Saturday, June 02, 2012

‘’വി എസ്സേ ഞാനൊരുമ്മ തരട്ടെ’‘രാഷ്ട്രീയം പറയാൻ ഞാനില്ല. വി എസ് ഇന്ന് ടി . പി. യുടെ വീടു സന്ദർശിച്ചതിലെ നിഗൂഡരാഷ്ട്രീയമോ,വി എസിന്റെ സന്ദർശനം നെയ്യാറ്റിങ്കരയിൽ വോട്ടായി മാറിയേക്കാവുന്ന ‘സിമ്പതെ‘റ്റിക് തിയറിയോ ഒന്നും എനിക്കറിയില്ല.... പക്ഷെ ഒന്നറിയാം താങ്കളൊരു മനുഷ്യനാണ്.... മനുഷ്യത്വം അസ്തമിച്ചു തുടങ്ങിയ കേരള രാഷ്ട്രീയത്തിൽ നിലപാടുകളിൽ നെറിവുള്ള ഒരു കിടിലൻ മനുഷ്യൻ..
ടി . പി. ചന്ദ്രശേഖരൻ എന്ന വ്യക്തിയെക്കുറിച്ച് കേട്ടുകേൾവി മാത്രമേ എനിക്കുള്ളൂ...അതും ആ അരുംകൊലയ്ക്ക് ശേഷം മാത്രം...
സി പി എമ്മുകാർ ഒഞ്ചിയത്തെത്തിയാൽ മുട്ടുകാല് തല്ലിയൊടിക്കും എന്നൊക്കെ വീരവാദം മുഴക്കിയ ആർ എം പി പ്രവർത്തകരുടെയെല്ലാം വായിൽ നിന്ന് മുഴങ്ങിക്കേട്ടതെല്ലാം താങ്കൾക്കുള്ള അഭിവാദ്യങ്ങളായിരുന്നില്ലേ... താങ്കളുടെ ഈ സന്ദർശനം ആർ എം പിക്ക് ഗുണം ചെയ്താലും ഇല്ലേലും സി പി എമ്മിനു ഗുണകാരമാവില്ല എന്നത് ഫസ്റ്റ് ലുക്കിൽ തന്നെ എതു പൊട്ടനും മനസിലാകുന്ന കാര്യമാണ്... !!

കേരളത്തിലെ അടിയുറച്ച കമ്മ്യൂണിസ്റ്റ് വിശ്വാസികളിൽ ഭൂരിഭാഗവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് എന്ന വാസ്തവം ആരും മറക്കരുത്...
പകലന്തിയോളം ചോര നീരാക്കി പണിയെടുത്ത് അതിലൊരു പങ്ക് മിച്ചം പിടിച്ചും ചോരയും നീരും കൊടുത്ത് ധീരസഖാക്കൾ പടുത്തുയർത്തിയ സാമ്രാജ്യത്തിന്റെ നെറുകയിലാണ് കേരളത്തിൽ ചെങ്കൊടി പാറുന്നത്... കേരളത്തിലെ പാവപ്പെട്ടവന്റെ ചോരയുടേയും കൊടിയുടേയും നിറം ഒന്നായതിന്റെ പിന്നിലെ ചരിത്രം പാർട്ടിയുടെ അഭ്യുദയ കാംഷികൾ ഓർക്കണം. പുന്നപ്രയിലും വയലാറിലുമെല്ലാം നിറതോക്കിനു നേരെ വിരിമാറ് കാണിച്ചു കൊണ്ട് ‘തന്തയ്ക്കു പിറന്നവന്മാരെന്ന്‘ തെളിയിച്ചു കൊടുത്ത ഒരേയൊരു പ്രസ്ഥാനത്തിന്റെ പിൻ തലമുറക്കാർ ഒരു വികാരത്തിനു മുന്നിൽ മുട്ടുമടക്കാതിരിക്കുന്നെങ്കിൽ അതു ആദർശത്തിനു മുന്നിൽ മാത്രമായിരിക്കണം...
രക്തച്ചൊരിച്ചിലില്ലാതെ ലോകചരിത്രത്തിൽ ഒരു വിപ്ലവവും വിജയിച്ചിട്ടില്ല...
പക്ഷെ അതിനു മുന്നിലെല്ലാം ഏതെങ്കിലുമൊരു നല്ല ലക്ഷ്യമുണ്ടായിരുന്നു...
ഇന്നലെകളിലെ യുവാക്കളെ പ്രസ്ഥാനങ്ങളിലേക്കടുപ്പിച്ച തുറുപ്പു ചീട്ടുകളായിരുന്നു അവ...
നിർഭാഗ്യവശാൽ ഇന്ന് നിങ്ങൾ യുവാക്കൾക്ക് പകർന്നു തരുന്നതെന്താണ്... ??
സംഘടനകൾ സംഘട്ടനങ്ങൾക്ക് മാത്രമുള്ളതാണെന്ന ഒരു തലതിരിഞ്ഞ ഒരു തിരിച്ചറിവ് ....
ആ അറിവ് ഞങ്ങളെ നയിക്കുന്നത് നാശത്തിലേക്കാണെങ്കിൽ നഷ്ട്ടം രാഷ്ട്രത്തിനല്ലേ?

പ്രിയപ്പെട്ട വി എസ് താങ്കളെ ഞാൻ ആരാധിച്ചു പോകുന്നു...
പ്രായമുള്ളവരെ ബഹുമാനിക്കണം എന്ന് എന്നെ പടിപ്പിച്ച പുസ്തകങ്ങളിലെ നിർവചനങ്ങൾക്കപ്പുറം
ഏതോ ഒരു പോളാർ ബലം എന്നെ അങ്ങിലേക്കടുപ്പിക്കുന്നു...
അടിച്ചമർത്തപ്പെട്ടവർക്ക് ശബ്ദമായി മാറിയ ക്രിസ്തു ഒരു വിപ്ലവകാരിയാണെങ്കിൽ
വി എസ്സേ... അങ്ങയെ ഞാൻ അന്തിക്രിസ്തുവെന്ന് വിളിക്കും ...
കുറഞ്ഞ പക്ഷം സഖാവ് എന്ന വാക്കിന്റെ അർഥം നല്ലവണ്ണം അറിയാവുന്ന ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ....

ഇന്നു വരെ ആണായിപിറന്ന ഒരുത്തനോടും ഞാൻ ചോദിക്കാത്ത ഒരു ചോദ്യം ഒന്നു ചോദിച്ചോട്ടെ...
‘’വി എസ്സേ ആ കവിളിൽ ഞാനൊരുമ്മ തരട്ടെ’‘
NB: ഒരു എല്ലിൻ കഷ്ണം കിട്ടിയതിന്റെ പേരിൽ പട്ടികൾ കുരച്ച് കല്ലേറ് മേടിച്ചാൽ ഞാൻ ഉത്തരവാദിയല്ല.

5 comments:

 1. വി എസ് ധീരനായ കമ്മ്യൂണിസ്റ്റ്‌ ..........

  ReplyDelete
 2. Mr Naveen,
  This post proves that you are one of the so called average malayali . As far as vs is concerned, he's been proving the truthfulness of the proverb ' barking dog never bites' for the last 10-15 yrs.

  .(kiliroor...shari..vip..., moonnar..rats and 3 cats...etc etc..Not relevant here, but just to refresh your dusty memories).
  He's not a christ of communism. Now the people know what' s the reason behind his show. He has been isolated and dumped in the party and now he finds this as the right time to get up. That's it about the great VS.
  I do agree with rest of your lines from the beginning of the blog. But don't ever worship VS.

  ReplyDelete
  Replies
  1. dear friend.,

   vs is keeping on showing his opinion beyond his party..this is not the first time i think ... . its just a matter of humanity... i do respect that...
   im not against communism....
   i hate most of the politicians in india..but the same time i love so many personalities in indian politics/. it can be from CPM ,CPI, CONGRESS, OR even from BJP...
   VS is one among them. i wrote my own opinion. from ur point of view it can b true or false thats none of my business... :)because im a so called average malayali...
   im always proud to say that ' im a so called average malayaali'. these types of responses were expected befere posting this blog.i do respect yr comment... a big thanks for yr response...:)

   Delete
 3. Supporting your views Mr. Naveen.

  ReplyDelete
 4. ടീ പീ. ആശയ സമരങ്ങള്‍ ആയുധമണിഞ്ഞപ്പോള്‍ ശാരീരികമായി ഉന്മൂലനം ചെയ്യപ്പെട്ടവന്‍. കൊല ചെയ്ത ചെന്നായകളുടെ ടൈമിങ്ങിലുള്ള പിഴവും ആ രക്തം മുതലെടുക്കാനുള്ള കുറുനരികളുടെ ആര്‍ത്തിയും മൂലം മാത്രം നിശ്ശബ്ദ നിലവിളികള്‍ക്കുമപ്പുറം ചര്‍ച്ച ചെയ്യപ്പെട്ട രക്തസാക്ഷിത്വം.  മാര്‍ക്സിസം എന്ന തത്വശാസ്ത്രവും പാര്‍ട്ടിയെന്ന ആഗോളവല്‍കരണ കാലത്തെ പാര്‍‌ലമെന്ററി സംവിധാനവും തമ്മില്‍ ലെനിനിസ്റ്റ് സംഘടനാ തത്വപ്രകാരം മത്സരിച്ചപ്പോള്‍ കോര്‍പ്പറേറ്റ് അതിജീവന തന്ത്രങ്ങള്‍ വശമില്ലാതെ പരാജയപ്പെട്ടുപോയത് മാര്‍ക്സിസം എന്ന തത്വശാസ്ത്രവും അതിനെ മുറുകെപ്പിടിച്ചതിനാല്‍ രാഷ്ട്രീയ വനവാസം സ്വീകരിക്കുവാന്‍ നിര്‍ബന്ധിതരാക്കപ്പെട്ട പരശതം നിസ്വാര്‍ത്ഥമതികളും ആയിരുന്നു.


  സാമൂഹ്യ പ്രതിബദ്ധതയും പ്രത്യയശാസ്ത്ര ബോധവും അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ ഇടയില്‍ സ്വീകാര്യതയുമുള്ള പൊതുപ്രവര്‍ത്തകരായ ആ ഉറച്ച കേഡറുകളുടെ കൊഴിഞ്ഞുപോക്കും തല്‍ സ്ഥാനത്ത് കടന്നുവന്ന സ്വാര്‍ഥമോഹികളായ രാഷ്ട്രീയ നേതാക്കളുമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്നഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കും ആശയപരമായ പാപ്പരത്തത്തിനും തദ്വാരാ കേരളീയ പൊതു സമൂഹത്തിന്റെ മൊത്തത്തിലുള്ള അപചയത്തിനും നിദാനം.


  എവിടെ പുരോഗമന ശക്തികള്‍ പരാജയപ്പെടുന്നുവോ അവിടെ മൂലധനശക്തികളും മത ജാതീയ ചൂഷക മൂഷികരും അരാഷ്ട്രീയ പ്ലേഗ് പരത്തുകയും പൊതുസമ്പത്ത് തുരന്നു തിന്നുകയും മാനവികതയെ ഇറച്ചിത്തൂക്കത്തില്‍ അളന്ന് അടയാളപ്പെടുത്തുകയും ചെയ്യുമെന്നു മറക്കാതിരിക്കാം.

  ReplyDelete