെ ജയ് വിളിപ്പിക്കുന്ന നേതാക്കന്മാര്ക്ക് ഒരാശ്വാസമാണ് ഈ വാര്‍ത്ത..
ഒരു നിശ്ചിത എമൌണ്ട് കൊടുത്താല്‍ പോസ്റര്‍ ഒട്ടിക്കുന്ന പ്രാരംഭ പ്രവര്‍ത്തികള്‍ മുതല്‍ സത്യാ പ്രതിജ്ഞയുടെ അന്ന് നേതാവ് ഇടേണ്ട ജോക്കിയുടെ നിറം വരെ നിശ്ചയിക്കുന്നത് അവരായിരിക്കും..
ഇലക്ഷന്റെ ഒന്നാം ഘട്ട റിസള്‍ട്ട് അറിയുമ്പോഴേക്കും ചേട്ടന്മാര് പണി തുടങ്ങും...ന്യൂട്ടന്റെ
ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിനു വെല്ലുവിളിയായി 'ഇപ്പൊ ഊരിപ്പോകും' എന്ന അവസ്ഥയില്‍ ലോ വെസ്റ്റ് ജീന്‍സുകള്‍ ഇട്ടു നടക്കുന്ന യോ യോ പിള്ളേരാണ് അണികളില്‍ പ്രധാനികള്‍ എന്നറിയുന്നു... തൊഴിലില്ലായ്മ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ജീവിക്കാന്‍ വേണ്ടി മരിക്കാന്‍ വരെ തയ്യാറായി ഇറങ്ങിയിരിക്കുന്ന ഈ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ദേയമാണ്...
തിരഞ്ഞെടുത്ത സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ഇവരുടെ തിരഞ്ഞെടുപ്പ്കാലപ്രവര്ത്തനങ്ങള് യുദ്ധകാലാടിസ്ഥാനത്തിലാണ് ചെയ്തു തീര്‍ക്കുന്നത്... താഴെപ്പറയുന്നവയാണ് ഇവരില്‍ നിക്ഷിപ്തമായിരിക്കുന്ന മെയിന്‍ ഉത്തരവാദിത്വങ്ങള്‍ ...
1.തോല്‍ക്കുമെന്ന് ഉറപ്പുള്ള സ്ഥാനാര്തിക്ക് വേണ്ടി തൊള്ള കീറി മുദ്രാവാക്യം വിളിക്കുക,,(ചുരുക്കിപ്പറഞ്ഞാല്‍ കാശും പോയി, മാനവും പോയി....... .............. എന്നാ അവസ്ഥ )
2. എതിര്‍സ്ഥാനാര്‍ഥിയുടെ പോസ്ടറില്‍ കരിയോയില്‍ ഒഴിക്കുക, മൂത്രം ഒഴിക്കുക..(..... സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടാ )
3.സ്ഥാനാര്‍ഥിയുടെ കൊടിയും പിടിച്ചു തട്ടുകടകള്‍ക്കുള്ളില്‍ കയറി മുദ്രാവാക്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുക (ചിരട്ട, പരട്ട , എന്നിങ്ങനെ ചില്ലക്ഷരങ്ങള്‍ അടങ്ങിയ മുദ്രാവാക്യങ്ങള്‍ക്ക് ഒരു പ്രത്യേക
ക്ലോപ്യച്ച്രുതി ഉണ്ടായിരിക്കും ,)
4.സ്ഥലത്ത് കള്ളവോട്ട് നടന്നിട്ടുണ്ടെന്നും , സാമുദായിക വോട്ടുകള്‍ രായ്ക്കുരാമാനം തിരിഞ്ഞു കുത്തിയിട്ടുണ്ടെന്നും ബെര്‍തെ പറഞ്ഞ് നടക്കുക..(ഇതിനു ആരെങ്കിലും എതിര് പറഞ്ഞാല്‍ ചുമ്മാ മുഖ്യമന്ത്രിയെ കുറ്റം പറയുക )
5. അന്തിമ റിസള്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ കുറുക്കന് തോല്‍ക്കുന്ന രീതിയില്‍ വൃത്തികെട്ട സമിണ്ടില് കൂവുക,,..(ഏഴു കിലോമീറെര്‍ ചുറ്റളവില്‍ കേള്‍ക്കണം )
6. ആദിവാസികളെ പോലും കുരു പൊട്ടിക്കുന്ന സൈസ് സ്റെപ്പുകള്‍ അടങ്ങിയ ടപ്പാംകൂത് കളിക്കുക..(ഏകദേശം
കൃഷ്ണനും രാധയും ആല്‍ബത്തിലെ മൂണ്‍ വാക്ക് പോലെ )
7.എതിര് സ്ഥാനാര്‍ഥിയുടെ വീടിനു പുറകില്‍ നിന്ന് അമിട്ട് കത്തിച്ച് മുറ്റത്തെയ്ക്കെറിയുക .(അത് കേട്ട് വീട്ടിലെ പട്ടി ഇറങ്ങി ഓടുമ്പോള്‍ ഓടുന്ന നായക്ക് ഒരു മുഴം മുന്‍പേ ഓടുക )
8. എതിര്‍കക്ഷിയുടെ കോലം കത്തിക്കുക.
9.ജയിച്ച സ്ഥാനാര്‍ഥിയുടെ ഇടവും വലവും ചുമ്മാ നെഞ്ച് വിരിച്ചു നില്ക്കുക (പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടായിട്ടല്ല... ബെര്‍തെ ഒരു രസം.. )
10. വിജയശ്രീ ലാളിതനായി തുറന്ന ജീപ്പില്‍ സ്ഥാനാര്‍ഥി യെത്തുമ്പോള്‍ ആ പഴയ മുദ്രാവാക്യം വിളിക്കണം(ഞങ്ങള്‍ക്കൊന്നെ നേതാവുള്ളൂ ..................... മോന് സിന്ദാബാദ്... )
ഇത് പറയുന്നതിനൊപ്പം നാല് പേര് പിടിച്ചാല്‍ പൊങ്ങാത്ത അത്രയും വലിപ്പമുള്ള ഒരു മാല നേതാവിന്റെ പെടലിക്ക് വച്ച് കൊടുക്കണം ..(ബില്‍ എന്തെങ്കിലും പെന്റിംഗ് ഉണ്ടെങ്കില്‍ മാലയ്ക്കുള്ളില്‍ നായങ്കണ പൊടിയോ , ചൊറിയനത്തിന്റെ ഇലയോ ലൈറ്റായിറ്റ് തൂവാവുന്നതാണ്.. നല്ലയിനം ഉറുമ്പിന് കൂട് കിട്ടുകയാണെങ്കില്‍ അതായിരിക്കും ഉചിതം...)
NB: ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ തന്നെ കപ്പ ബിരിയാണി... !!!!!!