Sunday, May 30, 2010
എന്‍റെ വിശ്വാസങ്ങള്‍
(NB:എന്‍റെ വിശ്വാസങ്ങള്‍ എന്‍റെ മാത്രം വിശ്വാസങ്ങളാണ്
വിശ്വാസികള്‍ ആരും ഇത് കാര്യമായിട്ടെടുക്കരുത്..)
സ്വര്‍ഗ്ഗവും നരകവും ഭൂമിയില്‍ തന്നെ എന്ന് അടിയുറച്ചു വിശ്വസിക്കുന്നു....
നമ്മുടെ ചുറ്റുപാടുകളെ സ്വന്തം പ്രവര്‍ത്തികളും ഇടപെടലുകളും കൊണ്ട് സ്വര്‍ഗ്ഗവും നരകവും ആക്കി മാറ്റാന്‍ നമുക്ക് കഴിയും എന്നും വിശ്വസിക്കുന്നു...
ഇനിയും ഒരു മനുഷ്യജന്മം ഭൂമിയില്‍ ഉണ്ടാവില്ല എന്ന് മനസ്സിനെ ചൊല്ലിപ്പടിപ്പിച്ചു കഴിഞ്ഞിരിക്കുന്നു..
അനുയായികളുടെ സ്തുതിവചനങ്ങള്‍ കേട്ടു ഉന്മത്തനായി ചാരുകസേരയില്‍ ചമ്രം പടഞ്ഞിരിക്കുന്ന അഭിനവ രാഷ്ട്രീയക്കാരുടെ മുതലാളിത്ത ഭാവം ''ഒറിജിനല്‍ ദൈവത്തി'നുണ്ടാവില്ല എന്നും മനസാക്ഷിയെ പറഞ്ഞാശ്വസിപ്പിച്ചു..
അതുകൊണ്ട് തന്നെ എന്‍റെ പ്രാര്‍ഥനകള്‍ രണ്ടര മണിക്കൂര്‍ നീണ്ടു പോകാറില്ല...
നന്ദി എന്നാ രണ്ടക്ഷരങ്ങളില്‍ എന്‍റെ പ്രാര്‍ഥനകള്‍ എന്നും ചുരുങ്ങും..
വായ കീറിയവന്‍ അന്നം തരും എന്ന വിശ്വാസം മനസ്സിലെപ്പോഴും ഉണ്ട്..
അത് തന്നെയാണ് പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടു നയിക്കുന്നതും..
.
മനോബലം നഷ്ടപ്പെട്ട ഒരുകൂട്ടം മനുഷ്യരുടെ ഒത്തു ചേരലുകള്‍ ആണ് കൂട്ടായ്മ്മകള്‍ എന്ന് ഞാന്‍ വാദിക്കും...
പ്രാര്‍ത്ഥന എന്ന വാക്കിനര്‍ത്ഥം '' പ്രവര്‍ത്തികളുടെ അര്‍ത്ഥന '' എന്നല്ലേ ..?
ആ വാക്കിനെ 'ദൈവവുമായുള്ള സംഭാഷണം' എന്ന് വ്യാഖ്യാനിച്ചത് ആരാണാവോ?
നമ്മുടെ പ്രവര്‍ത്തികളുടെ മൂല്യനിര്‍ണ്ണയം ആണ് പ്രാര്തനയിലൂടെ ഞാന്‍ അര്‍ത്ഥമാക്കുന്നത്..
ദൈവത്തെ ഒരു മീഡിയം ആക്കുന്നു എന്ന് മാത്രം..
.
ഞാന്‍ ഒരു നിരീശ്വരവാദി അല്ല ..തിയോളജി എന്‍റെ വിഷയവുമല്ല...
അമിതാരാധനയിലും അത്രയ്ക്ക് വിശ്വാസം പോര...
പ്രമുഖവ്യക്തികളും മതപന്‍ടിതന്മാരും പറയുന്നതെല്ലാം അത് പോലെ തന്നെ അരച്ചു കുടിക്കാരുമില്ല..
ഒരുപാട് ചിന്തിക്കാരുണ്ട്...,
സ്വന്തം യുക്തിക്കും ബുദ്ധിക്കും യോജിക്കുന്നതാനെങ്കില്‍ കുറച്ചൊക്കെ പ്രവര്‍ത്തിയില്‍ കൊണ്ട് വരാന്‍ ശ്രമിക്കാറുമുണ്ട്...
ദൈവം മനുഷ്യന് മാത്രം 'ചിന്തിക്കാനുള്ള കഴിവ്' തന്നതും അതിനാണല്ലോ?
നന്മ ചെയ്യുന്ന മനസ്സുകളില്‍ ഞാന്‍ എന്നും ദൈവത്തെ കാണാറുണ്ട്...
നല്ലത് ചിന്തിക്കുക നല്ലത് പ്രവര്‍ത്തിക്കുക എന്നതിലപ്പുറം മറ്റൊരു ഗൂടലക്ഷ്യവും എനിക്കില്ല...
HELPING HANDS ARE BETTER THAN PRAYING LIPS..
.
.
.
.
.
Subscribe to:
Post Comments (Atom)
നല്ല വീക്ഷണങ്ങള്‍...ആശംസകള്‍..!!
ReplyDeleteവളരെ നല്ല ചിന്ത ...........ഇതിനോട് പൂര്‍ണമായും യോജിക്കുന്നു.
ReplyDeleteതീര്‍ച്ചയായും നല്ല ചിന്തകള്‍. സ്വാര്‍ത്ഥതാത്പര്യക്കാരാണ് ദൈവം അങ്ങനെയെന്നും ഇങ്ങനെയെന്നും ഒക്കെ പറഞ്ഞ് വച്ചിരിക്കുനതും ദൈവത്തെ ഭയക്കണം എന്നൊക്കെ പറയുന്നതും. യഥാര്‍ത്ഥത്തില്‍ ഓരോരുത്തരുടെയും ഉള്ളില്‍ ആണ് ദൈവം ഇരിക്കുന്നതും അല്ലാതെ അങ്ങകലെ ആകാശത്ത് ഒരു സിംഹാസനത്തില്‍ അല്ല. ആശംസകള്‍.
ReplyDeleteരസകരം , ഉള്ളു തുറന്നിട്ട വാക്കുകള്‍ ,
ReplyDeleteവാക്കുകളുടെ നിശബ്ധത കൂടെ ചേര്‍ത്താല്‍ നന്നായിരിക്കും എന്ന് തോന്നുന്നു ..
keep going on and on ..on....