Thursday, June 16, 2011

എന്‍റെ കൃഷ്ണാ ഇവനോടൊന്നും പൊറുക്കല്ലേ....

മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഇനി വല്ല മൈക്കാടു പണിക്കോ മേസ്തിരിപ്പണിക്കോ കല്ലു കൊത്താനോ ഒക്കെ പോകുന്നതായിരിക്കും ആരോഗ്യത്തിനു നല്ലത്...
പ്രിത്വിരാജാവിന്‍റെ അഹങ്കാരം തീര്‍ന്നല്ലോ ? ഇനി ആര് നിന്നെ നായകനാക്കും..? കഞ്ഞി കുടിച്ചു കഴിഞ്ഞു പോകണമെങ്കില്‍ താങ്കള്‍ വല്ല വിറകു കീറലോ പൊറോട്ട അടിയോ ഒക്കെ പഠിച്ചാല്‍ നന്ന്... (നല്ല ആരോഗ്യമുണ്ടല്ലോ? )
ദിലീപിന്‍റെ കാര്യം പറയുകേ വേണ്ട .., അതിയാന് കേരളത്തിലിനി രക്ഷയുണ്ടെന്ന് തോന്നുന്നില്ല... അടുത്ത വണ്ടി കയറി വല്ല മദ്രാസ്സിലോ പൊള്ളാച്ചിയിലോ പോയി കപ്പലണ്ടി വിറ്റ് ജീവിക്കാം...
ജയറാമിന്‍റെയും സുരേഷ് ഗോപിയുടെയുമൊക്കെ അവസ്ഥ ഏറെക്കുറെ 'പണ്ടേ ഗര്‍ഭിണി ഇപ്പൊ പിന്നേം ഗര്‍ഭിണി' എന്ന ദുരവസ്ഥയാകും...പിന്നെ ശ്രീനിവാസന്‍, സിദ്ദിക്ക് , വിജയരാഘവന്‍ , റഹ്മാന്‍ എന്നിവര്‍ക്കൊക്കെ അച്ഛന്‍ വേഷത്തിന് ചെറിയൊരു സ്കോപ്പ് കാണുന്നുണ്ട് . നെടുമുടി വേണുവിനെയും തിലകനെയുമൊക്കെ അപ്പൂപ്പന്‍ റോളുകള്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിച്ചേക്കും... ബാക്കിയുള്ളവര്‍ക്കൊക്കെ സോപ്പിട്ട് നിന്നാല്‍ അത്യാവശ്യം നായകന് ചായ കൊണ്ട് കൊടുക്കുന്ന വേലക്കാരന്‍റെ റോളോ , ചെമ്പരത്തി പൂവിന് വെള്ളമൊഴിക്കുന്ന
തോട്ടക്കാരന്‍റെയോ അടിച്ചു തളിക്കാരന്‍റെയോ ഒക്കെ വേഷങ്ങള്‍ കിട്ടിയാല്‍ മഹാഭാഗ്യം എന്ന് പറയാം...
കുഞാക്കോ ബോബനും ജയസൂര്യയുമൊക്കെ നേഴ്സിംഗ് പടിക്കുന്നതാവും നല്ലത്...
യേശുദാസും ജാനകിയമ്മയുമൊക്കെ ഇതെന്തു ഭാവിച്ചാണെന്ന് എനിക്ക് മനസിലാവുന്നില്ല... അഹങ്കാരം അല്ലാതെന്തു പറയാന്‍? എല്ലാവരും എം ജി ശ്രീകുമാറിനെ കണ്ട് പഠിക്കണം...
ഇപ്പൊ നിലവില്‍ മലയാളത്തില്‍ പ്രതിഭയുള്ള ഒരേ ഒരു നടനും ഗായകനുമേ ജീവിച്ചിരിപ്പുള്ളൂ... ആ പ്രതിഭയുള്ള നടന്‍റെ ആല്‍ബത്തില്‍ പാടാന്‍ അവസരം കിട്ടിയത്
എം ജി അണ്ണാച്ചിയുടെ പൂര്‍വ്വജന്മസുകൃതം ആയേ എനിക്ക് കാണാന്‍ കഴിയൂ...
ഇത്രയേറെ കഴിവുകളുള്ള മലയാളത്തിന്‍റെ ആ ബഹുമുഖ പ്രതിമയുടെ ഛെ...ബഹുമുഖ പ്രതിഭയുടെ പേര് ഉച്ചരിക്കുവാന്‍ പോലും ഉള്ള യോഗ്യത എനിക്കില്ല... വേണമെങ്കില്‍ കുറച്ചു 'കുളു' തരാം...
ഇതാ മലയാളത്തെ കുളിരണിയിച്ച കുറച്ചു ടീഷര്‍ട്ടുകള്‍...ഇത് കൊണ്ട് ആളെ മനസിലായില്ലെങ്കില്‍ ദാ ഇതൊന്നു കണ്ടോളൂട്ടോ...

സംശയിക്കേണ്ടാ പാടിയത് നമ്മടെ എം ജി യണ്ണന്‍ തന്നെ ..!!
പാട്ടൊക്കെ മുറ്റാ... ... ബട്ട് ഇടയ്ക്കുള്ള ആ കോറസ് ... എന്റമ്മച്ചീ ... സഹിക്കണില്ല...
ഇങ്ങനെയൊക്കെ ഒരു മനുഷ്യന്‍ അധപ്പഥിക്കാമോ?
അല്ലാ .., സ്റ്റാര്‍ സിങ്ങറില്‍ കണ്ട കൊച്ചു പിള്ളേരെയൊക്കെ സംഗതി പോരെന്നും ഷഡ്ജം ഇട്ടില്ലെന്നുമൊക്കെ പറഞ്ഞു കളിയാക്കിയപ്പോ ഓര്‍ക്കണമായിരുന്നു... ഇപ്പൊ കിട്ടീല്ലേ ഷഡ്ജം കൊട്ടക്കണക്കിന്‌...
ഓരോ സംശയം സ്റ്റാര്‍ സിങ്ങറില്‍ നിന്നും കാശിനു പകരം പുളിങ്കുരു ആണോ അണ്ണന് കിട്ടുന്നത്? ഇത്രയ്ക്കങ്ങോട്ട് തരം താഴാന്‍? അതോ ഇനി കാശിനത്യാവശ്യം വല്ലതും?
എന്തെങ്കിലുമാവട്ടെ .., അവരായി അവരുടെ പാടായി... നമ്മളെന്തിനു ഇതൊക്കെ അന്വേഷിക്കണം?
വാ നമുക്ക് സൂപ്പര്‍ സ്റ്റാര്‍ സരോജ്കുമാരിന്‍റെ മൂന്നാല് സൂപ്പര്‍ ഹിറ്റുകള്‍ കൂടി കാണാം...
ഇനി സൂപ്പര്‍ സ്റ്റാറിന് പറയാനുള്ളത് കൂടി കേള്‍ക്കാം...

എന്‍റെ കൃഷ്ണാ ഇവന്‍ ചെയ്യുന്നതെന്തെന്ന് ഇവന്‌ നന്നായിട്ടറിയാം .. ഇവനോടൊന്നും പൊറുക്കല്ലേ....!!!
.
.
.
.
ഹോ... ഇത് കണ്ട് കഴിഞ്ഞപ്പോള്‍...സത്യമായും വിഷമം തോന്നി... ബുദ്ധിമാന്ദ്യം ഉള്ളവര്‍ അര്‍ഹിക്കുന്നത് നമ്മുടെ സഹാനുഭൂതിയും അനുകമ്പയും ആണ്.. അവരെ പരിഹസിക്കരുത്.
ഇങ്ങനെ ഒരു ബ്ലോഗ്‌ എഴുതേണ്ടി വന്നതില്‍ ക്ഷമാപണം...
കളിയാക്കിയാല്‍ പോലും മനസിലാകാത്ത മരമാക്രി... !!!

6 comments:

 1. ഓരോരുത്തരുടെ ഓരോ സമയം .....അല്ലാതെന്തു പറയാനാ? ഒരു മലയാള സിനിമയിൽ ,ബിന്ദു പണിക്കർ കാച്ചുന്ന ഒരു ഡയലോഗ് ഉണ്ട്: എനിക്കിപ്പോ ഒരു പ്രോസ്റ്റിറ്റ്യൂട്ട് ലുക്കില്ലേ....എന്ന്. ഏതു കാര്യമായാലും അതു ധൈര്യമായങ്ങ് ചെയ്തേക്കണം. അത് കൊണ്ടെന്താ ?നമുക്കൊരു സൂപ്പർ സ്റ്റാറിനെ കിട്ടീല്ലെ ? ബിന്ദു പണിക്കരുടെ ആ ശക്തമായ കഥാ പാത്രം ആണായി പുനർജ്ജനിച്ചിരിക്കുന്നു. രാധേച്ചിയുടെ കിട്ടൻ .........കിട്ടേട്ടനായി.! ന്റെ കൃഷ്ണാ...........ങ്ങളെ അങ്ങ് കൊല്ല്. ങ്ങനെ കൊല്ലാക്കൊല ചെയ്യാതെ........

  ReplyDelete
 2. ഒന്നെനിക്ക് ഉറപ്പാ ആ ജീവി (തമ്പുരാനെ പൊറുക്കാ..അവന്റെ എവിടേം ആണ്‌ നിന്നെ പോലെ ഇരുക്കുന്നത് എന്ന്‌ എത്ര നോക്കിയിട്ടും പിടികിട്ടിയില്ല..)യുടെ അപ്പെന്‍ ന്‍റെ കയ്യില്‍ പൂത്ത കാശ് ഉണ്ട് ഇല്ലേല്‍ ഇവന്‍ ഇങ്ങെനെ തുള്ളില്ല.. പിന്നെ നമ്മുടെ ശ്രീകുമാര്‍ ന്‍റെ കാര്യം പറഞ്ഞാല്‍ അവന്റെ തമാശ (??) കേള്‍ക്കുമ്പോള്‍ ഉറുമ്പ് കടിച്ചു ചാകുന്നപോലെ ചാകാന്‍ തോന്നും...അവന്റെ ഒരു romatic ജോക്ക് ഉം കോഴി മുട്ട ഇട്ടിട്ടു ഉണ്ടാക്കുന്ന ഒച്ച പോലെ ഉള്ള ചിരിയും....

  ReplyDelete
 3. സന്തോഷ് പണ്ഡിത് ഫാന്‍സ്June 17, 2011 at 7:18 PM

  നിന്നെ ഞങ്ങളെടുത്തോളാമെടാ --- സന്തോഷ് പണ്ഡിത് ഫാന്‍സ്

  സന്തോഷ് പണ്ഡിത് സാറിനൊരു കത്ത്

  ReplyDelete
 4. Naveen who is this Sathosh padith?... is that guy in the song?

  ReplyDelete
 5. ..............♫..............♪.........................♫......
  "കിടക്കവിരിയില്‍ ഒരു കറയായി മാത്രം മാറേണ്ടവന്‍
  വളര്‍ന്നിതാ മലയാള ഭാഷയ്ക്ക് കറയായ്‌ തീര്‍ന്നു പോയ്‌,
  വളര്‍ത്തുന്നതോ വെറുപ്പെന്ന വളം നല്‍കിയീ നമ്മളും
  വളരുന്നതാത്മാവബോധമില്ലാത്ത പുംഗവന്‍ !!!!"
  ..............♫..............♪.........................♫......

  ReplyDelete
 6. വിധു പ്രതാപിനെ ആര്‍ക്കും ഒന്നും പറയാനില്ലേ?

  ReplyDelete