Thursday, July 19, 2012
ജൂറിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും...
ജൂറിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും...
ആയിക്കോട്ടെ... പക്ഷെ ആ തീരുമാനങ്ങൾ ഒരിക്കലും ‘അന്തി‘മയമാകരുത്...
ജൂറിയേ... ഇതൊരു മാതിരി കോപ്പിലെ പരിപാടിയായിപ്പോയി.. ദിലീപ് എന്ന നടനുമായി എനിക്കു പേഴ്സണലായിട്ട് ഒരു വിരോധവുമില്ല. ദിലീപ് എന്ന ജനപ്രിയ നടന് അവാർഡ് കിട്ടിയ സന്തോഷത്തിൽ ഞാനും പങ്കുചേരാം പക്ഷേ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ ദിലീപിന്റെ പ്രകടനത്തിൽ നിന്നും പ്രണയത്തിലെ മോഹൻലാലിന്റെ പ്രകടനത്തിലേക്കുള്ള ദൂരം നോക്കിയ ആ അളവുകോൽ ഒന്നു കിട്ടാൻ വല്ല സ്കോപ്പുമുണ്ടെങ്കിൽ ജൂറിയുടെ മുറ്റത്ത് ചെന്നു കുട്ടിയും കോലും കളിച്ചാൽ കൊള്ളാമെന്നുണ്ട് . ജൂറി മെംബേഴ്സിന്റെ നിലവാരമോ ഇപ്പറഞ്ഞ ടീമിന്റെ വിധിനിർണയത്തിലെ ആധികാരികതയേയോ ചോദ്യം ചെയ്യാനുള്ള വിവരമോ വിദ്യാഭ്യാസമോ അടിയനില്ല...... എങ്കിലും ഈ പാഴ്മനസ്സിൽ തോന്നിയ ചെറിയൊരു അഭിപ്രായം ഒന്നു തുറന്നു പറഞ്ഞോട്ടെ... അടുത്ത കൊല്ലം മുതൽ ഈ ജൂറിയുടെ പണി മലയാളത്തിലെ ഏതെങ്കിലും ഒരു റിയാലിറ്റി ഷോയുടെ ജഡ്ജസ്സിന് നൽകണം .
അവര് ചെയ്യും ഈ പണി... ഇതിലും നീറ്റ് ആയിട്ട്....
ഇൻഡ്യൻ റുപ്പിയിലെ തിലകൻ ചേട്ടന്റെ അഭിനയത്തിന് ഒരു ഷവർമ്മയുടെ വിലയെങ്കിലും കൊടുക്കാരുന്നില്ലേ എന്റെ ജൂറീമക്കളേ....
ഇതൊക്കെ എന്റെ മാത്രം അഭിപ്രായമൊന്നുമല്ല.... ദേ...nikubhai077 എന്ന പേരിൽ യൂറ്റ്യൂബിൽ കറങ്ങുന്ന ഈ ചോരത്തിളപ്പുള്ള കേരളശബ്ദമൊന്നു കേട്ടുനോക്കൂ....
അഭിപ്രായം പബ്ലിക്കായി തുറന്നു പറയാൻ ചങ്കൂറ്റം കാണിച്ച നിക്കുബായിക്ക് ഒരു സ്പെഷ്യൽ ഷേയ്ക് ഹാൻഡ്...
Subscribe to:
Post Comments (Atom)
വളരെ നന്നായിട്ടുണ്ട്. ആശംസകള്‍.
ReplyDelete