Friday, May 06, 2011

ബ്രിട്ടാസേ നീ പാറയാകുന്നു....
നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ക്കെന്താണ് സംഭവിക്കുന്നത്‌? ഇന്നലെ വരെ കൈരളി ചാനലിലും ഏഷ്യാനെറ്റിലും ഇന്ത്യാവിഷനിലും ഒക്കെ സ്ഥിര പ്രതിഷ്ട്ട നേടിയെന്നു നമ്മള്‍ വിശ്വസിച്ചിരുന്നവര്‍ ഇന്ന് തത്തിക്കളിക്കുന്നതിന്‍റെ തിയറി അങ്ങട് മനസിലാവണില്യാ .
കെ . പി . മോഹനന്‍ ,നികേഷ് കുമാര്‍ , പ്രിയ ഇളവള്ളിമഠം, സനീഷ് , വേണു , ശ്രീകണ്‍ഡന്‍ നായര്‍ ... ഇപ്പൊ ദേ ബ്രിട്ടാസും...
നമ്മുടെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന തൊഴിലുറപ്പും ജോലിസ്ഥിരതയുമെല്ലാം ഇവരുടെ കാര്യത്തില്‍ വന്‍ പരാജയമാണോ എന്ന് ആശങ്കയില്ലാതെയില്ല....
വ്യക്തി സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്ന ഒരു സംഭവമല്ലേ...
പിന്നെ ആര് ഏത് ചാനലിലേക്ക് പോയാലും ഇവിടെ ആര്‍ക്കാണ് ഇത്ര ദൃഷ്ട്ടുദ്യുംനത ?
മനുഷ്യന്‍ അന്നന്നേയപ്പത്തിനു വേണ്ടി ജോലി നോക്കുന്ന നല്ല കാലമൊക്കെ കഴിഞ്ഞു പോയ കാര്യം നമ്മുടെ നല്ല സഖാക്കള്‍ മറന്നു പോയോ ആവോ?
എങ്ങനെയും കാശും പ്രസസ്തിയും ഉണ്ടാക്കണം എന്ന ഒറ്റ ലക്ഷ്യമേ ഉള്ളൂ ഇന്ന് എല്ലാവര്‍ക്കും.
അതിനിടയ്ക്ക് എന്ത് കൂറ്...!!! എന്ത് സോഷ്യലിസം!!!...?
ബ്രിട്ടാസ് ഏഷ്യാനെറ്റിലേക്ക് പോകണോ ഇന്‍റെര്‍നെറ്റിലേക്ക്‌ പോകണോ എന്ന് തീരുമാനിക്കേണ്ടത് ബ്രിട്ടാസ് മാത്രമാണ്...
അതില്‍ കൈകടത്താന്‍ എനിക്കോ നിങ്ങള്‍ക്കോ അവകാശമില്ല !
ഒരു ലക്ഷ്യവുമില്ലാതെ ബ്രിട്ടാസ് ഇങ്ങനെയൊരു ചുവടുമാറ്റം നടത്തുമെന്ന് വിശ്വസിക്കാന്‍ മാത്രം പൊട്ടനല്ലല്ലോ ഞാന്‍?
കേവലം കേരളത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ടവനല്ല ബ്രിട്ടാസ് എന്ന തിരിച്ചറിവായിരിക്കും മാധ്യമ രാജാവായ റൂപര്‍ട്ട് മര്‍ഡോക്കിന്‍റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിലേക്ക് ചേക്കേറുവാനുണ്ടായ ചേതോവികാരം...

കൈരളി വിട്ടുപോയ ബ്രിട്ടാസിനെയും പാര്‍ട്ടി വിട്ടു പോയ സിന്ധു ജോയിയെയും ഒരേ കണ്ണ് കൊണ്ട് കാണുന്നത് പരിഷ്കൃത മനിതന്‍റെ നിലപാടുകള്‍ക്ക് ചേര്‍ന്നതല്ല... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബ്രിട്ടാസ് അണ്ണന്‍ പുലിയാണ് പുലിയെന്നു പറഞ്ഞാല്‍ ഒരൊന്നൊന്നര പുലി...
ഫാരിസ് അബൂബക്കര്‍ എന്ന പ്രസ്ഥാനത്തെപ്പറ്റി കേള്‍ക്കുന്നത് തന്നെ ഈ അണ്ണന്‍റെ വായീന്നാണ്..പിന്നെ പൊതു ജനങ്ങള്‍ക്ക്‌ മുന്നില്‍ മുഖപടം മറച്ച സാക്ഷാല്‍ സൂഫിയ മദനി പോലും ഹൃദയം തുറന്നതും നയം വ്യക്തമാക്കിയതും അങ്ങേയ്ക്ക് മുന്നില്‍ മാത്രമാണ്...
താങ്കളുടെ ശരീര ഭാഷ ,ആരെയും വശീകരിക്കുന്ന പുഞ്ചിരി, കുറിക്കു കൊള്ളുന്ന ചോദ്യ ശരങ്ങള്‍, തീഷ്ണതയുള്ള തുറിച്ചു നോട്ടം ..!!! ഇതെല്ലാം താങ്കള്‍ക്കു മാത്രം അവകാശപ്പെട്ട സ്വകാര്യ അഹങ്കാരങ്ങളാണ്...
യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തകന്‍റെ ചിന്തകള്‍ അരാഷ്ട്രീയമായിരിക്കണം എന്ന് വാദിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാനും...
അത് കൊണ്ട് താങ്കളെപ്പോലെ തലക്കകത്ത് കിഡിനിയുള്ള മാധ്യമ പ്രവര്‍ത്തകര്‍ കേവല ഭൂരിപക്ഷത്തിന്‍റെ താല്പര്യങ്ങള്‍ മാത്രം സംരക്ഷിച്ച് ഒതുങ്ങി കൂടുന്നത് തികച്ചും ആത്മഹത്യാ പരമാണ്.അതു കൊണ്ടുതന്നെ താങ്കളുടെ ചുവടു മാറ്റത്തെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യും. പരോക്ഷമായി ഇടതുപക്ഷ കീഴ്ക്കോയ്മയുള്ള ഏഷ്യാനെറ്റില്‍ തന്നെ അങ്ങയുടെ ആധിപത്യം ഉറപ്പിക്കുന്നതിലെ രാഷ്ട്രീയം മനസ്സിലാക്കാന്‍ ബ്യൂറോക്രാറ്റുകളുടെ കുടില ബുദ്ധി തന്നെ വേണമെന്നില്ല..
ഞാന്‍ പ്രാര്‍ഥിക്കാം,
അങ്ങയുടെ തീരുമാനങ്ങള്‍ നിക്ഷ്പക്ഷമായിരിക്കാന്‍...
അങ്ങയുടെ നിലപാടുകള്‍ കുറ്റമറ്റതായിരിക്കാന്‍ ..

ഇനിയെല്ലാം താങ്കളുടെ കയ്യിലാണ് ..!!
താങ്കളുടെ മാധ്യമപ്രവര്‍ത്തികള്‍ കണ്ട് ജനം പറയണം..
''ബ്രിട്ടാസേ നീ പാറയാകുന്നു''
മാധ്യമലോക ത്തിലെ കപട വിശ്വാസങ്ങള്‍ക്ക് തകര്‍ക്കാന്‍ പറ്റാത്ത ''ഒരൊന്നൊന്നര പാറ''......!!!


NB:ഞാനൊരു കമ്യൂണിസ്റ്റ് അനുഭാവിയാണ്‌.. തീര്‍ച്ചയായും അത് പിണറായിയുടെയോ വീഎസ്സിന്‍റെയോ കമ്യൂണിസമല്ല..
അതുകൊണ്ട് ‌ ലേഖനം ഇഷ്ടപ്പെടാത്ത ഡി വൈ എഫ് ഐ ക്കാര്‍ ഈ ബ്ലോഗ് കരിയോയില്‍ ഒഴിച്ച് നശിപ്പിക്കരുത് എന്നൊരു അപേക്ഷയുണ്ട്... !

7 comments:

 1. സംഭവിച്ചതും സംഭവിക്കുന്നതുമെല്ലാം നല്ലതിന്‌...

  ReplyDelete
 2. AGNANE BRITASUM CONGRESS AUI

  ReplyDelete
 3. kari oyil onnum ozikkilla ellam saryanu......pakshe പിണറായിയുടെ കമ്യൂണിസമല്ല ennu paranjille athenthu communisamanu....Mothathil oru pracharanamund Pinaray ee partye angu nasipichu kalanju ennu angane thonniyathano.....ake oru Lalin case und athu thelinjittumilla.......Pinne Pinaray ee nadinode cheida aparadam enthanennu kure kalamay njanum chinthikkunnu....ingane oru comment paranja ningalkenkilum ente doubt clear cheidu tharan pattumo.......Pinaray nilkunnath 1960 kalk munpayirunnenkil ayale njanum kuttam parayumayrunnu...but innathe kalath adheham nadathunna pravarthanagale thettay kanan enikkavunnillaaa........

  ReplyDelete
 4. @ റിജേഷ് ബായ്..., ഞാനുദ്ദേശിച്ചത് പൊതുവായ കമ്യൂണിസത്തെയാണ്... പാര്‍ട്ടി സെക്രടറി എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ പേര് പ്രതിനിധീകരിച്ചു എന്ന് മാത്രം...!!!ഒരു പാര്‍ട്ടി എന്നതിലുപരി സ്വന്തം വ്യക്തിത്വത്തില്‍ വിശ്വസിക്കുന്നവനാണ് ഞാന്‍... ഇവിടെ ഞാന്‍ ആരെയും കരിവാരി തേക്കാന്‍ ശ്രമിച്ചിട്ടില്ല... അത് എന്‍റെ അജണ്ടയുമല്ല...
  തെറ്റിദ്ധരിപ്പിച്ചു എങ്കില്‍ ക്ഷമിക്യ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു....

  ReplyDelete
 5. ഞാന്‍ ഒരു രാഷ്രീയ അനുഭാവി അല്ല മാത്രം അല്ലെ അതിനെ അങ്ങേ അറ്റം വരെ വറുക്കുന്നു..അതിനാല്‍ നീ പറഞ്ഞതില്‍ എനിക്ക് ഒന്നും പറയാന്‍ ഇല്ല.. ഒന്നേ എനിക്കറിയൂ ഇതൊന്നും അല്ലെ നിന്‍റെ വര്‍ക്ക്‌ ഇല്‍ ഞാന്‍ പ്രതീഷിക്കുന്നത് ...

  ReplyDelete
 6. ആക്ഷേപഹാസ്യത്തിന്റെ വക്താവ്...നന്നായി...
  ഫോളോ ചെയ്യാനുള്ള ഓപ്ഷന്‍ ഏര്‍പ്പാടാക്കൂ...

  ReplyDelete
 7. After I read this article I was wondering who is this guy?. Anyway I saw him in Asia net couple of days ago. He was interviewing Bruthi and his wife Supriya. He is a puli.. I like his style.

  ReplyDelete