Thursday, October 31, 2013

ഭ്രാന്താലയം അഥവാ കേരളം ...!!!






നാലുവയസുകാരിയുടെ  പിഞ്ചു ശരീരത്തിൽ  കരിഞ്ഞ കാമം തീർക്കുന്ന കഴുവേറികളോട്  വിദ്വേഷമല്ല , സഹതാപമാണ് !!
വണ്ടിയിടിച്ചു ചത്ത പേപ്പട്ടിയോട് തോന്നുന്ന ഒരുതരം സഹതാപം .!!!
മുഖ്യമന്ത്രിയെ കല്ലെറിഞ്ഞവരേയും   സ്മാരകങ്ങൾ തീയിട്ടു തകർത്തവരേയും  ചോറ്റാനിക്കരയിലേക്ക്  ക്ഷണിക്കുന്നു . കാലം ബാക്കിവച്ച മൂന്നു സ്മാരകങ്ങളെ കല്ലെറിഞ്ഞ് ചുട്ടെരിക്കാൻ . ഇല്ല ഒരു പട്ടിക്കുറുക്കൻ പോലും തിരിഞ്ഞു നോക്കില്ലെന്നറിയാം . ആ കുരുന്നിന് വേണ്ടി കൊടി പിടിക്കാൻ നേഴ്സറി കുട്ടികൾക്കാവില്ലല്ലോ? 

'പൊന്നും മണികളും കിഴികെട്ടിത്തന്നീടാം
പൊന്നാരക്കുട്ടനെ ഞാനെടുക്കും.
'അപ്പൊന്നും നോക്കാതെ, യമ്മണി നോക്കാതെ
യമ്മ,തന്‍ കണ്ണുകള്‍ ചൂന്നെടുത്തു
പുലരിച്ചെന്താമരപോലവ പൂതത്തിന്‍
തിരുമുമ്പിലര്‍പ്പിച്ചു തൊഴുതുരച്ചു,
'ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരികെന്റെ പൂതമേ, നീ.'

സ്കൂളിൽ പഠിക്കുമ്പോൾ രമ ടീച്ചറാണ് ഇടശ്ശേരിയുടെ പൂതപ്പാട്ട് എന്ന ഈ കവിത ചൊല്ലിപ്പഠിപ്പിച്ചത് .റാണി എന്ന ആ അമ്മയെ ഓർക്കുമ്പോൾ മഹാകവി ഇടശേരിയോട് ഇപ്പൊ കൂറ് പുലർത്താനാവുന്നില്ല .
ഇതാണോ മലയാളി 'പത്രത്തോടൊപ്പം  വളർത്തുന്ന ആ   സംസ്കാരം' .

നാഗരികത വിഴുങ്ങിയ ഒരു നാട്ടിൽ ചുട്ടുപൊള്ളി നശിച്ചത്‌ 
ഗ്രാമത്തിന്റെ നന്മകളാണ് ...!!!
ഒപ്പം, കൈപിടിച്ച് നടത്തേണ്ട കൈകൾ  
ശ്വാസം മുട്ടിച്ച് കൊന്ന കുറെ കുരുന്നിലകളും ...!!!
മനുഷ്യാ ..,പരിണാമങ്ങളില്ലാതെ  നിനക്ക് മാത്രം 
എങ്ങനെ മൃഗമാവാൻ കഴിയുന്നു? 
ചോറ്റാനിക്കരയമ്മ യക്ഷിയെ കൊന്ന കഥ കേട്ടിട്ടുണ്ട് , 
ചോറ്റാനിക്കരയിലെ  ആ യക്ഷിക്കുളത്തിൽ ഇറങ്ങിയിട്ടുമുണ്ട് . 
ഈ പിഞ്ചു കുഞ്ഞിന്റെ നിലവിളി  മാത്രം ആരും കേട്ടില്ല...!!!
      മുപ്പത്തിമുക്കോടി ദൈവങ്ങളോടും 
ഇപ്പൊ തോന്നുന്ന വികാരം 
പുച്ചമാണ്
           വെറും പുച്ചം ...!!!            

2 comments:

  1. തോന്നുന്നത് വേദനയും രോഷവും ഭയവുമാണ്

    ReplyDelete
  2. ഇന്ന് വിദ്യാഭ്യാസത്തിനു ഏറ്റവും മുൻപന്തിയിൽ നില്ക്കുന്ന സ്ഥലങ്ങളിൽ അല്ലെ ഇതൊക്കെ സംഭവിക്കുന്നത്‌ ? അപ്പോൾ നമ്മുടെ വിദ്യാഭ്യാസം നമ്മളെ നയിക്കുന്നതെങ്ങോട്ടാ ?രാഷ്ട്രീയവും മതവും കാണിക്കുന്ന ഭിന്നതകളെല്ലാം മറന്നു ഇതിനെതിരെ പോരാടാൻ സമയമായി ....നിങ്ങലെക്കൊണ്ടാകുന്നവ നിങ്ങൾ ബ്ലോഗോ ഫേസ് ബൂകൊ അതിലൂടെ ചെയ്ക .. ഞങ്ങൾ പ്രവർത്തി പദത്തിൽ ഉണ്ട് .......

    ReplyDelete