Friday, August 05, 2011

സദാചാര വാദികളേ ഇതിലേ... !!

1984 പുറത്തിറങ്ങിയ നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട് എന്ന ഫാസില്‍ സിനിമയില്‍ നദിയ മൊയ്തു ലാലേട്ടനെ ആസ് ആക്കുന്ന ഒരു സീനുണ്ട്. ഒരു ബെല്യക്കാട്ടന്‍ കൂളിംഗ് ഗ്ലാസ്സും വച്ച് ഇതില്‍ക്കൂടി നോക്കിയാല്‍ നമ്മള്‍ ഉടുത്തിരിക്കുന്ന ഡ്രസ്സ്‌ ഒന്നും കാണത്തില്ല 'ഫുള്‍ നേക്കഡ് ' എന്ന് പറഞ്ഞ് നദിയ ചേച്ചി മോഹന്‍ലാലിനെ ചക്രശ്വാസം വലിപ്പിക്കുന്നുണ്ട്... അന്ന് മനസ്സില്‍ കയറിയ ആഗ്രഹമാണ് എന്നെങ്കിലും എനിക്കും അത് പോലൊന്ന് വാങ്ങണം എന്ന്... , ഇപ്പൊ ഇതാ എന്‍റെ പ്രാര്‍ത്ഥന 'സ്റ്റീവ് ജോബ്സ് ' കേട്ടിരിക്കുന്നു .
ആപ്പിള്‍ ഐഫോണിലെ NOMAO എന്ന ആപ്ലിക്കേഷനിലൂടെ... അന്ന് നോക്കെത്താദൂരത്തിന് തിരക്കഥയെഴുതിയ ഫാസില്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണത്തില്ല തന്‍റെ സ്വപ്നം യാഥാര്‍ത്യമാവുമെന്ന് ...
സാമൂഹിക സദാചാരത്തിന്‍റെ അന്തസത്തയും ആവശ്യകതയും വാ തോരാതെ ശര്‍ദ്ധിക്കുന്ന സദാചാരവാദികള്‍ ഇതൊന്നു കാണണേ... ഒരു ഫിംഗര്‍ ടാപ്പിന്‍റെ ദൂരത്തില്‍ മനുഷ്യ ശരീരത്തിന്‍റെ 'അ' മുതല്‍ 'ഋ' വരെ നൂല്‍ ബന്ധമില്ലാതെ കാണാനാവുന്ന സോഫ്ട്വെയര്‍ വിപണിയില്‍.

എന്തായാലും കേട്ട പാതി കേള്‍ക്കാത്ത പാതി ഇന്നലെ ഞാനൊരെണ്ണം മേടിച്ചു... ഇനി ഞാനിവിടെ ഒന്നര്‍മാദിക്കും... എനിക്കിവിടെ ചിലരെയൊക്കെ നല്ല സംശയമുണ്ട്...ഇന്ന് മുതല്‍ വൈകുന്നേരങ്ങളില്‍ സിറ്റി സെന്ടറിലൂടെയും കാരിഫോറിലൂടെയും ചാച്ചന്‍ ഈവെനിംഗ് വാക്കിനിറങ്ങുന്നുണ്ട് .കുറെ നാളായി കുവൈറ്റി പെണ്ണുങ്ങള്‍ എന്നെ പറ്റിക്കാന്‍ തുടങ്ങിയിട്ട്.... സദാചാര ബോധം കൂടുതലുള്ള മലയാളി കിളികള്‍ ജാഗ്രതൈ... ഇന്ന് ഞാന്‍ കുറെ സിലിക്കോണ്‍ ബാഗുകള്‍ കണ്ടു പിടിക്കും മോനെ... അല്ലപിന്നെ.

കുവൈറ്റ്‌ പോലീസിന്‍റെ പ്രത്യേക ശ്രദ്ധയ്ക്ക് : എനിക്ക് തോന്നിയ പോലെയൊക്കെ ഞാന്‍ ക്യാമറ ഫോണുമായി നടക്കും , എന്ന് കരുതി സദാചാരം ചോര്‍ന്നു പോയി, സെക്കുലറിസത്തിന്‍റെ തൊണ്ട് ചീഞ്ഞു പോയി എന്നൊക്കെ പറഞ്ഞ് കുനിച്ചു നിര്‍ത്തി ഇടിക്കാനോ വെടി വച്ച് കൊല്ലാനോ വല്ല പ്ലാനുമുണ്ടെങ്കില്‍ അമ്മച്ചിയാണേ നില്‍ക്കുന്ന നില്‍പ്പില്‍ കൊഞ്ഞനം കുത്തിക്കാണിക്കുവേ ഉള്ളൂ ഞാന്‍ പറഞ്ഞേക്കാം...

4 comments:

 1. പണ്ട് കാരണവന്മാര്‍ പറഞ്ഞത് പോലെ ഞാനും പറയുന്നു...ഇതൊന്നും കാണും കേള്‍ക്കാനും ഇട വരാതെ എന്നെ അങ്ങ് വിളിച്ചാല്‍ മതിയേ ...by the way എത്ര പൈസ കൊടുത്തു ആ കുന്ത്രാണ്ടത്തിന്...gulf ഇല്‍ കിടന്നാ നീ ഈ കളി കളിക്കുന്നത് എന്ന് ഓര്‍ക്കണം കെട്ടോ.. ഇനി ഈ അജി ചേച്ചി വായിച്ചിട്ട് എന്നെ ഒന്ന് warn ചെയ്തില്ല എന്ന് പറയരുത് ..

  ReplyDelete
 2. പണ്ട് ശ്രീ നാരായണ ഗുരുവിനെ ബലം പ്രയോഗിച്ച് മൂത്ര പരിശോധനക്ക് വിധേയമാക്കിയ വേളയിൽ അദ്ദേഹത്തിന്റെ ഉടുമുണ്ട് അഴിഞ്ഞ് പോകുകയുണ്ടായി. അൽ‌പ്പം കഴിഞ്ഞ് മുണ്ടെടുത്തു കൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞു:“ഇനിയതിന്റെ ആവശ്യമില്ല കാണിക്കാതെ വച്ചിരുന്നത് എല്ലാവരും കണ്ടു.സ്ത്രീകളും കണ്ടു.”
  അതു പോലെ ഈ സാധനം കൂടി വന്നാൽ പിന്നെ വൃത്തിയായി.പട്ടിന്റെ തലസ്ഥാനത്ത് വല്ല പച്ചക്കറികൃഷിയും ആരംഭിക്കാം. ആർക്കും വേണ്ടാത്തതാകും വസ്ത്രം.നല്ല രസമായിരിക്കും.........

  ReplyDelete
 3. സത്യമായിട്ടും മേടിച്ചോ..

  ReplyDelete
 4. ഞാന്‍ ഒരു ഇരുമ്പ് പാന്റ്സ് തയ്പ്പിക്കാന്‍ തീരുമാനിച്ചു

  ReplyDelete