Sunday, November 03, 2013

''ദർശനേ പുണ്യം..!!! സ്പർശനേ പാപം..!!!ശ്വേത മേനോൻ ഒരു പ്രതീകമാണ് ,അപൂർവ്വങ്ങളിൽ അപൂർവ്വം മാത്രം കണ്ടു വരുന്ന ആണത്തമുള്ള പെണ്ണുങ്ങളുടെ ജീവിക്കുന്ന പ്രതീകം ,അതുകൊണ്ടാണല്ലോ ഗർഭിണി ആയിട്ടും റിയാലിറ്റി ഷോ അവതരിപ്പിച്ചതും , പ്രസവം ക്യാമറയിലാക്കിയതും,  ആ പ്രതീകത്തെ ഒരു അവസരമായി കണ്ടതാണ് കുറുപ്പങ്കിൾ ചെയ്ത തെറ്റ്. ആ ചേട്ടൻ ആ ചേച്ചിയുടെ പിടിക്കാൻ പാടില്ലാത്തിടത്ത് പിടിച്ചോ ഇല്ലയോ എന്നൊന്നും എനിക്കറിഞ്ഞൂടാ.  എങ്കിലും പീഡനം ഒരു കല  ആയി വ്യാഖ്യാനിക്കപ്പെടുന്ന ന്യൂജെനറേഷൻ പോളിടിക്സിൽ ശ്വേതാ മേനോൻ വന്നു  പെട്ടത് ശ്വേതാ മേനോന്റെ സമയദോഷമെന്നും കുറുപ്പണ്ണന്റെ വിധിയെന്നും  കരുതി സമാധാനിക്കാനേ കഴിയൂ...!!!
കീർത്തിചക്രയിൽ അഭിനയിച്ച മോഹൻലാലിന് കേണൽ പദവി കിട്ടിയ നാട്ടിൽ ,രതിനിർവേദത്തിൽ  അഭിനയിച്ച ശ്വേതാ  മേനോനെ ഒർജിനൽ രതിച്ചേച്ചിയായി തെറ്റിദ്ധരിച്ച്‌ പിതൃവാൽസല്യമർപ്പിച്ച കുറുപ്പങ്കിളിന്റെ  നിഷ്കളങ്കതയെ  തിരിച്ചറിയാതെ പോയ പൊതുജനവും രാഷ്ട്രീയ മാര്ജാരന്മാരുമാണ് പ്രബുദ്ധ കേരളത്തിന്റെ ശാപം...!!!


ഡീഗോ മറഡോണ രന്ജിനിക്ക്  മുത്തുഗൗ കൊടുത്തപ്പോഴും ഷാരൂഖ്‌ ഖാൻ റിമിടോമിയെ പൊക്കിയപ്പൊഴും (ഐ മീൻ വാട്ട്‌ എക്സാറ്റ്ലി യൂ മീൻ ) ഇല്ലാതിരുന്ന സദാചാര ബോധം ഇപ്പോൾ ഉണരുന്നതിൽ ദുരൂഹതയുടെ തായ് വേരുകൾ തിരയുന്നവരോട് ഒന്നും പറയാനില്ല . പൊതുവേദിയിൽ പൊതുജനം കാണ്‍കെ എക്സ്പ്രസ്സ് ചെയ്യുന്ന വികാരങ്ങൾക്കും ആരും കാണാത്ത ഗ്യാപ്പിൽ കൂടി ലാഭേഛയോടെ മാത്രം  എക്സ്'പ്രസ്സ്' ചെയ്യുന്ന വികാരങ്ങൾക്കും  തമ്മിൽ ഒരുപാട് അന്തരമുണ്ട് . കേരളത്തിൽ അനുദിനം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീത്വത്തിന്റെ ദുരവസ്ഥയേക്കാൾ ദയനീയമാണ് കേരളത്തിലെ ലൈംഗീക അരാജകത്വം . സഹജീവി എന്നതിലുപരി ഒരു ഉപകരണമായി സ്ത്രീയെ നോക്കുന്ന തിമിരം ബാധിച്ച ഒരു ജോഡി കണ്ണുകളാണ് കേരളത്തിന്റെ ശാപം. സാക്ഷരരെന്ന് അഹങ്കരിക്കുന്ന നാട്ടിൽ കേവല ഭൂരിപക്ഷത്തിന്  സുരക്ഷിതത്വം പേടിസ്വപ്നമായാൽ സാക്ഷരത കൊണ്ട്  എന്തർഥം ? 50% പോലും വിദ്യാഭ്യാസമില്ലാത്ത അയൽ  സംസ്ഥാനങ്ങളിൽ പോലും സ്ത്രീകൾ  സുരക്ഷിതരാണ്‌ . വിദ്യാഭ്യാസം കച്ചവടമാവുകയും  സ്വഭാവരൂപീകരണവും  ധാർമ്മികതയും   ഔട്ട്‌ ഓഫ് സിലബസ്സിൽ പെട്ടുപോകുകയും ചെയ്യുമ്പോഴാണ്‌    മനുഷ്യത്വം ഔട്ട്‌ ഓഫ് ഫാഷനായി രൂപാന്തരം പ്രാപിക്കുന്നത് .  അപ്പൊ പിന്നെ റേപ്പിംഗ് ഒരു എക്സ്ട്രാ കരിക്കുലാർ ആക്റ്റിവിറ്റിയായി ശീലിച്ചവരെ എങ്ങനെ കുറ്റം പറയാനാവും ?

ശ്വേതാ മേനോൻ ഒരു മാതൃകയാണ് ., 
കേരളത്തിലെ  പീഡിതസമൂഹത്തിന്  പ്രതികരിക്കാനുള്ള ഒരു നല്ല മാതൃക. പൊതുസ്ഥലങ്ങളിലെ അരണ്ട വെളിച്ചത്തിൽ 
പെമ്പിള്ളേരുടെ ബബ്ലിങ്ങ്യാ *യ്ക്ക്  പിടിക്കുന്ന പകല്മാന്യന്മാർക്ക്   ഒരു നല്ല താക്കീതും ..
ഇനി മുതൽ  വള്ളം കളിക്ക് പോകുന്ന പൊതുപ്രവർത്തകർ ഈ മന്ത്രം മനസ്സിൽ ഉരുവിടുന്നത് നന്നായിരിക്കും...!
                        ''ദർശനേ പുണ്യം...., സ്പർശനേ പാപം... ''
എന്തൊക്കെയായാലും  കുറുപ്പങ്കിളിന്റെ കാര്യം തീരുമാനമായി ...!!
താമസിയാതെ ''അവളോന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ, അവളൊന്ന് ഒച്ച വെച്ചിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ മാധവൻ കുട്ടീ ...ഞാൻ ഉണർന്നേനെ..!'' എന്ന സെന്റി  ഡയലോഗുമായി  ചേട്ടൻ കളത്തിലിറങ്ങും എന്ന പ്രതീക്ഷയോടെ ... ...!!!

N B : കുഞ്ഞു വാവയ്ക്ക് ഞാൻ മിട്ടായി തരൂല്ല എന്ന് പറയുന്ന അക്കച്ചിയുടെ നിഷ്കളങ്കതയോടെ 'ശ്വേതാ മേനോൻ  നുണ പറയില്ല' എന്നു വാദിക്കുന്ന ചീഫ് വിപ്പ് അങ്കിളിന്റെ കവിളത്ത് ഒരു കിള്ള് കൊടുക്കാൻ തോന്നുന്നുണ്ട് , ഹമ്പട..!!