Sunday, June 12, 2011
എച്ച്യൂസ്മീ.... നിങ്ങളിത്തിരി ഓവറല്ലേ?
എച്ചൂസ്മീ.., തുറന്നു പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്... ഈയിടെയായി താങ്കള്‍ ഇത്തിരിയല്ല ഒത്തിരി ഓവറാണ്... ഇന്‍ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തെ കിടിലമായി താങ്കള്‍ അവതരിപ്പിച്ചപ്പോള്‍ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട് ഞാന്‍ ..!! പിന്നീട് അതിന്‍റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഇറങ്ങിയപ്പോഴും എപ്പോഴും എവിടെയോ പത്ത് പൈസ കുറവുള്ള അപ്പുക്കുട്ടന്‍റെ ഭാവമാറ്റങ്ങള്‍ തന്മയത്തോടെ അവതരിച്ചതും എനിക്കിഷ്ട്ടപ്പെട്ടു...
തുടര്‍ച്ചയായ കഥാപാത്രാവതരണങ്ങള്‍ ഒരു കലാകാരന്‍റെ പെരുമാറ്റത്തെയും ജീവിതശൈലികളെയും ബാധിക്കുമോ ഇല്ലയോ എന്നെനിക്കറിഞ്ഞൂടാ..!! ... പിന്നെന്തിനാണ് താങ്കള്‍ ഈ വക്കു പൊട്ടിയവനെ പോലെ ' വോഡഫോണ്‍ 'കോമഡി സ്ടാറില്‍' കിടന്ന് കൊരവള്ളി പൊട്ടിച്ച് കാറുന്നത് ? ?
ശബ്ദ ഗാംഭീര്യം കൊണ്ട് ജനശ്രദ്ധ ആകര്‍ഷിക്കുന്ന രാഷ്ട്രീയക്കാരുടെ ഐഡിയ ആണോ താങ്കളുടെ ഈ ചേതോവികാരത്തിനു പിന്നില്‍?
താങ്കളൊരു കോളേജ് അധ്യാപകനായിരുന്നു എന്ന് കേട്ടിട്ടുണ്ട് .
അതിന്‍റെ ബാക്കിപത്രമാണോ കേവലപ്രേഷകര്‍ക്ക് മനസിലാവാത്ത വിജ്രുംബിസ്ടിക്ക് ആയിട്ടുള്ള ഇന്ഗ്ലീഷ് പദങ്ങള്‍ കൊണ്ടുള്ള ഈ ഞാണിന്മേല്‍ക്കളി? അതോ പണ്ട് 'ഉഷാ ഉതുപ്പ്ആന്‍റി' സ്റ്റാര്‍ സിങ്ങറില്‍ പ്ലാസ്റ്റിക് , ബോംബ്ലാസ്റ്റിക് , മെറ്റീരിയലിസ്റ്റിക്ക് എന്നൊക്കെ പറഞ്ഞ് പാവപ്പെട്ടവനെ വണ്ടര്‍ അടിപ്പിച്ചത് പോലെയുള്ള ഒരു ശ്രമമാണോ?
പിന്നെ ഈ കോമഡി സ്റ്റാറില്‍ ഉഡുപ്പി ഹോട്ടലിലെ പട്ടരുടെ പ്രതിമ പോലെ വശങ്ങളിലേക്ക് തലയാട്ടി , കൈയ്യൊക്കെ എങ്ങോട്ടൊക്കെയോ വീശിക്കൊണ്ട് , മാക്ക് പൂക്ക് എന്ന താളത്തില്‍ രണ്ടു കാലുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞു കൊണ്ട് കിഷോര്‍ കുമാറിന്‍റെ ഒരു ഹിന്ദിപ്പാട്ടും പാടിക്കൊണ്ടുള്ള താങ്കളുടെ ഇന്‍ട്രോഡക്ഷന്‍ കാണുമ്പോള്‍ സത്യമായിട്ടും എനിക്കുന്നു തോന്നുന്ന വികാരം സഹതാപമാണ്...
പിന്നെ എന്ത് പറഞ്ഞാലും ജയനെപ്പോലെ ഉള്ള താങ്കളുടെ കൈവീശല്‍ പ്രശസ്തമാണല്ലോ?
ഒരിക്കല്‍ താങ്കളുടെ ഈ കൈവീശല്‍ കൊണ്ട് ശ്രുതി മേനോന്‍ എന്ന അവതാരികയുടെ മൂക്കിന്‍റെ പാലം ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത് ആരും മറന്നിട്ടില്ല..!! ആ കൊച്ചിന്‍റെ മുജ്ജന്മഫാഗ്യം ഒന്നു കൊണ്ട് മാത്രമാണ് അന്ന് പരിക്കില്ലാതെ രക്ഷപെട്ടത്... ഇല്ലായിരുന്നെങ്കില്‍ ശ്രുതിക്കൊച്ചും ഏതോ സിനിമയില്‍ കലാഭവന്‍ നവാസ് പറയുന്നത് പോലെ 'ഹൊഡഹരെ, ഹൊഡഹരെ, ഹൊഡഹരെ(കൊടകര ,കൊടകര,കൊടകര)എന്നൊക്കെ ജബ ജബാ അടിച്ചു നടന്നേനെ...!!!
പിന്നെ ഒരു സംശയം കൂടി ബാക്കിയുണ്ടെനിക്ക് ? നിങ്ങടെയൊക്കെ നാട്ടില്‍ ഷര്‍ട്ടിന്‍റെ ബട്ടന്‍സിട്ടാല്‍ പോലീസ് പിടിക്കുമോ? അതോ ഉസ്താദിലെ ലാലേട്ടന്‍റെ റിവേഴ്സ് ഗിയറില്ലാത്ത വണ്ടി പോലെ ചേട്ടന്‍റെ ഷര്‍ട്ടുകള്‍ ബട്ടന്‍സില്ലാതെ നിര്‍മ്മിക്കപ്പെട്ടവയാണോ? അറിയാന്‍ മേലാഞ്ഞിട്ട് ചോദിച്ചതാണ്... അവിവേകമായെങ്കില്‍ ക്ഷമിക്കണം...!!!
ഇതൊരുമാതിരി 'ചന്ത' സിനിമയിലെ ബാബു ആന്റണി സ്റ്റൈലാണ്.
ആറാം ക്ലാസിലെ പിള്ളേര്‍ക്ക് പോലും പാകമാകാത്ത ഒരു കുട്ടി ഷര്‍ട്ട്മിട്ട് ചാടി ചാടിയുള്ള ഈ വരവ് കാണുമ്പോള്‍ എന്‍റെ ഓര്‍മ്മകളില്‍ വീണ്ടും 'അപ്പുക്കുട്ടന്‍' ജനിക്കുകയാണ്...
പ്ലീസ് വെറുപ്പിക്കരുത് , ഇത് എന്‍റെ മാത്രം അഭിപ്രായമാണെന്ന് എനിക്ക് തോന്നുന്നില്ല . ഏഷ്യാനെറ്റിലെ വിശ്വവിഖ്യാതമായ 'നമ്മള്‍ തമ്മില്‍' എന്ന പ്രോഗ്രാം ഉപേക്ഷിച്ച് ശ്രീകണ്ഠന്‍നായര്‍ കടന്ന് കളഞ്ഞപ്പോള്‍ വളരെയധികം പ്രതീക്ഷയോടാണ് ഏഷ്യാനെറ്റുകാര്‍ താങ്കളെ ആ ദൗത്യം ഏല്‍പ്പിച്ചത്... അവിടെയും ആ 'അപ്പുക്കുട്ടന്‍ എഫക്റ്റ്' തന്നെയാണോ താങ്കളെ ഗെറ്റ് ഔട്ട് ഹൗസ് ആക്കിയത് എന്നെനിക്ക് സംശയം ഇല്ലാതില്ല ...
ഇത് താങ്കള്‍ വായിക്കുമോ ഇല്ലയോ എന്നെനിക്കറിഞ്ഞൂടാ..,
എങ്കിലും ഇതൊരപേക്ഷയാണ്... താങ്കളെപ്പോലുള്ള ഒരാളെ ഉപദേശിക്കുവാനുള്ളത്ര വിവരമോ വിദ്യാഭ്യാസമോ എനിക്കില്ല എന്നറിയാം...
എങ്കിലും ഒരുപാട് പേര്‍ താങ്കളെപ്പറ്റി ഇങ്ങനെ കുറ്റം പറയുന്നത് കേള്‍ക്കുമ്പോള്‍ സഹിക്കുന്നില്ല... അത് കൊണ്ട് എഴുതിപ്പോയതാണ്...
ഇന്ന് (june 12) താങ്കളുടെ പിറന്നാളാണ് എന്നറിഞ്ഞു .പിറന്നാള്‍ സമ്മാനമായി ഇങ്ങനെയൊരു പരാതി എഴുതേണ്ടി വന്നതില്‍ ഖേതമുണ്ട്...!!!
ഇഷ്ട്ടപ്പെട്ടില്ലാച്ചാല്‍ അങ്ങട് ഷമി... അല്ലപിന്നെ...
Subscribe to:
Post Comments (Atom)
ഒരു സംശയവും ഇല്ല
ReplyDeleteഇത്തിരി അല്ല , ഒത്തിരി ഓവര്‍ ആണ് ജഗദീഷ് പലപ്പോഴും.
അറിവ് കൂടിയാലും കുഴപ്പം എന്ന ലൈന്‍ .
സ്റ്റേജിലെ ഈ കോപ്രായം കളി അരോചകമാണ് എന്ന് എല്ലാര്‍ക്കും മനസ്സിലായിട്ടും മനസ്സിലാകാതെ ഏക ആള് ജഗദീഷ് ആണ്.
പറഞ്ഞ പോലെ എന്തിനു ഇങ്ങിനെ സ്വയം ബോറനായ് അവതരിക്കുന്നു. ഒട്ടും മേച്ച് ആവാത്ത വസ്ത്രങ്ങള്‍.
സത്യം പറയാലോ ജഗദീഷ് ചേട്ടാ
മടുത്തു ട്ടോ .
നവീനേ ... പറഞ്ഞത് ഏതാണ്ടൊക്കെ ശരിയാണ്.. ഇദ്ദേഹത്തിന്റെ കോമഡികള്‍ കണ്ടു ശ്വാസം കിട്ടാതെ പൊട്ടി പൊട്ടിച്ചിരിച്ചിട്ടുണ്ട് ഞാന്‍ . എന്നാല്‍ ഹരിഹര്‍ നഗറിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ കണ്ടപ്പോള്‍ ചിരിക്കണമെന്ന് വിചാരിച്ചെങ്കിലും ചിരിക്കാന്‍ പറ്റിയില്ല. അത് ചിലപ്പോള്‍ എന്റെ ആസ്വാദന നിലവാരം താഴ്ന്നത് കൊണ്ടാകും ( വര്‍ഷങ്ങളായി മലയാളം സിനിമ കാണുകയല്ലേ?) അത് എന്തായാലും പകുതി അതിന്റെ സംവിധായകന്റെ തലക്കിട്ടു ഞാന്‍ ചാര്‍ത്തി.. അതൊക്കെ പോട്ടെ..
ReplyDeleteഈ കോമഡി പരിപാടി കണ്ടപ്പോള്‍ നവീന്‍ പറഞ്ഞതൊക്കെ തന്നെയന്നു എന്റെ നാവിന്റെ തുമ്പത്തും വന്നു തുള്ളിക്കളിച്ച്ചിട്ടു പോയത്. എന്റെ ഭാഗ്യം കൊണ്ട് അധികം എപിസോഡ് ഒന്നും കാണാന്‍ സാധിച്ചിട്ടില്ല.. എന്നാലും കണ്ടിടത്തോളം ഈ സാര്‍ കുറച്ച ഓവര്‍ ആണെന്ന് തന്നെയാണ് എന്റെയും അഭിപ്രായം.
അല്ല ഇതൊക്കെ പറഞ്ഞു കൊടുക്കാന്‍ നമ്മളാരു? അദ്ദേഹത്തിന്റെ ഇഷ്ടം.. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം ..
ഇത് വഴി പോയപ്പോള്‍ ഒന്ന് തെറ്റി കയറിയതാണ് എന്നാലും ഇഷ്ടപ്പെട്ടു കേട്ടോ.
ഈ കുറെ നാളുകളിൽ നമ്മുടെയൊക്കെ മെഗാസ്റ്റാർസിന്റെ
ReplyDeleteപ്രകടനങ്ങളുമെത്രയോ ഓവർ ആയിരുന്നു തിലകനെയവർ ഗറ്റൗട്ടടിച്ചു, കമലാഹാസനൊരു ഭ്രഷ്ട്, മന്മോഹൻ സിംഗിനെ വരെ ഗറ്റൗട്ടടിക്കാൻ പത്രങ്ങൾ പാടുപെടുന്നു. പ്രതിപക്ഷവും ഒട്ടും പിന്നിലല്ല.കോടികൾ തട്ടിയെടുത്താലും ചിലരെ പൂമാലയിട്ടു സ്വീകരിക്കും കുറെ പേർ. ആ കോടിപ്പണത്തിൽ നിന്നിത്തിരി
അവർക്കും അലോട്ടു ചെയ്താൽ മതി.
ഈ മഹാന്മാരുടെയൊക്കെ ഓവർപ്രകടനങ്ങൾ കണ്ട് അണ്ണാ ഹസാരെയെന്നൊരാൾ ഉപവാസത്തിലും.
ഈ മലയാളം ബ്ളോഗ്ക്കൂട്ടിലു വരെ ചെകുത്താന്മാരുടെയും, ദു:ശ്ശാസനന്മാരുടെയും ഓവർപ്രകടനങ്ങളല്ലേ സുഹൃത്തേ!
നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്. ആരുടെയെങ്കിലും ഓവർപ്രകടനം സഹിക്കുന്നില്ലെങ്കിൽ ടി വി ഓഫ് ചെയ്യണം ഇലക്ടിസിറ്റിക്കൊക്കെ വളരെ ക്ഷാമമുള്ള കാലമല്ലേ..
Ajay
ശരിയാണ്. ഇന്‍ ഹരിഹര്‍നഗറിലെ ജഗദീഷിന്റെ നല്ല ഹാസ്യം 2 ഹരിഹര്‍നഗറും ഗോസ്റ്റ് ഹൌസും എത്തിയപ്പോഴേക്കും ബോറടിപ്പിക്കുന്നതായി മാറി.
ReplyDeleteഈ കുറെ നാളുകളിൽ
ReplyDeleteനമ്മുടെയൊക്കെ മെഗാസ്റ്റാർസിന്റെ
പ്രകടനങ്ങളുമെത്രയോ ഓവർ ആയിരുന്നു
തിലകനെയവർ ഗറ്റൗട്ടടിച്ചു,
കമലാഹാസനൊരു ഭ്രഷ്ട്,
മന്മോഹൻ സിംഗിനെ വരെ
ഗറ്റൗട്ടടിക്കാൻ പത്രങ്ങൾ പാടുപെടുന്നു
പ്രതിപക്ഷവും ഒട്ടും പിന്നിലല്ല.
പിന്നെ കോടികൾ തട്ടിയെടുത്താലും
ചിലരെ പൂമാലയിട്ടു സ്വീകരിക്കും കുറെ പേർ
തട്ടിയെടുത്തതിൽ നിന്നിത്തിരി
അവർക്കും അലോട്ടു ചെയ്താൽ മതി
ഈ മഹാന്മാരുടെയൊക്കെ ഓവർപ്രകടനങ്ങൾ
കണ്ട് അണ്ണാ ഹസാരെയെന്നൊരാൾ
ഉപവാസത്തിലും...
എന്തിനേറെപ്പറയുന്നു!!!
ഈ മലയാളം ബ്ളോഗ്ക്കൂട്ടിലു വരെ
ചെകുത്താന്മാരുടെയും, ദു:ശ്ശാസനന്മാരുടെയും
ഓവർപ്രകടനങ്ങളല്ലേ സുഹൃത്തേ
നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്
ആരുടെയെങ്കിലും ഓവർപ്രകടനം
സഹിക്കുന്നില്ലെങ്കിൽ ടി വി ഓഫ്
ചെയ്യണം ഇലക്ടിസിറ്റിക്കൊക്കെ
വളരെ ക്ഷാമമുള്ള കാലമല്ലേ
Ajay
നനീന്‍ നീ പറഞ്ഞത് നൂറു ശതമാനവും ശരിയാ.. ഞാന്‍ പലപ്പോളും പറയാന്‍ ആഗ്രഹിച്ച കാര്യം..പണ്ട് ഇവന്റെ ഒക്കെ തമാശ കേട്ടു ചിരിച്ച മിക്കവര്‍ക്കും ഇപ്പൊ അത് കാണുമ്പോള്‍ ഓക്കാനം വരും..പിന്നെ നമ്മള്‍ പറഞ്ഞാലും ഇല്ലങ്ങിലും ഇവര്‍ ഒക്കെ മാറില്ല...പറഞ്ഞാല്‍ നമ്മള്‍ നാറും അതായതു..ചീഞ്ഞവനെ ചുമന്നാല്‍ ചുമന്നവന്‍ നാറും .. അത്ര തന്നെ.. അപ്പോള്‍ നമ്മെള്‍ക്ക് ചെയ്യാവുന്ന ഒറ്റ കാര്യം ടി.വി ചാനല്‍ മാറ്റുക.. അല്ലേല്‍ ഓഫ് ചയ്തു പോയി "എത്രയും ദയ ഉള്ള മാതാവേ " എന്നു ചൊല്ലുക..
ReplyDeleteനനീന്‍ നീ പറഞ്ഞത് നൂറു ശതമാനവും ശരിയാ.. ഞാന്‍ പലപ്പോളും പറയാന്‍ ആഗ്രഹിച്ച കാര്യം..പണ്ട് ഇവന്റെ ഒക്കെ തമാശ കേട്ടു ചിരിച്ച മിക്കവര്‍ക്കും ഇപ്പൊ അത് കാണുമ്പോള്‍ ഓക്കാനം വരും..പിന്നെ നമ്മള്‍ പറഞ്ഞാലും ഇല്ലങ്ങിലും ഇവര്‍ ഒക്കെ മാറില്ല...പറഞ്ഞാല്‍ നമ്മള്‍ നാറും അതായതു..ചീഞ്ഞവനെ ചുമന്നാല്‍ ചുമന്നവന്‍ നാറും .. അത്ര തന്നെ.. അപ്പോള്‍ നമ്മെള്‍ക്ക് ചെയ്യാവുന്ന ഒറ്റ കാര്യം ടി.വി ചാനല്‍ മാറ്റുക.. അല്ലേല്‍ ഓഫ് ചയ്തു പോയി "എത്രയും ദയ ഉള്ള മാതാവേ " എന്നു ചൊല്ലുക..
ReplyDeleteYou said it.
ReplyDeleteനവീനെ,
ReplyDeleteതാങ്കള്‍ പറഞ്ഞത് ശരിയായില്ല...
പറഞ്ഞത് ശരിയായില്ല എന്ന് ഉദ്ദേശിച്ചത് ഇതിലും കുറച്ചു കൂടി സ്ട്രോങ്ങ് ആയി പറയണമായിരുന്നു എന്നാണ്..!
ടൈപ്പ് ചെയ്യാനുള്ള മടി കാരണമാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടാതിരുന്നത് ഞാന്‍...
കുറച്ചു നല്ല കലാകാരന്മാരുടെ പ്രകടനം കൂടി മിസ്സ് ആകുന്നു ഈ വിവരമില്ലാത്ത വിടുവായന്റെ വിഡ്ഢിത്തരങ്ങള്‍ കാരണം.. ആദ്യം ആ പരിപടിയുടെ ജഡ്ജ് ആരുന്നു ഈ കൂപമണ്ടൂകം, പിന്നെ ആ പരിപാടി മൊത്തത്തില്‍ ഹൈജാക്ക് ചെയ്തു അങ്ങേര്.. ആ പരിപാടി അവതരിപ്പിക്കുന്ന കൊച്ചിന് ഒരു ചാന്‍സ് പോലും കൊടുക്കാതെ, അവതരണം വരെ അവന്‍ ഏറ്റെടുത്തു... ചീഫ് (ചീപ്??) ജഡ്ജ് എന്ന് പോസ്റ്റ് മാറ്റി.. അവന്റെ ജഡ്ജ്മെന്‍റ് കേള്‍ക്കുന്നതിലും ഭേദം തൂങ്ങി ചവുന്നതാണ് എന്ന് തോന്നി പോകുന്നു.. വേറെ ആര്‍ക്കും സംസാരിക്കാന്‍ അവസരം കൊടുക്കാതെ വളുവളാ എന്തൊക്കെയോ പൊട്ടത്തരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് കാണുമ്പൊള്‍ കരണക്കുറ്റിക്ക് ഒന്ന് പൊട്ടിക്കാന്‍ തോന്നും.. ഹോ ഇവനെ ആ നമ്മള്‍ തമ്മില്‍ എങ്ങാനും കൂടുതല്‍ കാലം അവതരിപ്പിക്കാന്‍ ആക്കിയിരുന്നെങ്കില്‍,
ഒന്നുടെ പറയട്ടെ, കുറച്ചൂടെ സ്ട്രോങ്ങ് ആക്കരുന്നു.. :)
ഇത് വായിക്കാന്‍ ഞാന്‍ കുറെ വൈകിപ്പോയി...എന്തായാലും കോമഡി സ്റ്റാര്‍സും അവന്‍റെ കോപ്രായങ്ങളും ഇപ്പോഴും നില നില്‍ക്കുന്നത് കൊണ്ട് അഭിപ്രായം ഇപ്പോഴും പ്രസക്തം ! കുറെ നാളായിട്ട് തോന്നുന്ന ഒരു കാര്യമാണ് നവീന്‍ പറഞ്ഞത്........ .,എനിക്ക് മാത്രേ ഇത് തോന്നിയുള്ളൂ എന്നാണ് ഞാന്‍ കരുതിയിരുന്നത്..ഇവിടെ ഒരാള്‍ പോലും പ്രതികൂലിച് കമന്റ്സ് ഇടാത്തത് കണ്ടപ്പോ മനസിലായി ജഗദീഷ് എന്ന കോമാളിയുടെ പ്രേക്ഷക പ്രീതി..എല്ലാര്ക്കും മനസിലായിട്ടും ഏഷ്യാനെറ്റിനും ആ പരിപാടിയുടെ സംവിധായകനും മനസിലായില്ല..ആ പരിപാടിക്ക് എന്തിനാണ് ഒരു പെണ് അവതാരക ? എല്ലാം അയാള്‍ തന്നെയാണ് ചെയ്യുന്നത്.ഇടവേള അന്നൌന്‍സ് ചെയ്യാന്‍ മാത്രമാണ് അവള്‍.. ,, ഇന്‍ ഹരിഹര്‍ നഗര്‍ ഒക്കെ കണ്ടാല്‍ ഇപ്പോഴും ചിരിച്ചു പോകും..പക്ഷെ ഇപ്പോള്‍ തോന്നുന്നു അത സംവിധായകരുടെ മാത്രം കഴിവായിരുന്നു എന്ന്..ഇത്രയും അരസികനായ ഒരാള്‍ക്ക് അത് ചെയ്യാന്‍ കഴിയും എന്ന് തോന്നുന്നെയില്ല..
ReplyDelete