Tuesday, March 15, 2011

സില്‍സിലയ്ക്കെന്താ കൊമ്പുണ്ടോ?

സില്‍സിലയ്ക്കെന്താ കൊമ്പുണ്ടോ?
ആരൊക്കെ ഇല്ലെന്നു പറഞ്ഞാലും ഇനിയിപ്പോ ഉണ്ടെന്നു തന്നെ പറഞ്ഞു പഠിക്കാം നമുക്ക്... പടച്ചവന്‍ ഓരോരുത്തന്മാരുടെ തലയില്‍ ഓരോന്ന് വരച്ചിട്ടുണ്ട്...
അതിപ്പോ ആരൊക്കെ എത്രയൊക്കെ തെറി വിളിച്ചാലും കാലാന്തരേ ആ വര തെളിഞ്ഞു കൊണ്ടേയിരിക്കും...
ഇവന്‍റെയൊക്കെ തലയില്‍ കൂടി വരച്ചത് എന്‍റെ വേറെയെവിടെയെങ്കിലും വരച്ചിരുന്നെങ്കില്‍ ഞാന്‍ എപ്പഴേ ഫേമസ് ആയിപ്പോയേനെ... ...!!!

കഴിഞ്ഞ നവംബറില്‍ സില്സിലയെ ന്യായീകരിച്ചു കൊണ്ട് ഞാനൊരു ബ്ലോഗെഴുതിയപ്പോ കുറ്റം പറഞ്ഞവരൊക്കെ ഇതൊന്നു കേള്‍ക്കണേ...
നാളിതു വരെ യൂട്യൂബില്‍ മ്മടെ സില്സിലയ്ക്കു കിട്ടിയ ഹിറ്റുകള്‍ എട്ടുലക്ഷം കവിഞ്ഞു (കൃത്യമായി പറഞ്ഞാല്‍; 835812) എണ്ണം , ഇതും പോരാഞ്ഞു 4,912 കമന്‍റുകള്‍... സമീപകാല മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്‌ പാട്ടുകളില്‍ ഒന്നായ ''ലജ്ജാവതി'' യുടെ ഹിറ്റ്‌ കേവലം 30949 മാത്രമാണെന്നോര്‍ക്കുക..

ഇത് കൊണ്ടൊന്നും 'കദീസ' വാതില്‍ തുറക്കൂല്ല മോനെ...

ഇപ്പൊ ദേ സില്‍സില സിനിമയിലേക്ക്... വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന
ത്രീ കിങ്ങ്സ് എന്ന സിനിമയിലൂടെയാണ് മ്മടെ സില്‍സില 70 MM ആകാന്‍ പോകുന്നത്... ഞാന്‍ പറഞ്ഞിട്ട് വിശ്വാസമായില്ലെങ്കില്‍ ദേ ജയസൂര്യ പറയുന്നത് കേള്‍ക്ക്...

മലയാളത്തില്‍ ആദ്യമായി സാറ്റലൈറ്റിന്‍റെ സഹായത്തോടെ സിനിമ റിലീസ് ചെയ്ത വല്യ പുള്ളിയാണ് ശ്രീമാന്‍ വി കെ പ്രകാശ്‌.. ഇത് വരെ പുറപ്പെടുവിച്ച പടങ്ങള്‍ ഒന്നും തന്നെ കാര്യമായ സാമ്പത്തിക ലാഭം നേടിക്കൊടുക്കാത്തത് കൊണ്ടാവണം ഇപ്പൊ അങ്ങേരു സില്‍സിലയും കൊണ്ട് ഇറങ്ങിയിരിക്കുന്നത് . സംഗതി ഏതായാലും തമാശല്ല ബില്‍സില എന്നാക്കി രൂപമാറ്റം വരുത്തിയ സില്‍സിലയ്ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് മ്മടെ ഔസേപ്പച്ചന്‍ ചേട്ടനാണ്...


എന്തായാലും മലയാള സിനിമ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാനും ..വ്യത്യസ്തമായി ചിന്തിക്കുന്ന ധാരാളം സംവിധായകര്‍ ഇനിയും മലയാളത്തില്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..
വിശ്വവിഖ്യാതമായ സില്‍സിലയിലെ ഒരു വരി കടമെടുത്തു കൊണ്ട് നിര്‍ത്തുന്നു...

ആസ്വദിക്കുക ജീവിതം ആസ്വദിക്കുക ജീവിതം ..
മുത്തമിട്ടേ... മനം മുത്തമിട്ടേ... ആനന്ദക്കണ്ണീരില്‍ മുത്തമിട്ടേ...
സില്‍ സിലാ ഹേ സില്‍സിലാ...

.
.
.
.
ഇപ്പൊ കിട്ടിയ വാര്‍ത്ത
: സില്‍സിലയ്ക്കും SMS കുട്ടനും ശേഷം ഒരു ശിവരാത്രി കൂടി നമ്മളെ കരയിപ്പിക്കാന്‍ ഇറങ്ങിയ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു .. ദോണ്ടേ കണ്ടു മരിക്ക് ..
http://www.youtube.com/watch?v=eukTLuJr8Pk

1 comment:

  1. എന്റമ്മോ ഇതും ഒരു കല അല്ലെ...എന്തായാലും ഇതിന്റെ സംവിധായകന്‍ എന്തൊക്കെ കണ്ടിരിക്കുന്നു, മൈകില്‍ ജാക്ക്സണ്‍ ന്‍റെ ഡാന്‍സ്..ബ്രേക്ക്‌ ഡാന്‍സ്,മാമുകോയ ഉടെ മുഖം, പാടത്തു വെച്ചിരിക്കുന്ന കോലം, പിന്നെ ഇര്കിലിയില്‍ വെള്ളക്ക വെച്ചുണ്ടാക്കിയ മനുഷ്യ രൂപം.. ഇതിന്റെ എല്ലാം ഒരു combination പിന്നെ നമ്മുടെ ഭാഷ യിലെ ചില വാക്കുകള്‍ കോര്‍ത്തിണക്കി അതിനെ പാട്ട് എന്ന് വിളിക്കുന്നു. അത് കാണാന്‍ കുറെ കോമരങ്ങള്‍ , എന്നെയും നിന്നെയും പോലുള്ളവര്‍.

    ReplyDelete